Month: February 2023
-
India
ജില്ലാ കോടതികളിലെ ഒഴിവുകൾ നികത്തുന്നില്ല, അടിസ്ഥാന സൗകര്യവികസനമില്ല; ഗുജറാത്ത് സർക്കാരിന്റെ മെല്ലപ്പോക്കിൽ വിമർശിച്ച് സുപ്രീം കോടതി
ദില്ലി: ജില്ലാ കോടതികളിലെ ഒഴിവുകൾ നികത്തൽ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഷയങ്ങളിൽ ഗുജറാത്ത് സർക്കാർ സ്വീകരിക്കുന്ന മെല്ലപ്പോക്കിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് സർക്കാർ നടപടിക്ക് ന്യായീകരണമില്ലെന്ന് വ്യക്തമാക്കി. ഒഴിവുകൾ നികത്തൽ, കോടതികളുടെ അടിസ്ഥാന സൗകര്യം വികസനം അടക്കം നിരവധി ശുപാർശകളിൽ സർക്കാർ കഴിഞ്ഞ എട്ടു വർഷമായി നടപടി സ്വീകരിച്ചിട്ടില്ല. എഴുപത്തിയഞ്ച് ശുപാർശകളിൽ 40 എണ്ണത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണം. ഇതിനായി ഹൈക്കോടതിയും സംസ്ഥാനസർക്കാരും തമ്മിൽ സംയുക്തമായി പ്രവർത്തിക്കണമെന്നും ഇരുവർക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി നീരീക്ഷിച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും ഇതിനായി തുക മാറ്റിവെക്കണമെന്നും സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും കേസിൽ കോടതി നിയോഗിച്ച അമിക്ക്യസ് ക്യൂറി വ്യക്തമാക്കി. കോടതികളുടെ വികസനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പിഴവുണ്ടെന്നും അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഗുജറാത്തിലെ കോടതികളിലെ ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച…
Read More » -
Kerala
കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്: പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളർത്താൻ പ്രയാസമുള്ളത് കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതെന്നുമാണ് പിതാവിന്‍റെ മൊഴി
കൊച്ചി: വിവാദമായ കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിന്‍റെ അച്ഛൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളർത്താൻ പ്രയാസമുള്ളത് കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതെന്നുമാണ് പിതാവിന്‍റെ മൊഴി. അതേസമയം, പൊലീസ് അന്വേഷണം പുരോഗമിക്കെ തൃപ്പൂണിത്തുറയിലെ ദമ്പതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കളമശേരി വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അന്വേഷണം കുഞ്ഞിനെ മാതാപിതാക്കൾ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് നൽകിയതിലെ നിയമപ്രശ്നങ്ങൾ സംബന്ധിച്ചാണ്. ദത്ത് അല്ലെന്നിരിക്കെ കൈകുഞ്ഞിനെ അനൂപും ഭാര്യയും കൈവശപ്പെടുത്തിയതിലെ അന്വേഷണമാണ് ഒടുവിൽ പിതാവിൽ എത്തി നിൽക്കുന്നത്. സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരായ പത്തനംതിട്ട സ്വദേശിയായ പിതാവ് വിവരങ്ങൾ കൈമാറി. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും കുഞ്ഞായ ശേഷം വളർത്താൻ സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത് അമ്മ തൊട്ടിലിൽ ഉപേക്ഷിക്കാനിയിരുന്നു നീക്കം. ഈ സമയമാണ് സുഹൃത്ത് തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കാര്യം അറിയിക്കുന്നത്. തുടർന്ന് ഒരു സാമ്പത്തിക കൈമാറ്റവും നടത്താതെ വളർത്താനായി അനൂപിനും ഭാര്യക്കും കൈമാറുകയായിരുന്നുവെന്നാണ്…
Read More » -
Crime
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം; യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിലെ പ്രതി പിടിയില്‍
പത്തനംതിട്ട: കലഞ്ഞൂരിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിലെ പ്രതി അറസ്റ്റിൽ. 28 കാരനായ അനന്തുവിന്റെ അയൽവാസി ശ്രീകുമാറാണ് പിടിയിലായത്. ഭാര്യയുമായി അനന്തുവിന് അവിഹിത ബന്ധമുണ്ടായിരുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് കലഞ്ഞൂരിന് സമീപത്തെ കാരുവയലിൽ കനാലിൽ അനന്തുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കനാലിൽ വീണുള്ള മരണമാണെന്ന് നാട്ടുകാരും ബന്ധുക്കളും ആദ്യം സംശയിച്ചു. എന്നാൽ 24 മണിക്കൂറിനകം സംഭവത്തിന്‍റെ ചുരുളഴിഞ്ഞു. പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് അയൽവാസി ശ്രീകുമാർ പിടിയിലായത്. തന്‍റെ ഭാര്യയുമായി അനന്തുവിന് അടുപ്പമുണ്ടെന്ന് ശ്രീകുമാർ സംശയിച്ചിരുന്നു. ഇതെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ വാക്കുതർക്കവുണ്ടായി. എന്നിട്ടും ഭാര്യയുമായി അനന്തു അടുപ്പം തുടർന്നെന്ന് ശ്രീകുമാർ പിന്നെയും സംശയിച്ചു. ഇതോടെ അനന്തുവിനെ ഇല്ലാതാക്കാൻ തന്നെ തീരുമാനിച്ചു. പിന്നീട് നാളുകൾ നീണ്ട ആസുത്രണം. അയൽവാസികൂടിയായ അനന്തുവിന്റെ ഓരോ ദിവസത്തേയും പ്രവർത്തനങ്ങൾ ശ്രീകുമാർ നിരീക്ഷിച്ചു. അവധി ദിവസങ്ങളിൽ കലഞ്ഞൂരിലെ റബർതോട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം അനന്തു മദ്യപിക്കാനെത്തുമെന്ന് ഉറപ്പിച്ച ശ്രീകുമാർ ഇക്കഴിഞ്ഞ ഞായറാഴ്ച തോട്ടത്തിൽ കമ്പി…
Read More » -
Kerala
മാഹിപ്പുഴയിൽ അപകടകരമായ രീതിയിൽ ബോട്ടിംഗ് നടത്തുന്നതായി പ്രദേശവാസികളുടെ പരാതി
കണ്ണൂര്‍: മാഹിപ്പുഴയിൽ അപകടകരമായ രീതിയിൽ ബോട്ടിംഗ് നടത്തുന്നതായി പ്രദേശവാസികളുടെ പരാതി. ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിനും ഗതാഗത വകുപ്പിനും പരാതി നല്‍കി. അപകടകരമായ രീതിയിൽ ബോട്ടിംഗ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. മാഹിപ്പുഴയിലെ മോന്താൽക്കടവിൽ അപകടകരമായ രീതിയിൽ ബോട്ടിംഗ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ആഴമേറിയ പുഴയിൽ അപകടം വിളിച്ച് വരുത്തും വിധമാണ് ബോട്ട് ഓടിക്കുന്നത്. കുട്ടികൾ അടക്കമുള്ളവരെ യാതൊരു സുരക്ഷ മുൻകരുതലുമില്ലാതെ ബോട്ടിലിരുത്തിയാണ് യാത്ര. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബോട്ട് പ്രദേശത്ത് നിന്നും മാറ്റി. ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തുമ്പോള്‍ അനുമതിയുള്ള ബോട്ടുകൾ മാത്രമേ കടവിൽ ഉണ്ടായിരുന്നുള്ളൂ. നടപടി എടുത്തില്ലെങ്കിൽ വീണ്ടും ബോട്ട് സർവ്വീസ് നടത്താൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, അപകടകരമായ ബോട്ടിംഗിന് അനുമതി കൊടുത്തിട്ടില്ലെന്നും സുരക്ഷ സംവിധാനങ്ങളോടെയുള്ള സാധാരണ ബോട്ടിന് മാത്രമേ അനുമതി ഉള്ളുവെന്നും പാനൂർ നഗരസഭയിലെയും…
Read More » -
Crime
കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്നു പേർ അറസ്റ്റിലായി. അടിവാരം മേലെ കനലാട് തെക്കേക്കര ഷാജി വർഗ്ഗീസ് (54), കായലം ഭൂതനം കോളനി കോഴിയോട്ട് ചാലിൽ അബ്ദുൾ സമദ് എന്ന കിളി സമദ് (35), ഒളവണ്ണ മണിയാൽ പറമ്പ് അബ്ദുൾ ഷാഹിർ എന്ന സായി എന്നിവരെയാണ് കോഴിക്കോട് ആന്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ടൗൺ സബ് ഇൻസ്‌പെക്‌ടർ സുബാഷിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്. ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട്ടേക്ക് ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഷാജി വർഗീസിനെ കോട്ടാംപറമ്പ് വെച്ചും…
Read More » -
Crime
വീട്ടിൽ വാറ്റ് ചാരായ വിൽപ്പന നടത്തിയ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: വീട്ടിൽ വാറ്റ് ചാരായ വിൽപ്പന നടത്തിയ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ കട്ടിപ്പാറ ചമൽ ഭാഗത്ത് നടത്തിയ വ്യാപകമായ പരിശോധനയിലാണ് വീട്ടിൽ വച്ച് ചാരായം വില്പന നടത്തിയതിന് വിരിപ്പിൽ മാളശ്ശേരി ലക്ഷംവീട് കോളനിയിൽ ബാബുവിനെ(52) അറസ്റ്റ് ചെയ്തത്. ഏഴ് ലിറ്റർ ചാരായമാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഐ.ബി. പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ, പ്രബിത്ത്‌ലാൽ, പ്രസാദ്. കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അഭിഷ എന്നിവർ പങ്കെടുത്തു.
Read More » -
Crime
കാനഡയില്‍ ഡ്രൈവിംഗ് ജോലി നല്‍കാമെന്ന് പറഞ്ഞ് കുമ്മനം സ്വദേശിയായ യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ
കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാലങ്ങാലി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ആൽബിൻ ജെയിംസ് (34) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുമ്മനം അറുപറ സ്വദേശിയായ യുവാവിന്റെ കയ്യിൽ നിന്നും കാനഡയില്‍ ഡ്രൈവിംഗ് ജോലി നല്‍കാമെന്ന് പറഞ്ഞ് 2021ലും 2022 ലുമായി മൂന്ന് ലക്ഷത്തിൽപരം രൂപ പലതവണകളിലായി വാങ്ങുകയും, യുവാവിന്റെ വിസാ ആപ്ലിക്കേഷൻ രേഖകൾ നൽകാതെയും, മേടിച്ച പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ കോഴിക്കോട് നിന്നും പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്,സുനില്‍, സി.പി.ഓ ഷൈജു എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.
Read More » -
Crime
പാലാ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ രാത്രിയിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കള്‍ പിടിയിൽ
പാലാ: കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ രാത്രിയിലെത്തി കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ കടനാട്, എലിവാലി ഭാഗത്ത് മുളയ്ക്കൽ വീട്ടിൽ സണ്ണി മകൻ സോണിച്ചൻ (30), കടനാട്, എലിവാലി ഭാഗത്ത് മുളയ്ക്കൽ വീട്ടിൽ സണ്ണി മകൻ സലു (34), പൂഞ്ഞാർ വടക്കേക്കര, ചേരിപ്പാട് ഭാഗത്ത് വണ്ടംപാറയിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ ലിൻസ് സെബാസ്റ്റ്യൻ (42) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ രാത്രി 12 മണിയോടെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ എത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററെയും ഗാർഡിനെയും ചീത്ത വിളിക്കുകയും കയ്യില്‍ കരുതിയിരുന്ന കത്തിവീശി അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ പോലീസ് ഉദ്യോഗസ്ഥനെ വണ്ടി ഇടിച്ചു വീഴ്ത്തി കടന്നു കളയുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയും ചെയ്തു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ. കെ.പി ടോംസണ്‍,…
Read More » -
Crime
ഈരാറ്റുപേട്ടയിൽനിന്ന് വാഹനം വാടകയ്ക്കെടുത്ത് തിരികെ നൽകാതെ കബളിപ്പിച്ച കേസ്: മുഖ്യസൂത്രധാരൻ കായംകുളത്ത് അറസ്റ്റിൽ; പിടിയിലായത് സമാനമായ 16 കേസുകളെ പ്രതി
പാലാ: ഈരാറ്റുപേട്ടയിൽ മാസ വാടകയ്ക്ക് വാഹനം വാങ്ങിയതിന് ശേഷം വാഹനം തിരികെ നൽകാതെ കബളിപ്പിച്ച കേസിലെ മുഖ്യ സൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ദേവി കുളങ്ങര ഭാഗത്ത് പുന്നൂർപിസ്‌ഗ വീട്ടിൽ ഡാനിയേൽ ഫിലിപ്പ് മകൻ ജിനു ജോൺ ഡാനിയേൽ (38) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും കൂട്ടാളിയും ചേർന്ന് തലപ്പലം നാരിയങ്ങാനം സ്വദേശിയുടെ ബൊലേറോ വാഹനം മാസ വാടകയ്ക്ക് എടുക്കുകയും തുടർന്ന് വാഹനം തിരികെ നൽകാതെ കബളിപ്പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജിനു ജോണിന്റെ കൂട്ടാളിയായ പാലക്കാട് സ്വദേശി ശിവശങ്കരപ്പിള്ളയെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ജിനു ജോണാണ് ശിവശങ്കരപ്പിള്ളയെ മുൻനിർത്തി വാഹനങ്ങൾ മാസ വാടകയ്ക്ക് എടുപ്പിച്ച് കബളിപ്പിച്ചിരുന്നതെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനോടുവിൽ ഇയാളെ കായംകുളത്ത് നിന്നും പിടികൂടുകയായിരുന്നു. ജിനു ജോണിന് എറണാകുളം നോർത്ത്,…
Read More » -
Health
സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ആദ്യ ലക്ഷണങ്ങള്‍ എന്തെല്ലാം? എങ്ങിനെ നേരിടാം
മുന്‍പൊക്കെ ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് ആവസ്ഥ മാറിയിരിയ്ക്കുകയാണ്. ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരിലും സാധാരണമായിരിക്കുകയാണ്. ചെറുപ്പക്കാരില്‍ ഹൃദ്രോഗം സാധാരണമാകുന്നതിന് പ്രധാന കാരണമായി പറയുന്നത് നമ്മുടെ മാറിയ ജീവിതശൈലിയാണ്. ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമത്തിന്റെ കുറവ് തുടങ്ങിയവ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഹൃദയാരോഗ്യം മോശമാകുന്നതിന് വഴിതെളിക്കുന്ന പല കാരണങ്ങള്‍ ഉണ്ടാകാം. അതിനാല്‍, ശരിയായ ജീവിതശൈലിയും സമയബന്ധിതമായ രോഗനിര്‍ണയവും ഇന്ന് അനിവാര്യമായ കാര്യങ്ങളാണ്. മിക്കവാറും, ആളുകള്‍ ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളെ അവഗണിക്കുകയോ അറിയുകയോ ചെയ്യാറില്ല. സാധാരണയായി ചില സാധാരണ അസുഖങ്ങള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. നമുക്കറിയാം, ഹൃദയാഘാതം അതിന്റേതായ ആദ്യകാല ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ സാധാരണ തോന്നാറുള്ള ക്ഷീണം അല്ലെങ്കില്‍ ഗ്യാസ്‌ട്രൈറ്റിസ് പ്രശ്‌നങ്ങള്‍ എന്ന നിലയില്‍ ആളുകള്‍ തള്ളിക്കളയാറാണ് പതിവ്. സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ നേരിയ ലക്ഷണങ്ങള്‍ പോലും അവഗണിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ…
Read More »