KeralaNEWS

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് അര്‍ഹരെ തെരഞ്ഞെടുക്കുന്നതിന് അസസ്‌മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍സ് ബംഗളുരു, വിവിധ പഞ്ചായത്തുകള്‍, ഐ.സി.ഡി.എസ് നെന്‍മാറ, വിവിധ സംഘടനകള്‍ ക്യൂബ്‌സ് എഡുകെയര്‍ തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ ഫെബ്രുവരി 14 മുതല്‍ 17 വരെയാണ് ക്യാമ്പ്. കൃത്രിമ കാലുകള്‍, വീല്‍ചെയര്‍, മുച്ചക്ര സൈക്കിള്‍, ശ്രവണ സഹായി, കലിപ്പെര്‍, ബ്ലൈന്‍ഡ് സ്റ്റിക്ക്, എം.ആര്‍ കിറ്റ്, ക്രെച്ചസ് എന്നിവയാണ് നൽകുന്നത്.

ഒറ്റപ്പാലം കയറമ്പാറ ക്യൂബ്‌സ് എഡ്യൂകെയര്‍ ഫൗണ്ടേഷനില്‍ 14നും മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നാജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 15നും പാലക്കാട് തെക്കേത്തറ ദേവാശ്രയം ചാരിറ്റബിള്‍ സൊസൈറ്റിയില്‍ 16നും നെന്‍മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ 17നും ക്യാമ്പ് നടക്കും. സമയം രാവിലെ 10 മുതല്‍ 3 വരെ.

Signature-ad

പങ്കെടുക്കുന്നവര്‍ 40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി മതിയാകും. ഒരു തരത്തിലുമുള്ള സാമ്പത്തിക സഹായം ക്യാമ്പില്‍ ലഭിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക്: 9895544834/9495363817. Ii

Back to top button
error: