Month: February 2023
-
LIFE
”അവരുണ്ടായതുകൊണ്ടാണ് കേസ് ഇങ്ങനെയായത് എന്ന് വിശ്വസിക്കുന്നില്ല, ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കില്‍ നടിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേനെ”
കൊച്ചി: ഡബ്ല്യൂസിസി ഇല്ലായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പിന്തുണ ലഭിക്കുമായിരുന്നു എന്ന് നടന്‍ ഇന്ദ്രന്‍സ്. നാട്ടിലെ നിയമം ശക്തമായതുകൊണ്ടാണ് കേസ് ഇങ്ങനെയായതെന്നും അല്ലാതെ ഡബ്ല്യൂസിസി ഉണ്ടായതുകൊണ്ടെല്ലെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യൂസിസി ഒരു ക്ലബ്ബു പോലെയാണ്. അതില്ലെന്നുകരുതി സ്ത്രീകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സമത്വത്തിനുവേണ്ടി വാദിക്കുന്നതു തന്നെ സ്ത്രീയുടെ മഹത്വത്തെ താഴേക്കു വലിക്കുന്നതു പോലെയാണ്. പുരുഷനേക്കാള്‍ മുകളിലാണ് സ്ത്രീയുടെ മഹത്വം. അത് തിരിച്ചറിയാന്‍ പറ്റാത്തവരാണ് ഞങ്ങള്‍ക്ക് ഒപ്പമെത്തണം എന്നു പറയുന്നത്. ഒപ്പം അല്ല ഒരിക്കലും അവര്‍ മുകളില്‍ തന്നെയാണ്. അങ്ങനെ അല്ലേ നില്‍ക്കേണ്ടത്. സിനിമ എന്നത് കമ്പനി ജോലി പോലെയല്ല. സ്ഥിരം സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമാണ് അവകാശങ്ങള്‍ ചോദിക്കാന്‍ സാധിക്കൂ. ഒരു പ്രൊഡ്യൂസര്‍ എവിടെനിന്നോ വരുന്നു. പത്തുമുപ്പത് ദിവസം കൊണ്ട് സിനിമ ചെയ്യുന്നു. ഇതില്‍ എന്ത് അവകാശം ചോദിക്കാനാണ്. അയാള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തിട്ടു പോകില്ലേ. നമുക്ക് വേണമെങ്കില്‍ ചേരാം വേണ്ടെങ്കില്‍ ചേരണ്ട – ഇന്ദ്രന്‍സ് പറഞ്ഞു. നടിയെ ആക്രമിച്ച…
Read More » -
Crime
കൊല്ലത്ത് അമ്മാവന്‍ ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു
കൊല്ലം: അമ്മാവന്‍ ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. ബിനുവിന്റെ അമ്മാവന്‍ കരുവ സ്വദേശി വിജയകുമാറി(48)നെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവും വിജയകുമാറും ഒരുമിച്ചാണ് താമസം. പെയിന്റിങ് തൊഴിലാളിയായ ബിനുവും വിജയകുമാറും ദിവസവും മദ്യപിച്ച് രാത്രി വഴക്കുണ്ടാക്കാറുള്ളതായി പറയുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ ജോലികഴിഞ്ഞെത്തിയ ഇരുവരും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി. അതിനിടെ വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാര്‍ ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാര്‍ചേര്‍ന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Read More » -
Crime
സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍
കോഴിക്കോട്: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. മഞ്ചേരി മുന്‍ എംഎല്‍എ ഇസ്ഹാഖ് കുരിക്കളുടെ മകന്‍ മൊയ്തീന്‍ കുരിക്കളാണ് അറസ്റ്റിലായത്. മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read More » -
Crime
കൂടത്തായി കേസില്‍ വഴിത്തിരിവ്; നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ ഇല്ല
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ നിര്‍ണായകമായ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളിലും സയനൈഡിന്റെ അംശമോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ലെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ദേശീയ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചത്. 2002-ല്‍ അന്നമ്മ തോമസിനെ ആട്ടിന്‍സൂപ്പില്‍ ‘ഡോഗ് കില്‍’ എന്ന വിഷം കലര്‍ത്തി നല്‍കിയും മറ്റു മൂന്നുപേരെ സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം, മറ്റുമൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്നത് ജോളിയുടെ കുറ്റസമ്മത മൊഴിയാണ്. അതിനിടെ, മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാന്‍ കഴിയാതിരുന്നതെന്നാണ് നിഗമനം. വിദേശരാജ്യങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ടോ എന്നകാര്യവും പ്രോസിക്യൂഷന്‍ പരിശോധിക്കുന്നുണ്ട്. 2019-ലാണ് കൂടത്തായി കേസില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്.…
Read More » -
NEWS
പാകിസ്താൻ മുൻ പ്രസിഡന്റ് പര്‍വേസ് മുഷറഫ് യു എ.ഇയിൽ അന്തരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. യുഎഇയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് 2016 മുതലാണ് ദുബൈയില്‍ ചികിത്സ തേടിയത്. അപൂര്‍വ്വമായി കണ്ടുവരുന്ന മജ്ജ രോഗമാണ് അമിലോയിഡോസിസ്. ശരീരകലകളില്‍ അമ്ലോയിഡ് ഫൈബ്രില്‍സ് എന്നറിയപ്പെടുന്ന പ്രോട്ടീനുകള്‍ അധികമാവുന്ന ഒരു കൂട്ടം രോഗങ്ങളാണ് അമിലോയിഡോസിസ്. ജൂണില്‍ പര്‍വേഷ് മുഷറഫ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കുടുംബം ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാല്‍ പര്‍വേസ് മുഷറഫിന്റെ ആന്തരികാവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന കാര്യം അന്ന് തന്നെ കുടുംബം വെളിപ്പെടുത്തിയിരുന്നു. പാക് സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷറഫ് 1999 ഒക്ടോബര്‍ 12നു നവാസ് ഷെരീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വര്‍ഷം വിദേശത്ത് താമസിച്ച മുഷറഫ് 2013 മാര്‍ച്ച് മാസത്തില്‍ പാകിസ്ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു…
Read More » -
NEWS
വിവാദങ്ങൾക്കൊടുവിൽ ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ട് അമേരിക്ക, വിശദ പരിശോധന നടത്തും
വാഷിങ്ടണ്‍: അമേരിക്കന്‍ ആകാശത്തെത്തിയ, ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ട് അമേരിക്ക. ദക്ഷിണ കാരലൈന തീരത്തിനടുത്ത് വച്ചാണ് അമേരിക്കന്‍ സൈന്യം മിസൈല്‍ ഉപയോഗിച്ച് ബലൂൺ വെടിവെച്ച് വീഴ്ത്തിയത്. പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച്ച ഉച്ചക്ക് ബലൂണിനെ തകര്‍ത്തത്. കടലില്‍ വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കും. അമേരിക്കൻ വ്യോമതിർത്തിയിലേക്ക് വഴിതെറ്റിയാണ് ബലൂണ്‍ എത്തിയതെന്നാണ് ചൈനീസ് അവകാശവാദം. ബലൂണ്‍ വെടിവെച്ചു വീഴ്ത്താന്‍ പ്രസിഡന്റ് ബൈഡന്‍ അനുമതി നല്‍കിയതിനു പിന്നാലെ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റര്‍ പരിധിയിലുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. മൂന്നു സ്‌കൂള്‍ ബസുകളുടെ വലിപ്പമുള്ള, 60,000 അടി ഉയരത്തില്‍ പറക്കുന്ന ബലൂണ്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തിയത്. ജനവാസമേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ വെടിവെച്ചാല്‍ അവശിഷ്ടങ്ങള്‍ പതിച്ച് അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വെടിവെപ്പ് വൈകിയത്. ബലൂണ്‍ കടലിന് മീതെ പ്രവേശിക്കുന്ന ഉടന്‍ തന്നെ വെടിവെക്കാന്‍ അനുമതി ലഭിച്ചു.
Read More » -
NEWS
സൈനിക സ്‌കൂള്‍ ഉദ്ഘാടനം ആര്‍.എസ്.എസ്. മേളയാക്കിയെന്ന് ആരോപണം; ചടങ്ങില്‍നിന്ന് വിട്ടുനിന്നു കോഴിക്കോട് മേയറും കളക്ടറും
കോഴിക്കോട്: ആര്‍.എസ്.എസ് നേതാക്കളുടെ അതിപ്രസരം മൂലം വിവാദത്തിലായ സൈനിക സ്‌കൂള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പും കളക്ടര്‍ ടി.എല്‍. റെഡ്ഡിയും കൗണ്‍സിലര്‍ കെ.സി ശോഭിതയും. ആര്‍.എസ്.എസിന്റെ ദേശീയ-സംസ്ഥാന നേതാക്കളെ കൂട്ടത്തോടെ ചടങ്ങിൽ അണിനിരത്താനുള്ള തീരുമാനം നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മേയറും കളക്ടറും ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്. കേന്ദ്ര സഹമന്ത്രി അജയ് ഭട്ട് ആയിരുന്നു വേദവ്യാസ സൈനിക സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിദ്യാലയ അധ്യക്ഷന്‍ പി. ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍.എസ്.എസ് മുതിര്‍ന്ന പ്രചാരക് എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി കേന്ദ്രമന്ത്രിക്ക് ഉപഹാരം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എം. ജ്യോതീശന്‍ സ്വാഗതവും ലിജി രാജീവ് നന്ദിയും പറഞ്ഞു. നേരത്തെ കോഴിക്കോട് നടന്ന ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് മേയര്‍ ബീന ഫിലിപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി മേയറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.…
Read More » -
Crime
കോഴിക്കോട്ട് ഗുണ്ടകള്‍ക്കെതിരേ കൂട്ടനടപടി; 69 പേര്‍ അറസ്റ്റില്‍
കോഴിക്കോട് : സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടും അറസ്റ്റ്. നഗര പരിധിയില്‍ 69 പേരെ അറസ്റ്റ് ചെയ്തു. എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ് കോഴിക്കോടും വ്യാപക പരിശോധന നടന്നത്. സംസ്ഥാനമാകെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഗുണ്ടാപട്ടിക പുതുക്കുന്നതും കാപ്പ നടപടിയും ശക്തമാക്കുന്നത്. കോഴിക്കോട്ട് ഇന്നലെ രാത്രി ആരംഭിച്ച പോലീസ് പരിശോധന ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 69 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വിവര ശേഖരണം നടത്തി വിട്ടയക്കുമെങ്കിലും ഇനി പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇതിന് ശേഷം ആവശ്യമെങ്കില്‍ കാപ്പ ചുമത്തല്‍ നടപടിയിലേക്കടക്കം പോലീസ് കടക്കും.
Read More » -
Kerala
തൊടുപുഴയില്‍ മൂന്നംഗ കുടുംബം വിഷം കഴിച്ച സംഭവം: ചികിത്സയിലായിരുന്ന മകളും മരിച്ചു
തൊടുപുഴ: കടബാധ്യതയെ തുടര്‍ന്ന് കൂട്ടആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ആന്റണി – ജെസി ദമ്പതികളുടെ മകള്‍ സില്‍നയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ആന്റണിയും, ജെസിയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സില്‍ന വെന്റിലേറ്ററില്‍ തുടരുകയായിരുന്നുവെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടബാധ്യത എങ്ങനെയുണ്ടായി പലിശക്കാരുടെ ഭീക്ഷണിയുണ്ടായിരുന്നോ എന്നൊക്കെയാണ് പോലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയോടെയാണ് മൂവരെയും വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയില്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നത്. എത്തിച്ചപ്പോഴേക്കും വിഷം കഴിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞരുന്നു. അതീവ ഗുരതരാവസ്ഥയില്‍ മൂവരെയും അപ്പോള്‍തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആന്റണിയുടെ ഭാര്യ ജെസ്സി അടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങി ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചായിരുന്നു മരണം. വ്യാഴാഴ്ച ആന്റണിയും മരണത്തിന് കീഴടങ്ങി. തൊടുപുഴ ഗാന്ധി സ്‌ക്വയറിനടുത്ത് ബേക്കറി നടത്തുന്നയാളാണ് ആന്റണി. ഇദ്ദേഹത്തിന് 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്ന് ബേക്കറിയിലെ തൊഴിലാളികളും നാട്ടുകാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ബാങ്കുകളില്‍ നിന്നും ജപ്തി ഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ്…
Read More »
