Month: February 2023
-
Crime
രാത്രി യാത്രയ്ക്ക് തടസമായ കോളജ് ഗേറ്റ് ‘അഴിച്ചുമാറ്റി അടിച്ചെടുത്തു’ വിദ്യാര്‍ഥികള്‍; ഒരാള്‍ പിടിയില്‍
പാലക്കാട്: രാത്രി യാത്രയ്ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ കോളജിലേക്കുള്ള ഗേറ്റ് അടിച്ചുമാറ്റിയ വിദ്യാര്‍ഥി പിടിയില്‍! പാലക്കാട് ഗവ. വിക്ടോറിയ കോളജിലാണ് സംഭവം. ഒരാഴ്ച മുമ്പാണ് ഗേറ്റ് എടുത്തുമാറ്റിയത്. പിന്നീട് ഈ ഗേറ്റ് മെന്‍സ് ഹോസ്റ്റലിലെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തടസമൊഴിവാക്കാനാണ് ഇത് ചെയ്തതെന്നാണ് പിടയിലായ വിദ്യാര്‍ഥിയുടെ മൊഴി. കോളജിന്റെ പ്രധാന ഗേറ്റ് വൈകിട്ട് അടക്കുന്നതാണ് പതിവ്. തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനും ചെറിയ ഗേറ്റാണ് ഉപയോഗിച്ചിരുന്നത്. ഈ ഗേറ്റാണ് കാണാതായത്. ഗേറ്റ് കാണാതായതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സി.സി. ടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥി കുടുങ്ങിയത്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. കേസിലെ നാല് പ്രതികളില്‍ മറ്റ് മൂന്നു പേര്‍ ഒളിവിലാണ്. ഡിസംബറില്‍ ദേശീയ പാതാ വികസനത്തിനായി അഴിച്ച് മാറ്റിയ ഗേറ്റഅ അമ്പലപ്പുഴയില്‍ മോഷണം പോയിരുന്നു. കാക്കാഴം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന ഗേറ്റാണ്…
Read More » -
Kerala
സീബ്രാലൈനില്‍ കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഉത്തരവാദിത്തം ഡ്രൈവര്‍ക്ക്: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈന്‍ അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കാല്‍നടയാത്രക്കാരുടെ സുരക്ഷാ കാര്യത്തില്‍ റോഡുകളുടെ അവസ്ഥ ദയനീയമാണെന്ന് കോടതി വ്യക്തമാക്കി. സീബ്രാലൈനില്‍ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പൊലീസ് ജീപ്പിടിച്ച് കണ്ണൂര്‍ സ്വദേശിനി മരിച്ച സംഭവത്തില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 48 .32 ലക്ഷം രൂപ അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. യാത്രക്കാരിയുടെ അശ്രദ്ധ കാരണമായിരുന്നു അപകടമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ അപ്പീല്‍. സീബ്രാ ലൈനിലും ജങ്ഷനുകളിലും വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്നും വിവിധ വകുപ്പുകള്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, കൊച്ചി നഗരത്തില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. മാധവ ഫാര്‍മസി ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ ആന്റണി…
Read More » -
Kerala
യൂണിയന്‍ രൂപീകരിച്ചതിനു പിന്നാലെ വന്‍കൂലി വര്‍ധന ആവശ്യപ്പെട്ട് സിഐടിയു; അടച്ചുപൂട്ടാനൊരുങ്ങി വിആര്‍എല്‍ ലോജിസ്റ്റിക്‌സ്
കൊച്ചി: കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഏലൂരിലെ പ്രധാന വെയര്‍ഹൗസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലുറച്ച് വിആര്‍എല്‍ ലോജിസ്റ്റിക്‌സ്. വാടകയ്ക്ക് പ്രവര്‍ത്തിച്ച ഗോഡൗണ്‍ കെട്ടിടം ഈ മാസം അവസാനം ഒഴിയും. യൂണിയനുകള്‍ ആവശ്യപ്പെടുന്ന കൂലി നിരക്ക് തള്ളിയും, ഇനിയൊരു ചര്‍ച്ചക്ക് സന്നദ്ധമല്ലെന്നും അറിയിച്ചാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളിലൊന്നാണ് വിആര്‍എല്‍ ഇരുപത്തിരണ്ട് വര്‍ഷമായി ഏലൂരില്‍ പ്രവര്‍ത്തിച്ച വിആര്‍എല്‍ ലോജിസ്റ്റിക്‌സ് യൂണിയനുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാനില്ലെന്ന് വ്യക്തമാക്കിയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടാന്‍ ജനുവരി ആദ്യവാരം എടുത്ത തീരുമാനത്തില്‍ ഉറച്ച് നിന്നാണ് ഒടുവില്‍ ട്രാന്‍ഷിപ്പ്‌മെന്റ് ഗോഡൗണും ഒഴിയുന്നത്. 55,000 സ്‌ക്വയര്‍ ഫീറ്റ് ഗോഡൗണില്‍ നിന്നും യന്ത്രങ്ങളും മറ്റ് സാമഗ്രികളും മാറ്റി. ഗേറ്റ് അടച്ച് താഴിട്ടു. ഈ മാസം അവസാനം ഗോഡൗണ്‍, കെട്ടിട ഉടമക്ക് മടക്കി നല്‍കും. ഐഎന്‍ടിയുസിക്ക് അപ്രമാദിത്തമുണ്ടായിരുന്ന ഗോഡൗണില്‍ സിഐടിയു യൂണിയന്‍ രൂപീകരിച്ചതോടെയാണ് കയറ്റിറക്ക് കൂലിയില്‍ വലിയ വര്‍ദ്ധന ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ കരാര്‍ അവസാനിച്ചതോടെ പുതിയ കരാറില്‍ ടണ്ണിന് കൂലി 140 രൂപയില്‍…
Read More » -
Kerala
‘വരാഹരൂപം’ ഉള്‍പ്പെടുത്തി ‘കാന്താര’ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
ന്യൂഡല്‍ഹി: ‘വരാഹരൂപം’ എന്ന ഗാനം ഉള്‍പ്പെടുത്തി ‘കാന്താര’ സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. അതേസമയം, പകര്‍പ്പവാകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസില്‍ പ്രതികളായ കാന്താര സിനിമയുടെ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍ സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ക്ക് എതിരായ അന്വേഷണം തുടരാന്‍ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഫെബ്രുവരി ഹാജരാക്കുക ഫെബ്രുവരി 12, 13 തീയതികളില്‍ ആണെങ്കില്‍ അറസ്റ്റ് ചെയ്ത് ഉടന്‍ ജാമ്യത്തില്‍ വിടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പകര്‍പ്പവകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വ്യവസ്ഥകളിലാണ് ‘വരാഹരൂപം’ എന്ന പാട്ടുള്‍പ്പെടുത്തിയുള്ള സിനിമയുടെ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞത്. ഇതിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പകര്‍പ്പവകാശം സംബന്ധിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ വിധിച്ച ഹൈക്കോടതി നടപടിയെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്…
Read More » -
India
പ്രായപൂര്‍ത്തിയാകാത്ത താരത്തെക്കൊണ്ട് മസാജ്; യു.പിയില്‍ ക്രിക്കറ്റ് പരിശീലകന് സസ്‌പെന്‍ഷന്‍
ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത കളിക്കാരനെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ക്രിക്കറ്റ് പരിശീലകന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശ് ദേവരിയയിലെ രവീന്ദ്ര കിഷോര്‍ ഷാഹി സ്പോര്‍ട്സ് സ്റ്റേഡിയത്തിലെ കോച്ചായ അബ്ദുള്‍ അഹദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോച്ചും വാര്‍ഡനുമായ അബ്ദുള്‍ അഹദ് ഹോസ്റ്റലിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിക്കറ്റ് ട്രെയിനിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. ആര്‍.പി സിംഗ് നടപടി സ്വീകരിച്ചത്. ഉത്തരവ് പ്രകാരം, സസ്‌പെന്‍ഷന്‍ കാലയളവില്‍, അഹാദ് ലഖ്നൗവിലെ റീജിയണല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യും. സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.എന്‍ സിങ് കേസ് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നതെന്നാണ് സൂചന. രണ്ട് ദിവസം മുമ്പ് വീഡിയോ വൈറലായതോടെ കായിക വകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത താരം പരിശീലകനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിശീലകന്‍ മോശമായി സംസാരിച്ചെന്നും മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും വീട്ടിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും താരം…
Read More » -
Kerala
സഹകരിച്ചില്ലെങ്കില്‍ കല്ലേറും കൈയേറ്റവും; ഹൗസ് ബോട്ട് സമരത്തിലെ സി.ഐ.ടി.യു പദ്ധതി പുറത്ത്
ആലപ്പുഴ: ശനിയാഴ്ച നടക്കാനിരിക്കുന്ന ഹൗസ് ബോട്ട് സമരത്തില്‍ പങ്കെടുക്കാത്തവരെ നേരിടാന്‍ സി.ഐ.ടി.യു ആഹ്വാനം. അക്രമസമരത്തിന് പദ്ധതിയിടുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നു. സമരത്തില്‍ പങ്കെടുക്കാത്തവരെ കൈകാര്യം ചെയ്യുമെന്നും സന്ദേശങ്ങളില്‍ പറയുന്നുണ്ട്. സമരത്തില്‍ പങ്കെടുക്കാതെ ബോട്ടിറക്കിയാല്‍ ബോട്ടിന് നേരെ കല്ലേറുണ്ടാകുമെന്നും തൊഴിലാളികളെ കൈയ്യേറ്റം ചെയ്യുമെന്നുമാണ് ശബ്ദസന്ദശത്തില്‍ പറയുന്നത്. ഓടാന്‍ പാടില്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വ്യക്തമാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ മാറ്റിനിര്‍ത്തി കൈകാര്യം ചെയ്യണമെന്നും സി.ഐ.ടി.യു പ്രവര്‍ത്തകരുടെ വാട്സപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നു. അതേസമയം, ഹൗസ് ബോട്ട് വര്‍ക്കേഴ്സ് യൂണിയന്‍ അത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് സി.ഐ.ടി.യു നേതാവ് സി.കെ സദാശിവന്റെ പ്രതികരണം. മറ്റുള്ളവര്‍ പറയുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേതനവര്‍ധന ആവശ്യപ്പെട്ടാണ് ശനിയാഴ്ച യൂണിയന്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവില്‍ 12,000 രൂപയാണ് തൊഴിലാളികളുടെ മാസവരുമാനം. പ്രതിദിന ബാറ്റ 290 രൂപയാണ്. ഇത് 18,000 രൂപയെങ്കിലുമായി വര്‍ധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 10 ശതമാനം വരെ വേതനവര്‍ധനയ്ക്ക് ഹൗസ് ബോട്ട് ഉടമകള്‍ തയ്യാറാണെങ്കിലും…
Read More » -
India
ഹൃദയങ്ങള്‍ കീഴടക്കി ഇന്ത്യന്‍ സൈന്യം; ദുരന്തഭൂമിയില്‍ കൈത്താങ്ങായി ‘ഓപറേഷന്‍ ദോസ്ത്’
ന്യൂഡല്‍ഹി: ഭൂകമ്പം തകര്‍ത്തെറിഞ്ഞ തുര്‍ക്കിയില്‍ ഹൃദയങ്ങള്‍ കീഴടക്കി ഇന്തന്‍ സൈന്യം. ദുരന്ത ഭൂമിയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍െ്‌റ രക്ഷാദൗത്യമായ ‘ഓപറേഷന്‍ ദോസ്ത്’ പുരോഗമിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം തുര്‍ക്കിയിലും സിറിയയിലുമായി ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 21,000 പിന്നിട്ടു. കടുത്ത മഞ്ഞു വീഴ്ചയും അടിക്കടിയുണ്ടാകുന്ന മഴയും നാലാം ദിവസവും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതിയും ഇന്ധനവും ഭക്ഷണവും അഭയകേന്ദ്രങ്ങളുമില്ലാത്തവര്‍ മരംകോച്ചുന്നതണുപ്പില്‍ വിറങ്ങലിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം. ഇത് ഭൂകമ്പത്തില്‍ രക്ഷപ്പെട്ടവരുടെ അതിജീവനം ദുഷ്‌കരമാക്കുന്നു. പലയിടത്തും ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. #OperationDost We Care.#IndianArmy#Türkiye pic.twitter.com/WoV3NhOYap — ADG PI – INDIAN ARMY (@adgpi) February 9, 2023 നാലു ദിവസം കഴിഞ്ഞും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ചിലരെയെങ്കിലും ജീവനോടെ പുറത്തെടുക്കാന്‍ കഴിയുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കി. ഭൂകമ്പം ഏറ്റവുംകൂടുതല്‍ നാശംവിതച്ച അന്താക്യയില്‍ പ്രതികൂലകാലാവസ്ഥയ്ക്കിടയിലും രാപകല്‍ഭേദമെന്യേ തിരച്ചില്‍ തുടരുകയാണ്. അതിനിടെ, തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥയെ സ്‌നേഹാലിംഗനം…
Read More » -
Kerala
കേസ് പിടിക്കാനെത്തിയ പോലീസ് നായയുടെ തലയില്‍ ‘തേങ്ങ വീണു’
മലപ്പുറം: മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് നായയുടെ തലയില്‍ തേങ്ങ ‘വീണു’. തറയില്‍വീണ തേങ്ങ തെറിച്ച് തലയില്‍തട്ടിയതോടെ നായ പേടിച്ചുവിരണ്ടു. എളമ്പുലാശ്ശേരി സ്‌കൂളിനു സമീപത്തുള്ള അടച്ചിട്ട വീട് തുറന്ന് ആഭരണം കവര്‍ന്ന കേസ് അന്വേഷിക്കാനാണ് ചാര്‍ലിയെന്ന നായയുമായി പോലീസ് എത്തിയത്. മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ മണംപിടിച്ച് പോകുന്നതിനിടെയാണ് എളമ്പുലാശ്ശേരി -കണ്ടാരിപ്പാടം റോഡില്‍വെച്ച് നായയുടെ ദേഹത്ത് തേങ്ങവീണത്. റോഡില്‍വീണ തേങ്ങ തെറിച്ച് നായയുടെ തലയില്‍ തട്ടുകയായിരുന്നു. നായയ്ക്ക് കാര്യമായ പരുക്കേറ്റില്ലെങ്കിലും തെളിവെടുപ്പിനുശേഷം പോലീസ് സംഘം നായയുമായി മടങ്ങി. നായ സുഖമായിരിക്കുന്നുവെന്ന് ഡോഗ് സ്‌ക്വാഡ് വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പിനെത്തിയത്. ബുധനാഴ്ചയാണ് വി.പി. മുരളീധരന്റെ വീട്ടില്‍നിന്ന് ആളില്ലാത്ത സമയത്ത് നാലുപവന്‍ മോഷ്ടിച്ചത്. വീടിന്റെ പിന്‍വാതില്‍ തുറന്ന് അകത്തുകടന്നാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാല മോഷ്ടിച്ചത്. താക്കോല്‍ കുറച്ചകലെയുള്ള പറമ്പില്‍നിന്നും കവറില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ മറ്റൊരിടത്തുനിന്നും കണ്ടെടുത്തിരുന്നു.
Read More »

