Month: February 2023

  • Crime

    കോസ്റ്റ് ​ഗാർഡിനെ കണ്ടപ്പോൾ 10.5 കോടി രൂപയുടെ സ്വർണം കടലിലെറിഞ്ഞ് കള്ളക്കടത്തുകാർ; മുങ്ങിയെടുത്ത് കോസ്റ്റ് ഗാർഡി​ന്റെ സ്കൂബാ സംഘം

    മധുര: കള്ളക്കടത്തുകാർ കടലിൽ ഉപേക്ഷിച്ച 10.5 കോടി രൂപ വിലമതിക്കുന്ന 17.74 കിലോ സ്വർണം വീണ്ടെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കഴിഞ്ഞ ദിവസം മധുരക്ക് സമീപത്തെ രാമനാഥപുരത്താണ് സംഭവം. ഇന്ത്യൻ കോസ്റ്റ് ​ഗാർഡും ഡിപ്പാർട്ട്‌മെന്റ് ഓഫ് റവന്യൂ ഇന്റലിജൻസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മൂന്ന് പേർ ചേർന്ന് നടത്തിയ സ്വർണക്കടത്ത് നീക്കം പരാജയപ്പെടുത്തിയത്. ശ്രീലങ്കയിൽ നിന്ന് നാടൻ ബോട്ടിൽ സ്വർണം കടത്തുകയായിരുന്നു സംഘം. ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയപ്പോൾ രാമനാഥപുരം ജില്ലയിലെ മണ്ഡപം തീരത്ത് ഇവർ സ്വർണം കടലിൽ എറിഞ്ഞു. സ്വർണം വീണ്ടെടുക്കാൻ കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ സ്‌കൂബാ ഡൈവർമാരെ വിന്യസിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ സ്കൂബാ സംഘം സ്വർണം വീണ്ടെടുത്തു. ശ്രീലങ്കയിൽ നിന്ന് മണ്ഡപം തീരത്തേക്ക് സ്വർണം കടത്തുന്നതായി റവന്യൂ ഇന്റലിജൻസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മയക്കുമരുന്ന്, ബീഡി ഇലകൾ, വളങ്ങൾ, വസ്ത്രങ്ങൾ എന്നിവയും അനധികൃതമായി കടത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.…

    Read More »
  • Kerala

    ചിന്ത ജെറോമിനെതിരായ കെ സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം: മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത; സുരേന്ദ്രന്റെ പരാമർശം മ്ലേച്ചമെന്ന് പികെ ശ്രീമതി

    തിരുവനന്തപുരം: യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ചിന്ത ജെറോമും പികെ ശ്രീമതിയും രംഗത്ത്. സുരേന്ദ്രന് അതേ നാണയത്തിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം പ്രതികരിച്ചു. അതേസമയം, ചിന്തക്കെതിരായ സുരേന്ദ്രന്റെ പരാമർശം നിന്ദ്യവും മ്ലേച്ചവുമാണെന്ന് പി കെ ശ്രീമതി വിമര്‍ശിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സംസ്കാര ശൂന്യമായ വാക്കുകൾ കൊണ്ട് ചെറുപ്പക്കാരിയെ അവഹേളിക്കുന്നതെന്ന് പി കെ ശ്രീമതി കുറ്റുപ്പെടുത്തി. സംസ്കാര സമ്പന്നരായ മലയാളികൾ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇനി ഒരാൾക്കെതിരെയും ഇത്തരം വാക്ക് ഉപയോഗിക്കാൻ സുരേന്ദ്രൻ മുതിരരുതെന്നും പി കെ ശ്രീമതി പറഞ്ഞു. അങ്ങേ അറ്റം പ്രതിഷേധാർഹമായ സുരേന്ദ്രന്റെ പ്രസ്താവന. വിഷയത്തില്‍ ബിജെപിയുടെ ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു. ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം. എന്ത് പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ,…

    Read More »
  • Kerala

    ഉഷ സ്കൂളിന്റെ സ്ഥലവും വിവാദ റോഡും ജില്ലാ വികസന കമ്മിഷണർ സന്ദർശിച്ചു

    ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ സ്ഥലവും വിവാദ റോഡും കലക്ടറുടെ നിർദേശത്തെ തുടർന്ന് ജില്ലാ വികസന കമ്മിഷണർ എം.എസ് മാധവിക്കുട്ടി സന്ദർശിച്ചു. പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിർമാണം നടത്തുന്നതായി പി ടി ഉഷ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.  ഉഷ സ്കൂളിനു സമീപത്തു കൂടി കാന്തലാട് മലയിലേക്കു കടന്നുപോകുന്ന റോഡും ഇതുവഴി ജലവിതരണ പൈപ്പ് സ്ഥാപിച്ചതുമാണ് ഇപ്പോൾ വിവാദമായത്. സ്കൂളിന്റെ അതിർത്തിക്കു പുറത്തേക്കു പോകുന്ന ഒരു റോഡും കെ.എസ്.ഐ.ഡി.സി കൈമാറിയ ഭൂമിയിൽ ഇല്ലെന്ന് സ്കൂൾ അധികൃതരും പരമ്പരാഗത വഴി ഉണ്ടായിരുന്നതായി പഞ്ചായത്ത് അധികൃതരും ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധിയെ അറിയിച്ചു. വനിത താരങ്ങൾ താമസിക്കുന്ന ഹോസ്റ്റലിനു സമീപത്തു കൂടി മുകളിലേക്കു കടന്നുപോകുന്ന റോഡ് സുരക്ഷിതത്വ ഭീഷണി ഉയർത്തുന്നതായി പി.ടി ഉഷ കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു. തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധിയെ പ്രസ്തുത സ്ഥലം സന്ദർശിക്കുന്നതിനായി കലക്ടർ നിയോഗിച്ചത്. റവന്യു ഉദ്യോഗസ്ഥരിൽ നിന്ന് സ്ഥലത്തിന്റെ രേഖകൾ വാങ്ങി കമ്മിഷണർ പരിശോധിച്ചു. കാന്തലാട് മലയിലെ താമസക്കാരെയും…

    Read More »
  • Crime

    മലപ്പുറത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതിക്ക് ഏഴുവര്‍ഷം കഠിനതവ്

    മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴുവര്‍ഷം കഠിനതവ്. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിനേഷിനെയാണ് കുറ്റവാളിയെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലെ മാസമാണ് സംഭവം. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ആനമങ്ങാട് ടൗണിന് അടുത്ത് വെച്ച് പ്രതി കുത്തുകയായിരുന്നു. പ്രതി പെൺകുട്ടിയെ ആക്രമിക്കാൻ ഉദ്ദേശിച്ചാണ് വന്നത്. ഇതിനായി തന്റെ ബാഗില്‍ കത്തി കരുതിയിരുന്നു. ഇതെടുത്ത് പെൺകുട്ടിയെ കുത്താൻ ആയുന്നതിനിടെ പെണ്‍കുട്ടി ഒഴിഞ്ഞുമാറി. തലനാരിഴയ്ക്ക് വലിയ ആക്രമണത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ പെണ്‍കുട്ടി യുവാവിനെ തള്ളിയിടുകയും ചെയ്തു. ഈ വീഴ്ചയില്‍ പ്രതിയുടെ കൈയ്യിൽ നിന്ന് കത്തി തെറിച്ചു പോയി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഈ സമയത്ത് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാൽ എതിരെ വന്ന ഒറു വാഹനത്തില്‍ തട്ടി പ്രതി നിലത്ത് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 14 വയസുള്ള പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പ്രതി ഈ…

    Read More »
  • LIFE

    തുർക്കിയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം

    ദില്ലി: ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. “ഓപ്പറേഷൻ ദോസ്ത്” എന്നാണ് ഇന്ത്യ ദൗത്യത്തിന് നൽകിയ പേര്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം, 51 എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരുടെ സംഘം തുർക്കിയിലേക്ക് പുറപ്പെട്ടതായി എൻ‌ഡി‌ആർ‌എഫ് ഡയറക്ടർ ജനറൽ അതുൽ കർ‌വാൾ പറഞ്ഞു. Standing with Türkiye in this natural calamity. India’s @NDRFHQ is carrying out rescue and relief operations at ground zero. Team IND-11 successfully retrieved a 6 years old girl from Nurdagi, Gaziantep today. #OperationDost pic.twitter.com/Mf2ODywxEa — Spokesperson, Ministry of Home Affairs (@PIBHomeAffairs) February 9, 2023 ചൊവ്വാഴ്ച തുർക്കിയിലേക്ക് തിരിച്ച രണ്ട് സംഘം ഗാസിയാൻടെപ് പ്രവിശ്യയിലെ നൂർദാഗിയിലും…

    Read More »
  • India

    മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ നിസ്കരിക്കുന്നതിന് വിലക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്

        മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനും നിസ്‌കരിക്കുന്നതിനും വിലക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം. സുപ്രീം കോടതിയിലാണ് ഇത് സംബന്ധിച്ച സത്യാവാങ്ങ്മൂലം സമർപ്പിക്കപ്പെട്ടത്. പള്ളിയിലെ പൊതു സ്ഥലങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്നതിന് മാത്രമാണ് വിലക്ക്. പല പള്ളികളിലും സ്ത്രീകൾക്ക് നിസ്കരിക്കാൻ പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നത് നിരോധിച്ചത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പൂനെ സ്വദേശിയായ അഭിഭാഷക ഫർഹ അൻവർ ഹുസൈൻ ഷെയ്ഖ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ അവസരം ഒരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഈ ഹർജിയിലാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് സത്യവാങ് മൂലം സമർപ്പിച്ചിരിക്കുന്നത്. മുസ്ലിം സ്ത്രീകളോട് പള്ളികളിൽ കാണിക്കുന്ന വേർതിരിവ് ഭരണഘടനാപരമായ അവകാശങ്ങളെ, പ്രത്യേകിച്ച്, അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതായി ഹർജിക്കാരി വാദിച്ചു. ഇത്തരമൊരു നിരോധനം ഖുറാനിൽ വിഭാവനം ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. മക്കയിലും മദീനയിലും സ്ത്രീ തീർഥാടകർ പുരുഷന്മാരോടൊപ്പം ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കുന്നുവെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. മുസ്ലിം…

    Read More »
  • LIFE

    ധനുഷിന്റെ മാസ് പടം വാത്തിയുടെ ട്രെയിലർ പുറത്ത്; ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും

    ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം വാത്തിയുടെ ട്രെയിലർ റിലീസ് ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ധനുഷിന്റെ കരിയറിലെ മറ്റൊരു മാസ് സിനിമയാകും ഇതെന്നും ട്രെയിലർ ഉറപ്പുനൽകുന്നു. ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി. മലയാളികളുടെ പ്രിയതാരം സംയുക്ത ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗവംശി എസും സായ് സൗജന്യയും ചേർന്നാണ് വാത്തി നിർമിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും വെങ്കി അറ്റ്‍ലൂരി തന്നെയാണ്. അതേസമയം, ‘നാനേ വരുവേൻ’ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ…

    Read More »
  • LIFE

    മലയാളിക്ക് പ്രിയപ്പെട്ട മണിച്ചിത്രത്താഴിന് ഒരു ഹോളിവുഡ് റീമേക്ക് വന്നാൽ ആരായിരിക്കും പ്രധാന താരങ്ങൾ ? വൈറലായി ഫോട്ടോകൾ.!

    മണിച്ചിത്രത്താഴ് എന്നത് മലയാളത്തിലെ ക്ലാസിക്ക് ചലച്ചിത്രമാണ്. റിലീസ് ചെയ്ത് ഇത്രയും കാലം കഴിഞ്ഞിട്ടും ഇന്നും ടെലിവിഷനിൽ ചിത്രം സംപ്രേഷണം ചെയ്താൽ ഒന്നു രണ്ട് സീൻ എങ്കിലും കാണാത്ത മലയാളികൾ ഇല്ല. ഡോ. സണ്ണിയും, ഗംഗയും, നകുലനും, തെക്കിനിയും, നാഗവല്ലിയും ഒക്കെ ഒരോ മലയാളിക്കും സുപരിചിതം. ഒപ്പം മറ്റ് ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് റീമേക്ക് ചെയ്ത് എത്തുകയും ചെയ്തിട്ടുണ്ട്. ആർട്ടിഫിഷൽ ഇൻറലിജൻസിൻറെ കാലത്ത് മലയാളിക്ക് പ്രിയപ്പെട്ട മണിച്ചിത്രത്താഴിന് ഒരു ഹോളിവുഡ് റീമേക്ക് വന്നാൽ ആരായിരിക്കും പ്രധാന നടന്മാർ എന്ന വേറിട്ട ചിന്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സച്ചിൻ അനിത അനിൽകുമാറാണ് ഫേസ്ബുക്കിൽ എഐ ആപ്പായ മിഡ് ജേർണിയിൽ തീർത്ത ചിത്രങ്ങൾ പങ്കുവച്ചത്. ലിയനാർഡോ ഡികാപ്രിയോ ആണ് ഇതിൽ ഡോ. സണ്ണിയായി എത്തുന്നത്. നതാലി പോർട്ട്മാൻ നാഗവല്ലിയായി എത്തുന്നു. നകുലനായി ബ്രാഡ് പിറ്റിനെയാണ് തയ്യാറാക്കിയിരിക്കുന്നത്. നാഗവല്ലി ശത്രുവിനെ പോലെ കാണുന്ന നാട്ടുപ്രമാണി ശങ്കരൻ തമ്പിയായും ബ്രാഡ്പിറ്റിൻറെ രൂപം ഉണ്ട്.

    Read More »
  • Local

    മാഹി സ്റ്റേഷനിൽ തെറ്റായ അനൗൺസ്മെൻ്റ്, മാവേലി പിടിക്കാൻ നെട്ടോട്ടമോടി യാത്രക്കാർ

    തലശ്ശേരി: മാഹി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി എത്തുന്നതിന് മുമ്പ് തെറ്റായ അനൗൺസ്മെൻ്റ് നൽകിയതിനെത്തുടർന്ന് യാത്രക്കാർക്ക് നെട്ടോട്ടമോടേണ്ടിവന്നു. ബുധനാഴ്ച രാത്രി 7.50ഓടെയാണ് സംഭവം. മംഗളൂരു-തിരുവനന്തപുരം മാവേലി അല്പസമയത്തിനകം ഒന്നാമത്തെ ഫ്ലാറ്റ്ഫോമിലെത്തുമെന്ന തെറ്റായ അനൗൺസ്മെന്റാണ് യാത്രക്കാരെ കുഴപ്പത്തിലാക്കിയത്. രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലാണ് ഈ ട്രെയിൻ സാധാരണയായി നിർത്താറുള്ളത്. അതിനും പുറമെ, ഫ്ലാറ്റ്ഫോമിലെ ബോർഡിൽ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായി പെട്ടെന്ന് അറിയിപ്പ് വന്നപ്പോൾ യാത്രക്കാരെല്ലാം ഫ്ലൈഓവർ വഴി ഒന്നാം ഫ്ലാറ്റ്ഫോമിലേക്ക് ഓട്ടമായി. അവിടെയെത്തിയ യാത്രക്കാരിൽ ചിലർ സ്റ്റേഷൻമാസ്റ്ററോട് അന്വേഷിച്ചപ്പോൾ തെറ്റായി അനൗൺസ്മെൻ്റാണ് ഉണ്ടായതാണെന്നും രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലാണ് തീവണ്ടി വരുന്നതെന്നും വ്യക്തമായി. ഉടൻ തന്നെ പുതിയ അനൗൺസ്മെൻ്റും ഉണ്ടായി. ഉടനെ യാത്രക്കാരെല്ലാം രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് ഓട്ടമായി. അവിടെയെത്തുമ്പോഴേക്കും തീവണ്ടിയുമെത്തി.

    Read More »
  • LIFE

    “കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയത്ത് തിരക്കിലായി പോയതിനാൽ ആവാം ഇങ്ങനൊരു അവസ്ഥയിലേക്ക് താൻ എത്തിയത്”; അഞ്ജലി റാവു മനസ് തുറക്കുന്നു

    കൊച്ചി: മിസിസ്സ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി റാവു. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ പരമ്പരയിൽ മായ എന്ന കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം തന്റെ നിലപാടുകൾ എന്നും തുറന്ന് പറഞ്ഞിട്ടുള്ള താരം കൂടിയാണ് അഞ്ജലി. ഒരിടയ്ക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ നേരിട്ടതിനെ കുറിച്ച് അഞ്ജലി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, അടുത്ത കാലത്ത് താൻ വിഷാദത്തിലൂടെ കടന്നു പോയിരുന്നു എന്ന് പറയുകയാണ് അഞ്ജലി. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ഞാൻ വിഷാദ രോഗത്തിനോട് പോരാടിയിരുന്നു. ഒരു മാസക്കാലം ഞാൻ അതിന് വേണ്ടി മരുന്ന് കഴിക്കുകയായിരുന്നു. ഞാൻ ഇടയ്ക്ക് അനിയന്ത്രിതമായി പൊട്ടിത്തെറിക്കുകയും വൈകാരികമായി പെരുമാറുകയും ചെയ്തിരുന്നു. എന്‍റെ സഹപ്രവർത്തകർക്കും ഭർത്താവിനും നന്ദി, അവരാണ് എന്നെ സഹായിച്ചത്. ഇപ്പോൾ ഞാൻ അതിനെ മറികടന്നെന്ന് വിശ്വസിക്കുന്നു എന്നാണ് അഞ്ജലി പറയുന്നത്. വിഷാദം എന്നെ വല്ലാതെ ബാധിച്ചിരുന്നു. സെറ്റിൽ ഞാൻ അലക്ഷ്യമായി…

    Read More »
Back to top button
error: