മലയാളത്തിന്റെ ആദ്യ നായികയ്ക്ക് 120 ാം ജന്മദിനത്തില് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ ‘ഡൂഡില്‍’
മലയാളത്തിലെ ആദ്യ നായിക പി.കെ റോസിയുടെ 120 ാം ജന്മദിനത്തില് ആദരമര്‍പ്പിച്ച് ഗൂഗിള്‍. തങ്ങളുടെ ഹോം പേജിലെ ഡൂഡിലില്‍ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ റോസിയുടെ ജന്മദിനം പ്രക്ഷകരെ അറിയിച്ചത്. പ്രത്യേക ദിവസങ്ങളേയോ ആളുകളെയോ സംഭവങ്ങളേയോ ഓര്‍ക്കാന്‍ ഗൂഗിളിന്റെ ലോഗോയില്‍ കൂട്ടിച്ചേര്‍ത്ത് ഇറക്കുന്ന ആര്‍ട്ടിനെയാണ് ഡൂഡില്‍ എന്ന് പറയുന്നത്. ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ പി.കെ റോസിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിക്കുന്ന പുതിയ വിന്‍ഡോയിലേക്കാണ് തുറക്കുന്നത്.
1903 ഫെബ്രുവരി 10ന് തിരുവനന്തപുരത്താണ് രാജമ്മ എന്ന പി.കെ റോസി ജനിച്ചത്. ഒരു ദളിത് ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു റോസിയുടെ ജനനം. ദിവസക്കൂലിക്കാരായിരുന്നു റോസിയുടെ മാതാപിതാക്കള്‍. ഇവരെ സഹായിക്കാനായി പുല്ല് മുറിക്കല്‍ പോല്ല് മുറിക്കല്‍ പോലുള്ള ജോലികളും റോസി ചെയ്തിരുന്നു.
ജെ.സി ഡാനിയല്‍ സംവിധാനം ചെയ്ത വിഗതകുമാരനിലാണ് റോസി നായികയായി എത്തിയത്. എന്നാല്‍, താന്റെ മുഖം സ്ക്രീനില്‍ കാണാന്‍ റോസിക്കായില്ല. ജാതിവ്യവസ്ഥ ശക്തമായിരുന്ന അക്കാലത്ത് ഇതിന്റെ പേരില്‍ കടുത്ത പീഡനങ്ങളാണ് മലയാളത്തിന്റെ ആദ്യ നായികക്ക് ഏല്‍ക്കേണ്ടിവന്നത്. റോസിയുടെ വീട് ആക്രമിച്ച് തീ വെച്ചു.
2013 ല്‍ പൃഥ്വിരാജിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെയാണ് റോസി മലയാളി പ്രക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായത്. പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുത്ത് ചര്‍ച്ച ചെയ്തതോടെയാണ് ആരും അറിയാതിരുന്ന റോസിയുടെ കഥ പ്രേക്ഷകര്‍ക്ക് കൂടുതല്‍ വ്യക്തമായി.