മുംബൈ: മുന്‍ ക്രിക്കറ്റ് താരം വിനോദ് കാബ്ലിക്കെതിരേ കേസ്. വെള്ളിയാഴ്ച ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ് ആണ് പരാതി നല്‍കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മദ്യലഹരിയിലാണ് കാംബ്ലി ഭാര്യയെ മര്‍ദിച്ചത്.
ആന്‍ഡ്രിയയുടെ മേല്‍ പാനിന്റെ പിടി എറിഞ്ഞ് തലയ്ക്ക് പരിക്കേല്‍പ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
സംഭവ ദിവസം ഉച്ചയ്ക്ക്് കാബ്ലി ബാന്ദ്രയിലെ തന്‍െ്റ ഫ്ളാറ്റില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം നടക്കുന്നത്. ”അയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഒരു കാരണവുമില്ലാതെ അയാള്‍ എന്നെയും മകനെയും ഉപദ്രവിച്ചു. ഞങ്ങള്‍ അയാളോട് അപേക്ഷിച്ചുച്ചു. കുക്കിംഗ് പാന്റെ ഹാന്‍ഡില്‍ കൊണ്ടുള്ള അടിയേറ്റ ഞാന്‍ അയാളെ തള്ളിമാറ്റിയശേഷം ആശുപത്രിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ” -ആന്‍ഡ്രിയയുടെ പരാതിയില്‍ പറയുന്നു.
ഇതാദ്യമായല്ല കാബ്ലി മദ്യപിച്ച് പ്രശ്നത്തിലാകുന്നത്. 2022 ല്‍ ഇയാള്‍ക്കെതിരെ ഡ്രിങ്ക് ആന്‍ഡ് ഡ്രൈവ് കേസില്‍ പോലീസ് കേസെടുത്തിരുന്നു. വീട്ടുജോലിക്കാരിയെ മര്‍ദിച്ചതിന് ഇയാള്‍ക്കും ഭാര്യയ്ക്കുമെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ജോലി തേടി കാംബ്ലി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ എത്തിയത് അടുത്ത കാലത്താണ്. ജോലി കിട്ടിയാല്‍ മദ്യപാനം ഉപേക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു.
സച്ചിന് തെണ്ടുല്‍ക്കറും കാബ്ലിയും ഒരേ ഗുരുവിന്റെ കളരിയില്നിന്നുള്ളവരാണ്. എന്നാല്‍, അച്ചടക്കമില്ലായ്മ കാബ്ലിയെ ചതിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ നിരാശാജനകമായ അധ്യായങ്ങളില്‍ ഒന്നായി അദ്ദേഹം തുടരുന്നു.