Month: February 2023

  • India

    “ആർത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രം”; ആര്‍ത്തവ അവധി പരിഗണനയില്‍ പോലും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാർ

    ന്യൂഡല്‍ഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും വൻകിട കമ്പനികളും വനിതാ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ആർത്തവ അവധി അനുവദിക്കുമ്പോൾ വിരുദ്ധ നിലപാടുമായി കേന്ദ്ര സർക്കാർ. ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാര്‍ പറഞ്ഞു. ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് അതേ തുടര്‍ന്ന് ബുദ്ധിമുട്ടുണ്ടാകുന്നത്. ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും ഭാരതി പവാര്‍ ലോക്സഭയിൽ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കിടയിലെ അർത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എംപിമാരായ ബെന്നി ബെഹന്നാൻ, ടി.എൻ പ്രതാപൻ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി മറുപടി നല്‍കിയത്. ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി ഭാരതി പവാര്‍ ലോക്‌സഭയെ അറിയിച്ചു. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ രാജ്യത്ത് പരസ്പര പ്രവര്‍ത്തനക്ഷമമായ ഒരു ഡിജിറ്റല്‍ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നചതെന്നും മന്ത്രി പറഞ്ഞു.…

    Read More »
  • Kerala

    കണ്ണൂരിൽ കത്തിയ കാറിൽ സൂക്ഷിച്ചിരുന്നത് പെട്രോളല്ല കുടിവെള്ളമെന്ന് മരിച്ച റീഷയുടെ അച്ഛൻ; പെട്രോൾ കുപ്പികൾ കണ്ടെത്തിയെന്ന വാർത്ത തള്ളി ഫോറൻസിക് വിഭാ​ഗവും

    കണ്ണൂർ: കണ്ണൂരിൽ കത്തിയ കാറിൽ കുപ്പികളിൽ സൂക്ഷിച്ചിരുന്നത് പെട്രോൾ അല്ലെന്നു ദുരന്തത്തിൽ മരിച്ച റീഷയുടെ അച്ഛൻ. കത്തിയ കാറിൽ നിന്ന് പെട്രോൾ കുപ്പികൾ കണ്ടെത്തിയെന്ന വാർത്തകൾ ഫോറൻസിക് വിഭാഗവും തള്ളി. കാറിൽ രണ്ടു കുപ്പികളിൽ പെട്രോൾ സൂക്ഷിച്ചിരുന്നെന്ന വാദം കാർ കമ്പനിയെ ഉൾപ്പെടെ സഹായിക്കാനാണെന്ന് ആരോപണമുയർന്നിരുന്നു. രണ്ട് കുപ്പി കുടിവെള്ളമാണ് വണ്ടിയിൽ സൂക്ഷിച്ചിരുന്നതെന്ന് മരിച്ച റീഷയുടെ അച്ഛൻ കെ.കെ. വിശ്വനാഥൻ പറഞ്ഞു. മകൾ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങൾ കരുതിയിരുന്നു. വേറെയൊന്നും കാറിൽ ഉണ്ടായിരുന്നില്ലെന്ന് റീഷയുടെ അച്ഛൻ കെ.കെ. വിശ്വനാഥൻ പറഞ്ഞു. വഴിയിൽ എത്ര പെട്രോൾ പമ്പുകളുണ്ടെന്നും എന്തിനാണ് പെട്രോൾ കുപ്പിയിൽ നിറച്ച് കാറിൽ വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതിനിടെ കത്തിയ കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ. രണ്ട് പെട്രോൾ കുപ്പികൾ കണ്ടെടുത്തുവെന്ന് ചില വാർത്താ…

    Read More »
  • Business

    ഹിന്‍ഡന്‍ബര്‍ഗ് വിവാദം: ഒടുവിൽ അദാനിക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര സർക്കാരും, വിവരങ്ങൾ ആവശ്യപ്പെട്ട് കോർപ്പറേറ്റ് കാര്യ മന്ത്രാലയം

    ന്യൂഡൽഹി: ഓഹരി തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ഗൗതം അദാനിക്കെതിരേ അന്വേഷണം നടത്താൻ ഒടുവിൽ കേന്ദ്ര സർക്കാരും. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് അദാനിക്കെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം നടക്കുന്നത്. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്നും വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. എന്നാല്‍, അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പോ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമോ ഇതുവരെ തയ്യാറായിട്ടില്ല. സെബിയും അദാനിക്കെതിരെ പ്രാഥമികമായ അന്വേഷണം തുടങ്ങിയതായാണ് റിപ്പോർട്ട്. അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. എന്നാൽ അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രതികരിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു.…

    Read More »
  • India

    രോഗികൾക്ക് കാഴ്ച നഷ്ടമായി, അണുബാധയും സ്ഥിരീകരിച്ചു; ഇന്ത്യൻ നിർമിത ഐ ഡ്രോപ്പിന് അമേരിക്കയിൽ താൽക്കാലിക വിലക്ക്

    വാഷിങ്ടൺ: ഉപയോഗിച്ച രോ​ഗികളുടെ കാഴ്ച നഷ്ടപ്പെടുകയും അണുബാധ സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ ഇന്ത്യൻ നിർമിത ഐ ഡ്രോപ്പിന് അമേരിക്കയിൽ താൽക്കാലിക വിലക്ക്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ യൂണിറ്റ് ആണ് ഐ ഡ്രോപ്പുകൾ പിൻവലിക്കുന്നത്. ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ നിർമ്മിക്കുന്ന എസ്രികെയർ ആർട്ടിഫിഷ്യൽ ടിയർ ഐ ഡ്രോപ്പ് എന്ന മരുന്നാണ് പിൻവലിച്ചത്. എപ്പിഡെമിയോളജിക്കൽ അന്വേഷണവും ലബോറട്ടറി വിശകലനങ്ങളും പൂർത്തിയാകുന്നതുവരെ ക്ലിനിക്കുകളും രോഗികളും എസ്രികെയർ തുള്ളി മരുന്നുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് നിർദേശം. 50 അണുബാധകളും ഒരു മരണവും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. ഐ ഡ്രോപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ വ്യക്തമാക്കി. മരുന്ന് ഉപയോ​ഗിക്കുന്നവരുടെ രക്തത്തിലും ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്യൂഡോമോണസ് എരുഗിനോസ എന്ന അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത്തരം അണുബാധകൾ മരണത്തിന് വരെ കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.   ഈ കമ്പനിയുടെ മരുന്നുകളുടെ ഇറക്കുമതി…

    Read More »
  • LIFE

    ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി അവിഹിതബന്ധം, വഞ്ചിക്കപ്പെട്ടു; പൊട്ടിക്കരഞ്ഞ് രാഖി സാവന്ത് 

    എന്നും വിവാദങ്ങളുടെ കളിത്തോഴിയാണ് നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്ത്. അമ്മ മരിച്ചതിനു പിന്നാലെ തന്റെ വിവാഹം തകര്‍ച്ചയിലാണ് എന്ന് വെളിപ്പെടുത്തി രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രാഖി ഉന്നയിച്ചിരിക്കുന്നത്. ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി അവിഹിതബന്ധമുണ്ടെന്നാണ് നടിയുടെ ആരോപണം. ജിമ്മില്‍ എത്തിയ രാഖി സാവന്ത് വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ പാപ്പരാസികളുമായി പങ്കുവയ്ക്കുകയായിരുന്നു. രാഖിയുടെ തുറന്നു പറച്ചിൽ സമൂഹ മധ്യമങ്ങളിലും വൈറലായി. ആദിലിന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട്. താന്‍ മറാത്തി ബിഗ് ബോസിലായിരുന്ന സമയത്ത് ഈ പെണ്‍കുട്ടി മുതലെടുപ്പ് നടത്തുകയായിരുന്നു. ആ പെണ്‍കുട്ടിയുടെ ഫോട്ടോയും വിഡിയോയും തന്റെ കയ്യിലുണ്ടെന്നും എന്നാല്‍ അതൊന്നും ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും രാഖി പറഞ്ഞു. ആദിലിനെതിരെ രൂക്ഷവിമര്‍ശനവും താരം നടത്തി. ആദില്‍ ഒരു നുണയനാണ്. ആ പെണ്‍കുട്ടിയെ ബ്ലോക്ക് ചെയ്യുമെന്ന് ഖുറാനില്‍ തൊട്ടാണ് സത്യം ചെയ്തത്. പക്ഷേ അയാള്‍ അത് ചെയ്തില്ല. ഇപ്പോള്‍ ആ പെണ്‍കുട്ടി അയാളെ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നും രാവി…

    Read More »
  • Kerala

    ചിന്നക്കനാലിനെ വിറപ്പിച്ച സി​ഗരറ്റ് കൊമ്പൻ ഏലത്തോട്ടത്തിൽ ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്നു സംശയം

    മൂന്നാർ: ഇടുക്കി ചിന്നക്കനാലിനെ വിറപ്പിക്കുന്ന കാട്ടാന സി​ഗരറ്റ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ ബിഎൽ റാം കുളത്താമ്പാറയ്ക്കു സമീപം ഈശ്വരൻ എന്നയാളുടെ ഏലത്തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം ഫോറസ്റ്റ് റേ‍ഞ്ച് ഓഫിസർ പിവി വെജി പറഞ്ഞു. എട്ടു വയസുകാരനായ സി​ഗരറ്റ് കൊമ്പൻ പ്രദേശത്തെ നിത്യ സാന്നിധ്യമായിരുന്നു. ഇടുക്കിയെ വിറപ്പിക്കുന്ന മറ്റു കൊമ്പൻമാരിൽ നിന്ന് വ്യത്യസ്തമായി ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന കൊമ്പനാണു സിഗരറ്റ് കൊമ്പൻ. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പനാണിത്. വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകൾ ഉള്ളതിനാലാണു വാച്ചർമാരും നാട്ടുകാരും സിഗരറ്റ് കൊമ്പൻ എന്നു പേരിട്ടത്. അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഷാൻട്രി ടോം, മൂന്നാർ ഡിഎഫ്ഒ രമേഷ് വിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെറ്ററിനറി സർജൻമാരായ ഡോ. നിഷ റേയ്ച്ചൽ, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു. അതേസമയം, ചിന്നക്കനാല്‍ ബി.എല്‍ റാമില്‍…

    Read More »
  • Crime

    മെഡി. കോളജില്‍ കൂട്ടിരിക്കാന്‍ എത്തിയവര്‍ക്ക് വാര്‍ഡന്‍മാരുടെ ക്രൂരമര്‍ദനം; പോലീസ് അന്വേഷിച്ചില്ല

    തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഒ.പിക്കുള്ളില്‍ കൂട്ടിരിപ്പുകാരായ യുവാക്കള്‍ക്ക് വാര്‍ഡന്‍മാരുടെ ക്രൂരമര്‍ദനം. ആശുപത്രിക്കുള്ളിലേക്കു പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്കെത്തിയത്. നെടുമങ്ങാട് സ്വദേശികളായ രണ്ടു യുവാക്കളെയാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപംവെച്ച് ക്രൂരമായി മര്‍ദിച്ചത്. ഒരു യുവാവിനെ കസേരയിലിരുത്തി രണ്ടു വാര്‍ഡന്‍മാര്‍ ചേര്‍ന്നു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടും മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തുകയോ അന്വേഷിക്കുകയോ ചെയ്തില്ല. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൂട്ടിരിക്കാന്‍ വന്നവരാണ് മര്‍ദനത്തിനിരയായതെന്നാണ് വിവരം. പുറത്തുപോയി വന്ന ഇവര്‍ ഒ.പി. കവാടത്തിലൂടെ ആശുപത്രിക്കകത്തേക്കു കയറാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് കൂടുതല്‍ ട്രാഫിക് വാര്‍ഡന്മാരെത്തി ഇവരെ സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപം എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ കസേരയില്‍ ഇരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞിട്ടുണ്ടെന്നും പരാതിയുമായി ആരും എത്തിയില്ലെന്നും മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. അതേസമയം, ഒ.പിയിലിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്യുക മാത്രമാണുണ്ടായതെന്നാണ് മെഡിക്കല്‍ കോളജ് ജീവനക്കാര്‍ പറയുന്നത്.

    Read More »
  • Crime

    ട്രെയിനില്‍ അതിഥിതൊഴിലാളികള്‍ തമ്മില്‍ സംഘട്ടനം; സഹയാത്രികന്‍ പാളത്തിലേക്ക് തള്ളിയിട്ടയാള്‍ മരിച്ചു

    കോഴിക്കോട്: അതിഥിത്തൊഴിലാളികള്‍ തമ്മില്‍ ട്രെയിനിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പുറത്തേക്കുവീണ ഒരാള്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. ട്രെയിനില്‍ നിന്നും ഇയാളെ തള്ളിയിട്ട അസം സ്വദേശി മുഫാദൂര്‍ ഇസ്ലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം. മീഞ്ചന്തയില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരാണ് ഇരുവരും. യാത്രയ്ക്കിടെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ട്രെയിന്‍ കണ്ണൂക്കര എത്തിയപ്പോള്‍ മുഫാദൂര്‍ സുഹൃത്തിനെ പുറത്തേക്ക് പിടിച്ചുതള്ളുകയായിരുന്നു. ഇതുകണ്ട മറ്റുയാത്രക്കാരാണ് മുഫാദൂറിനെ പിടിച്ചുവെച്ച് റെയില്‍വേ പോലീസില്‍ വിവരമറിയിച്ചത്. വടകര സ്റ്റേഷനിലെത്തിയപ്പോള്‍ ആര്‍.പി.എഫ്. എ.എസ്.ഐ: ബിനീഷ് ഇയാളെ കസ്റ്റഡിയിലെടുത്ത് വടകര പോലീസില്‍ ഏല്‍പിച്ചു. പിന്നീട് മുഫാദൂറിനെ കോഴിക്കോട് റെയില്‍വേ പോലീസിന് കൈമാറി. യാത്രക്കാര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസും ആര്‍.പി.എഫും നടത്തിയ തിരച്ചിലിലാണ് ട്രാക്കിന് സമീപം പരുക്കേറ്റ യുവാവിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

    Read More »
  • NEWS

    ഐ -ഫോണ്‍ സര്‍വീസിന് കൊടുത്തപ്പോള്‍ പാര്‍ട്‌സ് ഊരി മാറ്റിയെന്ന് പരാതി

    തൃശൂര്‍: മൂന്നു മാസം മുന്‍പ് വാങ്ങിയ ഐ -ഫോണ്‍ സര്‍വീസിന് കൊടുത്തപ്പോള്‍ പാര്‍ട്‌സ് ഊരി മാറ്റിയെന്ന് പരാതി. ഫോണ്‍ വേണമെങ്കില്‍ എണ്‍പതിനായിരം രൂപ കൂടി നല്‍കണമെന്നാണ് ഇപ്പോള്‍ സര്‍വീസ് സെന്റര്‍ പറയുന്നത്. കഴിഞ്ഞ നവംബറില്‍ റിപ്പയറിങ്ങിനായി കൊടുത്ത ഫോണ്‍ തിരികെ കിട്ടാന്‍ കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശി മുഹമ്മദ് ഹാഷിക്. കഴിഞ്ഞ ജൂലൈയിലാണ് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മുടക്കി ഹാഷിക് ഐ ഫോണ്‍ 13 പ്രൊ വാങ്ങിയത്. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഡിസ്‌പ്ലേ കംപ്ലയിന്റ് ആയി. ചാര്‍ജ് നില്‍ക്കാതായി.ഇതോടെ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി. 14 ദിവസം കഴിഞ്ഞു ചോദിച്ചപ്പോഴാണ് ഫോണിന് ഗുരുതര കേട്പാടുള്ളതിനാല്‍ സര്‍വീസ് ചെയ്യാന്‍ പറ്റില്ലെന്ന് സര്‍വീസ് സെന്ററില്‍ നിന്ന് പറയുന്നത്. ഐ ഫോണിന് ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് ഇല്ലാത്തതിനാലാണ് ഇത്തരം പ്രതിസന്ധി ഉണ്ടാകുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

    Read More »
  • Crime

    ഉത്സവത്തിനിടെ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ഒളിവിലായിരുന്ന പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

    ഇടുക്കി: രാജാക്കാട് വട്ടപ്പാറ കാറ്റൂതിമേടിലെ അമ്പലത്തില്‍ ഉത്സവത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന അഞ്ച് പ്രതികളെ ഉടുമ്പന്‍ചോല പോലീസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതി വട്ടപ്പാറ കാറ്റൂതി സ്വദേശി പാണ്ടിമാക്കല്‍ റോണി റോയ് (22), വട്ടപ്പാറ കാറ്റൂതി സ്വദേശി സൂര്യ വേല്‍മുരുകന്‍ (19), വട്ടപ്പാറ പുത്തുകുന്നേല്‍ അലക്‌സ് ആഗസ്തി (21), വട്ടപ്പാറ മേക്കോണത്ത് അഖില്‍ പുരുഷോത്തമന്‍ (21), വട്ടപ്പാറ തൊട്ടികാട്ടില്‍ ബേസില്‍ ജോയ് (21) എന്നിവരാണ് പിടിയിലായത് ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അവിടെ നിന്നാണ് പിടികൂടിയത്. ആകെ എട്ട് പ്രതികളുള്ള കേസില്‍ ചെമ്മണ്ണാര്‍ സ്വദേശി അരുണ്‍(22), വട്ടപ്പാറ സ്വദേശി അബിന്‍(21), കാറ്റൂതി സ്വദേശി വിഷ്ണു(27) എന്നിവരെയാണ് പോലീസ് സംഭവദിവസം തന്നെ പിടികൂടിയിരുന്നു. കാറ്റൂതി സ്വദേശി മുരുകനെ(44) ആണ് പ്രതികള്‍ വാക്കത്തികൊണ്ട് വെട്ടിയത്. മുന്‍ വൈരാഗ്യംമൂലമാണ് പ്രതികള്‍ മുരുകനെ സംഘംചേര്‍ന്ന് ആക്രമിച്ചത്. ഇരു കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ മുരുകന്‍ മധുരൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ…

    Read More »
Back to top button
error: