പാലക്കാട്: രാത്രി യാത്രയ്ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ കോളജിലേക്കുള്ള ഗേറ്റ് അടിച്ചുമാറ്റിയ വിദ്യാര്‍ഥി പിടിയില്‍! പാലക്കാട് ഗവ. വിക്ടോറിയ കോളജിലാണ് സംഭവം. ഒരാഴ്ച മുമ്പാണ് ഗേറ്റ് എടുത്തുമാറ്റിയത്. പിന്നീട് ഈ ഗേറ്റ് മെന്‍സ് ഹോസ്റ്റലിലെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തടസമൊഴിവാക്കാനാണ് ഇത് ചെയ്തതെന്നാണ് പിടയിലായ വിദ്യാര്‍ഥിയുടെ മൊഴി.
കോളജിന്റെ പ്രധാന ഗേറ്റ് വൈകിട്ട് അടക്കുന്നതാണ് പതിവ്. തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനും ചെറിയ ഗേറ്റാണ് ഉപയോഗിച്ചിരുന്നത്. ഈ ഗേറ്റാണ് കാണാതായത്. ഗേറ്റ് കാണാതായതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
സി.സി. ടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥി കുടുങ്ങിയത്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. കേസിലെ നാല് പ്രതികളില്‍ മറ്റ് മൂന്നു പേര്‍ ഒളിവിലാണ്. ഡിസംബറില്‍ ദേശീയ പാതാ വികസനത്തിനായി അഴിച്ച് മാറ്റിയ ഗേറ്റഅ അമ്പലപ്പുഴയില്‍ മോഷണം പോയിരുന്നു. കാക്കാഴം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന ഗേറ്റാണ് മോഷണം പോയത്. സ്‌കൂള്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ഗേറ്റ്.