Month: February 2023

  • Local

    അമ്പല കള്ളന്‍ പിടിയില്‍, സിസിടിവി ദൃശ്യം പൊലീസിന് തുണയായി; അറസ്റ്റിലായത് രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തി ഒളിവില്‍ കഴിയുന്നതിനിടെ

    കാഞ്ഞങ്ങാട്:  ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തി വന്ന അമ്പല കള്ളന്‍ പൊലീസ് പിടിയിലായി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാബു തെക്കില്‍ (50) ആണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നുമ്മല്‍ ശ്രീ വിഷുമുര്‍ത്തി ക്ഷേത്രത്തിലും മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തി ഒളിവില്‍ കഴിയുന്നതിനിടെയാണ് ബാബുവിനെ തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ നവംബറില്‍ സംസ്ഥാന പാതയിലെ മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച നടത്തിയ ശേഷം ബാബു ഒളിവില്‍ പോയിരുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറയില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞതാണ് തിരിച്ചറിയാന്‍ സഹായകമായത്. ക്ഷേത്രത്തിന്റെ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. അകത്തെ മൂന്നു ഭണ്ഡാരങ്ങളും മതില്‍ കെട്ടിനുള്ളിലെ നടയില്‍ വെച്ചിരുന്ന ഭണ്ഡാരവുമടക്കം നാല് ഭണ്ഡാരങ്ങളാണ് കവര്‍ച ചെയ്തത്. പതിനായിരത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കോട്ടച്ചേരി കുന്നുമ്മല്‍ ക്ഷേത്രത്തില്‍ ബാബുവിനൊപ്പം മറ്റൊരാളും കവര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ദൃശ്യങ്ങളില്‍ മുഖം മറച്ച നിലയിലായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. ഇയാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്…

    Read More »
  • LIFE

    ഏവരും ആകാംഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി; ലോകേഷ്-വിജയ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു

    തന്‍റെ സിനിമകള്‍ പോലെതന്നെ അവയുടെ പബ്ലിസിറ്റി മെറ്റീരിയലുകളും കൂട്ടത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്‍റെ കഴിഞ്ഞ ചിത്രം വിക്രം, അതിന്‍റ ടൈറ്റില്‍ പ്രഖ്യാപന സമയം മുതല്‍ക്കേ ശ്രദ്ധ പിടിച്ചുപറ്റിയത് പബ്ലിസിറ്റി മെറ്റീരിയലുകളിലെ ഈ വൈവിധ്യം കൊണ്ടുകൂടി ആയിരുന്നു. ഏറെ ശ്രദ്ധേയമായിരുന്നു വിക്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍. ഇപ്പോഴിതാ വിജയ്‍യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിലും അതേ രീതിയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാണികളില്‍ ആകാംക്ഷ ജനിപ്പിക്കും വിധമുള്ള 2.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറോടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലിയോ എന്നാണ് ചിത്രത്തിന്‍റെ പേര്. നായക കഥാപാത്രത്തിന്‍റെ പേരാണ് ഇത് എന്ന തരത്തിലാണ് ടീസറില്‍ ടൈറ്റിലിന്‍റെ അവതരണം. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്‍ലൈന്‍. ഈ ടാഗ്‍ലൈനിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള വീഡിയോയില്‍ ചോക്കലേറ്റും ഒരു വാളും ഒരേ സമയം നിര്‍മ്മിക്കുന്ന നായകനെ കാണാം. ദ്രവ രൂപത്തിലുള്ള ചോക്കലേറ്റില്‍ മുക്കിയാണ് നായക കഥാപാത്രം ഇരുമ്പ് കാച്ചുന്നത്. ചിത്രത്തില്‍ വിജയ്‍ക്കൊപ്പം എത്തുന്ന…

    Read More »
  • Kerala

    സംസ്ഥാന ബജറ്റ്: നികുതി കൂട്ടിയതിനെതിരെ അതിശക്തമായ സമരം നടത്തുമെന്ന് കെ. സുധാകരൻ

    തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നികുതി കൂട്ടിയതിനെതിരെ അതിശക്തമായ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ ഉയരുന്ന അതിശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി. സഹസ്ര കോടികള്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ 4000 കോടി രൂപയുടെ അധിക നികുതി ഇപ്പോള്‍ ഒറ്റയടിക്ക് ചുമത്തിയത്. പ്രാണവായുവിനു മാത്രമാണ് ഇപ്പോള്‍ നികുതിഭാരം ഇല്ലാത്തത്. നികുതികൊള്ളയ്‌ക്കെതിരേ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുകയാണെന്നും സുധാകരൻ പറഞ്ഞു. മുമ്പും സര്‍ക്കാരുകള്‍ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസം കിട്ടുന്ന നടപടികളും നാടിനു പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പാവപ്പെട്ടവരുടെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പോലും കൂട്ടിയില്ല. എല്ലാവര്‍ഷവും പെന്‍ഷന്‍ തുക…

    Read More »
  • Kerala

    സംസ്​ഥാന ബജറ്റ്: വില വർധനക്കെതിരെ എഐവൈഎഫ്, മുഖ്യമന്ത്രിക്ക് യൂത്ത്കോൺഗ്രസിൻറെ കരിങ്കൊടി

    തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ നികുതി വർധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും വിദ്യാർഥി സംഘടനകളും നികുതി വർധനവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ്, ബി ജെ പി, യൂത്ത് കോൺഗ്രസ്, യുവ മോർച്ച, കെ എസ് യു സംഘടനകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരസ്യ പ്രതിഷേധം നടത്തി. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ബജറ്റിനോടുള്ള പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആലുവയിൽൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത പൊലിസ് പിന്നീട് ഇവരെ വിട്ടയച്ചു. അതിനിടെ ഇന്ധന വില വർദ്ധനക്കെതിരെ സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫും പ്രതികരണവുമായി രംഗത്തെത്തി. പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയത് തിരിച്ചടിയാണെന്ന് എ ഐ വൈ എഫ് പറഞ്ഞു. ഇന്ധന വില കുറക്കാത്ത കേന്ദ്ര സർക്കാർ…

    Read More »
  • Kerala

    കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തും: റെയിൽവേ മന്ത്രി, ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി

    ദില്ലി: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി ദില്ലിയിൽ വ്യക്തമാക്കി. കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് ഒടുവിൽ കേരളത്തിലേക്കും എത്തുകയാണ്. കർണാടകത്തിനും തമിഴ്നാടിനും നൽകിയ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലുമെത്തുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ദില്ലിയിൽ വ്യക്തമാക്കിയത്. കേരളത്തിന് 2033 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം ഏറെക്കാലമായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുന്ന പദ്ധതിയാണ് അങ്കമാലി ശബരി റെയിൽപാത. 116 കിമീ വരുന്ന പാതയ്ക്കായി ഇത്തവണ 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808…

    Read More »
  • LIFE

    ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ട്രെയ്‍ലർ പുറത്തു

    ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ചിത്രത്തിൻറെ ട്രെയ്‍ലർ അണിയറക്കാർ പുറത്തുവിട്ടു. പേര് സൂചിപ്പിക്കുംപോലെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന, അതേസമയം കുടുംബ പശ്ചാത്തലത്തിലുള്ള ഫീൽ ഗുഡ് എൻറർടെയ്നർ ആയിരിക്കും ചിത്രം എന്നാണ് ട്രെയ്‍ലർ നൽകുന്ന സൂചന. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലണ്ടൻ ടോക്കീസ്, ബോൺഹോമി എൻറർടയ്ൻ‍മെൻറ്സ് എന്നീ ബാനറുകളിൽ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾഖാദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുൺ റുഷ്ദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരൺ കേശവ്, പ്രശോഭ് വിജയൻ, ക്രിയേറ്റീവ് ഡയറക്ടർ ശബരിദാസ് തോട്ടിങ്കൽ, അഡീഷണൽ സ്ക്രീൻപ്ലേ, ഡയലോഗ്സ് വിവേക് ഭരതൻ, ശബരിദാസ് തോട്ടിങ്കൽ, ജയ് വിഷ്ണു, പാട്ടുകൾ നിഷാന്ത് രാംടെകെ, പോൾ മാത്യൂസ്, ജോക്കർ ബ്ലൂസ്, പശ്ചാത്തല സംഗീതം ബിജിബാൽ, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ…

    Read More »
  • Crime

    കൊലപാതക ശ്രമകേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോകൽ: ഒരു പ്രതി കൂടി അറസ്റ്റിൽ

    കോട്ടയം: കൊലപാതകശ്രമ കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. നാട്ടകം ചെട്ടിക്കുന്ന്‍ ഭാഗത്ത് തടത്തിൽ പറമ്പിൽ വീട്ടിൽ പ്രസന്നൻ മകൻ അർജുൻ പ്രസന്നൻ (24)എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. തോമസ് സെബാസ്റ്റ്യൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ സാക്ഷിയായ നിബു തോമസിനെ അർജുനും സുഹൃത്തുക്കളും ചേര്‍ന്ന് ഡിസംബർ എട്ടിന് തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. പരാതിയിൽ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ കേസിലെ മറ്റു പ്രതികളായ ആതിര ഭവൻ വീട്ടിൽ അനന്തു പ്രസന്നൻ, പുത്തൻപറമ്പിൽ വീട്ടിൽ റനീഷ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളും പോലീസിന്റെ പിടിയിലാകുന്നത്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, എസ്.ഐ അനീഷ് കുമാർ, സി.പി.ഓ. മാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ, പ്രകാശ് കെ.വി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Local

    സംസ്ഥാന ബഡ്ജറ്റ് അധ്യാപകരെയും ജീവനക്കാരെയും പൂർണ്ണമായും അവഗണിച്ചു: സെറ്റോ

    കോട്ടയം: സംസ്ഥാന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പൂർണ്ണമായും അവഗണിച്ച ബഡ്ജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് സെറ്റോ കോട്ടയം ജില്ലാ കമ്മറ്റി പറഞ്ഞു. ജീവനക്കാർക്ക് മാത്രമല്ല സമൂഹത്തിലെ ഒരു വിഭാഗത്തിനും ആശ്വാസത്തിന് വക നൽകാത്തതും, സമസ്ത മേഖലയിലും നികുതി വർദ്ധനവിനും അതുവഴി വിലവർദ്ധനവിനും കാരണമാകുന്ന ബജറ്റിൽ അദ്ധ്യാപകർക്കും ജീവനക്കാർക്കും അർഹതപെട്ട 2 വർഷത്തെ ക്ഷാമബത്ത കുടിശിഖയെപറ്റിയോ തടഞ്ഞു വച്ച ആനുകൂല്യങ്ങളെ പറ്റിയോ പരാമർശിച്ചില്ല. അപകട മരണ ഇൻഷ്വറൻസ് പ്രീമിയം 500 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചപ്പോൾ ആനുപാതികമായി പരിരക്ഷ തുക വർദ്ധിപ്പിച്ചില്ല. എല്ലാ മേഖലകളിലും വില വർദ്ധനക്ക് വഴിവെക്കുന്ന പെട്രോൾ, ഡീസൽ സെസ് അടക്കമുള്ള നികുതി വർധനവ് പുന:പരിശോധിച്ചില്ലെങ്കിൽ വരുംദിവസങ്ങളിലും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു പറഞ്ഞു.

    Read More »
  • Local

    സംസ്ഥാന ബജറ്റ്: എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയിൽ കുമരകവും, മെഡിക്കൽകൊളേജ് റോഡിൽ ഭൂഗർഭപാത, കുമരകത്ത് ഫയർ സ്റ്റേഷൻ

    ഏറ്റുമാനൂർ: സംസ്ഥാനസർക്കാരിന്റെ എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയിൽ കുമരകവും. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ടൂറിസം മേഖലയ്ക്ക് കുതിപ്പ് നൽകുന്ന എക്‌സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി കുമരകവും മാറിയത്. ടൂറിസം കേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യപദ്ധതികളുടെ വികസനവും, ജലപാത ടൂറിസം പദ്ധതികളുമാണ് ഇതിലൂടെ നടപ്പിലാവുക. ഇതിനു പുറമെ ഏറ്റുമാനൂർ മണ്ഡലത്തിൽ വൻ വികസന പദ്ധതികൾക്കും അനുമതിയായി . കുമരകം ഫയർ‌സ്റ്റേഷൻ, ഏറ്റുമാനൂർ മിനിസിവിൽ സ്റ്റേഷൻ, മെഡിക്കൽ കൊളേജ് ഭൂഗർഭപാത, എന്നിങ്ങനെ വിവിധ പദ്ധതികൾക്കായിട്ട് ബജറ്റിൽ തുക അനുവദിച്ചു. സിവിൽസ്റ്റേഷന്റെ ആദ്യഘട്ടത്തിനായി 15 കോടി രൂപ അനുവദിക്കുകയും, രണ്ടാം ഘട്ടത്തിന് 16 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. സീപാസിനു കീഴിൽ നഴ്‌സിങ്ങ് കൊളേജിനായി 3 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്. അതിരമ്പുഴ ആട്ടുകാരൻ കവലറോഡിന് 445 ലക്ഷം രൂപയും, മെഡിക്കൽ കൊളേജിന് മുൻവശത്തായി ആർപ്പുക്കര അമ്മഞ്ചേരി റോഡിൽ ഭൂഗർഭപാത നിർമ്മിക്കുന്നതിനായി 130 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മണർകാട്‌ ബൈപാസിന്റെ , പട്ടിത്താനം മുതൽ പാറക്കണ്ടം വരയും,…

    Read More »
  • India

    സുപ്രീം കോടതിയിൽ അദാനിക്ക് വൻ തിരിച്ചടി, ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ചു; അദാനി ഗ്രൂപ്പിന്‍റെ പ്ലാന്‍റ് പൊളിക്കാം

    ദില്ലി: ഓഹരി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കനത്ത ഇടിവ് തുടരുന്നതിനിടെ അദാനി ഗ്രൂപ്പിന് മറ്റൊരു വമ്പൻ പ്രഹരം കൂടി. അദാനി ഗ്രൂപ്പിന്‍റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി തീരുമാനം വ്യക്തമാക്കിയത്. ചെന്നൈയിൽ അദാനി ഗ്രൂപ്പിന്‍റെയും കെ ടി വി ഗ്രൂപ്പിന്‍റെയും സംയുക്ത സംരംഭമായിട്ടുള്ള ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റാണ് പൊളിക്കണമെന്ന് സുപ്രീം കോടതിയും നിർദ്ദേശിച്ചത്. തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് കാട്ടിയായിരുന്നു നേരത്തെ ഈ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഇട്ടത്. ഈ ഉത്തരവിനാണ് ഇപ്പോൾ സുപ്രീം കോടതിയും പച്ചക്കൊടി കാട്ടിയിരിക്കുന്നത്. അഞ്ച് സംഭരണികൾ ആറ് മാസത്തിനകം പൊളിക്കണമെന്നാണ് സുപ്രീം കോടതി ഇപ്പോൾ വ്യക്തമാക്കിയത്.

    Read More »
Back to top button
error: