Month: February 2023
-
Kerala
ഇത്തവണ പ്രണയദിനം ‘ആനവണ്ടി’ക്കൊപ്പം; ഉല്ലാസയാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി
കൊച്ചി: വാലന്റൈന്‍സ് ഡേ ദിനമായ ഫെബ്രുവരി 14 ന് പ്രണയദിന യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്ന് കൊല്ലം മണ്‍റോതുരുത്ത്, സംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കാണ് യാത്ര. 1070 രൂപയാണ് ചാര്‍ജ്. പുലര്‍ച്ചെ 5.45ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും. 10 മാസം പിന്നിട്ട ടൂറിസം സെല്ലിന്റെ നൂറാമത്തെ യാത്രയാണിത്. ബുക്കിങ്ങിന് ഈ നമ്പറില്‍ വിളിക്കാം: 94472 23212. ഏപ്രില്‍ 10ന് ഇടുക്കി അഞ്ചുരുളിയിലേക്കുള്ള യാത്രയോടെയാണ് ആനവണ്ടി ഉല്ലാസയാത്രയുടെ തുടക്കം കുറിക്കുന്നത്. മൂന്നു ജില്ലകളുടെ സംഗമസ്ഥാനമായ കൂത്താട്ടുകുളത്ത് വിനോദയാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഗവി, മണ്‍റോതുരുത്ത്, ചതുരംഗപ്പാറ, മലക്കപ്പാറ, പരുന്തുംപാറ, പാഞ്ചാലിമേട്, അഞ്ചുരുളി, മാമലക്കണ്ടം, മൂന്നാര്‍ തുടങ്ങിയവയാണ് ഇതുവരെ നടത്തിയ യാത്രകള്‍. റസിഡന്റ്സ് അസോസിയേഷനുകള്‍, ചങ്ങാതിക്കൂട്ടങ്ങള്‍, വായനശാലകള്‍, വിവിധ സ്ഥാപനങ്ങള്‍, ഓഫീസ് ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ പങ്കാളികളായി.
Read More » -
Crime
അനന്തപുരിയില്‍ ഗുണ്ടാ ആക്രമണം തുടരുന്നു; യുവാവിനെ നാലംഗസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങരയില്‍ യുവാവിനെ നാലംഗസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. പൂജപ്പുര സ്വദേശി മുഹമ്മദലിക്ക് വെട്ടേറ്റു. വ്യാഴാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം നടന്നത്. അട്ടക്കുളങ്ങര ജങ്ഷനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഹമ്മദലിയെ രണ്ട് ബൈക്കിലായെത്തിയ സംഘം അവിടെനിന്നും വിളിച്ചിറക്കുകയും 200 മീറ്ററോളം മാറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നാലുപേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് വെട്ടിയെന്നാണ് പോലീസിന് ലഭിച്ച വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. തിരുവനന്തപുരം നഗരത്തിലുള്ള ഗുണ്ടാസംഘം തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. പരുക്കേറ്റ മുഹമ്മദലി സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍ കഴിയുന്നതിനാല്‍ പോലീസിന് മൊഴി രേഖപ്പെടുത്താനായിട്ടില്ല.
Read More » -
India
മൂന്ന് ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ച് ഇസ്രോ; എസ്എസ്എല്‍വി ഡി 2 വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട(ആന്ധ്രാപ്രദേശ്): ഐഎസ്ആര്‍ഒയുടെ പുതിയ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്എസ്എല്‍വി2 വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് എസ്എസ്എല്‍വി-ഡി2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ആദ്യവിക്ഷേപണം സെര്‍വറിലെ തകരാര്‍ മൂലം പരാജയപ്പെട്ടിരുന്നു. വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഐഎസ്ആര്‍ഒ വിക്ഷേപണം നടത്തുന്നത്. വിക്ഷേപണം നടത്തി 15 മിനിറ്റിനകം ഉപഗ്രഹങ്ങള്‍ 450 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. #WATCH | Andhra Pradesh: ISRO launches Small Satellite Launch Vehicle-SSLV-D2- from Satish Dhawan Space Centre at Sriharikota to put three satellites EOS-07, Janus-1…
Read More » -
Kerala
ഭക്ഷണം മോശമാണെങ്കില്‍ ഉടന്‍ അറിയിക്കാന്‍ പോര്‍ട്ടല്‍; വീഡിയോയും ഫോട്ടോയും നല്‍കി പരാതിപ്പെടാം
തിരുവനന്തപുരം: ഹോട്ടലുകളും റസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷണശാലകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കില്‍ ഇനി അപ്പോള്‍ തന്നെ വിവരമറിയിക്കാം. ഭക്ഷണത്തിന്റെ വിഡിയോ അഥവാ ഫോട്ടോ സഹിതം പരാതിപ്പെടാന്‍ പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീന്‍ റേറ്റിങ്’ മൊബൈല്‍ ആപ്പും താമസിയാതെ നിലവില്‍ വരും. സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണ ഇടങ്ങളെക്കുറിച്ചും മോശം ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഹൈജീന്‍ റേറ്റിങ് ആപ്പിലുണ്ടാകും. മോശം ഭക്ഷണം വിളമ്പുന്നവര്‍ക്കെതിരേ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വിവരം കൈമാറും. പൂട്ടിയ ഭക്ഷണശാല അതേ പേരില്‍ മറ്റ് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും അവസാനിപ്പിക്കും.
Read More » -
Health
ഓര്‍മക്കുറവ് ഗുരുതരമായ പ്രശ്നം, ഇതിന് എന്താണ് പരിഹാരം…? ഓര്‍മ്മശക്തി കൂട്ടാനുള്ള ചില പ്രത്യേക ഭക്ഷണങ്ങളും
ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കക്കുറവ് എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കക്കുറവ്, സമ്മര്‍ദ്ദം തുടങ്ങി പല ഘടകങ്ങളും ഓര്‍മ്മശക്തിയെ ബാധിക്കുന്നു. ഓര്‍മ്മശക്തി കൂട്ടാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ പരിചയപ്പെടുത്താം. അവശ്യ ഫാറ്റി ആസിഡുകള്‍ (ഇ.എഫ്.എ) ശരീരത്തിന് നിര്‍മ്മിക്കാന്‍ കഴിയില്ല. അതായത് അവ ഭക്ഷണത്തിലൂടെ ലഭിക്കണം. ഏറ്റവും ഫലപ്രദമായ ഒമേഗ- 3 കൊഴുപ്പുകള്‍ സ്വാഭാവികമായും ഇപിഎ, ഡിഎച്ച്എ എന്നിവയുടെ രൂപത്തില്‍ എണ്ണമയമുള്ള മത്സ്യങ്ങളില്‍ കാണപ്പെടുന്നു. ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ബ്ലൂബെറി തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് ഓര്‍മശക്തിയും ഏകാഗ്രതയും നല്‍കും. ഓര്‍മ്മശക്തി കൂട്ടാന്‍ മികച്ചതാണ് കാപ്പി. കാപ്പിയിലെ രണ്ട് പ്രധാന ഘടകങ്ങള്‍ കഫീന്‍, ആന്റിഓക്‌സിഡന്റുകള്‍. ഇവ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. ഡോപാമൈന്‍ പോലെയുള്ള ചില നല്ല ന്യൂറോ ട്രാന്‍സ്മിറ്ററുകളും കഫീന്‍ വര്‍ദ്ധിപ്പിക്കും. കോളിന്‍ എന്ന വൈറ്റമിന്റെ കലവറയാണ് മുട്ട. ഓര്‍മ…
Read More » -
India
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടിയെടുത്തു, കബളിപ്പിച്ച വ്യക്തിയുടെ വീടിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്താനൊരുങ്ങി പരാതിക്കാരിയായ യുവതി
തലശ്ശേരി: സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി മൂന്നുലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. അഴിയൂർ സ്വദേശിക്കെതിരേയാണ് കർണാടക കുന്താപുരം സ്വദേശിനി സുഭാഷിണി ചോമ്പാല പോലീസിൽ പരാതി നൽകിയത്. നീതി ലഭിക്കുംവരെ പണം വാങ്ങിയ ആളുടെ വീടിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് സുഭാഷിണി പത്രസമ്മേളനത്തിൽ പറഞ്ഞു. 2019-ലാണ് ഇയാൾ പണം വാങ്ങിയത്. അഭിനയിക്കാൻ അവസരം നൽകാത്തതിനെത്തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങിയെന്നും സുഭാഷിണി പറഞ്ഞു. പിന്നീട് കോവിഡ് കാരണം ഇവിടേക്ക് വരാൻ കഴിഞ്ഞില്ല. നമ്പർ ബ്ലോക്ക് ചെയ്തതിനാൽ ഇയാളെ ഇപ്പോൾ ബന്ധപ്പെടാനും സാധിക്കുന്നില്ല. ചൊവ്വാഴ്ചയാണ് ചോമ്പാല പോലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും പക്ഷേ കേസ് രജിസ്റ്റർചെയ്തിട്ടില്ലെന്നും ചോമ്പാല പോലീസ് പറഞ്ഞു.
Read More » -
Business
ഐആർസിടിസിയുടെ വരുമാനം ഉയർന്നു; കൺവീനിയൻസ് ഫീസിലൂടെ 694 കോടി നേടി റെയിൽവെ
ദില്ലി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന കൺവീനിയൻസ് ഫീസ് കാരണം ഐആർസിടിസിയുടെ വരുമാനം ഉയർന്നു. വെറും മൂന്ന് വർഷത്തിനുള്ളിൽ ഐആർസിടിസിയുടെ വരുമാനം ഇരട്ടിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിൽ, കൺവീനിയൻസ് ഫീസിൽ നിന്ന് 352.33 കോടി രൂപയാണ് റെയിൽവേ നേടിയത്. 2021-22 ൽ ഇത് 694 കോടിയായി ഉയർന്നു. ലോക്‌സഭയിൽ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് റെയിൽവേ മന്ത്രി കണക്കുകൾ വ്യക്തമാക്കിയത്. 2019-20ൽ ഫെസിലിറ്റി ഫീസിൽ നിന്ന് ഐആർസിടിസിയുടെ വരുമാനം 352.33 കോടിയായിരുന്നു, എന്നാൽ ലോക്ക്ഡൗണും റെയിൽ സർവീസ് താൽക്കാലികമായി നിർത്തിവച്ചതും കാരണം 2020-21 ൽ 299.17 കോടിയായി കുറഞ്ഞു. എന്നിരുന്നാലും, 2021-22-ൽ, സേവന നിരക്കുകളിൽ നിന്നുള്ള ഐആർസിടിസിയുടെ 694.08 കോടിയായി വർദ്ധിച്ചു, കൺവീനിയൻസ് ഫീസിൽ നിന്നുള്ള വരുമാനത്തിൽ ഏകദേശം 100 ശതമാനം വർധനയെയാണ് ഇത് സൂചിപ്പിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെ ഫെസിലിറ്റി ഫീസിൽ നിന്ന് ഇതിനകം 604.40 കോടി നേടിയിട്ടുണ്ട്. ഇ-ടിക്കറ്റുകൾ ഓൺലൈനായി…
Read More » -
Business
മികച്ച ജീവനക്കാരന് മെഴ്‌സിഡസ് ബെൻസ് സമ്മാനമായി നൽകി കേരളത്തിലെ ഒരു ഐടി കമ്പനി
കൊരട്ടി: കമ്പനിയിലെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ജീവനക്കാരന് മെഴ്‌സിഡസ് ബെൻസ് സമ്മാനമായി നൽകി കേരളത്തിലെ ഒരു ഐടി കമ്പനി. കൊരട്ടി ഇൻഫോ പാർക്കിൽ നിന്നുള്ള ആഗോള ഐ.ടി സൊല്യൂഷൻ പ്രൊവൈഡറായ വെബ് ആൻഡ് ക്രാഫ്റ്റ്‌സ് (വാക് ) ആണ് ഈ സമ്മാനം ജീവനക്കാർക്ക് നൽകിയത്. കൊരട്ടി ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയും കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ക്ലിൻറ് ആന്റണി വാഹനം ഏറ്റുവാങ്ങി. 2012ൽ “വെബ് ആൻഡ് ക്രാഫ്റ്റ്‌സ് “ആരംഭിച്ചത് മുതൽ കമ്പനിയുടെ വളർച്ചയിലും വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്ന ക്ലിൻറ് കമ്പനിയുടെ ആദ്യ ജീവനക്കാരനായിരുന്നു. നീണ്ട 10 വർഷത്തിലധികമായി വിശ്വസ്തതയോടെ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നൽകുവാനായി കമ്പനി തിരഞ്ഞെടുത്തത്. “കഠിനാധ്വാനികളും അർപ്പണബോധമുള്ളവരുമായ ഒരു മികച്ച ടീമാണ് ഞങ്ങളുടെ കമ്പനിയുടെ നട്ടെല്ല്. ക്ലിൻറ് പ്രാരംഭകാലം മുതലേ ഞങ്ങളോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ഇത്രയും ദീർഘകാലം നീണ്ടുനിന്ന സേവനത്തിനും, വിശ്വസ്തതയ്ക്കും മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് സമ്മാനമായി നൽകുന്നത് ഇതിന്റെ ഭാഗമായാണെന്ന് വെബ്…
Read More » -
Movie
‘സ്ഫടിക’ത്തിലെ അന്നത്തെസ്‌കൂള്‍ കുട്ടി ഇന്ന് പ്രവാസി മലയാളിയായി ദുബായില്‍
‘സ്ഫടികം’ സിനിമ വീണ്ടും റിലീസിനെത്തുമ്പോള്‍ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നില്‍ ചെറിയവേഷം ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തില്‍ കഴിയുന്ന ഒരു പ്രവാസി മലയാളിയുണ്ട് ദുബൈല്‍. തൃശ്ശൂര്‍ സ്വദേശി അനൂപ് മുരളിധരന്‍. ‘സ്ഫടികം’ സിനിമയില്‍ തോമസ് ചാക്കോയുടെ സ്‌കൂള്‍ കാലഘട്ടം കാണിക്കുന്ന രംഗങ്ങളില്‍ ക്ലാസിലെ കുട്ടികളില്‍ ഒരാളായാണ് അനൂപ് വേഷമിട്ടത്. വര്‍ഷമേറെക്കഴിഞ്ഞു. ‘സ്ഫടിക’ത്തില്‍ ആദ്യമായി കാമറയ്ക്ക് മുന്നില്‍ എത്തിയത് ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മയുണ്ട് അനൂപിന്. ‘സ്ഫടികം’ സിനിമയില്‍ തോമസ് ചാക്കോയുടെ സ്‌കൂള്‍ കാലഘട്ടം കാണിക്കുന്ന രംഗങ്ങളിലാണ് അനൂപ് വേഷമിട്ടത്. ഏതാനും ഷോട്ടുകളിലേ ഉളളൂ എങ്കിലും ഷൂട്ടിങ്ങിനെത്തിയതും ഡയലോഗുകള്‍ പറഞ്ഞു തന്നതും അഭിനയിക്കേണ്ടതെങ്ങിനെയെന്ന് കാണിച്ചുതന്നതുമെല്ലാം കാലമിത്രകഴിഞ്ഞെങ്കിലും ഒളിമങ്ങാതെ അനൂപിന്റെ മനസ്സിലുണ്ട്. പിന്നീട് ഒരു സിനിമയിലും വേഷമിട്ടിട്ടില്ല അനൂപ്. വര്‍ഷങ്ങളായി യുഎഇയില്‍ തന്നെയാണ് താമസം. പക്ഷേ അഭിനയിച്ച ഏക സിനിമ മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളിലൊന്നാണ് എന്ന സന്തോഷവും അഭിമാനവുമുണ്ട്. ചെകുത്താന്‍ ലോറിയുള്‍പ്പെടെ നേരിട്ട് കാണാന്‍ കഴിഞ്ഞല്ലോ എന്നത് ഇന്ന് ഓര്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണെന്ന്…
Read More » -
Health
രാത്രിയിലെ സ്മാർട്ട് ഫോൺ ഉപയോഗം; യുവതിക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, ചികിത്സയിലൂടെ വീണ്ടെടുത്തു
ഹൈദരാബാദ്: രാത്രിയിലെ ഫോൺ ഉപയോഗം കാരണം ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ച യുവതിയുടെ കാഴ്ച ശക്തിയാണ് നഷ്ടപ്പെട്ടതെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഹൈദരാബാദിൽ പ്രാക്ടീസ് ചെയ്യുന്ന ന്യൂറോളജിസ്റ്റായ ഡോ. സുധീറാണ് വിവരം ട്വിറ്ററിൽ കുറിച്ചത്. രാത്രിയിൽ ഇരുട്ടുമുറിയിൽ സ്‌മാർട്ട്‌ഫോൺ നോക്കുന്നത് പതിവാക്കിയ 30 കാരിയായ യുവതിക്ക് കാഴ്ച പ്രശ്നങ്ങളുണ്ടായതായി അദ്ദേഹം കുറിച്ചു. മഞ്ജു എന്ന യുവതിക്കാണ് രോഗമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടയ്ക്കിടെ കാഴ്ചക്കുറവ്, വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുമായാണ് യുവതി എത്തിയതെന്നും വൈദ്യപരിശോധനയ്ക്ക് വിധേയയായപ്പോൾ സ്‌മാർട്ട്‌ഫോൺ വിഷൻ സിൻഡ്രോം (എസ്‌വിഎസ്) കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടിൽ കൂടുതൽ സമയം ഫോണിൽ ചിലവഴിക്കുന്ന ശീലമാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർ പറയുന്നു. ഒന്നര വർഷമായി യുവതി പതിവായി ഇരുട്ടിൽ ഫോണിൽ നോക്കുന്നു. കുട്ടിയെ പരിപാലിക്കുന്നതിനായി യുവതി ബ്യൂട്ടീഷ്യൻ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്.…
Read More »