KeralaNEWS

പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധ; ഉത്സവപ്പറമ്പില്‍നിന്ന് ഐസ്‌ക്രീം കഴിച്ച നൂറിലേറെ പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധ. ഉത്സവപ്പറമ്പില്‍നിന്ന് ഐസ്‌ക്രീം, ലഘുപലഹാരങ്ങള്‍ തുടങ്ങിയവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടികളടക്കം നൂറിലധികംപേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം സമാപിച്ച കോറോത്തെ പെരുങ്കളിയാട്ട നഗരിയില്‍ നിന്ന് ഐസ്‌ക്രീം ഉള്‍പ്പെടെ കഴിച്ചവര്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചികിത്സയിലുള്ളവരില്‍ ഏറെയും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു.

Signature-ad

അതിനിടെ, തമിഴ്‌നാട്ടില്‍ ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ഛര്‍ദിയെത്തുടര്‍ന്ന് മൂന്നു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസ്‌ക്രീമില്‍ ചത്ത തവള ഉണ്ടായിരുന്നുവെന്ന് കാണിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതെത്തുടര്‍ന്ന് കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച തൈപ്പൂയ്യ ഉത്സവത്തോടനുബന്ധിച്ച് തിരുപ്പറന്‍കുണ്ട്രം മുരുകന്‍ ക്ഷേത്രത്തിലെത്തിയ ദമ്പതികളുടെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ക്ഷേത്രത്തിനു സമീപത്തെ കടയില്‍നിന്ന് കുട്ടികള്‍ക്ക് ഐസ്‌ക്രീം അടങ്ങിയ ജിഗര്‍ദണ്ട വാങ്ങിക്കൊടുത്തു. ഇതു കഴിച്ചയുടന്‍ കുട്ടികള്‍ ഛര്‍ദിക്കാന്‍ തുടങ്ങി. ഐസ്‌ക്രീം പരിശോധിച്ചപ്പോള്‍ തവള ചത്തു കിടക്കുന്നതായി കണ്ടെത്.

Back to top button
error: