NEWSPravasi

പ്രവാസികള്‍ സഞ്ചരിച്ച വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; ഇന്ത്യക്കാരടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം

റിയാദ്: വാഹനാപകടത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ നാല് പ്രവാസികള്‍ക്ക് സൗദിയില്‍ ദാരുണാന്ത്യം. റിയാദിലെ ഖുറൈസ് റോഡില്‍ ഹറാദില്‍ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മംഗലാപുരം സ്വദേശികളായ അഖില്‍ നുഅ്മാന്‍, മുഹമ്മദ് നാസിര്‍, മുഹമ്മദ് റിദ്‌വാന്‍ എന്നിവരും ബംഗ്‌ളാദേശ് സ്വദേശിയുമാണ് മരിച്ചത്.

ഒട്ടകങ്ങള്‍ ധാരാളമായി കണ്ടുവരുന്ന പ്രദേശത്തിലൂടെ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. വാഹനയാത്രക്കാര്‍ക്കായി ഈ മേഖലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഒട്ടകം അപ്രതീക്ഷിതമായി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ ചാടുകയായിരുന്നു.

Signature-ad

അപകടസ്ഥലത്തേയ്ക്ക് രക്ഷാപ്രവര്‍ത്തകര്‍ ഉടനെ തന്നെ എത്തിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ അല്‍അഹ്സ കിങ് ഫഹദ് ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ച നാല് പേരും സാകോ കമ്പനി ജീവനക്കാരാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: