Month: February 2023
-
LIFE
ഒരു വാക്കിനോ ശ്വാസത്തിനോ കത്രിക വീഴാതെ, പൂർവ്വാധികം ശക്തിയോടെ ആട്തോമയെത്തും; ‘സ്‍ഫടികം’ സെൻസറിംഗ് നടപടികൾ പൂർത്തിയാക്കി
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായ സ്ഫടികം ഡിജിറ്റല്‍ റീ മാസ്റ്ററിംഗ് പൂര്‍ത്തിയാക്കി തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ആടുതോമയെന്ന മോഹന്‍ലാലിന്‍റെ അവിസ്മരണീയ നായക കഥാപാത്രമുള്ള ചിത്രം തലമുറകളെ തന്നെ സ്വാധീനിച്ച ഒന്നാണ്. ഇപ്പോഴിതാ ഫെബ്രുവരി 9 ന് റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ഭദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആട്തോമയെയും ചാക്കോമാഷിനെയും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന, ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരു സന്തോഷ വാർത്ത!! ഒരിക്കൽ കൂടി സെൻസർ നടപടികൾക്ക് വിധേയമാകേണ്ടി വരും എന്ന, ചില സൂചനകളെ മറികടന്ന്, ഒരു വാക്കിനോ ശ്വാസത്തിനോ സെൻസർ ബോർഡിന്റെ കത്രിക വീഴാതെ, പൂർവ്വാധികം ശക്തിയോടെ “പൂക്കോയി ……” അതേ ശബ്‍ദത്തോടെ, കേൾക്കാനും കാണാനും കഴിയുമെന്ന്, ഇന്ന് മുതൽ ഉറപ്പിക്കാം ….!!, ഭദ്രന്‍ കുറിച്ചു. 1995 ല്‍ പുറത്തെത്തിയ സ്ഫടികത്തിന്‍റെ കഥയും സംവിധാനവും ഭദ്രന്‍ ആയിരുന്നു. ഒപ്പം സഹരചനയും. രാജേന്ദ്ര ബാബുവിനൊപ്പമാണ് ചിത്രത്തിലെ…
Read More » -
Kerala
നേതാക്കളുടെ ധൂര്‍ത്തിന് ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നു: വി.മുരളീധരന്‍
ദില്ലി: ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സാമൂഹ്യക്ഷേമ നികുതി എന്നത് തട്ടിപ്പാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മിഷന്‍ അധ്യക്ഷമാരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതിയെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരംചെയ്തവര്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നികുതിവര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണ്. റവന്യൂ കമ്മി ഗ്രാന്‍റ് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റു ഗ്രാന്‍റുകളും കുറച്ചിട്ടില്ല. ധനകാര്യ മാനേജ്മെന്‍റ് മെച്ചപ്പെടുത്തുകയും ധൂര്‍ത്ത് അവസാനിപ്പിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന ബജറ്റിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രൂക്ഷമായി വിമര്‍ശിച്ചു. സാധാരണക്കാരുടെ നടു ഒടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ…
Read More » -
Crime
കടയ്ക്കലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം: യുവാവ് മർദ്ദിച്ചെന്ന് വീട്ടമ്മയുടെ ശബ്ദസന്ദേശം; ബന്ധു പിടിയിൽ
കൊല്ലം: കൊല്ലം കടയ്ക്കലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു പിടിയിൽ. കോട്ടപ്പുറം സ്വദേശി നിതിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ചയാണ് കോട്ടപ്പുറം സ്വദേശിനിയായ 51 കാരി ഷീലയെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടപ്പായി എന്ന നിതിൻ മര്‍ദ്ദിച്ചതു കൊണ്ട് മരിക്കുകയാണെന്ന ശബ്ദസന്ദേശം ഷീല ബന്ധുക്കൾക്ക് അയച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഷീല മുത്തശ്ശിയെ കാണാൻ പോയപ്പോൾ നിതിൻ തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ബന്ധുക്കളുടെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെയാണ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കിയത്. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്. പിന്നാലെ അസ്വാഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമാര്‍ട്ടം…
Read More » -
Kerala
കേരള ബജറ്റ്: ജനത്തിന്‍റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുക; കോണ്‍ഗ്രസ് കരിദിനം ഇന്ന്, പന്തം കൊളുത്തി പ്രതിഷേധിക്കും
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘചിപ്പിക്കുന്നത്. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും. ജനത്തിന്‍റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നതെന്ന് കെ സുധാകരന്‍ അറിയിച്ചു. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ആയിരക്കണക്കിന് കോടികൾ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയില്‍ക്കെട്ടിവെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അധിക വിഭവ സമാഹരണത്തിന് ബദൽ ധനാഗമന മാർഗങ്ങൾക്കായി ക്രിയാത്മക നിർദ്ദേശങ്ങൾ കണ്ടെത്താത്ത ഭരണകൂടം കടുത്ത സാമ്പത്തിക…
Read More » -
Crime
കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ ചെവി കടിച്ചുമുറിച്ചു; അടുത്തെത്തിയത് സ്വകാര്യം പറയാനെന്ന വ്യാജേന
കാസര്‍ഗോട്: കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ ചെവി കടിച്ചു മുറിച്ചു. മധൂരിലെ സ്റ്റെനി റോഡ്രിഗസ് (48 )ആണ് പോലീസിനെ ആക്രമിച്ചത്. കാസര്‍ഗോട് ടൗണ്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എം.വി വിഷ്ണു പ്രസാദിന്റെ വലതു ചെവിയാണ് കടിച്ചു മുറിവേല്‍പ്പിച്ചത്. ചെവി പാതി അറ്റുപോയ പോലീസ് ഉദ്യോഗസ്ഥനെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ ഉളിയത്തടുക്കയില്‍ വച്ചാണ് സംഭവം. കാറും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചപ്പോള്‍ ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന പോലീസ് അവിടേക്ക് എത്തുകയായിരുന്നു. കാര്‍ ഡ്രൈവറും ബൈക്ക് യാത്രികനും തമ്മില്‍ വാക്ക് നടക്കവേ ആളുകള്‍ തടിച്ചുകൂടിയിരുന്നു. പോലീസ് എത്തി കാര്യമന്വേഷിച്ചപ്പോള്‍ ബൈക്ക് യാത്രികന്‍ സ്റ്റേനിയെ മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് മാറ്റി. ജീപ്പ് പുറപ്പെട്ടപ്പോള്‍ മുന്നിലെ സീറ്റിലിരിക്കുന്ന എസ്.ഐ: വിഷ്ണു പ്രസാദിനോട് എന്തോ കാര്യമുണ്ടെന്ന് പറയാന്‍ അടുത്തുകൂടി. പിന്നെ ചെവി കടിച്ചു മുറിവേല്‍പ്പിക്കുകയായിരുന്നു. ചെവിക്ക് പരിക്കേറ്റ വിഷ്ണു പ്രസാദ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…
Read More » -
Crime
സിനിമ കാണിക്കുന്നതിനിടെ മോശമായി പെരുമാറി; പോക്സോ കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍
ആലപ്പുഴ: വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കരിമ്പിന്‍കാലായില്‍ ഫ്രെഡി ആന്റണി ടോമി(28)യെയാണ് പുന്നപ്ര പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യസ്‌കൂളില്‍ അധ്യാപകനായ ഇയാള്‍ വീടിനോടുചേര്‍ന്ന് ട്യൂഷന്‍ സെന്റര്‍ നടത്തുകയാണ്. വൈകീട്ട് ക്ലാസുകഴിഞ്ഞ സമയത്ത് കുട്ടികളെ സിനിമ കാണിക്കുന്നതിനിടെ ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണു കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
Read More » -
India
അദാനി വിവാദത്തില്‍ ആശങ്ക വേണ്ട; രാജ്യത്തെ ബാങ്കിങ് മേഖല സുസ്ഥിരം: ആര്‍.ബി.ഐ
മുംബൈ: അദാനി കമ്പനികളുടെ വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകളില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ രാജ്യത്തില്ലെന്നും ഇന്ത്യയിലെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്നും ആര്‍ബിഐ വ്യക്തമാക്കി. ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങളുടെ പരിധിയ്ക്കുള്ളിലാണ് രാജ്യത്തെ ബാങ്കുകള്‍ ഉള്ളത്. മൂലധന ക്ഷമത, പണലഭ്യത, പ്രൊവിഷന്‍ കവറേജ്, പ്രൊഫിറ്റബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ ആരോഗ്യകരമായ നിലയിലാണുള്ളതെന്നും ആര്‍ബിഐ വിശദീകരിച്ചു. വിഷയത്തില്‍ നിരീക്ഷണം തുടരുമെന്നും ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ സ്ഥിരതയെ കുറിച്ച് ജാഗരൂകരായിരിക്കും. നിലവിലെ വിലയിരുത്തല്‍ അനുസരിച്ച് ബാങ്കിങ് മേഖല മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാകുന്ന വിധത്തില്‍ സ്ഥിരതയോടെയാണ് നിലകൊള്ളുന്നതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും അദാനിയുടെ ഓഹരികളിലുണ്ടായ ഇടിവും രാജ്യത്തെ ബാങ്കിങ് മേഖലയെ കുറിച്ച് പല ആശങ്കകള്‍ക്കും കാരണമായിരുന്നു. പിന്നാലെയാണ് ആര്‍.ബി.ഐ വിശദീകരണം.
Read More » -
Crime
മുക്കത്ത് കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; വിദ്യാര്‍ഥിക്ക് വെട്ടേറ്റു, 13 പേര്‍ക്കു പരുക്ക്
കോഴിക്കോട്: മുക്കം കളന്തോട് എംഇഎസ് കോളജ് വിദ്യാര്‍ത്ഥികളും സമീപവാസികളില്‍ ചിലരുമായി സംഘര്‍ഷം. വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് കൈക്ക് വെട്ടേറ്റത്. 13 വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെകുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ സമീപത്തെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി എത്തിയ സമയത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മാറ്റണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി തര്‍ക്കം മുറുകിയതോടെ വിദ്യാര്‍ത്ഥികളെ ഇവര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ ആയുധങ്ങളുമായെത്തിയ ചിലര്‍ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Read More » -
Kerala
‘കീശ കീറാന്‍’ റെഡിയായി കുടിയന്‍മാര്‍; ജവാന് 630, ഹണിബീക്ക് 850… പുതിയ മദ്യ വില ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരും. മാസങ്ങള്‍ക്ക് മുന്‍പ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിച്ചത്. 500 രൂപ മുതല്‍ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിര്‍മിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും. ഇതുവഴി 400 കോടി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഏപ്രില്‍ മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. ബെവ്‌കോയുടെ ചില ബ്രാന്‍ഡുകളില്‍ വരുന്ന വില വ്യത്യാസം. ബ്രാന്‍ഡ്, പുതുക്കിയ വില, പഴയ വില ബ്രാക്കറ്റില്‍ ഡാഡിവില്‍സണ്‍750 എംഎല്‍: 700 (680), ഓള്‍ഡ് മങ്ക് 1000 (980), ഹെര്‍ക്കുലീസ് 820 (800), ജവാന്‍ 1000 എംഎല്‍: 630 (610), ജോളി റോജര്‍- 1010 (990), ഒസിആര്‍ 690 (670), ഓഫിസേഴ്‌സ് ചോയ്‌സ് 800 (780), നെപ്പോളിയന്‍…
Read More » -
Crime
തുണിയില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം; കാസര്‍ഗോട്ടുനിന്നു മുങ്ങിയ കാമുകന്‍ തിരുവനന്തപുരത്ത് പിടിയില്‍
കാസര്‍ഗോട്: ബദിയഡുക്കയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഒപ്പംതാമസിച്ചിരുന്ന യുവാവ് കസ്റ്റഡിയില്‍. യുവതിയുടെ കാമുകനായ വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ(40)യെ വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കാസര്‍ഗോട്ട് എത്തിക്കും. കൊല്ലം കൊട്ടിയം സ്വദേശി നീതു കൃഷ്ണനെ(30) ബുധനാഴ്ചയാണ് ബദിയഡുക്കയിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ആന്റോയെ തിങ്കളാഴ്ച മുതല്‍ സ്ഥലത്തുനിന്ന് കാണാതായിരുന്നു. നീതുവിന്റെ മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചതിന്റെ പാടുകളും തലയ്ക്ക് പരിക്കേറ്റ പാടുകളും മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബദിയഡുക്ക ഏല്‍ക്കാനയിലെ റബ്ബര്‍തോട്ടത്തില്‍ ഒന്നരമാസം മുന്‍പ് ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും. കൊല്ലപ്പെട്ട നീതുവിന്‍െ്‌റ ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. ആദ്യ ഭര്‍ത്താവ് മരിച്ചതിനുശേഷം നാലു വര്‍ഷമായി ആന്റോയ്ക്കൊപ്പമായിരുന്നു താമസം. ആന്റോ മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ഇതിനുശേഷം യുവതിയെ…
Read More »