Month: February 2023
-
Crime
തൃശൂരില്‍ റിട്ട. അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
തൃശൂര്‍: റിട്ട. അധ്യാപികയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഗണേശമംഗലം സ്വദേശിയായ വസന്ത(76)യാണ് കൊല്ലപ്പെട്ടത്. വയസായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു കൊലപാതകം. രാവിലെ ഏഴുമണിയോടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ എത്തിയത്. അപ്പോഴെക്കും കൊലപാതകി ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ പരിസരത്തുള്ള ഒരാള്‍ ആ സമയത്ത് ആ വീടിന്റെ മതില്‍ ചാടി പോകുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ആയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എ്ന്നാല്‍ അയാള്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി അധ്യാപിക വീട്ടില്‍ തനിച്ചാണ് താമിസിച്ചിരുന്നു. മൃതദേഹം വീടിന്റെ പുറകുവശത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ടീച്ചറുടെ ശരീരത്തില്‍ ഉണ്ടായിരുന്ന വളയും ചെയിനും നഷ്ടമായതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
Read More » -
Kerala
പൊലീസ്അധോലോകം: മലപ്പുറത്ത് എസ്.ഐ അറസ്റ്റിൽ, തൃശൂരിൽ സംഘടനാ നേതാവുൾപ്പെടെ രണ്ട് പോലീസുകാർക്ക് സ്ഥലംമാറ്റം; തലസ്ഥാനത്ത് ഡിവൈ.എസ്.പി അടക്കമുള്ള 23 പേർക്കെതിരെ വിജിലൻസ് അന്വേഷണം
അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറത്ത് വിജിലന്‍സിന്റെ പിടിയിലായത് രണ്ടു നാൾ മുമ്പാണ്. വഞ്ചനാ കേസിലെ പ്രതിയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.ഐ സുഹൈല്‍ പിടിയിലായത്. കൈക്കൂലി ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറും പിടിയിലായി. നീല ഐഫോണും 3.5 ലക്ഷം രൂപയുമാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തൃശൂരിൽ അധോലോക ബന്ധം ആരോപിക്കപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെക്കൂടി സ്ഥലംമാറ്റി. പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവായ നഗരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വൈ.അപ്പു, ഡ്രൈവറായ സതീഷ് എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ എ.ആര്‍. ക്യാമ്പിലേക്കു മാറ്റിയത്. തലസ്ഥാനത്തെ മംഗലപുരം പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും ഗുണ്ടാ ബന്ധമുണ്ടെന്ന പേരിൽ സ്ഥലം മാറ്റിയത് കുറച്ചു നാൾ മുമ്പാണ്. മുമ്പൊരിക്കലും ഇല്ലാതിരുന്ന മട്ടിൽ കേരളത്തിലെ പൊലീസ് അഴിമതിയിലും അധോലോക കൃത്യങ്ങളിലും മുങ്ങിക്കഴിഞ്ഞു. നാട്ടിലെ ലോ ആൻഡ് ഓർഡർ പരിപാലിക്കേണ്ട സേനയാണ് ഇത്രയധികം മലീമസമായത്. പൊലീസിനെ…
Read More » -
Crime
തിരുവനന്തപുരത്ത് സ്ത്രീകൾക്കുനേരേ വീണ്ടും അതിക്രമം; സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം, ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് ചോദ്യചിഹ്നമായി സ്ത്രീ സുരക്ഷ. തിരുവനന്തപുരം നഗരത്തിൽ സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമം. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പേയാട് സ്വദേശി മനു ആണ് പിടിയിലായത്. സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ മനു കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. മ്യൂസിയം–വെള്ളയമ്പലം റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. സജീവ പോലീസ് സാന്നിധ്യമുള്ള മേഖലയിൽ വച്ചുണ്ടായ അതിക്രമം ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ സംഘടനകൾ ചൂണ്ടിക്കാട്ടി. മാസങ്ങൾക്ക് മുൻപാണ് മ്യൂസിയം ഭാഗത്ത് അതിരാവിലെ നടക്കാനിറങ്ങിയ യുവതിയെ ഒരാൾ കടന്നുപിടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവങ്ങൾ ഏറെ ചർച്ചയായിരുന്നു. തുടർന്നു സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നഗരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തതോടെ പ്രതിയെ പിടിയിലാവുകയായിരുന്നു.
Read More » -
Kerala
കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യാശ്രമം; ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു, മകള്‍ ഗുരുതരാവസ്ഥയില്‍
ഇടുക്കി; തൊടുപുഴ മണക്കാട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. പുല്ലറക്കല്‍ ആന്റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരിച്ചത്. ആന്റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചിരുന്നു. മകള്‍ സില്‍നയുടെ നില അതീവഗുരുതരമായി തുടരുന്നു. മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്തെ വാടകവീട്ടില്‍ വിഷം കഴിച്ച നിലയിലാണ് മൂന്നംഗ കുടുംബത്തെ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം. 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ആന്റണിക്ക് തൊടുപുഴ നഗരത്തില്‍ കടയുണ്ട്. ഈ കടയിലെ ജീവനക്കാരും സാമ്പത്തിക ബാധ്യത ശരിവെച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആന്റണിയും കുടുംബവും ജപ്തി ഭീഷണി നേരിട്ടിരുന്നോ, ബ്ലേഡ് മാഫിയ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് വിവരം. ആന്റണിയെ അന്വേഷിച്ചെത്തിയവര്‍ ബേക്കറിയില്‍ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തുകടന്നപ്പോള്‍ ഇവരെ അവശ നിലയില്‍ കണ്ടെത്തുന്നത്.…
Read More » -
India
27 മാസത്തെ ജയില്‍ വാസത്തിന് അന്ത്യം; മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ പുറത്തിറങ്ങി
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. യു.എ.പി.എ കേസിലും ഇ.ഡി കേസിലും കഴിഞ്ഞ വര്‍ഷം തന്നെ ജാമ്യം ലഭിച്ചെങ്കിലും വെരിഫിക്കേഷന്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ജയില്‍ മോചനം നീണ്ടുപോകുകയായിരുന്നു. 2020 ഒക്ടോബര്‍ അഞ്ചിനാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്. യു.എ.പി.എ കേസില്‍ സെപ്റ്റംബര്‍ 9 നു സുപ്രിംകോടതിയും ഇ.ഡികേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചും ഡിസംബര്‍ 23 നു നുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. ലഖ്‌നൗ സര്‍വകലാശാല മുന്‍ വി.സി: രൂപ് രേഖ് വര്‍മ്മ അടക്കമുള്ളവര്‍ ജാമ്യം നില്‍ക്കാന്‍ തയാറായി രേഖകള്‍ കൈമാറിയെങ്കിലും വെരിഫിക്കേഷന്റെ പേരില്‍ മാസങ്ങള്‍ വൈകി. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബറിലാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് ഇ.ഡി റജിസ്റ്റര്‍ ചെയ്ത കേസ്. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹത്രസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമായിരുന്നു ഇഡിയുടെ…
Read More » -
Kerala
കര്‍ട്ടന്‍ താഴ്ത്തുന്നതില്‍ തര്‍ക്കം; കുട്ടികള്‍ നോക്കിനില്‍ക്കെ ആയയുടെ കരണത്തടിച്ച് അധ്യാപിക
പത്തനംതിട്ട: കുട്ടികള്‍ നോക്കിനില്‍ക്കേ ആയയെ മര്‍ദ്ദിച്ച അധ്യാപികയെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇരുവെള്ളിപ്പറ ഗവ. എല്‍.പി. സ്‌കൂളിലെ പ്രീ-പ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണിയെയാണ് അറസ്റ്റുചെയ്തത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ സ്‌കൂളിലെ ആയയായ ബിജി മാത്യുവിനെ അടിച്ചതായാണ് കേസ്. ശാന്തമ്മയ്ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു. സംഭവത്തില്‍ ശാന്തമ്മയ്ക്കും ബിജിക്കും എതിരേ സ്‌കൂള്‍ പി.ടി.എ. നടപടി എടുക്കാനുള്ള സാധ്യതയുണ്ട്. നേരത്തേയും ഇരുവരും തമ്മില്‍ സ്‌കൂളില്‍വെച്ച് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാതികള്‍ നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരംസമിതി ചര്‍ച്ചചെയ്യുകയും ഇരുവര്‍ക്കും താക്കീത് നല്‍കുകയുംചെയ്തിരുന്നു. വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പുറത്താക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഇരുവര്‍ക്കുമെതിരേ സ്വീകരിക്കാന്‍ സ്‌കൂള്‍ പി.ടി.എയേയും എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപികയേയും ചുമതലപ്പെടുത്തുകയുംചെയ്തു. ഇതിന് ശേഷമാണ് രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ ക്യാമറ സ്ഥാപിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കര്‍ട്ടന്‍ താഴ്ത്തിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ശാന്തമ്മ, ബിജിയുടെ കരണത്ത് അടിക്കുകയും തൊഴിക്കുകയും ചെയ്തത് ക്യാമറയില്‍ പതിഞ്ഞു. ഉച്ചസമയത്ത് ക്ലാസ് മുറിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുന്നിലാണ് സംഭവം അരങ്ങേറിയത്. പി.ടി.എ. വഴിയാണ്…
Read More » -
Crime
സഹോദരിയുടെ പ്രണയത്തെ എതിർത്തു; ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തറുത്തുകൊന്ന് കാമുകനും കൂട്ടുകാരും; കൊലപാതകം ലൈവായി കണ്ട് വിദ്യാർത്ഥികൾ
.ലഖ്‌നൗ: സഹോദരിയുടെ പ്രണയത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ, സഹോദരിയുടെ കാമുകനും കൂട്ടുകാരും ചേർന്ന് അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഓൺലൈൻ ക്ലാസ് എടുക്കുന്നതിനിടെയായിരുന്നു അക്രമികളുടെ ക്രൂരത. ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന വിദ്യാർത്ഥികൾ കൊടുംക്രൂരതയ്ക്ക് സാക്ഷികളായി. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് സംഭവം നടന്നത്. 32കാരനായ കൃഷ്ണ കുമാര്‍ യാദവ് എന്നയാളാണ് വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ കൊല്ലപ്പെട്ടത്. അക്രമികള്‍ കഴുത്തറുത്ത് കൊല്ലുന്നതിന്റെ ദൃശ്യം ഇദ്ദേഹം ഓണ്‍ലൈന്‍ ക്ലാസെടുത്തുകൊണ്ടിരുന്ന മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ആയിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ക്ക് കൃഷ്ണ യാദവിന്റെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധത്തിൽ കൃഷ്ണ യാദവ് എതിര്‍പ്പ് പ്രകടിപ്പിച്ചിതിന്റെ പകയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സന്ദീപ് യാദവ്, ജവഹിര്‍ മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. ഈ സമയത്ത് ഇദ്ദേഹം മുറിയല്‍ തനിച്ചായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിനുള്ളില്‍ കടന്ന കൊലയാളികള്‍, വാക്കു തര്‍ക്കത്തിനൊടുവില്‍ കൃഷ്ണ യാദവിന്റെ കഴുത്തറുക്കുകയായിരുന്നു. സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന കൃഷ്ണ…
Read More » -
Kerala
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: ജ്യോതി പ്രയാണ ഘോഷയാത്ര നാളെ പന്മനയിൽനിന്നു തുടങ്ങും
പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജ്യോതി പ്രയാണ ഘോഷയാത്ര നാളെ ചട്ടമ്പി സ്വാമിയുടെ സമാധി സ്ഥലമായ കൊല്ലം പന്മന ആശ്രമത്തില്‍നിന്നും ആരംഭിക്കും. ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന 111-ാമത് ഹിന്ദുമത പരിഷത്ത് നഗറായ ശ്രീവിദ്യാധിരാജാ നഗറിലെ പരിഷത്ത് പന്തലിലെ കൊടാവിളക്കില്‍ തെളിയിക്കാനുളള ദീപവുമായാണ് ജ്യോതി പ്രയാണം. വ്യാഴാഴ്ച രാവിലെ പന്മന ആശ്രമത്തിലെ ശ്രീ ബാലഭട്ടാരകേശ്വരം ക്ഷേത്ര സന്നിധിയിലെ കെടാവിളക്കില്‍നിന്നും ആശ്രമ മഠാധിപതിസ്വാമി പ്രണവാനന്ദ തീര്‍ഥപാദര്‍ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ക്ക് ദീപം പകര്‍ന്ന് നല്‍കുന്നതോടെ ജ്യോതി പ്രയാണത്തിന് തുടക്കമാകും. വെള്ളിയാഴ്ച രാവിലെ ആശ്രമത്തില്‍നിന്നു പുറപ്പെട്ട് വിവിധ ക്ഷേത്രങ്ങളിലേയും ഹൈന്ദവ സംഘടനകളുടേയും സ്വീകരണങള്‍ ഏറ്റുവാങ്ങി വൈകിട്ട് ഏഴിന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദാശ്രമത്തില്‍ ഘോഷയാത്ര ആദ്യ ദിവസം സമാപിക്കും. ശനിയാഴ്ച രാവിലെ 6.30 ന് കിടങന്നൂര്‍ ആശ്രമത്തിലെ സ്വീകരണത്തോടെ ആരംഭിക്കുന്ന ഘോഷയാത്ര രാത്രി എട്ടിന് നെടുംപ്രയാര്‍ ദേവീ ക്ഷേത്രത്തില്‍ വിശ്രമിക്കും. നെടുംപ്രയാര്‍ ക്ഷേത്രത്തില്‍നിന്നും ഞായറാഴ്ച രാവിലെ 6.25 ന്…
Read More » -
Health
തക്കാളിക്ക അർബുദരോഗങ്ങളുടെ പൊതു ശത്രു: പ്രായമായവരിലെ ചർമ്മത്തിൻ്റെ നിറം മാറ്റവും ചുളിവുകളും ഇല്ലാതാക്കും, കണ്ണിനും ഉത്തമം
ഡോ. വേണു തോന്നക്കൽ തക്കാളിക്കയെക്കുറിച്ചാണ് രണ്ടു ദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. കാരണം തക്കാളിക്ക അത്രയേറെ പോഷകസമൃദ്ധമാണ്. അവയ്ക്ക് അനവധി രോഗങ്ങളെ തടയാൻ ആവുന്നു. കാൻസർ (അർബുദം) ഒരു വാർദ്ധക്യകാല രോഗമായിട്ടാണ് കരുതുന്നതെങ്കിലും ഏതുകാലത്തും പിടിപെടാവുന്നതാണ്. ഒരു സാധാരണ കുടുംബത്തിന് താങ്ങാനാവുന്നതിനും പുറത്താണ് കാൻസർ ചികിത്സാ ചെലവ്. അതിനാൽ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നന്ന്. തക്കാളിക്ക അർബുദരോഗങ്ങളുടെ ഒരു പൊതു ശത്രുവാണ്. പഴുത്ത തക്കാളി ക്കയിൽ അടങ്ങിയിരിക്കുന്ന ലൈകൊപിൺ (lycopene)എന്ന തന്മാത്രയാണ് കാൻസറിനെ പ്രധാനമായും ആമാശ കാൻസറിനെ തടയുന്നത്. പഴുത്ത തക്കാളിക്കയുടെ നിറത്തിന് കാരണമായ ഈ വർണ്ണകം ശക്തനായ ഒരു ആന്റി ഓക്സിഡന്റാണ്. കാൻസറിനെ തടയുക മാത്രമല്ല ലൈകോപിൻ ഘടകങ്ങൾക്ക് മറ്റനവധി ഗുണങ്ങൾ കൂടിയുണ്ട് . നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമ്മത്തിന്റെ ആരോഗ്യം കാക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. പ്രായം മൂലം ചർമ്മത്തിൽ ഉണ്ടാവുന്ന നിറം മാറ്റം, ചുളിവുകൾ ഒക്കെയും ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. വലിയ രീതിയിൽ മുഖക്കുരു മൂലമുള്ള ബുദ്ധിമുട്ടിന്…
Read More »
