Month: February 2023

  • NEWS

    തെരുവിലൂടെ നഗ്‌നമായി നടക്കാം; യുവാവിന് പിഴയിട്ട കീഴ്‌ക്കോടതി നടപടി റദ്ദാക്കി ഹൈക്കോടതി

    മാഡ്രിഡ്: നഗ്‌നനായി തെരുവിലൂടെ നടക്കാന്‍ അവകാശമുണ്ടെന്ന യുവാവിന്റെ വാദം അംഗീകരിച്ച് കോടതി. സ്‌പെയിനിലെ വലന്‍സിയയിലെ തെരുവുകളിലൂടെ നഗ്‌നനായി നടന്നതിന് പിഴയിട്ടതിന് പിന്നാലെയാണ് യുവാവ് കോടതിയിലെത്തിയത്. പിഴ വിധിച്ച കേസില്‍ കോടതിയിലും നഗ്‌നനായി എത്താനാണ് യുവാവ് ശ്രമിച്ചത്. അലക്‌സാന്‍ഡ്രോ കോളോമാന്‍ എന്ന യുവാവാണ് വെറും ഷൂസ് മാത്രം ധരിച്ച് കോടതിയില്‍ അടക്കം എത്തിയത്. ആല്‍ഡെയിലെ നഗ്‌ന നടത്തിന് കീഴ്‌ക്കോടതി പിഴയിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. പൊതു ഇടങ്ങളിലെ നഗ്‌നത സംബന്ധിച്ച നിയമങ്ങളില്‍ വ്യക്തത കുറവുണ്ടെന്ന് നിരീക്ഷിച്ച കോടതി യുവാവിന്റെ വാദം അംഗീകരിക്കുകയായിരുന്നു. എന്നാല്‍, നഗ്‌നനായി കോടതിയിലെത്തിയ യുവാവിനെ വസ്ത്രം ധരിപ്പിച്ചാണ് കോടതിയിലേക്ക് പ്രവേശിപ്പിച്ചത്. ആശയപരമായുള്ള തന്റെ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് തനിക്കെതിരായ കോടതി നടപടിയെന്നാണ് യുവാവ് കീഴ്‌ക്കോടതി നടപടിയെ വിമര്‍ശിച്ചത്. 2020 മുതലാണ് കോളോമാന്‍ നഗ്‌നനായി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അപമാനത്തേക്കാള്‍ കൂടുതല്‍ അംഗീകാരമാണ് ലഭിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. 1988 മുതല്‍ പൊതുവിടങ്ങളിലെ നഗ്‌നത സ്‌പെയിനില്‍ അനുവദനീയമാണ്. തെരുവുകളിലൂടെ നഗ്‌നനായി നടന്നാല്‍ ശിക്ഷ…

    Read More »
  • India

    ജോഷിമഠിനു പിന്നാലെ കശ്മീരിലും ഭൂമി ഇടിഞ്ഞുതാഴുന്നു, വീടുകള്‍ക്ക് വിള്ളല്‍; ആളുകളെ ഒഴിപ്പിച്ചു, ആശങ്ക വേണ്ടെന്ന് അധികൃതർ

    ശ്രീനഗര്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിനു പിന്നാലെ ജമ്മു കശ്മീരിലെ ദോഡ ജില്ലയിലും ഭൂമി ഇടിഞ്ഞു താഴുന്നത് ആശങ്കയുണ്ടാക്കുന്നു. നായ് ബസ്തി ഗ്രാമത്തിലെ 19 വീടുകളിലും ഒരു പള്ളിയിലും, ഒരു മദ്രസയും ഉള്‍പ്പടെ 21 സ്ഥലങ്ങളില്‍ വിള്ളലുണ്ടായതായാണ് റിപ്പോര്‍ട്ട്. വിള്ളലുകള്‍ കാണപ്പെട്ട 19 വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും മറ്റുബന്ധുക്കളുടെ വീടുകളിലാണ് കഴിയുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ ആദ്യം കെട്ടിടത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഡിസംബറില്‍ ഒരു വീട്ടില്‍ മാത്രമാണ് വിള്ളലുകള്‍ കണ്ടെതെങ്കില്‍ ഇപ്പോള്‍ പ്രദേശത്ത് നിരവധി വീടുകളിലാണ് വിള്ളലുകള്‍ കാണുന്നത്. ജില്ലാഭരണകൂടവും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധസംഘവും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ വിദഗ്ധ സമിതിയെ പ്രദേശത്തേക്ക് അയച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ വിശേഷ് മഹാജന്‍ പറഞ്ഞു. താത്രി മുനിസിപ്പല്‍ പ്രദേശത്തെ നായ് ബസ്തി ഗ്രാമത്തില്‍ അമ്പതോളം വീടുകളാണ്…

    Read More »
  • India

    തമിഴ്‌നാട്ടില്‍ സൗജന്യസാരി വിതരണത്തിനിടെ തിക്കുംതിരക്കും; നാലു സ്ത്രീകള്‍ മരിച്ചു

    ചെന്നൈ: തമിഴ്‌നാട്ടില്‍ സൗജന്യസാരി വിതരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിയമ്മാള്‍ (60), രാജാതി (62), നാഗമ്മാള്‍ (60), മല്ലിക (70) എന്നിവരാണ് മരിച്ചത്. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപമായിരുന്നു സംഭവം. തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായ സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്. ഇതിനായി ടോക്കണ്‍ കൊടുക്കുന്നതിനിടെയാണ് അപകടം നടന്നത്. തിക്കിലും തിരക്കിലും നിരവധിപ്പേര്‍ ബോധംകെട്ടുവീണു. നൂറിലധികം സ്ത്രീകളാണ് വസ്ത്രങ്ങള്‍ വാങ്ങാനായെത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചുക്കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് തിരുപ്പത്തൂര്‍ എസ്.പി പറഞ്ഞു. സംഭവത്തില്‍ സാരി വിതരണം നടത്തിയ…

    Read More »
  • Crime

    സാരി കൊണ്ട് കഴുത്തുമുറുക്കി യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ഭാര്യയുടെ കാമുകനായി അന്വേഷണം ബിഹാറിലേക്കും 

    മലപ്പുറം: വേങ്ങരയില്‍ യുവാവിനെ സാരി കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനെ തേടി പൊലീസ് ബിഹാറിലേക്ക്. കാമുകനുമൊത്ത് ജീവിക്കാനായാണ് കൊലപാതകമെന്നായിരുന്നു യുവതിയുടെ മൊഴി. ഇതിന്റെ സത്യാവസ്ഥ അറിയുകയാണ് ലക്ഷ്യം. കൊലപാതകത്തിൽ യുവാവിന് നേരിട്ട് പങ്കുണ്ടോയെന്നും പരിശോധിക്കും. വേങ്ങര കോട്ടയ്ക്കല്‍ റോഡിലെ യാറംപടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ പുനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിൽ കഴിയുന്ന പുനംദേവിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരി 31ന് കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി കെ ക്വാര്‍ട്ടേഴ്സില്‍ രാത്രിയിലായിരുന്നു സംഭവം. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായി. പോസ്റ്റ്മാര്‍ട്ടത്തില്‍ പസ്വാന്റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ…

    Read More »
  • Social Media

    രാജസ്ഥാനില്‍നിന്ന് ഓള്‍ഡ് മങ്ക് വാങ്ങിച്ചു, കേരളവുമായി വില വ്യത്യാസം 545 രൂപ!!! വൈറലായി ഹരീഷ് പേരടിയുടെ പോസ്റ്റ്

    ബജറ്റില്‍ മദ്യത്തിന് വീണ്ടും വിലകൂട്ടിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. രാജസ്ഥാനില്‍ നിന്ന് വാങ്ങിയ ഓള്‍ഡ് മങ്ക് റം കുപ്പിയുടെ ചിത്രവും സംസ്ഥാനത്തെ പുതുക്കിയ മദ്യ നിരക്കും പങ്കുവച്ചാണ് താരം മദ്യവില വര്‍ധവിനെതിരെ ഇങ്ങനെ പ്രതികരിച്ചത്. ”രാജസ്ഥാനില്‍ നിന്ന് ഇന്ന് ഒരു ഓള്‍ഡ് മങ്ക് റം 750 മില്ലി വാങ്ങിച്ചു…വില 455/….കേരളത്തിലെ വിലയില്‍ നിന്ന് 545/ രൂപയുടെ കുറവ്…കൊള്ള സംഘത്തിന്റെ സ്വന്തം നാടെ…നല്ല നമസ്‌ക്കാരം..” എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ഇപ്പോള്‍ രാജസ്ഥാനിലുള്ളത്. അതേസമയം മദ്യ വിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. എല്ലാ മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വര്‍ധിക്കുന്നില്ലെന്നും ബാലഗോപാല്‍ വിശദീകരിച്ചിരുന്നു. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ല. 500 മുതല്‍ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നത്. 500 രൂപ മുതല്‍…

    Read More »
  • Crime

    ഭാര്യയെ മര്‍ദിച്ചതിന് വിനോദ് കാബ്ലിക്കെതിരേ പരാതി; മുന്‍കാല സൂപ്പര്‍ ക്രിക്കറ്റര്‍ സ്ഥിരം കുഴപ്പക്കാരന്‍

    മുംബൈ: മുന്‍ ക്രിക്കറ്റ് താരം വിനോദ് കാബ്ലിക്കെതിരേ കേസ്. വെള്ളിയാഴ്ച ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ് ആണ് പരാതി നല്‍കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മദ്യലഹരിയിലാണ് കാംബ്ലി ഭാര്യയെ മര്‍ദിച്ചത്. ആന്‍ഡ്രിയയുടെ മേല്‍ പാനിന്റെ പിടി എറിഞ്ഞ് തലയ്ക്ക് പരിക്കേല്‍പ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. സംഭവ ദിവസം ഉച്ചയ്ക്ക്് കാബ്ലി ബാന്ദ്രയിലെ തന്‍െ്‌റ ഫ്‌ളാറ്റില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം നടക്കുന്നത്. ”അയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഒരു കാരണവുമില്ലാതെ അയാള്‍ എന്നെയും മകനെയും ഉപദ്രവിച്ചു. ഞങ്ങള്‍ അയാളോട് അപേക്ഷിച്ചുച്ചു. കുക്കിംഗ് പാന്റെ ഹാന്‍ഡില്‍ കൊണ്ടുള്ള അടിയേറ്റ ഞാന്‍ അയാളെ തള്ളിമാറ്റിയശേഷം ആശുപത്രിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ” -ആന്‍ഡ്രിയയുടെ പരാതിയില്‍ പറയുന്നു. ഇതാദ്യമായല്ല കാബ്ലി മദ്യപിച്ച് പ്രശ്നത്തിലാകുന്നത്. 2022 ല്‍ ഇയാള്‍ക്കെതിരെ ഡ്രിങ്ക് ആന്‍ഡ് ഡ്രൈവ് കേസില്‍ പോലീസ് കേസെടുത്തിരുന്നു. വീട്ടുജോലിക്കാരിയെ മര്‍ദിച്ചതിന് ഇയാള്‍ക്കും ഭാര്യയ്ക്കുമെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ജോലി തേടി കാംബ്ലി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍…

    Read More »
  • Crime

    മൂന്നാറില്‍ വീണ്ടും ശൈശവവിവാഹം, പെണ്‍കുട്ടി ഗര്‍ഭിണിയായി, യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസ്

    മൂന്നാർ: ഇടുക്കി മൂന്നാറില്‍ വീണ്ടും ശൈശവവിവാഹം. ഇരുപത്താറുകാരന്‍ പതിനേഴുകാരിയെ വിവാഹം ചെയ്തതാണ് വിവാദമായത്. പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും ചേര്‍ന്നാണ് വിവാഹം നടത്തിയത്. പെൺകുട്ടി ഗർഭിണിയതോടെയാണു വിവരം പുറത്തറിഞ്ഞത്. വരനെതിരെ പോക്‌സോ നിയമപ്രകാരവും അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരവും ദേവികുളം പൊലീസ് കേസെടുത്തിട്ടുണ്ട്. 2022 ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ ഗ്രഹാംസ് ലാന്‍ഡ് ഡിവിഷനില്‍ മണിമാരനെതിരെയാണ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്. എസ്റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളിയാണ്. പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെന്നു വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേര്‍ന്നു വിവാഹം നടത്തിയതെന്നു പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഒരു മാസം മുന്‍പാണു വിവരം പൊലീസ് അറിഞ്ഞത്. വിവരം ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനു മുന്നില്‍ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം അയച്ചു. ഇതിനു ശേഷം പൊലീസ് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണു പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്നു തെളിഞ്ഞത്. തുടര്‍ന്നാണ് വെള്ളിയാഴ്ച യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ…

    Read More »
  • NEWS

    പ്രവാസികള്‍ സഞ്ചരിച്ച വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; ഇന്ത്യക്കാരടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം

    റിയാദ്: വാഹനാപകടത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ നാല് പ്രവാസികള്‍ക്ക് സൗദിയില്‍ ദാരുണാന്ത്യം. റിയാദിലെ ഖുറൈസ് റോഡില്‍ ഹറാദില്‍ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മംഗലാപുരം സ്വദേശികളായ അഖില്‍ നുഅ്മാന്‍, മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ്‌വാന്‍ എന്നിവരും ബംഗ്‌ളാദേശ് സ്വദേശിയുമാണ് മരിച്ചത്. ഒട്ടകങ്ങള്‍ ധാരാളമായി കണ്ടുവരുന്ന പ്രദേശത്തിലൂടെ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. വാഹനയാത്രക്കാര്‍ക്കായി ഈ മേഖലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഒട്ടകം അപ്രതീക്ഷിതമായി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ ചാടുകയായിരുന്നു. അപകടസ്ഥലത്തേയ്ക്ക് രക്ഷാപ്രവര്‍ത്തകര്‍ ഉടനെ തന്നെ എത്തിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ അല്‍അഹ്സ കിങ് ഫഹദ് ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ച നാല് പേരും സാകോ കമ്പനി ജീവനക്കാരാണ്.  

    Read More »
  • India

    തമിഴ്നാട്ടിൽ തൈപ്പൂയം ആഘോഷത്തോടനുബന്ധിച്ച് സൗജന്യ സാരി വിതരണം; തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

    ചെന്നൈ: തമിഴ്നാട്ടിൽ തൈപ്പൂയം ആഘോഷത്തോടനുബന്ധിച്ച് സൗജന്യ സാരി വിതരണം ചെയ്യുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്ക്. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്കു സമീപമാണ് അപകടം. ഉത്സവത്തിന് സ്വകാര്യ വ്യക്തിയാണ് സൗജന്യ സാരി വിതരണം സംഘടിപ്പിച്ചത്. തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായ സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്. ഇതിനായി ടോക്കണ്‍ കൊടുക്കുന്നതിനിടെയാണ് അപകടം. നൂറിലധികം സ്ത്രീകളാണ് വസ്ത്രങ്ങള്‍ വാങ്ങാനായെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തൈപ്പൂയം ആഘോ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ ഇത്തരത്തിൽ വസ്ത്ര വിതരണം നടക്കാറുണ്ട്. ടോക്കണ്‍ കൊടുക്കുന്നതിനിടെ തിക്കും തിരക്കുമുണ്ടായതിന് പിന്നാലെ നിരവധിപ്പേര്‍ ബോധംകെട്ടു വീണു. പലർക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപിച്ചു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. തിരക്ക് നിയന്ത്രിക്കാൻ യാതൊരു സംവിധാനവും ഒരുക്കാതെ അനുമതിയില്ലാതെയായിരുന്നു സാരി വിതരണമെന്ന് ആരോപണമുണ്ട്.

    Read More »
  • Crime

    കുടുംബ കോടതിയില്‍നിന്നിറങ്ങിയ യുവതിയെ ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു; ഭര്‍ത്താവ് പിടിയില്‍

    തിരുവനന്തപുരം: നെടുമങ്ങാട് കുടുംബ കോടതിയില്‍നിന്ന് വിചാരണ കഴിഞ്ഞിറങ്ങിയ യുവതിയെ റോഡില്‍ ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കല്ലറ കുറുമ്പയം കഴുകന്‍പച്ച വി.സി. ഭവനില്‍ രഞ്ജിത്ത് (35) ആണ് പിടിയിലായത്. കല്ലറ സ്വദേശിയായ യുവതിക്കാണ് പരുക്കേറ്റത്. ഇവരുടെ വിവാഹമോചന കേസ് നടക്കുകയാണ്. അമ്മയ്ക്കൊപ്പം ബസില്‍ കയറിയ യുവതിയെ പിന്തുടര്‍ന്നെത്തിയ പ്രതി ബസില്‍ നിന്നും വലിച്ച് താഴെയിട്ട് മര്‍ദ്ദിച്ചു. തടയാനെത്തിയ നാട്ടുകാരുമായി പ്രതി പിടിവലി നടത്തി. തുടര്‍ന്ന് നെടുമങ്ങാട് പോലീസെത്തിയാണ് പ്രതിയെ പിടികൂടിയത്. വിചാരണയ്‌ക്കെത്തിയ ഇരു കക്ഷികളോടും പരസ്പരം എന്തെങ്കിലും സംസാരിക്കാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ യുവതി ഇല്ലെന്ന് പറഞ്ഞതിന്റെ പ്രകോപനത്തിലായിരുന്നു അക്രമം. രഞ്ജിത്തിനെതിരേ യുവതിയെ മര്‍ദ്ദിച്ചതിന് നേരത്തെയും കേസുകളുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
Back to top button
error: