KeralaNEWS

വയനാട്ടില്‍ കടുവ ചത്ത സംഭവം; പാര്‍ക്കിന്‍സണ്‍സ് രോഗിയായ സ്ഥലമുടമക്കെതിരേ കേസ്, പ്രതിഷേധം ശക്തം

വയനാട്: പാടിപറമ്പില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമക്കെതിരേ കേസെടുത്തതില്‍ വ്യാപക പ്രതിഷേധം. പാര്‍ക്കിന്‍സണ്‍സ് രോഗിയായ പള്ളിയാലില്‍ മുഹമ്മദി(76)നെതിരെയാണ് കേസെടുത്തത്. മുഹമ്മദ് ഒമ്പത് വര്‍ഷമായി രോഗിയാണ്. മൂന്ന് വര്‍ഷമായി താന്‍ തോട്ടത്തിലേക്ക് പോകാറില്ലെന്ന് മുഹമ്മദ് പറഞ്ഞു.

സ്വന്തമായി എഴുന്നേറ്റ് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത വ്യക്തിക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഭരണകക്ഷി നേതാക്കളായ സി.പി.എം, സി.പി.ഐ ജില്ലാ സെക്രട്ടറിമാരും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമും വനംവകുപ്പിനെതിരേ രംഗത്തെത്തി. എന്നാല്‍, കേസെടുത്തത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടത്. ഒരു കുരുക്കില്‍ കുടുങ്ങിയാണ് കടുവ ചത്തത്. ഇതിന്റെ പേരിലാണ് മുഹമ്മദിനെ പ്രതിയാക്കി കേസെടുത്തത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: