കാസര്‍ഗോട്: പാര്‍ട്ടി വാട്സാപ്പ് ഗ്രൂപ്പില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെ ചൊല്ലി വിവാദം. കാസര്‍ഗോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയാണ് പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ചത്.
പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയാണ് രാഘവന്‍. കേസിന്റെ വിചാരണക്കായി കൊച്ചിയിലേക്ക് പൊകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പര്‍ മാറിയതാണെന്നും തന്റെ ഭാര്യക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണം.
അതേസമയം, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച രാഘവനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യമുയരുന്നുണ്ട്.