Month: January 2023

  • Crime

    പരീക്ഷയുടെ മേൽനോട്ടത്തിനെത്തിയ അധ്യാപകനെ കുത്തി; പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ

    ദില്ലി: ദില്ലിയിൽ അധ്യാപകനെ പ്ലസ് ടു വിദ്യാർത്ഥി കത്തികൊണ്ട് തുത്തി വീഴ്ത്തി. ദില്ലിയിലെ ഇന്ദർപുരി മേഖലയിലാണ് സംഭവം. പ്രദേശത്തെ ഒരു സർക്കാർ സക്കൂളിൽ പരീക്ഷയുടെ മേൽനോട്ടത്തിനായി എത്തിയതായിരുന്നു ഭൂദേവ് എന്ന അധ്യാപകൻ. പ്രാക്ടിക്കൽ പരീക്ഷ നടക്കുന്നതിനിടെയാണ് വിദ്യാർത്ഥി അധ്യാപകനെ കുത്തിയത്. പരീക്ഷയ്ക്കിടെ പെട്ടന്ന് വിദ്യാർത്ഥി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അധ്യാപകനെ നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒന്നിലേറെ തവണ വയറിന് കുത്തേറ്റ അധ്യാപകൻ ഗുരുതരാവസ്ഥയിൽ ബിഎൽകെ കപൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അധ്യാപകനെ കുത്തിയ പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിൽ മറ്റ് രണ്ട് വിദ്യാർത്ഥികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ട്, വിദ്യാർത്ഥികളെ ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

    Read More »
  • Crime

    ഭൂനികുതി അടയ്ക്കാത്തതിന്റെ പേരിൽ ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്

    മുംബൈ: ഭൂനികുതി അടയ്ക്കാത്തതിന്റെ പേരിൽ ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി നടി അടച്ചിരുന്നില്ലെന്നും അതിനാലാണ് മഹാരാഷ്ട്ര സർക്കാർ അധികൃതർ നോട്ടീസ് അയച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 21,960 രൂപയാണ് നികുതിയായി ഐശ്വര്യ റായ് നൽകാനുള്ളത്. 10 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിൽ തന്നെ നികുതി അടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് വക്താക്കൾ അറിയിച്ചു. 2009ലാണ് ഐശ്വര്യ റായ് ഈ ഭൂമി വാങ്ങിയത്. പൊന്നിയിൻ സെൽവൻ 1 ആണ് ഐശ്വര്യ റായിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിന് വൻവരവേൽപ്പ് ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമയിലെ ഐശ്വര്യയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ 28ന് ചിത്രം തിയറ്ററിൽ എത്തും. 2022 ഡിസംബറിൽ ആയിരുന്നു പൊന്നിയിൻ സെൽവൻ…

    Read More »
  • India

    ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഎം – കോൺഗ്രസ് സംയുക്ത റാലി; പാർട്ടി പതാകകൾക്ക് പകരം ദേശീയ പതാക ഉപയോഗിക്കും

    ദില്ലി: ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംയുക്ത റാലി നടത്താൻ സിപിഎം – കോൺഗ്രസ് ധാരണ. പാർട്ടി പതാകകൾക്ക് പകരം ദേശീയ പതാക ഉപയോഗിച്ചായിരിക്കും സംയുക്ത റാലി. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാവും റാലി നടത്തുക. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്പര ധാരണയോടെ മത്സരിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം. സീറ്റു ധാരണയ്ക്കുള്ള ഒരു റൗണ്ട് ചർച്ച പൂർത്തിയായി. ത്രിപുര ഫെബ്രുവരി 16ന് പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. സംസ്ഥാനത്തെ പ്രധാന കക്ഷിയാണ് കോൺഗ്രസ്. ത്രിപുരയിലെ തിപ്ര മോത പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎം സഖ്യത്തിനൊപ്പം നില്‍ക്കുമോയെന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം നില്‍ക്കുമെന്ന് തിപ്ര മോത പാര്‍ട്ടി പ്രത്യുദ് ദേബ് ബർമൻ പ്രതികരിച്ചിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് പ്രത്യുദ് സൂചന നല്‍കിയത് പ്രതിപക്ഷത്തിന് ആശ്വാസമാണ്. ഇതിനിടെ ത്രിപുരയില്‍ തെരഞ്ഞെുപ്പ് പ്രഖ്യാപനത്തിന്…

    Read More »
  • Feature

    റോഡില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, പോരാത്തതിന് മാവോയിസ്റ്റ് ഭീഷണിയും… പ്രാഥമിക ചികിത്സാ രംഗത്ത് ഏറെ പ്രതീക്ഷ നല്‍കി ബൈക്ക് ആംബുലന്‍‌സുമായി മഹാരാഷ്ട്ര

    ഗച്ച്റോളി: ഇനിയും റോഡ് അടക്കമുള്ള അടിസ്ഥാന വികസനമെത്താത്ത മേഖലകളിലെ ആളുകള്‍ക്ക് ആംബുലന്‍സ് അടക്കമുള്ള അവശ്യ സേവനങ്ങള്‍ കിട്ടാക്കനിയാവുമ്പോള്‍ വേറിട്ട മാതൃകയുമായി മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് ബൈക്കില്‍ ആംബുലന്‍സ് സേവനമൊരുക്കി പുത്തന്‍ പരീക്ഷണം നടത്തുന്നത്. മഹാരാഷ്ട്രയിലെ ഗച്ച്റോളി ജില്ല പലവിധ കാരണങ്ങള്‍ കൊണ്ട് ഇതിന് മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയുടെ കിഴക്കന്‍ അറ്റത്തുള്ള ഈ മേഖല മാവോയിസ്റ്റുകള്‍ സജീവമായ മേഖല കൂടിയാണ്. മേഖലയിലെ പല റോഡുകളും തകര്‍ന്ന നിലയിലാണുളളത്. അതിനാല്‍ തന്നെ വലിയ വാഹനങ്ങള്‍ക്ക് മേഖലയിലെത്തുകയെന്നത് ഏറെക്കുറെ അസാധ്യമെന്ന് തന്നെ വേണം പറയാന്‍. അതുകൊണ്ട് തന്നെയാണ് സാധാരണ ആംബുലന്‍സില്‍ ലഭ്യമായ എല്ലാവിധ സൌകര്യങ്ങളോട് കൂടിയും ബൈക്കില്‍ ആംബുലന്‍സ് ഒരുക്കിയിട്ടുള്ളത്. രോഗിയായ ആള്‍ക്ക് കിടന്നുപോകാനുള്ള സംവിധാനവും ബൈക്ക് ആംബുലന്‍സില്‍ ലഭ്യമാണ്. ഒറ്റപ്പെട്ട് കിടക്കുന്ന 122ഓളം ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് ബൈക്ക് ആംബുലന്‍സ് സൌകര്യമൊരുക്കിയിട്ടുള്ളത്. ഇന്‍റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്പ്മെന്‍റ് പ്രൊജക്ടാണ് ആ മേഖലയിലേക്ക് ബൈക്ക് ആംബുലന്‍സ് എന്ന ആശയത്തിന് പിന്നിലുള്ളത്. ആദ്യ വര്‍ഷം ഈ ആംബുലന്‍സിന്‍റെ…

    Read More »
  • Crime

    പണപ്പന്തയം വച്ച് കോഴിപ്പോര് നടത്തിയതിന് പിടിയിലായവർ ജാമ്യം നേടി പുറത്തിറങ്ങി; പോരുകോഴികൾ പൊലീസ് സംരക്ഷണത്തിലും ! ചെല്ലും ചെലവും പോലീസ് വക

    പുതുച്ചേരി: പുതുച്ചേരി മുലിയാർപേട്ട് പൊലീസ് സ്റ്റേഷനിൽ പോരുകോഴികൾ നാല് ദിവസമായി ലോക്കപ്പിൽ കഴിയുന്നു. പൊങ്കൽ ആഘോഷത്തിനിടെ പണപ്പന്തയം വച്ച് കോഴിപ്പോര് നടക്കുന്നുവെന്ന വിവരം കിട്ടി എത്തിയ പുതുച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത തൊണ്ടിമുതലുകളാണിവ. പിടിയിലായ പ്രതികൾ ജാമ്യം തേടി പുറത്തിറങ്ങി. എന്നാൽ കോഴികളെ സംരക്ഷിക്കേണ്ട ചുമതല പൊലീസിന്റെ തലയിലായി. തെങ്കൈത്തിട്ട് പ്രദേശത്തുനിന്നാണ് കോഴിപ്പോരുകാരെ പിടികൂടിയത്. തിലകർ നഗർ നിവാസികളായ ചിന്നത്തമ്പി, പ്രതാപ് എന്നിവരുടെ നേതൃത്വത്തിലാണ് നിയമവിരുദ്ധമായ കോഴിപ്പോര് സംഘടിപ്പിച്ചിരുന്നത്. പണം വച്ച് പന്തയം കൂടാനും നിരവധിപ്പേർ എത്തിയിട്ടുണ്ടായിരുന്നു. ചിന്നത്തമ്പിയേയും പ്രതാപിനേയും അറസ്റ്റ് ചെയ്ത പൊലീസ് നാല് പോരുകോഴികളേയും കസ്റ്റഡിയിലെടുത്തു. പിറ്റേദിവസം പ്രതികൾ രണ്ടുപേരും സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങി. പക്ഷേ പോരുകോഴികൾ തൊണ്ടിമുതലുകൾ ആയതുകൊണ്ട് തിരികെ കൊടുക്കാനാകില്ല. കഴിഞ്ഞ അഞ്ച് ദിവസമായി മുതലിയാർപേട്ട് സ്റ്റേഷൻ മുറ്റത്ത് സ്ഥാപിച്ച കൂടുകളിൽ ലോക്കപ്പിലാണ് ഇവർ. ജാവ, കലിവ, കതിർ, യഗത്ത് എന്നിങ്ങനെയാണ് കോഴികളുടെ പേര്. കോഴിപ്പോരിനായി പ്രത്യേകം പരിപാലിച്ച്, പ്രത്യേക ഭക്ഷണക്രമം ഒക്കെ നൽകി പരിശീലിപ്പിച്ചെടുക്കുന്നവയാണ് ഇവ.…

    Read More »
  • Crime

    ഗുണ്ടാ-മണ്ണ് മാഫിയാ ബന്ധം: ഒന്നിരുട്ടി വെളുത്തപ്പോൾ മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവൻ പേരെയും മാറ്റി

    തിരുവനന്തപുരം: ഗുണ്ടകളുമായും മണ്ണ് മാഫിയയുമായും ബന്ധം വ്യക്തമായതിന് പിന്നാലെ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെന്റ് ചെയ്ത റൂറൽ പൊലീസ് സൂപ്രണ്ട് ഡി ശിൽപ 25 പേരെ സ്ഥലം മാറ്റി. സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവരെ മാറ്റിയില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 25 പേരെയും മാറ്റിയത്. പകരം 25 പേരെ സ്റ്റേഷനിൽ നിയമിച്ചു. ഗുണ്ടാ ബന്ധത്തിൽ ഇന്നലെ എസ്.എച്ച്.ഒ: സജേഷിനെ സസ്പെന്റ് ചെയ്തിരുന്നു. അനൂപ് കുമാർ, ജയൻ, സുധി കുമാർ, ഗോപകുമാർ, കുമാർ എന്നീ പൊലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. അഴിമതിക്ക് കൂട്ടു നിന്ന 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാൻ തീരുമാനിച്ചുവെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഗുണ്ട, ക്രിമിനൽ ബന്ധത്തിന്റെ പേരിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. അയിരൂർ എസ് എച്ച് ഒ ആയിരുന്ന ജെ.എസ്. അനിൽ, മലയിൻകീഴ് എസ് എച്ച് ഒ…

    Read More »
  • LIFE

    മക​ന്റെ അഭിനയ ജീവിതത്തിന് ഭീക്ഷണിയാകുമോ? “ഹൃദയസ്പർശിയായ പ്രകടനം”, മമ്മൂട്ടി നിറഞ്ഞാടിയ ‘നൻപകൽ നേരത്ത് മയക്ക’ത്തെ കുറിച്ച് ദുൽഖർ സൽമാൻ

    ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ദുൽഖർ സൽമാൻ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ‘വിചിത്രവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പർശിയായ പ്രകടനങ്ങളുമായി നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ. ഏറ്റവും മനോഹരമായ റിവ്യുകൾ കേൾക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, നിങ്ങളുടെ ചിന്തകൾ പങ്കിടുക’, എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് കമന്റുകൾ രേഖപ്പെടുത്തി. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ‌രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്,…

    Read More »
  • Kerala

    താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലുമില്ലാതെ ഇടുക്കി മെഡിക്കല്‍ കോളജ്; ഡോക്ടര്‍മാരുടെ പ്രധാന ജോലി ചികില്‍സയ്ക്കെത്തുന്നവരെ കോട്ടയത്തേക്ക് റഫർ ചെയ്യുക!

    ഇടുക്കി: ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലുമില്ലാതെയാണ് ഇടുക്കി മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത്. പ്രതിദിനം ആയിരത്തിലധികം രോഗികൾ ചികിത്സക്കായെത്തുന്ന ആശുപത്രിയിൽ കാർഡിയോളജിയടക്കം ഏഴ് സപെഷ്യാലിറ്റി വിഭാഗങ്ങളിൽ ഡോക്ടർമാർ ആരുമില്ല. ചികിൽസ തേടിയെത്തുന്നവരെ 100 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയക്കലാണ് ഡോക്ടർമാരുടെ ഇപ്പോഴത്തെ പ്രധാന ജോലി. ഇടുക്കി ജില്ലാ ആശുപത്രിയെ 2014ലാണ് മെഡിക്കൽ കോളേജായി ഉയർത്തുന്നത്. 5 വർഷത്തിനുള്ളിൽ മുഴുവൻ വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടർമാരുടെ സേവനം. സ്വകാര്യ ആശുപത്രികളേക്കാൾ മികച്ച ആധുനിക സംവിധാനങ്ങളുള്ള ഉപകരണങ്ങൾ ഇതൊക്കെയായിരുന്നു സർക്കാർ വാഗ്ദാനം. വർഷം ഒൻപതായി. 61 ഡോക്ടർമാർ വേണ്ടിടത്ത് ഉള്ളത് 27 മാത്രം. കാർഡിയോളജി, ന്യൂറോളജി, ഓങ്കോളജി, യൂറോളജി, നെഫ്രോളജി, ത്വക് രോഗം എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരില്ല. സാധാരണ എല്ലാ മെഡിക്കൾ കോളേജ് ആശുപത്രിയിലുള്ള എമർജൻസി വിഭാഗം പോലും ഇടുക്കിയിലില്ല. അത്യാഹിത വിഭാഗത്തിലുള്ളത് 5 ഡോക്ടർമാർ മാത്രമാണ്. അപകടം ഹൃദ്‌രോഗം തുടങ്ങിയ മൂലം അടിയന്തിര ചികിൽസക്കായി എത്തുന്നവരെ പോലും 100 കിലോമീറ്റർ അകലെയുള്ള…

    Read More »
  • Kerala

    അധ്യാപകരുടെ ശമ്പള കുടിശിക: പീരുമേട് മാർ ബസേലിയോസ് എൻജിനിയറങ് കോളജിന് തിരിച്ചടി; ആറു മാസത്തിനുള്ളിൽ നൽകണമെന്ന് ഹൈക്കോടതി

    ഇടുക്കി: പീരുമേട് മാർ ബസേലിയോസ് എൻജിനിയറങ് കോളജിലെ മൂന്ന് അധ്യാപകർക്ക് കോളജിൽനിന്ന് ലഭിക്കാനുള്ള ശമ്പള കുടിശികയായ എഴുലക്ഷത്തോളം രൂപ ആറു മാസത്തിനുള്ളിൽ നൽകണമെന്ന് ഹൈക്കോടതി. യൂണിവേഴ്‌സിറ്റിക്കും ഹയർ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിനും പരാതിക്കാരായ അധ്യാപകർക്കുമെതിരേ ഹൈക്കോടതിയിൽ സമർപ്പിച്ചു റിട്ട് ഹർജിയിലായിരുന്നു കോടതിയുടെ വി​ധി. 2022 ജൂൺ 20-നാണ് മാർ ബസേലിയോസ് കോളജിലെ മൂന്ന് അധ്യാപകർ ശമ്പള കുടിശിക ലഭിക്കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പരാതി നൽകിയത്. ഏകദേശം എഴുലക്ഷത്തോളം രൂപയായിരുന്നു ഇവർക്ക് ശമ്പള കുടിശികയായി ലഭിക്കാനുണ്ടായിരുന്നത്. അധ്യാപകരുടെ പരാതി പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് 2022 ജൂലൈ 4-ന് ഹയർ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ക്യാംബറിൽ ഹിയറിംഗിനായി ഇരു വിഭാഗത്തേയും വിളിപ്പിച്ചു. കോളജിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ലഭിക്കാനുള്ള മിച്ച ശമ്പളത്തിന്റെ മുഴുവൻ തുകയും 4 തുല്യ തവണകളായി സ്വീകരിക്കാൻ അധ്യാപകർ സമ്മതിച്ചു. എന്നാൽ ഉന്നത വിദ്യാഭ്യാസ ഹിയറിംഗിനോട് കോളേജ് അധികൃതർ യാതൊരു രീതികളിലും പ്രതികരിക്കുകയോ മറുപടി കൊടുക്കുകയോ ചെയ്തില്ല. തുടർന്ന്…

    Read More »
  • Movie

    ദിലീപ്-ലാൽ ജോസ്- ബെന്നി പി നായരമ്പലം ടീം ഒരുമിച്ച ‘സ്‌പാനിഷ്‌ മസാല’ റിലീസ് ചെയ്‌തിട്ട് ഇന്ന് 11 വർഷം

    സിനിമ ഓർമ്മ ദിലീപ്– ലാൽ ജോസ്- ബെന്നി പി നായരമ്പലം കൂട്ടുകെട്ടിന്റെ ‘സ്‌പാനിഷ്‌ മസാല’ റിലീസ് ചെയ്‌തിട്ട് 11 വർഷം. 2012 ജനുവരി 20 നായിരുന്നു പ്രശസ്‌ത പാചക വിദഗ്‌ധൻ നൗഷാദ് നിർമ്മിച്ച ചിത്രം പ്രദർശനത്തിനെത്തിയത്. കാഴ്‌ച, ചട്ടമ്പി നാട്, ബെസ്റ്റ് ആക്റ്റർ തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്. ‘ചാന്തുപൊട്ടി’ന്റെ വിജയത്തിന് ശേഷം ദിലീപ്, ലാൽ ജോസ്, ബെന്നി, വിദ്യാസാഗർ ടീം ഒരുമിച്ച ചിത്രമാണ് സ്‌പാനിഷ്‌ മസാല. ‘അറബിക്കഥ’യ്ക്ക് ശേഷം അതേ സംവിധായകൻ മറ്റൊരു വിദേശിയെ മലയാളത്തിൽ പരിചയപ്പെടുത്തി എന്ന പ്രത്യേകതയുമുണ്ട് സ്‌പാനിഷ്‌ മസാലയ്ക്ക്. സ്പെയിനിൽ ഭൂരിഭാഗവും ചിത്രീകരിച്ച ചിത്രത്തിൽ തക്കാളിയേറ്, കാളപ്പോര് തുടങ്ങിയ സ്‌പാനിഷ്‌ ഉത്സവങ്ങളും കാണാം. കാമുകനെ പിരിഞ്ഞിരിക്കുന്ന കാമുകി, കാമുകന്റെ ശബ്‌ദത്തിൽ സംസാരിക്കാൻ അറിയാവുന്ന ഒരാളെ ഇഷ്ടപ്പെടുന്ന ത്രികോണ പ്രണയ കഥയാണ് സ്‌പാനിഷ്‌ മസാല. സാഹചര്യം കൊണ്ട് തന്ന രണ്ടാമനാണ് മികച്ച കാമുകനെന്ന് കാമുകി തിരിച്ചറിയുന്നു. മിമിക്രി അവതരിപ്പിക്കാൻ പോയ ദിലീപിന്റെ കഥാപാത്രം, ജീവിക്കാൻ…

    Read More »
Back to top button
error: