Month: February 2023
-
India
ഒഡീഷയില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ട്രക്കിടിച്ച് മരിച്ചു; അപകടം വാര്‍ത്താസമ്മേളനത്തിന് പോകുന്നതിനിടെ
ഭുവനേശ്വര്‍: കോണ്‍ഗ്രസ് മുന്‍ എംഎല്‍എ അര്‍ജുന്‍ ഛരണ്‍ ദാസ് വാഹനാപകടത്തില്‍ മരിച്ചു. ഒഡീഷയിലെ ബിഞ്ജര്‍പുര്‍ എംഎല്‍എ ആയിരുന്നു അദ്ദേഹം. അര്‍ജുന്‍ ഛരണ്‍ ദാസ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ട്രക്കിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന ആള്‍ക്കും ഗുരുതരമായി പരുക്കേറ്റു. വിദഗ്ദ്ധ ചികിത്സയ്ക്കായി കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അടുത്തിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയില്‍ അര്‍ജുന്‍ ചരണ്‍ ദാസ് ചേര്‍ന്നത്. പാര്‍ട്ടിയുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദാസ് ഭുവനേശ്വറിലേയ്ക്ക് പോകുമ്പോഴാണ് അപകടം. അര്‍ജുന്‍ ചരണ്‍ ദാസിന്റെ മരണത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തി. മുന്‍ എംപി അനാദി ദാസിന്റെ മകനാണ് മരിച്ച അര്‍ജുന്‍ ചരണ്‍ ദാസ്. 1995 മുതല്‍ 2000 വരെ ബിഞ്ജര്‍പുര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാംഗമായിരുന്നു അദ്ദേഹം.
Read More » -
Kerala
സർക്കാർ പിടിച്ചില്ലെങ്കിൽ നാട്ടിലിറങ്ങുന്ന കാട്ടാനകളെ വെടിവെച്ചു കൊല്ലും’, വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്
തൊടുപുഴ: ഇടുക്കി ജില്ലയിൽ കാട്ടാന ആക്രമണം രൂക്ഷമാകുന്നതിനിടെ വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. നാട്ടിലിറങ്ങുന്ന കാട്ടാനകളെ സർക്കാർ പിടിച്ചില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്ന് സി.പി. മാത്യു പറഞ്ഞു. ആനയുടെ തിരുനെറ്റിക്ക് വെടിവയ്ക്കാൻ അറിയാവുന്ന സുഹൃത്തുക്കളുണ്ട്. ഇടുക്കിയിലെ കാട്ടാന ശല്യത്തിൽ സർക്കാർ നടപടിയുണ്ടായില്ലെങ്കിൽ നിയമവിരുദ്ധമെങ്കിലും വേട്ടക്കാരെ കൊണ്ടുവന്ന് ആനകളെ വെടിവെക്കും. കാട്ടാനയെ തുരത്താൻ ചർച്ചയല്ല നടപടിയാണ് വേണ്ടതെന്നും മാത്യു പറഞ്ഞു. അതേസമയം, വേണ്ടി വന്നാൽ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കാനുള്ള പദ്ധതിയുമായി ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മസേന എത്തി. വയനാട് ആര്‍.ആര്‍.ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംസംഘം ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അക്രമകാരികളായ ആനകളെ ഞായറാഴ്ച മുതല്‍ നിരീക്ഷണം നടത്തും. അതിനു ശേഷമായിരിക്കും ആവശ്യമായ നടപടികൾ സ്വീകരിക്കുക. ദ്രുതകര്‍മ സേനയുടെ വരവ് ചിന്നക്കനാല്‍, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളിലെ കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസറായ ഹൈറേഞ്ച് സര്‍ക്കിള്‍…
Read More » -
Crime
പുനര്‍വിവാഹ പരസ്യം വഴി സൗഹൃദം സ്ഥാപിച്ച് 42 ലക്ഷം തട്ടി; ഭര്‍ത്താവിന് പിന്നാലെ ഭാര്യയും പിടിയില്‍
പാലക്കാട്: വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍. കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കല്‍ ഷിബു വിലാസത്തില്‍ ശാലിനി (37) ആണ് അറസ്റ്റിലായത്. ഇവര്‍ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കല്‍പാത്തി സ്വദേശിയായ 53 വയസ്സുകാരന്‍ നല്‍കിയ പുനര്‍ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ട യുവതി മധ്യപ്രദേശില്‍ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നുമാണു പറഞ്ഞത്. ഫോണില്‍ സൗഹൃദം തുടര്‍ന്ന ഇവര്‍ സ്ഥിരം ജോലി ലഭിക്കാന്‍ പണം ആവശ്യമാണെന്ന് അറിയിച്ചു.തുടര്‍ന്നു പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. പിന്നീടു പല കാരണങ്ങള്‍ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ നിശ്ചയിച്ച തീയതിയില്‍ വരന്‍ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കേസില്‍ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭര്‍ത്താവ് കുണ്ടുവംപാടം അമ്പലപള്ളിയാലില്‍ സരിന്‍കുമാര്‍ (38) മുന്‍പ് പിടിയിലായിരുന്നു. ഇരുവരും ചേര്‍ന്നാണു തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. എറണാകുളത്തു നിന്നാണു ശാലിനി…
Read More » -
NEWS
രോഗിയായ കുഞ്ഞിൻ്റെ ജീവനും മരണശിക്ഷ കാത്തിരിക്കുന്ന കള്ളൻ്റെ മനസ്സിലെ നേരും
വെളിച്ചം കുട്ടിക്ക് അസുഖം കലശലായി. ഏതു സമയത്തും പ്രാണൻ പറന്നു പോകാം. പല ഭിക്ഷഗ്വന്മാരെയും ഇതിനു മുമ്പ് കാണിച്ചതാണ്. പക്ഷേ ആർക്കും അസുഖം എന്തെന്ന് കണ്ടുപിടിക്കാനോ കുഞ്ഞിനെ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ല. ഇനിയെന്ത് എന്ന് മാതാപിതാക്കൾ ആലോചിച്ചു കൊണ്ടിരുന്ന സമയത്താണ് കുഞ്ഞിൻ്റെ അസുഖം ഭേദമാക്കാനുള്ള വിശിഷ്ട ഔഷധക്കൂട്ടുകളറിയാവുന്ന ഒരാളെ കുറിച്ച് അവർ കേട്ടത്. ആൾ പക്ഷേ ഒരു കള്ളനാണ്. കൊള്ളയും കൊള്ളിവയ്പും തൊഴിലാക്കിയ അയാൾ ഒളിവിലാണ് താമസം. രാജഭടന്മാർ ഈ കള്ളനെ അന്വേഷിച്ചു നടക്കുകയാണ്. കിട്ടിയാൽ കൊലക്കയർ തന്നെ ശിക്ഷ. കുഞ്ഞിൻ്റെ മാതാപിതാക്കൾ ധർമ്മസങ്കടത്തിലായി. അവർക്ക് കുട്ടിയുടെ ജീവനായിരുന്നു വലുത്. അവർ കള്ളൻ്റെ ഒളിസങ്കേതം കണ്ടു പിടിച്ചു. ഒരു ദൂതനെ ആരും അറിയാതെ അയാളുടെ താമസസ്ഥലത്തേയ്ക്ക് പറഞ്ഞയച്ചു. “മരുന്നുമായി എത്രയും വേഗം വന്ന് ഞങ്ങളുടെ കുട്ടിയെ രക്ഷിക്കണം…” ദൂതൻ അഭ്യർത്ഥിച്ചു. കള്ളൻ അത് കേട്ട് നിഷേധാർത്ഥത്തിൽ തലയാട്ടി: “എനിക്ക് വരാൻ കഴിയില്ല. നാട്ടിൽ വന്നാൽ വന്നാൽ ഞാൻ പിടിക്കപ്പെടും. അവർ എന്നെ കൊല്ലും…”…
Read More » -
Crime
വമ്പൻ പദ്ധതി നടപ്പിലാക്കി ജ്വല്ലറിക്കുള്ളിൽ മോഷ്ടിക്കാൻ കയറി, പക്ഷേ പരാജയപ്പെട്ടു; ഒടുവിൽ ജ്വല്ലറി ഉടമയോട് മാപ്പ് അപേക്ഷിച്ച് കത്ത് എഴുതിവച്ച് കള്ളന്മാർ മടങ്ങി
കാര്യം കള്ളന്മാർ ആണെങ്കിലും അവർക്കിടയിലും ഉണ്ടാകും ചില തമാശക്കാർ. പലപ്പോഴും ഇത്തരം തസ്കരവീരന്മാരുടെ മോഷണ കഥകൾ നമ്മളെ ചിരിപ്പിക്കാറുണ്ട്. അത്തരത്തിൽ രണ്ട് കള്ളന്മാരുടെ മോഷണശ്രമത്തിന്റെ കഥയാണ് ഉത്തർപ്രദേശിലെ മീററ്റിൽ നിന്നും പുറത്ത് വരുന്നത്. മണി ഹീസ്റ്റ് സീരീസുകളെ പോലും വെല്ലുന്ന രീതിയിൽ വമ്പൻ പദ്ധതി നടപ്പിലാക്കി ജ്വല്ലറിക്കുള്ളിൽ മോഷ്ടിക്കാൻ കയറിയ ഈ കള്ളന്മാരുടെ പരിശ്രമം പക്ഷേ പരാജയപ്പെട്ടു പോയി. മോഷണശ്രമം പരാജയപ്പെട്ടെങ്കിലും മോഷ്ടിക്കാൻ കയറിയ ജ്വല്ലറി ഉടമയോട് മാപ്പ് അപേക്ഷിച്ച് കത്ത് എഴുതി വച്ചതിനുശേഷം ആണ് ഇവർ മടങ്ങിയത്. ജ്വല്ലറിയുടെ സമീപത്തുകൂടി ഒഴുകുന്ന ഒരു അഴുക്കു ചാലിൽ നിന്നാണ് ഇവർ ജ്വല്ലറിയിലേക്കുള്ള തുരങ്കം നിർമ്മിച്ചു തുടങ്ങിയത്. 15 അടി നീളത്തിൽ തുരങ്കം നിർമ്മിച്ചപ്പോഴേക്കും ജ്വല്ലറിയിൽ എത്തി. അങ്ങനെ ആ തുരങ്കം വഴി ജ്വല്ലറിയുടെ ഉള്ളിൽ കടന്നു. പക്ഷേ സ്വർണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിച്ചിരിക്കുന്ന റൂമിന്റെ വാതിൽക്കൽ എത്തിയതോടെ സംഗതികളെല്ലാം മാറി മറിഞ്ഞു. എത്ര ശ്രമിച്ചിട്ടും അവർക്ക് ആ വാതിൽ തുറക്കാൻ…
Read More » -
LIFE
ക്യാൻസർ ചികിത്സ ചെലവേറിയത്; സഹായഹസ്തമാകുന്ന ആരോഗ്യ ഇൻഷുറൻസുകൾ, ആശുപത്രി ചെലവ് കുറയ്ക്കാൻ കാരണമായേക്കാം
ക്യാൻസർ രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഫെബ്രുവരി 4 ന് ലോക ക്യാൻസർ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. ഇന്ത്യയിൽ, മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ക്യാൻസർ, ക്യാൻസർ ചികിത്സയുടെ ചെലവ് വളരെ ചെലവേറിയതാണ്. ഇന്ത്യയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള ആശുപത്രി ചെലവുകൾ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടാറുണ്ട്, ഇത് ആശുപത്രി ചെലവ് കുറയ്ക്കാൻ കാരണമായേക്കാം. കാൻസറിനെക്കുറിച്ചുള്ള പേടിയില്ലാതെ ജീവിക്കാനും അതിനെ പരാജയപ്പെടുത്തുന്നതിൽ കരുത്തരാകാനും ഇത്തരം ഇൻഷുറൻസുകൾ സഹായിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ കണക്കുകൾ പ്രകാരം 2022-ൽ രാജ്യത്ത് 14.6 ലക്ഷം പുതിയ കാൻസർ രോഗികകൾ ഉണ്ടെന്നും ഇന്ത്യയിൽ ആകെ ഏകദേശം 2 മുതൽ 2.5 ദശലക്ഷം കാൻസർ രോഗികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്താണ് ക്യാൻസർ ഇൻഷുറൻസ്? കാൻസർ രോഗം ബാധിക്കുമ്പോൾ അപ്രതീക്ഷിതമായി എത്തുന്ന ചെലവുകളെ അഭിമുഖീകരിക്കാൻ പാടുപെടുന്നവർക്ക് കാൻസർ ഇൻഷുറൻസ് സഹായകരമാകും. പരിശോധനകൾ, കീമോതെറാപ്പി, റേഡിയേഷൻ, സർജറി, ക്യാൻസർ രോഗനിർണയം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ടതിനെല്ലാം ഈ ഇൻഷുറൻസ് ഉപയോഗിക്കാം. ക്യാൻസർ ഇൻഷുറൻസിന്റെ…
Read More » -
NEWS
അച്ഛന്‍റെ കണ്ണ് വെട്ടിച്ച് ആറ് വയസുകാരൻ ഫോണില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; അതും 82,000 രൂപയ്ക്ക് ! തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് പരസ്യമായി പങ്കുവച്ചതോടെ അദ്ദേഹത്തിന് നഷ്ടം നികത്താനുള്ള സമ്മാനവും കിട്ടി!
കുട്ടികളുള്ള മിക്ക വീടുകളിലും അവർക്ക് കളിക്കാനോ സമയം കളയാനോ എല്ലാം മുതിർന്നവർ മൊബൈൽ ഫോണുകൾ നൽകാറുണ്ട്. തീരെ ചെറിയ കുട്ടികൾക്കല്ല, അത്യാവശ്യം വീഡിയോ ഇരുന്ന് കാണാനോ ഗെയിം കളിക്കാനോ ഫോൺ വന്നാൽ എടുക്കാനോ എല്ലാം അറിയാവുന്ന അത്രയും പ്രായമായ കുട്ടികൾക്കാണ് മുതിർന്നവർ ഫോൺ സ്വതന്ത്രമായി നൽകാറുള്ളൂ. എന്നാൽ ഇങ്ങനെ കുട്ടികൾക്ക് ഫോൺ സ്വതന്ത്രമായി നൽകി പോകുമ്പോൾ അത് പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാക്കാം. സമാനമായൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.കിടക്കുന്നതിന് മുമ്പ് അൽപസമയം കുട്ടിക്ക് മൊബൈൽ ഫോൺ ഗെയിം കളിക്കാനായി നൽകുന്നത് പതിവാക്കിയ ഒരച്ഛൻ. എന്നാൽ പതിവിന് വിരുദ്ധമായി കുട്ടി ചെയ്ത ഒരബദ്ധമാണ് സംഭവം. യുഎസിലെ മിഷിഗണിൽ ചസ്റ്റർഫീൽഡ് ടൗൺഷിപ്പിൽ കുടുംബത്തിനൊപ്പം താമസിക്കുകയാണ് കെയ്ത്ത് സ്റ്റോൺഹൗസ്. ഭാര്യ വീട്ടിലില്ലാതിരുന്ന സമയമാണത്. പതിവ് പോലെ ഇദ്ദേഹം കിടക്കുന്നതിന് മുമ്പായി കുട്ടിക്ക് ഗെയിം കളിക്കുന്നതിനായി ഫോൺ അൽപസമയത്തേക്ക് നൽകി. കുട്ടി ഗെയിമിലായിരിക്കുമെന്നേ ഇദ്ദേഹം ചിന്തിച്ചുള്ളൂ. എന്നാൽ കുട്ടി പതിവിന് വിരുദ്ധമായി ഒരു ഓൺലൈൻ ആപ്പ് തുറന്ന്…
Read More » -
NEWS
വഴിയിൽ പണം കണ്ടേക്കാം, എടുക്കാൻ പ്രലോഭനങ്ങളുണ്ടായാലും എടുക്കരുത്, കാരണം അത് നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാമെന്ന് പൊലീസ്!
യുഎസ് സംസ്ഥാനമായ ടെന്നസിയിലെ താമസക്കാർക്ക് പൊലീസ് പുതിയൊരു മുന്നറിയിപ്പ് നൽകി. “വഴിയിൽ പണം കണ്ടേക്കാം, എടുക്കാൻ പ്രലോഭനങ്ങളുണ്ടായാലും എടുക്കരുത്, കാരണം അത് നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാം !” പെട്ടെന്ന് വായിക്കുമ്പോൾ വിചിത്രമെന്ന് തോന്നുമെങ്കിലും കഴിഞ്ഞ ദിവസം ടെന്നസിയിലെ പൊലീസ് പ്രദേശവാസികൾക്ക് നൽകി മുന്നറിയിപ്പാണിത്. ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകാൻ തക്കതായ കാരണമുണ്ട്. ടെന്നസിയിലെ ഒരു പ്രാദേശിക ഗ്യാസ് സ്റ്റേഷൻറെ (വാഹനങ്ങൾക്ക് ഗ്യാസ് നിറക്കുന്ന സ്ഥാപനം) തറയിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുറച്ച് ഡോളറുകളാണ് പൊലീസിൻറെ മുന്നറിയിപ്പിന് കാരണം. കണ്ടെത്തിയ ഡോളറുകളിൽ ഒരു വെളുത്ത പൊടിയുടെ അംശം കണ്ടെത്തി. പൊടി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നപ്പോൾ ഞെട്ടിയത് പൊലീസ്. ആ പൊടിയാകട്ടെ വളരെ ചെറിയ അളവിൽ മനുഷ്യ ശരീരത്തിൽ കടന്നാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള മയക്ക് മരുന്നുകളുടെ സംയുക്തമായിരുന്നു. ഫെൻറനൈൽ, മെത്താംഫെറ്റാമൈൻ എന്നീ സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ സാന്നധ്യമായിരുന്നു ആ പൊടിയിൽ അടങ്ങിയിരുന്നത്. “ഇത് വളരെ അപകടകരമാണ്, സുഹൃത്തുക്കളേ! പണം…
Read More » -
LIFE
ബജറ്റ് ടൂറിസം: വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സ്പെഷ്യൽ ടൂർ പാക്കേജുമായി കെഎസ്ആർടിസി
യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്. ബജറ്റ് ടൂറിസം വഴി അവതരിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ടൂർ പാക്കേജുകളെല്ലാം ഹിറ്റാകാറുമുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി. വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺ കുട്ടികൾക്കും മാത്രമായി നൽകുന്ന പാക്കേജ് ആണിത്. അൻപതോളം സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജ് ഒരുക്കും. മാർച്ച് 8 ന് ആണ് ലോക വനിതാദിനം, മാർച്ച് 6 മുതൽ മാർച്ച് 22 വരെയാണ് കെ എസ് ആർ ടി സി ടൂർ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ജാനകിക്കാട്, മാമലകണ്ടം, പറശ്ശിനിക്കടവ്, മൂന്നാര്‍, കരിയാത്തന്‍പാറ, വാഗമണ്‍, വയനാട് ജംഗിള്‍ സഫാരി, കുമരകം, പെരുവണ്ണാമൂഴി, ഗവി, പരുന്തുംപാറ, നെല്ലിയാമ്പതി, മലക്കപ്പാറ, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, മലമ്പുഴ, തൃശ്ശൂര്‍ മ്യൂസിയം, കൊച്ചിയില്‍ ആഡംബരക്കപ്പലായ ‘നെഫ്രിറ്റി’യില്‍ യാത്ര എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി യാത്ര ഒരുക്കുന്നു. കോഴിക്കോട്…
Read More » -
LIFE
മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എത്തുന്നു, ‘ഏജന്റി’ന്റെ റിലീസ് പ്രഖ്യാപിച്ചു
പ്രിയതാരം മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എന്നതിനാൽ മലയാളികളുടെയും ശ്രദ്ധയിലുള്ള ചിത്രമാണ് അഖിൽ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’. മമ്മൂട്ടിക്ക് നിർണായക കഥാപാത്രമാണ് ചിത്രത്തിൽ. ‘എജന്റ്’ എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തെലുങ്ക്,മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ഒരുങ്ങുന്ന ‘ഏജന്റിന്റെ’ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം അവസാന നിമിഷം മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു. അഖിൽ അക്കിനേനി ചിത്രത്തിന്റെ ബജറ്റ് വർദ്ധിച്ചതിനാൽ ചിത്രീകരണം തൽക്കാലത്തേയ്‍ക്ക് നിർത്തിവയ്‍ക്കേണ്ടി വന്നതിനാലാണ് റിലീസ് മാറ്റേണ്ടി വന്നിരുന്നത്. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏജന്റ്’. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് കേരളത്തിൽ വിതരണം ചെയ്യുന്ന ‘ഏജന്റ്’ ഏപ്രിൽ 28ന് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വൈദ്യ നായികാ വേഷത്തിലെത്തുന്ന ‘ഏജന്റ്’. ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ…
Read More »