Month: February 2023
-
India
റുപേ പ്രൈം വോളിബോള്‍ രണ്ടാം സീസണിന് തുടക്കം; ആദ്യ മത്സരത്തിൽ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ബംഗളുരു ടോര്‍പ്പിഡോസിനെ നേരിടും
ബംഗളുരു: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പിന് ഇന്ന് ബംഗളുരുവില്‍ തുടക്കം. വൈകിട്ട് ഏഴിനു കോരമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ആതിഥേയരായ ബംഗളുരു ടോര്‍പ്പിഡോസിനെ നേരിടും. മൂന്നു നഗരങ്ങളിലായി നടക്കുന്ന ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, മുംബൈ മെറ്റിയോഴ്‌സ് എന്നിവയാണു മറ്റു ടീമുകള്‍. ബ്രാന്‍ഡന്‍ ഗ്രീന്‍വേ (യുഎസ്എ), ഹിരോഷി സെന്റല്‍സ് (ക്യൂബ), കാര്‍ത്തിക് എ, അമിത് ഗുലിയ, ഹര്‍ദീപ് സിങ് തുടങ്ങിയ മികച്ച കളിക്കാരുമായാണു ലീഗിലെ പുതിയ ടീമായ മുംബൈ മെറ്റിയോഴ്‌സ് എത്തുന്നത്. വിനീത് കുമാര്‍ (കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്), ജെറോം വിനീത് (കാലിക്കറ്റ് ഹീറോസ്), അഖിന്‍ ജി.എസ് (ചെന്നൈ ബ്ലിറ്റ്‌സ്), രഞ്ജിത് സിങ് (ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്) തുടങ്ങി ഇന്ത്യയുടെ മികച്ച താരങ്ങള്‍ വിവിധ ടീമുകളിലായി ലീഗിലുണ്ട്. വെനസ്വേലന്‍ ഒളിമ്പ്യന്‍ ജോസ് വെര്‍ഡി, പെറു നാഷണല്‍ ടീം ക്യാപ്റ്റന്‍…
Read More » -
Kerala
അരിക്കൊമ്പനെയും പടയപ്പയെയും തുരത്താൻ വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മസേന ഇന്ന് ഇടുക്കിയിലെത്തും
തൊടുപുഴ: രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള ദ്രുതകര്‍മസേനയിലെ വിദഗ്ധ സംഘം ശനിയാഴ്ച ഇടുക്കിയിലെത്തും. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ, പൂപ്പാറമേഖലകളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. കാട്ടാന ശല്യം അതിരൂക്ഷമായ ചിന്നക്കനാല്‍ ശാന്തന്‍പാറ മേഖലകളില്‍ ദ്രുതകര്‍മ സേനയിലെ വിദഗ്ധരുടെ സേവനം ആശ്വസകരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. അതേസമയം, ചിന്നക്കനാല്‍ ബി.എല്‍ റാമില്‍ വീണ്ടും 2 വീടുകള്‍ ഒറ്റയാന്‍ തകര്‍ത്തു. അരികൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒറ്റയാനാണ് മണി ചെട്ടിയാര്‍, മുരുകന്‍ എന്നിവരുടെ വീടുകള്‍ ഇന്നലെ പുലര്‍ച്ചെ 1.30 ന് തകര്‍ത്തത്. ഇരു വീടുകളിലും മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളാണ് താമസിച്ചിരുന്നത്. മണി ചെട്ടിയാരുടെ വീട്ടില്‍ ഒരു കുടുംബത്തിലെ 2 കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഉണ്ടായിരുന്നത്. അരികൊമ്പന്‍ വീടിന്റെ ഭിത്തി തള്ളി താഴെയിട്ടതോടെ…
Read More » -
Kerala
സഹകരണ ബാങ്ക് ജീവനക്കാരുടെ ഇൻസന്റീവ്: സംസ്ഥാന സർക്കാരിനെതിരേ സി.പി.ഐ. അനുകൂല സംഘടന ഹൈക്കോടതിയിൽ
കൊച്ചി: സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന സഹകരണ ബാങ്ക് ജീവനക്കാർക്ക് നൽകാനുള്ള ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ എ.ഐ.ടി.യു.സി. നേതൃത്വത്തിലുള്ള കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ഹൈക്കോടതിയെ സമീപിച്ചു. മുൻ കാല പ്രാബല്യത്തോടെ ഇൻസന്റീവ് വെട്ടിക്കുറച്ചത് ജനാധിപത്യ വിരുദ്ധവും തൊഴിലാളി ദ്രോഹകരവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കെ സി ഇ സി സംസ്ഥാന കമ്മറ്റി അഡ്വ. സന്തോഷ് പീറ്റർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് വിശദമായ റിപ്പോർട്ടും തേടി. 2016 മുതലാണ് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയുള്ളവർക്ക് വീടുകളിൽ പെൻഷൻ എത്തിച്ച് നൽകുന്ന പദ്ധതിക്ക് കേരളത്തിൽ തുടക്കം കുറിച്ചത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാരെയും അപ്രൈസർമാരെയുമാണ് പെൻഷൻ വിതരണത്തിനായി ചുമതലപ്പെടുത്തിയത്. ഇതിനായി അമ്പത് രൂപ പ്രകാരം ബാങ്കുകൾക്ക് ഇൻസന്റീവും പ്രഖ്യാപിച്ചിരുന്നു. ഇതിൽ 40 രൂപ വിതരണക്കാർക്കും 10 രൂപ ബാങ്കിനും എന്ന നിലയിലാണ് ഇൻസന്റീവ് അനുവദിച്ചിരുന്നത്. 2021 നവംബർ മാസം…
Read More » -
Kerala
സഞ്ചാരികളുടെ ആകർഷണമായി ഇടുക്കി – ചെറുതോണി ഡാമുകൾ; രണ്ടു മാസത്തിനിടെ സന്ദർശിച്ചത് 64879 പേര്‍
ഇടുക്കി: സഞ്ചാരികളുടെ ആകർഷണമായി ഇടുക്കി – ചെറുതോണി ഡാമുകൾ മാറുന്നു. രണ്ടു മാസത്തിനിടെ ഡാമുകൾ സന്ദർശിച്ചത് 64879 പേരാണ്. ഡിസംബര്‍ മാസത്തില്‍ 35,822 പേരും ജനുവരിയില്‍ 29057 പേരും അണക്കെട്ടുകള്‍ സന്ദര്‍ശിച്ചു. രണ്ട് മാസങ്ങളിലായി 38 ലക്ഷം രൂപ ഈയിനത്തില്‍ വരുമാനമായി ലഭിച്ചു. ബഗി കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഇടുക്കി സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അണക്കെട്ട് സന്ദര്‍ശിക്കാനുള്ള അനുമതി മെയ് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായ സാഹചര്യത്തില്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. ജില്ലയുടെ അന്‍പതാം വാര്‍ഷികവും മധ്യവേനലവധിയും പരിഗണിച്ചാണ് സന്ദര്‍ശനാനുമതി ദീര്‍ഘിപ്പിച്ചത്. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി 600 രൂപയാണ് ബഗി കാര്‍ വാടക. ചെറുതോണി-തൊടുപുഴ പാതയില്‍ വെള്ളാപ്പാറയിലെ…
Read More » -
Kerala
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് നിലനിര്‍ത്തി ഇന്ധന സെസ് പിരിച്ചാല്‍ സമരമെന്നു സ്വകാര്യബസുടമകള്‍
തൃശൂര്‍: വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് നിലനിര്‍ത്തി ഇന്ധന സെസ് പിരിച്ചാല്‍ സമരമെന്നു സ്വകാര്യബസുടമകളുടെ മുന്നറിയിപ്പ്. ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കാനുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് നിരക്ക് വര്‍ധനയെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്തെത്തിയത്. ഡീസലിന്റെ വിലവര്‍ധന സര്‍വത്ര വിലക്കയറ്റമുണ്ടാക്കും. അറ്റകുറ്റപ്പണികളുടെ നിരക്കും വര്‍ധിക്കും. ഇതോടെ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ഡീസലിന്റെ സെസ് പിന്‍വലിക്കണമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് കെ.കെ. തോമസ്, ജനറല്‍ സെക്രട്ടറി എം.എസ്. പ്രേംകുമാര്‍, ട്രഷറര്‍ ഹംസ ഏരിക്കുന്നേന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അടിയന്തരമായി വര്‍ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നു ഓള്‍ കേരള ബസ് ഓപ്പറേറ്റര്‍സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ വ്യക്തമാക്കി. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം നികുതിയായി ഈടാക്കുന്നത് 19 രൂപയാണ്. സംസ്ഥാനം ഈടാക്കുന്നത് 30 %. ഇത്…
Read More » -
Movie
പ്രിയദര്‍ശൻ- ലിസി ദമ്പതികളുടെ മകൻ ചന്തു എന്ന സിദ്ധാർഥ് വിവാഹിതനായി, വധു അമേരിക്കൻ സ്വദേശിനി മെര്‍ലിന്‍
സംവിധായകന്‍ പ്രിയദര്‍ശൻ- നടി ലിസി ദമ്പതികളുടെ മകന്‍ സിദ്ധാർഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ സ്വദേശിനി മെര്‍ലിന്‍ ആണ് വധു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതവും സ്വകാര്യവുമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് പങ്കെടുത്തത്. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍. ഇന്ന് (വെള്ളി) വൈകീട്ട് 7 മണിക്കായിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ സിദ്ധാർഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തിരുന്നത്. ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിലാണ് ഗ്രാഫിക്സ് കോഴ്സ് പൂർത്തിയാക്കിയത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ .എഫ്.എക്‌സിന് സിദ്ധാർഥ് ദേശീയപുരസ്‌ക്കാരവും നേടി.
Read More » -
Kerala
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് സ്ത്രീ പീഡനവും പണം തട്ടലും: ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായ സിനിമാ നിർമാതാവ് പിടിയിൽ
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും മുക്കാൽ കോടിയിലധികം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തു എന്ന തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ. എറണാകുളം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന തൃശ്ശൂർ നടത്തറ സ്വദേശി മാർട്ടിൻ സെബാസ്റ്റ്യനെ (57) യാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 1990കളിൽ വിവാദമായ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസിൽ പ്രതിയായ വ്യക്തിയാണ് മാർട്ടിനെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണം എന്ന കോടതി നിർദേശത്തെ തുടർന്നാണ് സെൻട്രൽ സ്റ്റേഷനിലെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. 2000 മുതൽ 2022 ഓഗസ്റ്റ് വരെ എറണാകുളം, വയനാട്, മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനവും ചെയ്തായിരുന്നു പീഡനം. കൂടാതെ 78.6 ലക്ഷം രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തു എന്നും ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുമെന്ന് ഭീഷണി…
Read More » -
Local
ഭാര്യയെയും മക്കളെയും ജനലിലൂടെ പെട്രോൾ ഒഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
കോഴിക്കോട്: വാടക വീട്ടിനുള്ളിൽ ജനൽവഴി പെട്രോൾ ഒഴിച്ച് ഭാര്യയെയും മക്കളെയും രണ്ടര വയസ്സുള്ള പേരക്കുട്ടിയെയും തീയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടമ്പുഴ കള്ളിവളവ് മാണക്കഞ്ചേരിയില്‍ ഷാഹുല്‍ ഹമീദ് എന്ന ഉവി (45) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഭാര്യയും മക്കളും വാടകക്ക് താമസിക്കുന്ന വീട്ടിലെത്തി ജനൽപൊളി തകർത്ത് പ്ലാസ്റ്റിക് കുപ്പിയിൽ കൊണ്ടുവന്ന പെട്രോള്‍ ഹാളിലേക്ക് ഒഴിക്കുകയായിരുന്നു. മുറികൾക്കുള്ളിൽ കിടക്കുകയായിരുന്ന മക്കളുടെ ശരീരത്തിലും പെട്രോൾ വീണു. തീപ്പെട്ടിയും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഭാര്യയും മക്കളും ബഹളം വെക്കുകയും ഇതുകണ്ട് പുറത്തേക്ക് ഓടിയെത്തിയ 15 വയസ്സുകാരനായ മകൻ തീ കത്തിക്കാനുള്ള ശ്രമം തടയുകയായിരുന്നു. തീ കത്തിയിരുന്നെങ്കിൽ ഓടിട്ട വീട്ടിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു. വീട്ടുകാര്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ഇയാളെ പിടികൂടി. പിന്നീട് ഫറോക്ക് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് വാടകവീട്ടിൽ കത്തിയുമായെത്തി വഴക്കിട്ടിരുന്നു. മനഃപൂർവമായ നരഹത്യശ്രമത്തിന് കേസെടുത്ത ഇയാളെ കോടതിയില്‍…
Read More » -
Local
ജ്വലറികളിൽ മുക്കുപണ്ടം പകരം വെച്ച് സ്വർണം മോഷ്ടിക്കുന്നത് പതിവാക്കിയ 55 കാരി തിരുവല്ലയില്‍ അറസ്റ്റിലായി
ജ്വലറികളിൽ നിന്നും സ്വർണം മോഷ്ടിക്കുകയും മുക്കുപണ്ടം പണയം വച്ച് പണം തട്ടുകയും ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ സ്ത്രീകൾ പിടിയിലാകുന്നത് നിത്യസംഭവമായിട്ടുണ്ട്. ഇന്ന് തിരുവല്ല എസ്.സി.എസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന എസ്.പി ജ്വല്ലറിയിൽ നടത്തിയ കവർച്ചാ ശ്രമത്തിനിടെയിൽ 55 കാരി പിടിയിലായി. പത്തനംതിട്ട കുമ്പളം പൊയ്കയിൽ ചെങ്ങറമുക്ക് പുലിമല നിരമേൽ വീട്ടിൽ മേഴ്സി മാത്യു ( ലിസി ) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത് . ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വലറികളിൽ എത്തി ആഭരണങ്ങൾക്ക് പകരമായി ഏകദേശം അതേ തൂക്കം വരുന്ന മുക്ക് പണ്ടങ്ങൾ വച്ച് സ്വർണം കവരുന്നതാണ് ഇവരുടെ രീതി. വ്യാജ മോതിരം പകരം വെച്ച് സ്വർണ്ണ മോതിരം കവരാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത് . ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ മേഴ്സി ഇതേ ജ്വലറിയിൽ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. സ്വർണത്തിൽ കുറവ് കണ്ടതിനെ തുടർന്ന് ജ്വലറിയിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും മേഴ്സിയെ തിരിച്ചറിഞ്ഞിരുന്നു. ചെറിയ അളവ് സ്വർണം മാത്രം നഷ്ടപ്പെട്ടതിനാൽ ജ്വലറി ഉടമ…
Read More »
