CrimeNEWS

സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ വേദിക്കു സമീപം സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

ഇംഫാല്‍: ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഞായറാഴ്ച പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്‌ഫോടനം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്‌ജെയിബുങ്ങില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഫാഷന്‍ ഷോ നടക്കേണ്ടിയിരുന്ന വേദിയില്‍നിന്നു വെറും നൂറു മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്നാണ് നിഗമനം. ഇതു സംബന്ധിച്ചു സ്ഥിരീകരണമില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ബോളിവുഡിലെത്തും മുമ്പുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സണ്ണി. അതുകൊണ്ടുതന്നെ സണ്ണിയുമായി ബന്ധപ്പെട്ട ഏത് കാര്യവും വളരെ ശ്രദ്ധനേടാറുമുണ്ട്. ജിസം 2, ഹേറ്റ് സ്റ്റോറി, രാഗിണി എം.എം.എസ് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി ലിയോണ്‍ ഇപ്പോള്‍ എംടിവിയിലെ റിയാലിറ്റി ഷോ ആയ ‘സ്പ്ലിറ്റ്‌സ് വില്ല 14’ ല്‍ അവതാരകയായി തിളങ്ങുകയാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: