
കാസര്‍ഗോട്: ലൈംഗികപീഡനത്തിനിരയായ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനി അരയിപ്പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിന്റെ പേരില്‍ പോക്‌സോക്കുറ്റം ചുമത്തി കേസെടുത്തു. മടിക്കൈ കണ്ടംകുട്ടിച്ചാല്‍ സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ എബിന്റെ (28) പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
രണ്ടുദിവസം മുന്‍പാണ് വിദ്യാര്‍ഥിനി പുഴയില്‍ ചാടിയത്. നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി കാരണം അന്വേഷിച്ചപ്പോഴാണ് യുവാവ് പീഡിപ്പിച്ചതായി പറഞ്ഞത്. തുടര്‍ന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കി. നീലേശ്വരം പോലീസില്‍ പരാതി നല്‍കി.
പെണ്‍കുട്ടിയെ ജില്ലാ ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. യുവാവ് ഒളിവിലാണ്.






