Month: February 2023
-
Crime
വീട് കുത്തിതുറന്ന് 7.5 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
കോട്ടയം: ഗാന്ധിനഗർ ഭാഗത്ത് വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, കരുനാഗപ്പള്ളി കൊച്ചുകോഴിക്കോട് ഭാഗത്ത് വിളയിൽപടീറ്റതിൽ വീട്ടിൽ നജീമുദ്ദീൻ(49) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 24- നായിരുന്നു ഇയാൾ മെഡിക്കൽ കോളജ് ആറാട്ടുവഴി ഭാഗത്തുള്ള വീട്ടിൽ കയറി അലമാരിയിൽ സൂക്ഷിച്ചിരുന്ന 7.5 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടാവ് എന്ന് കണ്ടെത്തുകയും തൃശ്ശൂർ ചെറുതുരുത്തിയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കരുനാഗപ്പള്ളി, പഴയന്നൂർ, കോട്ടയം വെസ്റ്റ്, അമ്പലപ്പുഴ,ഓച്ചിറ, ശാസ്താംകോട്ട,പാലക്കാട് ടൗൺ എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, സി.പി.ഒമാരായ രാഗേഷ്, അഭിലാഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
NEWS
ബഹ്റൈനിൽ നിര്യാതനായ വടകര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
മനാമാ: വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കീഴൽമുക്ക് മുടപ്പിലാവിൽ വേണു കല്ലായിൽ (60) ആണ് മരിച്ചത്. എയർമെക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്നു. പരേതനായ പത്മനാഭൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: സുരഭി, സുവർണ. മരുമക്കൾ: പ്രശാന്ത് ആർ. നായർ, വിജയകുമാർ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സുരേഷ് ബാബു. കമ്പനിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (ബുധൻ) രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. ബഹ്റൈൻ പ്രതിഭ, ബി.കെ.എസ്.എഫ് എന്നീ സംഘടനകൾ ആവശ്യമായ സഹായവുമായി രംഗത്തുണ്ടായിരുന്നു.
Read More » -
Kerala
പഞ്ഞിമിഠായി കഴിക്കരുതേ…! ഇതിൽ കാൻസറിന് കാരണമായ റോഡമിൻ അടങ്ങിയിട്ടുണ്ട്; സംസ്ഥാനത്ത് വ്യാപക പരിശോധന
സ്ക്കൂൾ മൈതാനങ്ങളിലും ഉത്സവപ്പറമ്പുകളിലും നഗരവീഥികളിലുമൊക്കെ വ്യാപകമായി കാണാറുള്ള പലഹാരമാണ് പഞ്ഞി മിഠായി. ഈ പലഹാരത്തിൽ കാന്‍സറിന് കാരണമായ റോഡമിന്‍ കൊല്ലത്ത് കണ്ടെത്തി എന്ന വാർത്ത ജനങ്ങളിൽ ഞെട്ടലുണ്ടാക്കി. അതേ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചു. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധന. പഞ്ചസാര സ്പോഞ്ചുപോലാക്കി നിരോധിത നിറങ്ങള്‍ ചേര്‍ത്താണ് പല സ്ഥലങ്ങളിലും പഞ്ഞിമിഠായി ഉണ്ടാക്കുന്നത്. കൊല്ലത്ത് ഇത്തരമൊരു കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി തുടരുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി അറിയിച്ചു.
Read More » -
Crime
ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളിലെത്തി ഇവരെ വശത്താക്കി പീഡനം; വള്ളിക്കുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയില്‍
വള്ളിക്കുന്നം: ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയിൽ. വൈക്കം റ്റി വി പുരം സ്വദേശി സനുവിനെയാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തിൽ പൂജാരിയാണ് സനു. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ഇയാൾക്കെതിരെ വേറെയും പരാതികളുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളിൽ എത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെയുണ്ട്.
Read More » -
Tech
ഡെല്ലും ജീവനകാർക്ക് ഹെല്ലാകുമോ ? സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടലുമായി ഡെൽ
സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടലുമായി ഡെൽ ടെക്നോളജീസ്. ഏകദേശം 6,650 ജോലിക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആകെയുള്ള ജീവനക്കാരുടെ അഞ്ചു ശതമാനത്തോളം വരുമിത്. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് കുറയുന്ന സാഹചര്യം തങ്ങളെ ബാധിച്ചെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ബ്ലൂംബെർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ഭാവി സംബന്ധിച്ച് അനിശ്ചിതതത്വമാണ്, തങ്ങൾ നേരിടുന്ന വിപണി സാഹചര്യങ്ങളെ കുറിച്ച് കമ്പനി വിശദമാക്കി’. കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് ക്ലാർക്കാണ് ജീവനക്കാർക്കുള്ള മെമ്മോയിൽ ഇതെക്കുറിച്ച് വിശദമാക്കുന്നത്. മുൻകാല ചെലവ് ചുരുക്കൽ നടപടികൾ, നിയമനത്തിന് താൽക്കാലിക വിരാമം, യാത്രയുടെ പരിധി എന്നിവയെ കുറിച്ചും മെമ്മോയിൽ പരാമർശിക്കുന്നുണ്ട്. ഡിപ്പാർട്ട്‌മെന്റ് പുനഃസംഘടനകളും ജോലി വെട്ടിക്കുറയ്ക്കലും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള അവസരമാണെന്ന് കമ്പനി വക്താവ് ബ്ലൂംബെർഗ് ന്യൂസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞ റോയിട്ടേഴ്സിന്റെ മെയിലിനോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന പലിശനിരക്കും കാരണം ഉപഭോക്തൃ, കോർപ്പറേറ്റ് ചെലവുകൾ ചുരുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രമുഖ കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണിപ്പോൾ.…
Read More » -
LIFE
എല്ലാം മായ…! 80 ശതമാനം റിവ്യൂകളും പെയ്ഡാണ്, വേറെ നിവൃത്തിയില്ല, എന്നാല്‍ ജെനുവിനായി റിവ്യൂ ചെയ്യുന്നവരുണ്ട്: വെളിപ്പെടുത്തലുമായ നിര്‍മ്മാതാവ് വിജയ് ബാബു
കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റൈറ്റിംഗുകള്‍ ഫേക്കും പെയിഡുമാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പ്രമോഷന്‍ എന്ന കാര്യം ഇന്നത്തെക്കാലത്ത് പ്രധാനമാണ്. അത് സോഷ്യല്‍ മീഡിയ വഴി ആയാലും നടത്തണം. നമ്മള്‍ ഒരു സിനിമ ഇറക്കുന്നുണ്ടെന്ന് നാട്ടുകാര്‍ അറിയണം. അതിനായി സോഷ്യല്‍ മീഡിയ പരസ്യവും ഹോള്‍ഡിംഗും എല്ലാം വേണം. പൈസ കൊടുത്ത് റിവ്യൂ എഴുതിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് പിന്നീട് വിജയ് ബാബു പ്രതികരിച്ചത്. നമ്മള്‍ ജീവിക്കുന്നത് ഫേക്ക് വേള്‍ഡിലാണ് എന്ന് പറയും പോലെ എല്ലാം ഫേക്കാണ്. എല്ലാം പെയ്ഡാണ്. റേറ്റിംഗ് ആപ്പില്‍ എന്‍റെ ചിത്രത്തിന്‍റെ റേറ്റിംഗ് 9.9 എന്ന് പണം കൊടുത്ത് നിലനിര്‍ത്താന്‍ സാധിക്കും. അത് തുടര്‍ച്ചയായി നിലനിര്‍ത്താനും പണം നല്‍കിയാല്‍ സാധിക്കും. നമ്മള്‍ ഇപ്പോള്‍ ഒരു പാട്ട് ഇറക്കുന്നു. അതിന് വണ്‍ മില്ല്യണ്‍ വേണോ, 2 മില്ല്യണ്‍ വേണോ, 10 മില്ല്യണ്‍ വേണോ. ഇപ്പോള്‍ നാം…
Read More » -
Health
അയ്യോ.. മുട്ട കഴിക്കല്ലേ.. കൊളസ്ട്രോൾ, ഹൃദ്രോഗം… ഇതിന്റെ യഥാർത്ഥ്യം എന്താണ് ?
പലരുടെയും ഇഷ്ട ഭക്ഷണമാണ് മുട്ട. എന്നാൽ കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറാണ് പതിവ്. യഥാർത്ഥത്തിൽ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുമോ? ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ 2,300-ലധികം മുതിർന്നവരിൽ അടുത്തിടെ പഠനം നടത്തി. മുട്ട കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. ആഴ്ചയിൽ അഞ്ചോ അതിലധികമോ മുട്ടകൾ കഴിക്കുന്നത് കുറഞ്ഞ രക്തസമ്മർദ്ദം, കുറഞ്ഞ രക്തത്തിലെ പഞ്ചസാര, കുറഞ്ഞ ടൈപ്പ് 2 പ്രമേഹ സാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുട്ട കഴിക്കുന്നത് യഥാർത്ഥത്തിൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. നിലവിൽ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഹൃദയാരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി പ്രതിദിനം ഒരു മുട്ട മുഴുവനായോ രണ്ട് മുട്ടയോ ശുപാർശ ചെയ്യുന്നു. ‘ ഒരു മുട്ടയിൽ ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഭാരം 60 കിലോ ആണെങ്കിൽ, നിങ്ങൾക്ക് 40-60 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്…’ – ന്യൂ ഡൽഹിയിലെ ഓഖ്‌ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ…
Read More » -
LIFE
കുടുംബ പ്രേക്ഷകരുടെ മനം കവർന്ന മാളികപ്പുറം ഒടിടിയിൽ, സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു; ഒപ്പം പുതിയ ട്രെയ്‍ലറും
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. പുതുവര്‍ഷത്തിന് തൊട്ടുമുന്‍പ് ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് റിലീസ് ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയില്‍ കുടുംബ പ്രേക്ഷകര്‍ കാര്യമായി എത്തിത്തുടങ്ങിയതോടെ വാരങ്ങള്‍ക്കിപ്പുറവും ചിത്രത്തിന് കാര്യമായി പ്രേക്ഷകര്‍ ഉണ്ട്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. മാളികപ്പുറം തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ എത്തുമെന്ന വിവരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ രണ്ട് ദിവസം മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ സ്ട്രീമിംഗ് തീയതിയും അറിയിച്ചിരിക്കുകയാണ് അവര്‍. ഫെബ്രുവരി 15 ന് ചിത്രം ഒടിടി പ്രദര്‍ശനം ആരംഭിക്കും. തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ ഒടിടി റിലീസ് ആയി ഒരു സിനിമ എത്തുന്നത് ഏത് ഭാഷയിലും അപൂര്‍വ്വമാണ്. നവാഗതനായ…
Read More » -
LIFE
റിലീസിനു തൊട്ടുമുന്‍പ് പുത്തന്‍ ടീസറുമായി ‘ക്രിസ്റ്റഫര്‍’ ടീം; മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ സീനുകൾ കാണാം…
മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാളെയാണ് റിലീസ്. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ഒരു ടീസര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആക്ഷന്‍ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന മമ്മൂട്ടിയെ ഈ ടീസറില്‍ കാണാം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് കഥാപാത്രമായാണ് എത്തുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. രണ്ടര മണിക്കൂര്‍ ആണ് ദൈര്‍ഘ്യം. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്,…
Read More »
