Social MediaTRENDING

‘അംശവേണി’ക്ക് ബേബി ഷവറും വളകാപ്പും; വൈറലായി ആഘോഷം

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ ‘കൗ ഹഗ് ഡേ’ പ്രഖ്യാപിച്ചതു മുതല്‍ പശുവാണ് സമൂഹമാധ്യമങ്ങളിലെ താരം. ഇതിനൊപ്പം തമിഴ്‌നാട്ടില്‍ പശുവിന് ഗ്രാമവാസികള്‍ ‘ബേബി ഷവര്‍’ നടത്തിയതും വാര്‍ത്തയായി. അഞ്ഞൂറിലേറെ ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശി ജില്ലയിലെ ശങ്കരപുരത്താണ് സംഭവം.

പശുക്കള്‍ക്ക് ബേബി ഷവര്‍ നടത്തുന്ന ചടങ്ങ് ‘ദൈവഭാരായി’ എന്നാണ് അറിയപ്പെടുന്നത്. അംശവേണി എന്ന പശുവിനാണ് വളകാപ്പ് നടത്തിയത്. ശങ്കരപുരത്തിനടുത്തുള്ള മേലപ്പാട്ട് ഗ്രാമത്തിലെ അരുള്‍താരം തിരുപൂരസുന്ദരിയമ്മെ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് അംശവേണി. പരമ്പരാഗത വസ്ത്രം ധരിച്ച് ചടങ്ങിനെത്തിയ സ്ത്രീകള്‍ പശുവിന് 24തരം വിഭവങ്ങള്‍ കഴിക്കാന്‍ നല്‍കി. ഒപ്പം 48 ഇനം വ്യത്യസ്ത സമ്മാനങ്ങളും കൊടുത്തു.

Signature-ad

ക്ഷേത്ര ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ പശുവിനായി പ്രത്യേക പൂജകളും ക്ഷേത്രത്തില്‍ സംഘടിപ്പിച്ചിരുന്നു. പശുവിന്റെ കൊമ്പില്‍ പല വര്‍ണത്തിലുള്ള വളകള്‍ ചാര്‍ത്തിക്കൊണ്ടുള്ള വളക്കാപ്പ് ചടങ്ങും ആഘോഷമായി നടത്തി.

Back to top button
error: