Month: February 2023
-
Careers
ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിലും വൈക്കം, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ താൽക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി. ജയം (ബിരുദമുള്ളവർക്ക് അഞ്ചു മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും). പ്രായം: 2022 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിരിക്കണം, 35 വയസു കവിയരുത്. കുടുംബനാഥന്റെ/സംരക്ഷകന്റെ/ഉദ്യോഗാർഥിയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. മാസം 10,000 രൂപ ഓററേറിയം ലഭിക്കും. അപ്രന്റീസ് നിയമപ്രകാരം ഒരു വർഷത്തേക്കാണ് താൽക്കാലിക നിയമനം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒരു തവണ പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറത്തിന്റെ മാതൃക കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിലും വൈക്കം, പുഞ്ചവയൽ, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ ഓഫീസുകളിൽ നൽകാം. വിശദവിവരത്തിന് ഫോൺ: 04828 202751.
Read More » -
Health
ജീവതശൈലികൾ മെച്ചപ്പെടുത്താം ക്യാൻസറിനെ അകറ്റിനിർത്താം; ഒഴിവാക്കേണ്ട ചില കാര്യങ്ങൾ
ഇന്ന് ഫെബ്രുവരി നാല്, ലോക ക്യാൻസർ ദിനമാണ്. ക്യാൻസർ രോഗത്തെ കുറിച്ച് ആളുകളിൽ വേണ്ടത്ര അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാൻസർ ദിനം ആചരിക്കുന്നത്. പ്രധാനമായും ക്യാൻസർ നിർണയം- പ്രതിരോധം എന്നിവയ്ക്കാണ് നാം മുൻഗണന നൽകേണ്ടത്. ഇന്ന് ലോകത്താകമാനം തന്നെ ക്യാൻസർ രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. മോശം ജീവിതശൈലികളാണ് ഇതിന് വലിയ കാരണമാകുന്നതെന്നാണ് ഡോക്ടർമാരടക്കമുള്ള ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ക്യാൻസറിനെ അകറ്റിനിർത്തണമെങ്കിൽ ജീവതശൈലികൾ മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ജോലിയുടെ സ്വഭാവം, ജോലിയിൽ നിന്നുള്ള മാനസികസമ്മർദ്ദം, മറ്റ് മാനസികസമ്മർദ്ദങ്ങൾ, വിഷപദാർത്ഥങ്ങൾ കൂടുതലായി ഭക്ഷണത്തിലൂടെയും മറ്റും അകത്തെത്തുന്നത്, മോശം ഡയറ്റ്, വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ എന്നീ ഘടകങ്ങളെല്ലാം ക്യാൻസർ ബാധിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നവയാണ്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ കരുതലെടുക്കുന്നതിലൂടെ ഒരളവ് വരെ നമുക്ക് ക്യാൻസർ രോഗത്തെ ചെറുക്കാം. ആദ്യമായി ക്യാൻസർ പ്രതിരോധത്തിനായി ജീവിതത്തിൽ നിന്നൊഴിവാക്കേണ്ട ചിലതിനെ കുറിച്ചറിയാം… മോശം ഭക്ഷണശീലം മദ്യം പുകവലി അധികം വെയിലേൽക്കുന്നത് അമിതവണ്ണം സുരക്ഷിതമല്ലാത്ത സെക്സ് ഭക്ഷണകാര്യത്തിൽ വലിയ ശ്രദ്ധ തന്നെ പുലർത്തേണ്ടതുണ്ട്.കാരണം പല…
Read More » -
Kerala
നിത്യഹരിത ഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യയുടെ നിത്യഹരിത ഗായിക വാണി ജയറാം (77) ഓര്‍മയായി. ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരില്‍ 1945 ലാണ് വാണി ജയറാം ജനിച്ചത്. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്. 1971 ല്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ വാണി ജയറാം പ്രശസ്തയായി. വസന്ത് ദേശായിയുടേതായിരുന്നു ആ ഗാനത്തിന്റെ സംഗീതം. 1974 ല്‍ ചെന്നൈയിലേക്ക് താമസം മാറ്റിയതിനുശേഷം ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലെല്ലാം അവര്‍ സജീവമായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു..’ എന്ന ഗാനത്തോടെ അവര്‍ മലയാളത്തിലും ചുവടുറപ്പിച്ചു. തെന്നിന്ത്യയില്‍ എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ,…
Read More » -
Kerala
തലപ്പൊക്കത്തിൽ മാത്രമല്ല ഇനി ഏക്കത്തുകയിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുമ്പിൽ; ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ പ്രതിഫലം 6.75 ലക്ഷം !
തൃശൂർ: തലപ്പൊക്കത്തിലും ആരാധകരുടെ എണ്ണത്തിലും മലയാളക്കരയിൽ ഇന്ന് മറ്റേതൊരു നാട്ടാനയെക്കാളും ഒരുപടി മുമ്പിലാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ. ഇപ്പോഴിതാ ഉത്സവത്തിൽ പങ്കെടുക്കാനുള്ള ഏക്കത്തുകയുടെ കാര്യത്തിലും രാമന് റെക്കോഡ് ! ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ 6.75 ലക്ഷം രൂപയാണ് ഏക്കത്തുക. പൂരത്തിന് പങ്കെടുക്കാൻ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് തെച്ചിക്കൊട്ടുകാവ് രാമചന്ദ്രന് ലഭിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും തുക മുടക്കുന്നതെന്ന് പുഞ്ചിരി പൂരഘോഷ കമ്മറ്റി അംഗങ്ങൾ പറയുന്നു. കേരളത്തിൽ ആനകൾക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഏക്കത്തുക ലഭിച്ചിട്ടുള്ളത്. 27ന് ഉച്ചകഴിഞ്ഞ് 3ന് എഴുന്നള്ളിപ്പിൽ തിടമ്പാനയുടെ വലതു ഭാഗത്ത് രാമചന്ദ്രനെ നിർത്തും. രാത്രി 8.30നു രാമചന്ദ്രന്‍ തിരിച്ചുപോകും. 46 കമ്മിറ്റികളാണ് ഏക്കത്തില്‍ പങ്കെടുത്തത്. 2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ ആനയ്ക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ…
Read More » -
Crime
പോർച്ചുഗലില്‍ നിന്ന് സംഘടിപ്പിച്ച വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ലോകം ചുറ്റി; ഒടുവിൽ ഗുജറാത്തി യുവാവ് പിടിയിൽ
മുംബൈ: പോർച്ചുഗലിൽനിന്ന് സംഘടിപ്പിച്ച വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ലോകം ചുറ്റിക്കറങ്ങിയ ഗുജറാത്തി യുവാവ് ഒടുവിൽ പിടിയിലായി. ഗുജറാത്തിലെ ഖേഡ ജില്ലക്കാരനായ 32 വയസുകാരൻ മുജീബ് ഹുസൈൻ കാസിയാണ് പിടിയിലായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പോർച്ചുഗലിന്‍റെ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാൾ മൂന്ന് രാജ്യങ്ങളിലാണ് ചുറ്റിക്കറങ്ങിയത്. 2010 ൽ സ്റ്റുഡന്‍റ് വിസയിൽ താൻ ബ്രിട്ടനിലേക്ക്പോയെന്നും വിസയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി അവിടെ താമസിച്ച് ജോലി ചെയ്യുകയായിരുന്നുവെന്നും കാസി പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് 2018-ൽ പോർച്ചുഗലിലേക്ക് പോയി. അവിടെനിന്നും ഒരു ഏജന്‍റ് മുഖേന വ്യാജ പാസ്‌പോർട്ട് നേടി. ഈ പാസ്‌പോർട്ട് ഉപയോഗിച്ച് ഒരു ഇന്ത്യൻ എൻട്രി വിസ നേടി, ഈ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഇന്ത്യയിലെത്തുകയും ചെയ്തു. ഇതിനിടെ ഇയാള്‍ ഫ്രാന്‍സിലേക്കും പോയിരുന്നു. കഴിഞ്ഞ ബുധനാഴ്ച പാരീസില്‍നിന്നും ദോഹ വഴി വീണ്ടും മുംബൈയിലേക്ക് വന്നപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ…
Read More » -
Kerala
നടന്‍ ബാബുരാജ് വഞ്ചനാക്കേസില്‍ അറസ്റ്റില്‍
തൊടുപുഴ: വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജ് അറസ്റ്റില്‍. അടിമാലി പോലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്നാണ് ബാബു രാജിനെതിരെയുള്ള കേസ്. കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് ബാബുരാജിനെതിരേ പരാതി നല്‍കിയിരുന്നത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് 2020 ജനുവരിയില്‍ അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. കരുതല്‍ ധനമായി താരം 40 ലക്ഷം രൂപ വാങ്ങി. എന്നാല്‍, റിസോര്‍ട്ടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ അരുണ്‍ കുമാറിന് സ്ഥാപന ലൈസന്‍സ് ലഭിക്കാതെ വരികയായിരുന്നു. താന്‍ കരുതല്‍ധനമായി നല്‍കിയ 40 ലക്ഷം രൂപ മടക്കിനല്‍കണമെന്ന് കാട്ടിയായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി.
Read More » -
Crime
തലസ്ഥാനത്ത് ചോദ്യചിഹ്നമായി സ്ത്രീ സുരക്ഷ: മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്കു നേരെ അതിക്രമം; അക്രമണം നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗ സംഘം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ചോദ്യചിഹ്നമായി സ്ത്രീ സുരക്ഷ.തിരുവനന്തപുരം നഗരത്തിൽ സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായതിനു പിന്നാലെ മ്യൂസിയത്തിലും സ്ത്രീയ്ക്കു നേരേ അതിക്രമം. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. ലൈംഗിക അതിക്രമത്തിന് പൊലീസ് കേസെടുത്തു. മാല മോഷണം നടത്താനുള്ള ശ്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സി.സി. ടി വി ക്യാമറകൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനാണ് ശ്രമം. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും സമാനമായ സംഭവം നടന്നിരുന്നു. മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയപ്പോഴാണ് അന്ന് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ…
Read More » -
India
വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പുസ്തകവുമില്ല; സ്‌കൂള്‍ യൂണിഫോമില്‍ സൈക്കിള്‍ ചവിട്ടി ഡി.എം.കെ എം.എല്‍.എമാര്‍ നിയമസഭയില്‍
പുതുച്ചേരി: അധ്യയന വര്‍ഷം തുടങ്ങി എട്ടു മാസമായിട്ടും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പുസ്തകവും വിതരണം ചെയ്യാത്തതിനെതിരേ പ്രതിഷേധവുമായി ഡി.എം.കെ എം.എല്‍.എമാര്‍. പ്രതിഷേധ സൂചകമായ സ്‌കൂള്‍ യൂണിഫോമും ഐഡി കാര്‍ഡും ധരിച്ച് സൈക്കിള്‍ ചവിട്ടിയാണ് എം.എല്‍.എമാര്‍ സഭയിലെത്തിയത്. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, സൈക്കിള്‍, ലാപ്ടോപ് എന്നിവ നല്‍കുന്നതിലെ കാലതാമസം, സ്‌കൂള്‍ ബസുകളുടെ ഓപ്പറേഷന്‍ എന്നിവയും ഡി.എം.കെ, കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ചു. കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന് മുഖ്യമന്ത്രി എന്‍ രംഗസാമിയും മന്ത്രിമാരും മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് രണ്ട് കോണ്‍ഗ്രസ് അംഗങ്ങളായ എം വൈദ്യനാഥനും രമേഷ് പറമ്പത്തും സഭയില്‍ നിന്നും വാക്കൗട്ട് നടത്തി. ഡി.എം.കെ അംഗങ്ങള്‍ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് തുടര്‍ന്നു, സ്പീക്കര്‍ ആര്‍ സെല്‍വം അടുത്ത കാര്യത്തിലേക്ക് നീങ്ങി, തുടര്‍ന്ന് ആറ് ഡി.എം.കെ അംഗങ്ങളായ ശിവ, എഎംഎച്ച് നസീം, അനിബാല്‍ കെന്നഡി, ആര്‍ സമ്പത്ത്, ആര്‍ സെന്തില്‍ കുമാര്‍, എം. നാഗത്യാഗരാജന്‍ എന്നിവരും വാക്കൗട്ട് നടത്തി.…
Read More » -
Crime
മയക്കുമരുന്ന് കേസ് പ്രതിക്ക് കോടതിഹാളില്‍ കഞ്ചാവ് കൈമാറി; യുവാവ് അറസ്റ്റില്‍
മലപ്പുറം: മയക്കുമരുന്നുകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് കോടതിഹാളില്‍ കഞ്ചാവ് കൈമാറുന്നത് പോലീസ് കൈയോടെ പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് 3.30-ന് മഞ്ചേരി എന്‍.ഡി.പി.എസ്. കോടതിയിലാണ് സംഭവം. 26 കിലോ കഞ്ചാവ് കടത്തിയെന്ന കേസിലെ പ്രതി മുഹമ്മദ് റാഫി(30)ക്ക് ചാത്തല്ലൂര്‍ സ്വദേശി നിയാസ് മോന്‍ (25) കഞ്ചാവ് കൈമാറിയതാണ് എസ്‌കോര്‍ട്ട് പോലീസ് കണ്ടെത്തിയത്. കോഴിക്കോട് ജില്ലാ ജയിലില്‍നിന്ന് റാഫിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നിയാസ് മോന്‍ സ്വകാര്യമായി കഞ്ചാവ് കൈമാറാന്‍ ശ്രമിച്ചത്. ക്യാപ്സൂള്‍ രൂപത്തിലാക്കിയ കഞ്ചാവിനൊപ്പം എണ്ണമയമുള്ള പ്ലാസ്റ്റിക് കവറും പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവര്‍ അടക്കം കഞ്ചാവിന് ആറു ഗ്രാം തൂക്കമുണ്ട്. കഞ്ചാവ് പിടിച്ചെടുത്ത വിവരം പോലീസുകാര്‍ ഉടന്‍ ജഡ്ജിയുടെ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ജഡ്ജിയുടെ നിര്‍ദേശപ്രകാരം മഞ്ചേരി പോലീസ് സ്ഥലത്തെത്തി നിയാസ് മോനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More »
