പ്രിയദര്‍ശൻ- ലിസി ദമ്പതികളുടെ മകൻ ചന്തു എന്ന സിദ്ധാർഥ് വിവാഹിതനായി, വധു അമേരിക്കൻ സ്വദേശിനി മെര്‍ലിന്‍
സംവിധായകന്‍ പ്രിയദര്‍ശൻ- നടി ലിസി ദമ്പതികളുടെ മകന്‍ സിദ്ധാർഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ സ്വദേശിനി മെര്‍ലിന്‍ ആണ് വധു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതവും സ്വകാര്യവുമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് പങ്കെടുത്തത്. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍.
ഇന്ന് (വെള്ളി) വൈകീട്ട് 7 മണിക്കായിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ സിദ്ധാർഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തിരുന്നത്.
ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിലാണ് ഗ്രാഫിക്സ് കോഴ്സ് പൂർത്തിയാക്കിയത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ .എഫ്.എക്‌സിന് സിദ്ധാർഥ് ദേശീയപുരസ്‌ക്കാരവും നേടി.