Month: February 2023
-
Kerala
ആറു മാസമായി ശമ്പളമില്ല; രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ സാക്ഷരതാ പ്രേരക് ജീവനൊടുക്കി
കൊല്ലം: പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. മാങ്കോട് സ്വദേശി ഇ.എസ് ബിജുമോനാ(49) ണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ആറ് മാസമായി ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ബിജുമോന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇരുപത് വര്‍ഷമായി സാക്ഷരതാ പ്രേരകായി ജോലി ചെയ്ത് വരികയായിരുന്ന ബിജുമോനെ ഇന്നലെ രാവിലെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരകാണ് ബിജുമോന്‍. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്നും ബിജുമോന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാര്‍ച്ച് 31ന് ഉത്തരവിറങ്ങിയിരുന്നെങ്കിലും നടപ്പായില്ല. ഇതേത്തുടര്‍ന്നാണ് ഇവരുടെ ശമ്പളം മുടങ്ങിയത്. കഴിഞ്ഞ 80 ദിവസമായി കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത് വരികയാണ്. സംസ്ഥാനത്തെ 1714 പ്രേരക്മാര്‍ ബിജുമോനെ പോലെ സമാന പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്ന് സംഘടന…
Read More » -
Crime
വെട്ടുകത്തിയുമായി കടയില്‍ക്കയറി ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമം; യുവാവിനെ തുരത്തിയോടിച്ച് ഉടമ
തിരുവനന്തപുരം: വെട്ടുകത്തിയുമായി കടയില്‍ കയറി ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമം. കല്ലിയൂര്‍ പെരിങ്ങമ്മലയില്‍ രാഗേഷിന്റെ ഉടമസ്ഥതയിലുള്ള ‘അനഘ ഹോട്ട് ചിപ്‌സി’ല്‍ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സ്ത്രീ ഇറങ്ങി ഓടി രക്ഷപ്പെട്ടു. സ്ത്രീയുടെ അയല്‍വാസിയായ യുവാവാണ് ആക്രമണം നടത്തിയത്. ആദ്യം കടയിലെത്തി സ്ത്രീയെ അസഭ്യം പറയുന്നത് വിലക്കിയതോടെയാണ് യുവാവ് വെട്ടുകത്തിയെടുത്ത് വീശിയത്. സംഭവത്തില്‍ ഭയന്ന സ്ത്രീ ഇറങ്ങിയോടി കടയ്ക്ക് പിന്നില്‍ ഒളിച്ചു. നാട്ടുകാര്‍ ഓടിക്കൂടി യുവാവ് വന്ന ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. യുവാവിനൊപ്പം മറ്റൊരു ബൈക്കില്‍ വന്ന മൂന്നംഗസംഘം മാറിനില്‍ക്കുകയായിരുന്നു. വെട്ടുകത്തി വീശിയതോടെ കടയുടമ കയ്യില്‍ കിട്ടിയ വസ്തുവെടുത്ത് യുവാവിനെ തടുത്തു. നാട്ടുകാര്‍ എത്തിയതോടെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഒപ്പം വന്നവരുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. കല്ലിയൂര്‍ ചുടുകണ്ടാംവിള സ്വദേശിയായ യുവാവുമായുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പ്രതിക്കെതിരേ വേറെയും കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാള്‍ വന്ന ബൈക്ക്് കസ്റ്റഡിയിലെടുത്ത പോലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.
Read More » -
Kerala
പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധ; ഉത്സവപ്പറമ്പില്‍നിന്ന് ഐസ്‌ക്രീം കഴിച്ച നൂറിലേറെ പേര്‍ ആശുപത്രിയില്‍
കണ്ണൂര്‍: പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധ. ഉത്സവപ്പറമ്പില്‍നിന്ന് ഐസ്‌ക്രീം, ലഘുപലഹാരങ്ങള്‍ തുടങ്ങിയവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടികളടക്കം നൂറിലധികംപേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം സമാപിച്ച കോറോത്തെ പെരുങ്കളിയാട്ട നഗരിയില്‍ നിന്ന് ഐസ്‌ക്രീം ഉള്‍പ്പെടെ കഴിച്ചവര്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചികിത്സയിലുള്ളവരില്‍ ഏറെയും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു. അതിനിടെ, തമിഴ്‌നാട്ടില്‍ ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ഛര്‍ദിയെത്തുടര്‍ന്ന് മൂന്നു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസ്‌ക്രീമില്‍ ചത്ത തവള ഉണ്ടായിരുന്നുവെന്ന് കാണിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതെത്തുടര്‍ന്ന് കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച തൈപ്പൂയ്യ ഉത്സവത്തോടനുബന്ധിച്ച് തിരുപ്പറന്‍കുണ്ട്രം മുരുകന്‍ ക്ഷേത്രത്തിലെത്തിയ ദമ്പതികളുടെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ക്ഷേത്രത്തിനു സമീപത്തെ കടയില്‍നിന്ന് കുട്ടികള്‍ക്ക് ഐസ്‌ക്രീം അടങ്ങിയ ജിഗര്‍ദണ്ട വാങ്ങിക്കൊടുത്തു. ഇതു കഴിച്ചയുടന്‍ കുട്ടികള്‍ ഛര്‍ദിക്കാന്‍ തുടങ്ങി. ഐസ്‌ക്രീം പരിശോധിച്ചപ്പോള്‍ തവള ചത്തു കിടക്കുന്നതായി കണ്ടെത്.
Read More » -
Crime
ആര്‍ത്തവമെന്ന് തെറ്റിദ്ധരിപ്പിച്ചു; നാപ്കിനുള്ളില്‍ ഒളിപ്പിച്ചത് 30 ലക്ഷത്തിന്റെ സ്വര്‍ണം, യുവതി പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരി പിടിയില്‍. വ്യാഴാഴ്ച റിയാദില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലെത്തിയ യുവതിയെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍നിന്ന് 582.64 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാനിറ്ററി നാപ്കിനില്‍ കൃത്രിമമായി ചുവന്ന നിറമുണ്ടാക്കി ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യാത്രക്കാരിയുടെ ശ്രമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദേഹപരിശോധനയ്ക്കിടെ സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍നിന്ന് 480.25 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടികൂടിയിരുന്നു്. ഗ്രീന്‍ചാനല്‍ വഴിയാണ് ഇവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Read More » -
Kerala
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് അര്‍ഹരെ തെരഞ്ഞെടുക്കുന്നതിന് അസസ്‌മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍സ് ബംഗളുരു, വിവിധ പഞ്ചായത്തുകള്‍, ഐ.സി.ഡി.എസ് നെന്‍മാറ, വിവിധ സംഘടനകള്‍ ക്യൂബ്‌സ് എഡുകെയര്‍ തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ ഫെബ്രുവരി 14 മുതല്‍ 17 വരെയാണ് ക്യാമ്പ്. കൃത്രിമ കാലുകള്‍, വീല്‍ചെയര്‍, മുച്ചക്ര സൈക്കിള്‍, ശ്രവണ സഹായി, കലിപ്പെര്‍, ബ്ലൈന്‍ഡ് സ്റ്റിക്ക്, എം.ആര്‍ കിറ്റ്, ക്രെച്ചസ് എന്നിവയാണ് നൽകുന്നത്. ഒറ്റപ്പാലം കയറമ്പാറ ക്യൂബ്‌സ് എഡ്യൂകെയര്‍ ഫൗണ്ടേഷനില്‍ 14നും മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നാജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 15നും പാലക്കാട് തെക്കേത്തറ ദേവാശ്രയം ചാരിറ്റബിള്‍ സൊസൈറ്റിയില്‍ 16നും നെന്‍മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ 17നും ക്യാമ്പ് നടക്കും. സമയം രാവിലെ 10 മുതല്‍ 3 വരെ. പങ്കെടുക്കുന്നവര്‍ 40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ്…
Read More » -
Kerala
മഞ്ഞിനിക്കരയിലേക്ക് തീര്‍ഥാടക പ്രവാഹം തുടങ്ങി: തീര്‍ഥാടക സംഗമം ഇന്ന് വൈകിട്ട്
പത്തനംതിട്ട: മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ ദുഖ്‌റോനോ പെരുന്നാള്‍ നടക്കുന്ന മഞ്ഞനിക്കര ദയറായിലേക്ക് തീര്‍ഥാടക പ്രവാഹം. ഇന്നലെ വൈകിട്ട് മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പദയാത്രാ സംഘങ്ങള്‍ കബറിങ്കലെത്തി തുടങ്ങി. ഇന്ന് വൈകിട്ട് ഓമല്ലൂര്‍ കുരിശടിയില്‍ തീര്‍ഥാടക സംഗമം നടക്കും. നാലു മേഖലകളില്‍ നിന്നാണ് പ്രധാനമായും പദയാത്രാ സംഘങ്ങള്‍ എത്തുന്നത്. പ്രധാനം വടക്കന്‍ മേഖലയാണ്. വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര കോഴിക്കോട്, അങ്കമാലി വഴി മൂവാറ്റുപുഴ എത്തിച്ചേരും. ഇവിടെ നിന്നുമുള്ള തീര്‍ഥാടകരുമായി സംഗമിച്ചാണ് തുടര്‍യാത്ര. അലങ്കരിച്ച രഥങ്ങള്‍ ഓരോ സംഘങ്ങള്‍ക്കും ഉണ്ടാകും. അടിമാലി, മൂന്നാര്‍, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, മണര്‍കാട്, തിരുവല്ല വഴിയാണ് പ്രധാന തീര്‍ത്ഥയാത്ര വരുന്നത്. കട്ടപ്പന, മുണ്ടക്കയം, റാന്നി വഴി കിഴക്കന്‍ തീര്‍ഥയാത്രയും കോന്നി, വകയാര്‍, വള്ളിക്കോട്, വാഴമുട്ടം വഴി തുമ്പമണ്‍ ഭദ്രാസന കിഴക്കന്‍ മേഖല തീര്‍ഥയാത്രയും തിരുവനന്തപുരം, കൊല്ലം, അടൂര്‍, കായംകുളം എന്നിവിടങ്ങളില്‍ നിന്നും തെക്കന്‍ മേഖല തീര്‍ഥയാത്രയും ചെങ്ങന്നൂര്‍, മാന്തുക, മെഴുവേലി ഭാഗത്തു…
Read More » -
Kerala
കേരള ശാസ്ത്ര കോണ്‍ഗ്രസ് ഇന്നു മുതല്‍ 14 വരെ കുട്ടിക്കാനത്ത്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
തൊടുപുഴ: മുപ്പത്തഞ്ചാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഇന്ന് മുതല്‍ 14 വരെ കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്റ്റിയന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി ക്യാമ്പസില്‍ നടക്കും. ഞായറാഴ്ച രാവിലെ 10-ന് ഡോ. ജി.എന്‍.രാമചന്ദ്രന്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. ആദ്യ ദിനമായ വെള്ളിയാഴ്ച ദേശീയ ശാസ്ത്ര പ്രദര്‍ശനം (നാഷണല്‍ സയന്‍സ് എക്‌സ്‌പോ) ആരംഭിക്കും. വാഴൂര്‍ സോമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം അവസാന ദിവസം വരെയുണ്ടാകും. വിക്രം സാരാഭായി സ്‌പേസ് സെന്റര്‍, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഉള്‍പ്പടെ എഴുപത്തഞ്ചോളം സ്റ്റാളുകളുണ്ടാകും. ഞായറാഴ്ച ഉദ്ഘാടനത്തിന് ശേഷം കേരളത്തിന്റെ കാലാവസ്ഥ-2023 എന്ന പ്രത്യേക പതിപ്പ്, ശാസ്ത്ര-സാങ്കേതിക വിദ്യയുടെ 50 വര്‍ഷം കേരളത്തില്‍- സമാഹാരം എന്നിവ മുഖ്യമന്ത്രി പ്രകാശിപ്പിക്കും. യുവ ശാസ്ത്ര ഗവേഷകര്‍ക്കുള്ള പുരസ്‌കാരങ്ങളായ മുഖ്യമന്ത്രിയുടെ സുവര്‍ണ മെഡല്‍, ഡോ. എസ്.വാസുദേവ് അവാര്‍ഡ്,…
Read More » -
Kerala
4 ലക്ഷം തൊഴിലവസരം, പുനർഗേഹം വഴി 400 ഫ്ളാറ്റുകൾ കൂടി: സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിക്ക് നാളെ തുടക്കം; ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 40 ലക്ഷമെന്നത് അസംബന്ധമെന്നും മുഖ്യമന്ത്രി
രണ്ടാം പിറണായി സര്‍ക്കാരിന്റെ മൂന്നാമത്തെ നൂറു ദിന കര്‍മ്മപരിപാടി നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 10 മുതല്‍ 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും. ആകെ 1284 പ്രോജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തി. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും നൂറുദിന പരിപാടിയിലൂടെ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം, കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാന്‍ സംവിധാനം, പച്ചക്കറി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാൻ അത്യുല്‍പ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും, റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്റര്‍ ഓഫ് എക്‌സലന്‍സ് നടപ്പിലാക്കല്‍, സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ ഏഴ് ജില്ലകളില്‍ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കല്‍, ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം തുടങ്ങിയവ നൂറുദിന…
Read More » -
Kerala
എണ്ണവില നിര്‍ണയിക്കാന്‍ കംപനികളെ അനുവദിച്ചവരാണ് സമരം നടത്തുന്നത്, 2 രൂപ ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബിജെപിയും സമരം ചെയ്യുന്നത് വിചിത്രമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടു രൂപ ഇന്ധന സെസിനെതിരായ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എണ്ണവില നിര്‍ണയിക്കാന്‍ കംപനികളെ അനുവദിച്ചവരാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബിജെപിയും വന്നത് വിചിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. എണ്ണ കംപനികള്‍ക്ക് തരാതരം പോലെ വില കൂട്ടാന്‍ അധികാരം നല്‍കിയവരാണ് ഇരു പാര്‍ടികളുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എണ്ണ കംപനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോണ്‍ഗ്രസ്. 2015ലെ ബജറ്റില്‍ ഇന്ധനത്തിന് യുഡിഎഫ് സര്‍കാര്‍ ഒരു രൂപ നികുതി ഈടാക്കി. അന്ന് ഇന്നത്തേക്കാള്‍ പകുതിക്കടുത്ത് വില മാത്രമേ ഇന്ധനത്തിന് ഉണ്ടായിരുന്നുള്ളൂ. ഞെരുക്കി തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍കാരും അതിനു കുടപിടിക്കാന്‍ യുഡിഎഫും എന്നതാണ് അവസ്ഥ. ഇതെല്ലാം ജനം മനസിലാക്കുന്നുണ്ട്. അവര്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കില്ല. കേന്ദ്രത്തിന്റെ നയങ്ങളാണ് നികുതി വര്‍ധനവിലേക്കു നയിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം കടക്കെണിയിലാണെന്നും ധനധൂര്‍ത്താണെന്നും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇപ്പോള്‍ അതിന്റെ ആവേശം കുറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷം ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു…
Read More »
