Month: February 2023
-
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ കോട്ടയത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഓൺലൈനായി ആരംഭിച്ചു. registration.iffk.in എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമായിരിക്കും ഫീസ്. അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബറിൽ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സെമിനാർ, സിനിമ ചരിത്ര പ്രദർശനം, കലാസന്ധ്യ എന്നിവ നടക്കും. കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ സംഘാടക സമിതി യോഗം ചേർന്ന് സബ് കമ്മിറ്റികൾ രൂപീകരിച്ചു. പ്രോഗ്രാം-ഫങ്ഷൻ, റിസപ്ഷൻ, ഡെലിഗേറ്റ്, പബ്ലിസിറ്റി, മീഡിയ സബ്കമ്മിറ്റികളാണ് രൂപീകരിച്ചത്. യോഗത്തിൽ ഫെസ്റ്റിവൽ സമിതി ചെയർമാനായ സംവിധായകൻ ജയരാജ്…
Read More » -
Kerala
തിരുവനന്തപുരം നഗരത്തില്‍ വഴുതക്കാട് വന്‍ തീപിടിത്തം
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വലിയ ജനവാസകേന്ദ്രങ്ങളില്‍ ഒന്നായ വഴുതക്കാട് വന്‍ തീപിടിത്തം. അക്വേറിയം വില്‍ക്കുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന രംഗത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ജനവാസകേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തം ആയത് കൊണ്ട് കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചെങ്കല്‍ച്ചൂള ഫയര്‍ സ്‌റ്റേഷനില്‍നിന്നുള്ള മൂന്ന് യൂണിറ്റുകള്‍ അടക്കം നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കുന്നത്. ഗോഡൗണിന്റെ തകരഷീറ്റ് മാറ്റി വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതില്‍ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്. ഗോഡൗണിന്റെ തൊട്ടടുത്ത് നിരവധി വീടുകള്‍ ഉണ്ട്. അതിനാല്‍ സമീപ വീടുകളിലേക്ക് തീ പടരാതെ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തൊട്ടടുത്ത വീടുകളിലെ ആളുകളെ ഒഴിപ്പിച്ച് അപകടം ഒഴിവാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പൊലീസും നാട്ടുകാരും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.
Read More » -
India
കഴിഞ്ഞ വർഷത്തെ ബജറ്റ് അവതരിപ്പിച്ച് അശോക് ഗെലോട്ട്; രാജസ്ഥാൻ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
ജയ്പൂര്‍: രാജസ്ഥാൻ നിയമസഭയിൽ കഴിഞ്ഞ വർഷത്തെ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഈ വര്‍ഷത്തെ ബജറ്റ് അവതരണത്തിനിടെ വായിച്ചത് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റ്. എട്ടുമിനിറ്റ് നേരമാണ് മുഖ്യമന്ത്രി പഴയ ബജറ്റ് വായിച്ചത്. ചീഫ് വിപ്പ് ഇടപെട്ടതോടെ മുഖ്യമന്ത്രി ബജറ്റ് അവതരണം നിര്‍ത്തി. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. മനുഷ്യസഹജമായ പിശകാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ബജറ്റ് ചോര്‍ന്നെന്നും അവതരണം മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ സ്പീക്കര്‍ സിപി ജോഷി രണ്ടുതവണ സഭ നിര്‍ത്തിവച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ സംഭവിച്ചതെല്ലാം നിര്‍ഭാഗ്യകരമാണെന്നും മാനുഷികമായ തെറ്റുകള്‍ തിരുത്തപ്പെടുമെന്നും സ്പീക്കര്‍ പറഞ്ഞു അതേസമയം, ബജറ്റ് ചോര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലുള്ള ഒരു പേജ് റഫറന്‍സിന് വേണ്ടി പുതിയ ബജറ്റിനൊപ്പം വെച്ചിരുന്നതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മുന്‍ മുഖ്യമന്ത്രി വസുന്ധരരാജെയും തെറ്റായ കണക്കുകള്‍ അവതരിപ്പിക്കുകയും പിന്നീട് തിരുത്തകയു ചെയ്തിട്ടുണ്ടെന്ന് ഗെലോട്ട് പറഞ്ഞു.…
Read More » -
Kerala
ബംഗളുരുവിൽ തുടർ ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡിനോട് ഉമ്മൻ ചാണ്ടി; തീരുമാനം ഉടനുണ്ടായേക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് മാറ്റിയേക്കും. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് സ്ഥിരീകരിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. ബംഗളൂരുവില്‍ തുടര്‍ച്ച ചികിത്സ വേണമെന്ന ആവശ്യം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചതായാണു റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡ് ഇക്കാര്യം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് മെഡിക്കൽ ബോര്‍ഡ് അംഗങ്ങള്‍ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടത്. ബംഗളൂരുവില്‍ ഡോ വികാസ് റാവുവിന്റെ കീഴിലുള്ള ചികിത്സ തുടരാന്‍ താല്‍പ്പര്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി അറിയിക്കുകയായിരുന്നു. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥ പൂര്‍വ സ്ഥിതിയിലേക്ക് എത്തിയതായി ചികിത്സിക്കുന്ന ഡോക്ടര്‍ മഞ്ജു തമ്പി പറഞ്ഞു. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതില്‍ പ്രശ്‌നമില്ല. ഇക്കാര്യം കുടുംബാംഗങ്ങളെയും അദ്ദേഹത്തെയും അറിയിച്ചിട്ടുണ്ട്. അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയാണെങ്കില്‍ അതിനാവശ്യമായ എല്ലാ സഹായവും ചെയ്യും.…
Read More » -
Business
ലൈസൻസ് ഇല്ലാതെ ഓൺലൈനിൽ മരുന്നു വിൽപ്പന വേണ്ട; ആമസോണിനും ഫ്ലിപ്കാർട്ടിനും ഉൾപ്പെടെ കാരണം കാണിക്കൽ നോട്ടീസ്
ന്യൂഡല്‍ഹി: ലൈസന്‍സ് ഇല്ലാതെ ഓണ്‍ലൈനിലൂടെ മരുന്നുകള്‍ വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍, ഫഌപ്പ്കാര്‍ട്ട്, അപ്പോളോ അടക്കം നിരവധി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുദിവസത്തിനകം നടപടിയെടുക്കാതിരിക്കാന്‍ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇരുപതിലധികം കമ്പനികള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ടുദിവസത്തിനകം മറുപടി നല്‍കണം. ഓണ്‍ലൈനിലൂടെയുള്ള മരുന്ന് വില്‍പ്പനയ്ക്ക് എതിരെ നടപടിയെടുക്കാതിരിക്കാന്‍ വ്യക്തമായ കാരണം ബോധിപ്പിക്കണം. മറുപടി ലഭിച്ചില്ലായെങ്കില്‍ മറ്റൊരു അറിയിപ്പ് ഇല്ലാതെ തന്നെ കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഓണ്‍ലൈന്‍ മരുന്നുവില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. നിലവിലെ ഡ്രഗ്‌സ് നിയമത്തിന് എതിരാണ് ഇത്തരം പ്രവര്‍ത്തനം എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതികള്‍. ചില മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയോട് കൂടി മാത്രം മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വില്‍പ്പന നടത്തേണ്ടവയാണ്. ഇത്തരം മരുന്നുകള്‍ നല്‍കുമ്പോള്‍ ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടവും…
Read More » -
Kerala
കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി: കർശന നടപടിയെന്ന് റവന്യൂ മന്ത്രി കെ. രാജൻ, റിപ്പോർട്ട് നൽകാൻ കലക്ടർക്കു നിർദ്ദേശം
തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവത്തിൽ കര്‍ശന നടപടിയെന്ന് റവന്യൂമന്ത്രി കെ. രാജന്‍. എഡിഎം ഇന്ന് സ്ഥലത്തെത്തി അന്വേഷിക്കും. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് ലഭിക്കും. അഞ്ചു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ കലക്ടർക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിശ്ചിത അവധി അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ കൂട്ട അവധി ഏതു വിധത്തിലും പ്രോത്സാഹിപ്പിക്കാനാകുന്നതല്ല. അവധി അപേക്ഷ ഒരുമിച്ച് ഉദ്യോഗസ്ഥന്റെ കയ്യില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ മേലധികാരി അതിന് ഉത്തരം പറയേണ്ടി വരും. എന്തിനാണ് പോയിട്ടുള്ളത്, ഏതൊക്കെ വിധത്തിലാണ് യാത്രയുള്ളത് എന്നതെല്ലാം വിശദമായി പരിശോധിക്കും. കോന്നി താലൂക്ക് ഓഫീസിലെത്തിയ ജനം വലഞ്ഞതിനെത്തുടര്‍ന്ന്, എംഎല്‍എ ജനീഷ് കുമാര്‍ താലൂക്ക് ഓഫീസിലെത്തിയിരുന്നു. എംഎല്‍എയുമായി വിഷയം സംസാരിച്ചു. ഇപ്പോല്‍ കേട്ടറിവുകള്‍ മാത്രമേയുള്ളൂ. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന നിലയിലും വകുപ്പ് എന്ന നിലയിലും നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷം മാതൃകാപരമായ നടപടി സ്വീകരിക്കും. അടുത്തു ചേരുന്ന റവന്യൂ…
Read More » -
Health
ചൂടു കൂടുന്നു; കീടങ്ങളുടെ ആക്രമണവുമേറും, ആശങ്ക വേണ്ട ജാഗ്രത മതി, പോംവഴിയുണ്ട്
വേനലായതോടെ ദിവസം ചെല്ലും തോറു നാട്ടിൽ ചൂട് കൂടി കൊണ്ടിരിക്കുകയാണ്. മറ്റു കൃഷികൾക്കെന്നപോലെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കീട-രോഗ ബാധകള്‍ ഈ സമയത്ത് ഏറെയുണ്ടാകുക. വെള്ളം കൃത്യമായി നനച്ചു കൊടുക്കുന്നതിനൊപ്പം ചെടികളെ കൃത്യമായി നിരീക്ഷിക്കുകയും വേണം. അങ്ങനെയുണ്ടെങ്കിൽ മാത്രമേ കീടങ്ങളുടെ സാന്നിധ്യം തുടക്കത്തിൽത്തന്നെ കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും കഴിയു . ചീര ചീരയില്‍ ജലസേചനം നടത്തുമ്പോള്‍ വെളളം ഇലകളുടെ മുകളില്‍ വീഴാതെ തടത്തില്‍ ഒഴിച്ചുകൊടുക്കുക. ഇല കരിച്ചില്‍ രൂക്ഷമായാല്‍ ചാണകത്തളി (ഒരു കി.ഗ്രാം ചാണകം 10 ലിറ്റര്‍ വെളളത്തില്‍ കലക്കി അരിച്ചു തെളി എടുക്കുക) തളിച്ച് കൊടുക്കുക. കൂടാതെ 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് ട്രൈക്കോഡെര്‍മ മണ്ണില്‍ ഒഴിച്ച് കൊടുക്കുക. വഴുതന വഴുതനയില്‍ കാണപ്പെടുന്ന തണ്ടു തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാന്‍ 5 ശതമാനം വീര്യമുളള വേപ്പിന്‍കുരുസത്ത് 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാം. അല്ലെങ്കില്‍ ബാസ്സിലസ് തുറിഞ്ചിയന്‍സിസ് ഫോര്‍മുലേഷനുകള്‍ ശര്‍ക്കരകൂടി…
Read More » -
LIFE
ചാണകം ചെറിയ വളമല്ല, ഉത്തമ ജൈവവളമാക്കി മാറ്റാൻ മാർഗങ്ങൾ പലത്, അറിയാം ഈ കാര്യങ്ങൾ
ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ ജൈവവളമാണ് ചാണകം. ചാണകപ്പൊടിയെ കടത്തിവെട്ടാന്‍ വേറൊരു വളവുമില്ല. പശുവിന്റെ ദഹനേന്ദ്രിയത്തിലൂടെ കടന്ന് പോയ ജൈവാവശിഷ്ടങ്ങളും ദഹന രസങ്ങളെ അതിജീവിച്ച കൊടിക്കണക്കിന് സൂക്ഷ്മാണുക്കളുമാണ് ചണകത്തിലടങ്ങിയിരിക്കുന്നത്. ഈ അണുക്കള്‍ മണ്ണിലെത്തി, മണ്ണിലേ മൂലകങ്ങളെ വിഘടിപ്പിച്ച് അയൊണിക്ക് രൂപത്തിലാക്കിയെങ്കില്‍ മാത്രമേ ചെടികള്‍ക്ക് അവയേ ആഗിരണം ചൈയ്ത്, വളര്‍ച്ചയും വിളവും വര്‍ദ്ധിപ്പിക്കാനാകൂ. അതിനായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും ശാസ്ത്രീയമായ രീതിയിലൂടെ വളമാക്കുകയും വേണം. എങ്കിൽ മാത്രമേ ചാണകം കൊണ്ടുള്ള യഥാർത്ഥ ഫലം വിളവെടുക്കുമ്പോൾ ലഭിക്കൂ. ചാണകം എങ്ങനെ ഉണക്കണം ചാണകം നേരിട്ട് വെയിലത്തിട്ടുണക്കരുത്. പച്ചചാണകം വെയിലത്തിട്ടുണക്കിയാല്‍ ചാണകപ്പൊടിയാകില്ല. നേരിട്ട് വെയില്‍ കൊള്ളുന്ന ചാണകത്തിന്റെ ജലാംശം 20 ശതമാനത്തില്‍ താഴുമ്പോള്‍, എല്ലാ സൂക്ഷാണുക്കളും ചത്ത് പോകുകയും ചാണകത്തിന്റെ സാന്ദ്രത നഷ്ടപ്പെടുകയും അത് അറക്കപ്പൊടിപോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും വെള്ളത്തിലൂടെ ഒലിച്ചു പോകുകയും ചെയ്യും. ചാണകം തണലത്ത് കൂട്ടിയിട്ട് രണ്ടാഴ്ച്ച് ഉണക്കിയെടുത്താല്‍ ഉത്തമ ചാണകപ്പൊടിയുണ്ടാക്കാം. ശാസ്ത്രീയമായ ചാണകകുഴി,…
Read More » -
LIFE
പഞ്ചസാരയേക്കാൾ 30 ഇരട്ടി മധുരം, പക്ഷേ പ്രമേഹത്തിന് ഉത്തമം; അറിയാം മധുരതുളസിയെക്കുറിച്ച്
തുളസി എന്ന ഔഷധം നമുക്ക് ചിരപരിചിതമാണ്. പൂജയ്ക്കും ചടങ്ങുകൾക്കും മാത്രമല്ല അത്യാവശ്യം ചെറുരോഗങ്ങൾക്കൊക്കെയുള്ള സ്വന്തം വീട്ടിലെ ദിവ്യ ഔഷധം കൂടിയാണത്. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നായും തുളസിയെ പണ്ടുകാലം മുതലേ ഉപയോഗിക്കുന്നു. എന്നാല്‍ അല്‍പ്പം വ്യത്യസ്തമായ നല്ല മധുരമുള്ള ഇനം തുളസിയുണ്ട് മധുര തുളസി. പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്നു ഇനമാണിത്. പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരം മധുര തുളസിയുടെ ഇലകള്‍ക്കുണ്ട്. ഇതിന്റെ ഉണങ്ങിയ ഇല പൊടിച്ചത് ഒരു നുള്ള് ചായയിലും കാപ്പിയിലുമിട്ടാല്‍ നല്ല മധുരമുണ്ടാകും. ഇതിലടങ്ങിയിരിക്കുന്ന സ്റ്റീവിയോള്‍ ഗ്ലൈക്കോസിഡ് (steviol glycoside) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തും. പൊണ്ണത്തടി കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും മധുര തുളസി പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന കാലോറി പൂജ്യമാണ്. കുടവയര്‍ ഉള്ളവര്‍ക്കൊക്കെ ധൈര്യമായി പരീക്ഷിക്കാം. താരന്‍ മുടി കൊഴിച്ചില്‍ എന്നിവ തടയാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഘടകങ്ങള്‍ സഹായിക്കും. കൂടാതെ രക്ത സമര്‍ദം…
Read More »
