CrimeNEWS

ബസില്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അറസ്റ്റില്‍

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി. ബസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടറെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഡിപ്പോയിലെ കണ്ടക്ടര്‍ കൊട്ടാരക്കര ഉമ്മന്നൂര്‍ വടക്കേവീട്ടില്‍ (ക്രസന്റ്) ബിജു കെ.തോമസ് (44) ആണ് പിടിയിലായത്.

കോന്നിയില്‍നിന്നു കൊട്ടാരക്കരയ്ക്കുപോയ ബസ് ചൊവ്വാഴ്ച രാവിലെ കുന്നിക്കോട്ട് എത്തിയപ്പോഴാണ് സംഭവം. ആവണീശ്വരം നെടുവന്നൂരില്‍നിന്നു ബസില്‍ സ്‌കൂളിലേക്കുപോയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ശാരീരികാതിക്രമം ഉണ്ടായതോടെ പെണ്‍കുട്ടി ബഹളംവെച്ചു.

Signature-ad

തിരക്കുണ്ടായിരുന്ന ബസില്‍ മറ്റ് വിദ്യാര്‍ഥികളും സ്‌കൂളിലെ അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് പരാതിയെ തുടര്‍ന്നാണ് കണ്ടക്ടറെ പോക്‌സോ കുറ്റംചുമത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: