Month: January 2023

  • India

    ”പ്രതിഷേധവേദിയില്‍നിന്ന് ഇറങ്ങണം”… വൃന്ദയ്ക്കു പിന്നാലെ വിജേന്ദറിനെയും കണ്ടംവഴി ഓടിച്ച് ഗുസ്തി താരങ്ങള്‍

    ന്യൂഡല്‍ഹി: മുന്‍ ബോക്സിങ് താരവും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിങ്ങിനോട് വേദിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ട് ജന്ദര്‍മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങള്‍. ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെ വനിതാ താരങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് വേദിയില്‍ നിന്ന് ഇറങ്ങാന്‍ താരങ്ങള്‍ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിന് രാഷ്ട്രീയനിറം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു വിജേന്ദര്‍ സിങ്ങിനോട് വേദിവിടാന്‍ ആവശ്യപ്പെട്ടത്. താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി വെള്ളിയാഴ്ചയാണ് വിജേന്ദര്‍ സിങ്ങ് ജന്തര്‍മന്തറിലെത്തിയത്. റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചൂഷണത്തിനെതിരേ പ്രതികരിക്കുന്ന താരങ്ങള്‍ക്ക് പിന്തുണയുമായാണ് താന്‍ എത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് കൂടിയായ വിജേന്ദര്‍ സിങ് 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ ദിവസം, പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ചുവന്ന സി.പി.എം. നേതാവ് വൃന്ദാ കാരാട്ടിനോടും വേദിവിടാന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇത് അത്ലറ്റുകളുടെ പ്രതിഷേധമാണെന്നും പറഞ്ഞായിരുന്നു വൃന്ദാ കാരാട്ടിനോട് ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ബജ്റംഗ് പൂനിയ വേദിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. റെസ്ലിങ്…

    Read More »
  • NEWS

    വില്‍ യു മാരി മി?; കാവ്യ മാരനോട് ആരാധകന്റെ ‘വിവാഹ അഭ്യര്‍ഥന’

    ജോഹനാസ് ബര്‍ഗ്: ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗിലെ ടീമാണ് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പ്. ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന ഈസ്റ്റേണ്‍ കേപ്പ് ഒടുവില്‍ നടന്ന മത്സരത്തില്‍ പാള്‍ റോയല്‍സിനെ അഞ്ചു വിക്കറ്റിനാണു കീഴടക്കിയത്. വ്യാഴാഴ്ച ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരം കാണാന്‍ സണ്‍റൈസേഴ്‌സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരനും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. റോയല്‍സിനെതിരായ മത്സരത്തിനിടെ ഒരു ആരാധകന്‍ കാവ്യ മാരനോട് വിവാഹം കഴിക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തി. ‘കാവ്യ മാരന്‍, വില്‍ യു മാരി മി?’ എന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് ആരാധകന്‍ കളി കണ്ടത്. റോയല്‍സ് ബാറ്റിങ്ങിനിടെ ക്യാമറകള്‍ ഈ ആരാധകനെയും അദ്ദേഹത്തിന്റെ പ്ലക്കാര്‍ഡും പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ പിന്നീടു സമൂഹമാധ്യമങ്ങളില്‍ വൈറലായി. https://twitter.com/SA20_League/status/1616108660517748737?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1616108660517748737%7Ctwgr%5E241d2bdc82220b875011da7f58f17e68574eadd6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2023%2F01%2F20%2Fsunrisers-eastern-cape-franchise-owner-kaviya-maran-gets-a-marriage-proposal-from-a-fan.html ആരാധകന്റെ വിവാഹ അഭ്യര്‍ഥനയെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സണ്‍ നെറ്റ്‌വര്‍ക്ക് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ടീമിന്റെ…

    Read More »
  • Crime

    സസ്‌പെൻഷനിലായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കിറങ്ങി, പിഴയായി 500 രൂപയെങ്കിലും അടയ്ക്കണമെന്ന് അപേക്ഷിച്ചതോടെ സംശയം, ഒടുവിൽ പിടിയിൽ 

    തിരുവനന്തപുരം: സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കിറങ്ങി, പിഴയായി 500 രൂപയെങ്കിലും അടയ്ക്കണമെന്ന് ഹോട്ടൽ ഉടമയോട് അപേക്ഷിച്ചതോടെ സംശയം, ഒടുവിൽ പിടിയിൽ. സസ്പെൻഷനിലായ ആരോഗ്യവകുപ്പ് ജീവനക്കാരനാണ് മദ്യപിക്കാൻ പണം കണ്ടെത്താനായി സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കിറങ്ങിയത്. വ്യാജ റെയ്ഡിന് എത്തിയ കാഞ്ഞിരംകുളം പാമ്പുകാല ഊറ്റുകുഴി സ്വദേശി ചന്ദ്രദാസ് (42), ഇയാളുടെ സുഹൃത്ത് പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടിൽ ജയൻ (47) എന്നിവരെയാണ് കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്. രണ്ട് ദിവസം മുമ്പ് കാഞ്ഞിരംകുളം ചാവടിയിലാണ് സംഭവം. ഇവിടെയുള്ള ഒരു ഹോട്ടലിലാണ് ആരോഗ്യ വകുപ്പ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി ഇരുവരും പരിശോധന നടത്തിയത്. ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യമുണ്ടെന്നും അതിനാൽ 30,000 രൂപ പിഴ അടയ്ക്കണം എന്നും ഹോട്ടലുടമയോട് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഹോട്ടലുടമ ഇതിന് വിസമ്മതിച്ചതോടെ ആയിരം രൂപ നൽകിയാൽ പ്രശ്നം ഒത്ത് തീർക്കാമെന്ന് ചന്ദ്രദാസ് പറഞ്ഞു. ഇതും പറ്റില്ലെന്ന് ഹോട്ടലുടമ പറഞ്ഞു. ഇതോടെ 500 രൂപയെങ്കിലും തരണമെന്ന് ചന്ദ്രദാസ് ഹോട്ടല്‍ ഉടമയോട് അപേക്ഷിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാരെന്ന്…

    Read More »
  • Social Media

    ‘പട്ടി നക്കിയ’ അവസ്ഥ എന്ന് കേട്ടിട്ടുണ്ടോ? അതാണ് ഇപ്പോള്‍ രഞ്ജിനി ഹരിദാസിന്റെ അവസ്ഥ

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ രഞ്ജിനി ഹരിദാസ്. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു താരം. ആങ്കറിംഗ് മേഖലയില്‍ പുതിയ ഒരു വിപ്ലവം തന്നെയായിരുന്നു താരം സൃഷ്ടിച്ചത്. പിന്നീട് വന്ന ആങ്കര്‍മാര്‍ക്ക് എല്ലാം തന്നെ ഒരു മാതൃകയായിരുന്നു രഞ്ജിനി എന്ന് വേണമെങ്കില്‍ പറയാം. നാല്പതിലേക്ക് കടന്നിരിക്കുകയാണ് താരം. ഇതുവരെ ജീവിതത്തില്‍ ഉണ്ടാവാത്ത പ്രശ്‌നങ്ങള്‍ ആണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് എന്നാണ് താരം പറയുന്നത്. ഡിപ്രഷന്‍ അല്ല എന്നും അതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാണെങ്കിലും മുമ്പ് ഒരിക്കലും ഇതുപോലെയുള്ള വികാരങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണ് രഞ്ജിനി പറയുന്നത്. താരം തന്നെ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയില്‍ ആണ് താരം ഈ കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നു പറയുന്നത്. പട്ടി നക്കിയ ജീവിതം എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ എന്നും ഇപ്പോള്‍ അതാണ് എന്റെ അവസ്ഥ എന്നുമാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ഒരു കാര്യത്തിലും ഫോക്കസ് ചെയ്യാന്‍ പറ്റാത്ത…

    Read More »
  • Crime

    ഒളിച്ചുകളിക്കിടെ കാമുകനെ സ്യൂട്ട്കേസിൽ പൂട്ടിയിട്ടു, ഒടുവിൽ കാമുകൻ ശ്വാസംമുട്ടി മരിച്ചു, വിചാരണ നേരിടാൻ യുവതി 

    വാഷിങ്ടൺ: സ്യൂട്ട്കേസിനുള്ളിൽ ശ്വാസം മുട്ടി കാമുകൻ മരിച്ച സംഭവത്തിൽ വിചാരണ നേരിടാൻ കാമുകി. ഒളിച്ചു കളിക്കുന്നതിനിടെ യുവതി കാമുകനെ സ്യൂട്ട്കേസിൽ അടയ്ക്കുകയായിരുന്നു. 2020 ഫെബ്രുവരിയിൽ ഫ്ലോറിഡയിലാണ് സംഭവം നടന്നതെങ്കിലും കേസിന്റെ വിചാരണ തുടങ്ങുന്നത് ഇപ്പോഴാണ്. ജോർജ്ജ് ടോറസ് മരിച്ച സംഭവത്തിൽ കാമുകി സാറ നേരത്തെ അറസ്റ്റിലായിരുന്നു. മദ്യപിച്ച ശേഷം  ഒളിച്ച് കളിക്കുന്നതിനിടെ കാമുകനായ ജോർജ്ജ് ടോറസിനെ സാറ മണിക്കൂറുകളോളം സ്യൂട്ട്കേസിലടച്ചിടുകയായിരുന്നു. ഇതേ തുടർന്നാണ് ഇയാൾക്ക് ജീവൻ നഷ്ടപ്പെട്ടത്. റിപ്പോർട്ട് അനുസരിച്ച്, സാറയും ജോർജ്ജും വൈൻ കുടിച്ചിരുന്നു. തുടർന്ന് ഇരുവരും ഒളിച്ച് കളിച്ചു. ആ സമയത്ത് ജോർജ്ജ് ഒരു സ്യൂട്ട്കേസിൽ കയറി ഒളിച്ചു. എന്നാൽ, ഇത് കണ്ട സാറ അത് പൂട്ടുകയും ചെയ്തു. ഇതിന്റെ ഒരു വീഡിയോ 2020 -ൽ വൈറലായിരുന്നു. അതിൽ ജോർജ്ജ് ‘എന്നെ തുറന്ന് വിടൂ, എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന് പറയുന്നത് കേൾക്കാം. എന്നാൽ, ‘നീ ഇത്രയും നാൾ എന്നോട് ചെയ്തതിനെല്ലാം ഉള്ളതാണ് ഇത്, സ്റ്റുപ്പിഡ്’ എന്നാണ് സാറ…

    Read More »
  • Crime

    അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ്, മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് ലോ കോളേജ് പ്രിൻസിപ്പൽ 

    കൊച്ചി: സിനിമ പ്രൊമോഷൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തിൽ എറണാകുളം ലോ കോളജ് വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ്. ലോ കോളജ് പ്രിൻസിപ്പലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇന്ന് തന്നെ ഇതിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. നടി പരാതി നല്‍കിയില്ലെങ്കിലും വിദ്യാര്‍ഥിയുടെ പെരുമാറ്റം അംഗീകരിക്കാനാവാത്ത സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ ബിന്ദു നമ്പ്യാര്‍ പറഞ്ഞു. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ലോ കോളജ് യൂണിയൻ ഉദ്ഘാടനത്തിന് ഇടയിലാണ് സംഭവമുണ്ടായത്. പൂക്കൾ നൽകാനായി അപർണയുടെ അടുത്തെത്തിയ വിദ്യാർത്ഥി താരത്തിന്റെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. തോളിൽ കയ്യിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയ അപർണ തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. അതിനു പിന്നാലെ ക്ഷമാപണം നടത്തിയ വിദ്യാർത്ഥി വീണ്ടും അപർണയുടെ അടുത്തെത്തി കൈകൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. അതിനു പിന്നാലെ പ്രതികരണവുമായി അപർണ തന്നെ…

    Read More »
  • Crime

    കൊച്ചിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച 65 വയസുകാരന് 8 വർഷം തടവ്

    കൊച്ചി: കളമശ്ശേരിയിൽ 6 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 65 വയസുകാരന് 8 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കളമശ്ശേരി ഐശ്വര്യ നഗർ കൊല്ലമുറി വീട്ടിൽ രമേശനെയാണ് (65) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. 2019 ജനുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിക്ക് മിഠായി നൽകി പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. മുത്തച്ഛന്‍റെ മാത്രം പ്രായമുള്ള പ്രതി തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് അതിക്രമത്തിന് മുതിർന്നതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തിൽ നിരീക്ഷിച്ചു. കുട്ടിയെ മിഠായി നൽകി വശീകരിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമത്തന് ഇരയാക്കുകയായിരുന്നു എന്നാണ് കേസ്. സംഭവത്തെ തുടർന്ന് ഭയന്നുപോയ കുട്ടി കാര്യങ്ങൾ വീട്ടിൽ അറിയിച്ചതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇന്ത്യൻ ശിക്ഷാനിമ പ്രകാരവും, പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി…

    Read More »
  • Crime

    ബൈക്കിലെത്തി സ്ത്രീകളില്‍നിന്നു പിടിച്ചുപറി; ‘പ്ലസ് ടു വിദ്യാര്‍ത്ഥി’ അറസ്റ്റില്‍

    തിരുവനന്തപുരം: ബൈക്കിലെത്തി സ്ത്രീകളില്‍നിന്നു പിടിച്ചുപറി നടത്തുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. പൂവാറിലാണ് സംഭവം. കരുംകുളം പുതിയതുറ പുരയിടം വീട്ടില്‍ ഷാജിയെയാണ് (19) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ വിഴിഞ്ഞം സ്വദേശി വര്‍ഗീസിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ഒരാഴ്ചക്കിടെ മൂന്ന് പേരെയാണ് ഇവര്‍ കൊള്ളയടിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.30 ഓടെ വഴിയാത്രക്കാരി കരിച്ചല്‍ ചാവടി സ്വദേശി ഉഷയുടെ 2500 രൂപയും മൊബൈല്‍ ഫോണ്‍ അടങ്ങിയ പേഴ്‌സും മോഷ്ടിക്കപ്പെട്ടു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെ കരിച്ചല്‍ സ്വദേശിയായ 82 വയസുകാരന്‍ സാമുവലും വെള്ളിയാഴ്ച കൊള്ളയടിക്കപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് കോട്ടുകാല്‍ പുന്നവിള മാവിള വീട്ടില്‍ യശോദ (65) ബാങ്കില്‍ നിന്ന് വീണ്ടെടുത്ത നാല് പവന്റെ പണയാഭരണവും 9,000 രൂപയും മൊബൈല്‍ ഫോണ്‍ അടങ്ങിയ പേഴ്‌സും ഇവര്‍ കവര്‍ന്നിരുന്നു. സി.സി. ടിവി ഇല്ലാത്ത വിജനമായ പ്രദേശമാണ് ഇവര്‍ ഓപ്പറേഷന് തെരഞ്ഞെടുക്കുന്നത്. പോലീസ് അന്വേഷണത്തിനിടെ സംശയകരമായി കണ്ട പ്രതിയെ അക്രമത്തിനിരയായ ഒരാള്‍ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ഷാജിയെ…

    Read More »
  • Crime

    ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന് മുസ്ലിം വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; ആറ് പേര്‍ അറസ്റ്റില്‍

    ഭോപ്പാല്‍: ഹിന്ദു പെണ്‍കുട്ടിയുമായി സംസാരിച്ചതിന് മുസ്ലിം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. ഷഹബാസ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. ജനുവരി മൂന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 17 നാണ് പുറത്തുവരുന്നത്. സംഭവത്തില്‍ ഷഹബാസിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. നാട്ടുകാരിയായ വിദ്യാര്‍ഥിനിയുമായി പുസ്തകങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്ന് യുവാവ് പറയുന്നു. യുവാവിനെ ഒരു സംഘം ചോദ്യം ചെയ്യുന്നതും കൈയും വലിയ കമ്പുകളും ഉപയോഗിച്ച് മര്‍ദിക്കുന്നതും ഷഹബാസ് നിലവിളിക്കുന്നതും സഹായത്തിനായി കേഴുന്നതും വീഡിയോയില്‍ കാണാം. ”കുറച്ചാളുകള്‍ വന്ന് എന്റെ പേര് ചോദിച്ചു. പേര് പറഞ്ഞതോടെ അവരെന്നെ പിടിച്ചുകൊണ്ടുപോയി. മെഗാമാര്‍ട്ട് മാളിന്റെ പാര്‍ക്കിങ് ഏരിയയിലേക്ക് കൊണ്ടുപോയ ശേഷം മര്‍ദിക്കാന്‍ തുടങ്ങി. അവരെന്റെ പണവും തട്ടിയെടുത്തു. വലിയ കമ്പുകള്‍ കൊണ്ടുള്‍പ്പെടെയായിരുന്നു ക്രൂരമര്‍ദനം. ആക്രമണം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. അതിനു ശേഷം അവര്‍ എനിക്കെതിരെ വ്യാജ പരാതി നല്‍കി”- ഷഹബാസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ആനന്ദ് എന്ന…

    Read More »
  • Kerala

    പാലായിലും വനിത അധ്യക്ഷ;. കോട്ടയത്തെ നഗരസഭകളിൽ സമ്പൂർണ സ്ത്രീ ആധിപത്യം! 

    കോട്ടയം: കോട്ടയം ജില്ലയുടെ ഭരണം വളയിട്ട കൈകളിൽ ഭദ്രം. പാലാ നഗരസഭയിലും അധ്യക്ഷ വനിതയായതോടെ കോട്ടയം ജില്ലയിലെ ആറു നഗരസഭകളിലും സമ്പൂർണ്ണ വനിത ആധിപത്യം. കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിൽ വനിതാ ചെയർപേഴ്സൺമാരാണ് ഭരണം നിയന്ത്രിക്കുന്നത്. ഇടതുപക്ഷ സ്വാതന്ത്ര ജോസിൻ ബിനോയെ പാലാ നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുത്തതോടെയാണ് ജില്ലയിലെ 6 നഗരസഭകളുടെയും നിയന്ത്രണം പൂർണമായും വനിതകൾക്ക് കൈവന്നത്. ബിനു പുളിക്കക്കണ്ടെത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎം നീക്കമെങ്കിലും കേരള കോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കിയതോടെയാണ് ഇവിടെ വനിതാ സാരഥ്യം കൈവന്നത്. കോട്ടയത്ത് 6 നഗരസഭ ചെയർപേഴ്സൺമാർ മാത്രമല്ല ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിതകളാണ്. കോട്ടയം നഗരസഭയിൽ യുഡിഎഫ് സ്വതന്ത്ര ബിൻസി സെബാസ്റ്റ്യനാണ് ചെയർപേഴ്സൺ. ചങ്ങനാശേരിയിൽ യുഡിഎഫ് സ്വതന്ത്ര സന്ധ്യ മനോജും, ഏറ്റുമാനൂരിൽ കോൺഗ്രസിലെ ലൗലി ജോർജും ഭരണം നിയന്ത്രിക്കുന്നു. വൈക്കത്ത് യു ഡി എഫിലെ രാധിക ശ്യാമാണ് ചെയർപേഴ്സൺ. ഈരാറ്റുപേട്ടയിൽ മുസ്ലീം ലീഗിലെ സുഹ്റാ അബ്ദുൽ ഖാദറും ഭരണസാരഥ്യം…

    Read More »
Back to top button
error: