Month: February 2023
-
Crime
ഭര്‍ത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; ബിഹാര്‍ സ്വദേശിനി മലപ്പുറത്ത് അറസ്റ്റില്‍
മലപ്പുറം: ഭര്‍ത്താവിനെ സാരികൊണ്ട് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ബിഹാര്‍ സ്വദേശിനി അറസ്റ്റില്‍. വൈശാലി സ്വദേശിയായ സന്‍ജിത് പസ്വാന്‍ (33) ആണ് കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനി പുനംദേവിയെ (30) ആണ് വേങ്ങര പോലീസ് അറസ്റ്റുചെയ്തത്. ജനവരി 31-ന് രാത്രി വേങ്ങര-കോട്ടയ്ക്കല്‍ റോഡ് യാറംപടിയിലെ പി.കെ. ക്വാര്‍ട്ടേഴ്‌സിലാണ് കൊലപാതകം നടന്നത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: സന്‍ജിത്തിന്റെ മൃതദേഹപരിശോധനയില്‍ മുഖത്തും നെറ്റിയിലും പരിക്കുകണ്ടെത്തിയിരുന്നു. കുരുക്കുമുറുകി കഴുത്തിലെ എല്ലിന് പൊട്ടല്‍സംഭവിച്ചതാണ് മരണകാരണമെന്ന് വ്യക്തമാവുകയുംചെയ്തു. ഇതുകണ്ട് സംശയംതോന്നി ഭാര്യ പൂനംദേവിയെ ചോദ്യംചെയ്തതില്‍നിന്നാണ് കൊലപാതകം പുറത്തറിഞ്ഞത്. പുനംദേവി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതേത്തുടര്‍ന്നാണ് പുനംദേവിക്കും അഞ്ചുവയസ്സുള്ള കുട്ടിക്കുമൊപ്പം സന്‍ജിത് രണ്ടുമാസം മുന്‍പ് വേങ്ങരയില്‍ എത്തിയത്. പുനംദേവി, സന്‍ജിത്ത് ഉറങ്ങുന്ന സമയത്ത് കൈ കൂട്ടിക്കെട്ടുകയും ഉടുത്തസാരിയുടെ മുന്താണി കുരുക്കാക്കിമാറ്റി കട്ടിലില്‍നിന്നുവലിച്ച് താഴെ ഇടുകയുമായിരുന്നു. ഇതിനുശേഷം കഴുത്തിലേയും കൈയിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു.
Read More » -
Kerala
വയനാട്ടില്‍ കടുവ ചത്ത സംഭവം; പാര്‍ക്കിന്‍സണ്‍സ് രോഗിയായ സ്ഥലമുടമക്കെതിരേ കേസ്, പ്രതിഷേധം ശക്തം
വയനാട്: പാടിപറമ്പില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമക്കെതിരേ കേസെടുത്തതില്‍ വ്യാപക പ്രതിഷേധം. പാര്‍ക്കിന്‍സണ്‍സ് രോഗിയായ പള്ളിയാലില്‍ മുഹമ്മദി(76)നെതിരെയാണ് കേസെടുത്തത്. മുഹമ്മദ് ഒമ്പത് വര്‍ഷമായി രോഗിയാണ്. മൂന്ന് വര്‍ഷമായി താന്‍ തോട്ടത്തിലേക്ക് പോകാറില്ലെന്ന് മുഹമ്മദ് പറഞ്ഞു. സ്വന്തമായി എഴുന്നേറ്റ് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത വ്യക്തിക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഭരണകക്ഷി നേതാക്കളായ സി.പി.എം, സി.പി.ഐ ജില്ലാ സെക്രട്ടറിമാരും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമും വനംവകുപ്പിനെതിരേ രംഗത്തെത്തി. എന്നാല്‍, കേസെടുത്തത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടത്. ഒരു കുരുക്കില്‍ കുടുങ്ങിയാണ് കടുവ ചത്തത്. ഇതിന്റെ പേരിലാണ് മുഹമ്മദിനെ പ്രതിയാക്കി കേസെടുത്തത്.
Read More » -
NEWS
യെമനില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുന്നു; നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍. കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ ഇടനിലക്കാരുമായി വരും ദിവസങ്ങളില്‍ ദുബായില്‍ നേരിട്ട് ചര്‍ച്ച നടത്തും. കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കിയതോടെയാണ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് ആശങ്കയുയര്‍ന്നത്. കേസ് യെമന്‍ സുപ്രീംകോടതി വീണ്ടും പരിഗണിക്കാന്‍ പോവുകയാണ് എന്നതിനര്‍ഥം ശിക്ഷ വേഗത്തിലാക്കുന്നു എന്നല്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി മധ്യസ്ഥര്‍ വഴി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തിവരുന്നുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ഇവരെന്നതിനാല്‍ യെമന്‍ സര്‍ക്കാരിന് ഇടപെടാനാകില്ല. മധ്യസ്ഥരുമായി നേരിട്ടുളള ചര്‍ച്ചകള്‍ക്കായി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ അധികം വൈകാതെ ദുബായിലെത്തും. 2017 ലാണ് യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിനി നിമിഷ പ്രിയ ജയിലിലായത്.
Read More » -
Kerala
സി.പി.എം വാട്സാപ്പ് ഗ്രൂപ്പില്‍ ലോക്കല്‍ സെക്രട്ടറിയുടെ അശ്ലീല സന്ദേശം; ‘കഥാനായകന്‍’ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി
കാസര്‍ഗോട്: പാര്‍ട്ടി വാട്സാപ്പ് ഗ്രൂപ്പില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെ ചൊല്ലി വിവാദം. കാസര്‍ഗോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയാണ് പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ചത്. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയാണ് രാഘവന്‍. കേസിന്റെ വിചാരണക്കായി കൊച്ചിയിലേക്ക് പൊകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണം. അതേസമയം, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച രാഘവനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യമുയരുന്നുണ്ട്.
Read More » -
Crime
സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ വേദിക്കു സമീപം സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല
ഇംഫാല്‍: ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഞായറാഴ്ച പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്‌ഫോടനം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്‌ജെയിബുങ്ങില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഫാഷന്‍ ഷോ നടക്കേണ്ടിയിരുന്ന വേദിയില്‍നിന്നു വെറും നൂറു മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്നാണ് നിഗമനം. ഇതു സംബന്ധിച്ചു സ്ഥിരീകരണമില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബോളിവുഡിലെത്തും മുമ്പുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സണ്ണി. അതുകൊണ്ടുതന്നെ സണ്ണിയുമായി ബന്ധപ്പെട്ട ഏത് കാര്യവും വളരെ ശ്രദ്ധനേടാറുമുണ്ട്. ജിസം 2, ഹേറ്റ് സ്റ്റോറി, രാഗിണി എം.എം.എസ് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി ലിയോണ്‍ ഇപ്പോള്‍ എംടിവിയിലെ റിയാലിറ്റി ഷോ ആയ ‘സ്പ്ലിറ്റ്‌സ് വില്ല 14’ ല്‍ അവതാരകയായി തിളങ്ങുകയാണ്.
Read More » -
Kerala
ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയാകാൻ ഉത്തമ നമ്പൂതിരി ഇല്ലത്തിൽ ജനിക്കണം ! വിജ്ഞാപനവുമായി ഗുരുവായൂർ ദേവസ്വം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമിക്കപ്പെടാൻ യോഗ്യതയുള്ളത് ഉത്തമ നമ്പൂതിരി ഇല്ലത്തിൽ ജനിച്ചവർക്ക് മാത്രമെന്ന് ദേവസ്വം. ഉത്തമമായി കരുതപ്പെടുന്ന നമ്പൂതിരി ഇല്ലങ്ങളിലെ അംഗങ്ങള്‍ മാത്രം മേൽശാന്തി നിയമനത്തിന് അപേക്ഷിച്ചാല്‍ മതിയെന്നാണ് ഗുരുവായൂർ ദേവസ്വം പുറത്തിറക്കിയ വിജ്ഞാപനത്തിലുള്ളത്. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മേല്‍ശാന്തി നിയമനത്തിനുള്ള അപേക്ഷകര്‍ 30 വയസ് തികഞ്ഞവരും 60 വയസ് കവിയാത്തവരുമായിരിക്കണം. ശുകപുരം, പെരുവനം എന്നീ ഗ്രാമങ്ങളില്‍പ്പെട്ടവരും, ഉത്തമമായി കരുതപ്പെടുന്ന നമ്പൂതിരി ഇല്ലങ്ങളിലെ അംഗങ്ങളും അഗ്നിഹോത്രം, ഭട്ടവൃത്തി എന്നിവയില്‍ ഏതെങ്കിലും ഒന്നുള്ളവരും മാത്രമേ മേല്‍ശാന്തി നിയമനത്തിന് അപേക്ഷിക്കേണ്ടതുള്ളൂ എന്നും വിജ്ഞാപനത്തില്‍ പറയുന്നു. ആവശ്യമായ യോഗ്യതകളില്ലാത്തവരുടെയും ജാതി, വയസ് തുടങ്ങിയവയില്‍ വ്യാത്യാസമുള്ളവരുടേയും അപേക്ഷകള്‍ നിരുപാധികം നിരസിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്. നേരത്തെ, കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിലും അവര്‍ണ വിഭാഗക്കാരായ മേല്‍ശാന്തിയോ, കീഴ്ശാന്തിയോ, കഴകക്കാരനോ പോലും ഇല്ലെന്ന വിമര്‍ശനവുമായി എസ്.എന്‍.ഡി.പി. രംഗത്തെത്തിയിരുന്നു. ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളില്‍…
Read More » -
Crime
ഭാര്യയെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടി; കുഴിമാടത്തിനു മുകളില്‍ പച്ചക്കറി കൃഷിയും നടത്തി, യുവാവ് പിടിയില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഭാര്യയെ കൊന്ന് മൃതദേഹം വയലില്‍ കുഴിച്ചിട്ട ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ ദേഹത്ത് ഉപ്പ് വിതറിയതിനു ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. അതിനു ശേഷം കുഴിമാടത്തിനു മുകളില്‍ പച്ചക്കറി കൃഷി ചെയ്യുകയും ചെയ്തു. ജനുവരി 25 നാണ് സംഭവം. പച്ചക്കറി വ്യാപാരിയായ ദിനേശ് കുടുംബ പ്രശ്‌നത്തിന്റെ പേരിലാണ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് സംസ്‌കരിച്ചത്. പെട്ടെന്ന് അഴുകാന്‍ വേണ്ടി മൃതദേഹത്തില്‍ 30 കിലോ ഉപ്പ് പുരട്ടിയ ശേഷമാണ് മറവു ചെയ്തത്. സംസ്‌കരിച്ചത് ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ അവിടെ പച്ചക്കറികള്‍ കൃഷി ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെ കാണാനില്ലെന്ന് കാട്ടി ദിനേശ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ ദിനേശ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് പോലീസിന് സംശയം തോന്നി. ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ മൃതദേഹം വയലില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
Read More » -
LIFE
ആരാധകരെ പുളകം കൊള്ളിക്കാൻ വിജയ് യുടെ “ബ്ലഡി സ്വീറ്റ് ലിയോ”; ഒ.ടി.ടി. റൈറ്റ് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ളിക്സ്, സാറ്റലൈറ്റ് റൈറ്റ് സൺ ഗ്രൂപ്പിന്
കാത്തിരിപ്പുകൾക്കൊടുവിൽ, ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത് വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന് പേരായി. ‘ലിയോ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ടാഗ് ലൈൻ. അനിരുദ്ധ് ഈണമിട്ട ബ്ലഡി സ്വീറ്റ് എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ ടീസർ എത്തിയത്. ഔദ്യോഗികമായി ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പു തന്നെ വിജയിയുടെ 67-ാം ചിത്രം “ബ്ലഡി സ്വീറ്റ് ലിയോ”യുടെ ഡിജിറ്റൽ, സാറ്റലൈറ്റ് റൈറ്റുകൾ വിറ്റു പോയി. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ലിയോയുടെ ഒടിടി അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. കൂടാതെ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സൺ ഗ്രൂപ്പും നേടിയെന്ന് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തത്. ബോളിവുഡിലേയും തെന്നിന്ത്യയിലേയും നിരവധി സൂപ്പര്‍താരങ്ങളും ചിത്രത്തിലുണ്ട്. മാസ്റ്ററിനു ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ഇത്.…
Read More » -
India
ജഡ്ജി നിയമനത്തിൽ ഏറ്റുമുട്ടൽ: അഞ്ചുപേരുകൾ ഉടൻ അംഗീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് അഞ്ച് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള കൊളീജിയത്തിന്റെ ശുപാർശ ഉടൻ അംഗീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിയമന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി അറിയിച്ചു. സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി വിവിധ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ പേര് ഡിസംബർ 13-ന് കൊളീജിയം ശുപാർശ ചെയ്തിരുന്നു. എന്നാൽ, അതിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ വൈകുന്നത് വിവാദമായിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയം ശുപാർശകളിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ വൈകുന്നതിൽ സുപ്രീംകോടതി നേരത്തെ അതൃപ്തിയറിയിച്ചിരുന്നു. വളരെ ഗൗരവമുള്ള വിഷയമാണിതെന്ന് വ്യക്തമാക്കിയ ബെഞ്ച്, കേസ് പരിഗണിക്കുന്നത് ഈ മാസം 13-ലേക്ക് മാറ്റി. കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻദലിനെയും ഗുജറാത്ത്…
Read More » -
India
“മുസ്‌ലിങ്ങള്‍ നിസ്‌കാരത്തിന്റെ മറവില്‍ തീവ്രവാദം നടത്തുമ്പോള്‍ ക്രിസ്ത്യാനികള്‍ മതം മാറ്റുന്ന തിരക്കില്‍”; വിദ്വേഷ പ്രസംഗവുമായി ബാബാ രാംദേവ്
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരേ വിദ്വേഷ പരാമർശവുമായി യോഗാ ഗുരു ബാബാ രാംദേവ്. മുസ്‌ലിങ്ങള്‍ നമസ്‌കാരത്തിന്റെ മറപിടിച്ച് തീവ്രവാദം വളര്‍ത്തുമ്പോള്‍ ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തിക്കുന്നതിന്റെ തിരക്കിലാണ് എന്നായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാംദേവിന്റെ പരാമര്‍ശം. ‘ഏതൊരു മുസ്‌ലിമിനോട് ഇസ്‌ലാം എന്താണെന്ന് ചോദിച്ചാലും അവര്‍ പറയുക, നമസ്‌കരിക്കുക, ഓതുക എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരിക്കും. അതിനി ഹിന്ദു സ്ത്രീകളെ തട്ടിയെടുക്കുന്ന കാര്യത്തിലായാലും ശരി, നമസ്‌കരിച്ചാല്‍ അവര്‍ക്കത് തെറ്റാകില്ല. ഇതാണ് അവരെ സംബന്ധിച്ച് ഇസ്ലാമിന്റെ വ്യാഖ്യാനം. നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ പാപികളാണ്,’ – രാംദേവ് പറഞ്ഞു. ഇസ്‌ലാമില്‍ സ്വര്‍ഗം എന്ന ആശയം മദ്യവും, സുന്ദരികളായ മാലാഖമാരുമാണ്. സ്വര്‍ഗത്തില്‍ പോകാന്‍ ആകെ ചെയ്യേണ്ടത് ഒരു വെളുത്ത കുര്‍ത്ത ധരിക്കുക, തൊപ്പി ധരിക്കുക, മീശ വടിച്ച് താടി വളര്‍ത്തുക. ഇത്രയും മതി. ഖുര്‍ആനോ, ഇസ്‌ലാമോ ഇതൊന്നും പറയുന്നില്ലെങ്കിലും ഇത്തരം കാര്യങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരമൊരു സ്വര്‍ഗ സങ്കല്‍പം…
Read More »