CrimeNEWS

കുടുംബ കോടതിയില്‍നിന്നിറങ്ങിയ യുവതിയെ ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു; ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് കുടുംബ കോടതിയില്‍നിന്ന് വിചാരണ കഴിഞ്ഞിറങ്ങിയ യുവതിയെ റോഡില്‍ ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കല്ലറ കുറുമ്പയം കഴുകന്‍പച്ച വി.സി. ഭവനില്‍ രഞ്ജിത്ത് (35) ആണ് പിടിയിലായത്. കല്ലറ സ്വദേശിയായ യുവതിക്കാണ് പരുക്കേറ്റത്.

ഇവരുടെ വിവാഹമോചന കേസ് നടക്കുകയാണ്. അമ്മയ്ക്കൊപ്പം ബസില്‍ കയറിയ യുവതിയെ പിന്തുടര്‍ന്നെത്തിയ പ്രതി ബസില്‍ നിന്നും വലിച്ച് താഴെയിട്ട് മര്‍ദ്ദിച്ചു. തടയാനെത്തിയ നാട്ടുകാരുമായി പ്രതി പിടിവലി നടത്തി. തുടര്‍ന്ന് നെടുമങ്ങാട് പോലീസെത്തിയാണ് പ്രതിയെ പിടികൂടിയത്.

Signature-ad

വിചാരണയ്‌ക്കെത്തിയ ഇരു കക്ഷികളോടും പരസ്പരം എന്തെങ്കിലും സംസാരിക്കാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ യുവതി ഇല്ലെന്ന് പറഞ്ഞതിന്റെ പ്രകോപനത്തിലായിരുന്നു അക്രമം. രഞ്ജിത്തിനെതിരേ യുവതിയെ മര്‍ദ്ദിച്ചതിന് നേരത്തെയും കേസുകളുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: