Month: January 2023

  • Crime

    മല‌യോര ഹൈവേ നിർമാണത്തിന് എത്തിച്ച സാധനങ്ങൾ രാത്രികാലങ്ങളിൽ മോഷണം പോകുന്നു; ഇതുവരെ നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ

    തൊടുപുഴ: ഇടുക്കിയിലെ കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയുടെ നിർമ്മാണ സാമഗ്രഹികൾ വ്യാപകമായി മോഷണം പോകുന്നുതായി പരാതി. സുരക്ഷക്കായി സ്ഥാപിക്കേണ്ട ക്രാഷ് ബാരിയറുകളും അനുബന്ധ സാധനങ്ങളുമാണ് രാത്രികാലങ്ങളിൽ മോഷ്ടിച്ചു കൊണ്ടു പോകുന്നത്. മലയോര ഹൈവേയുടെ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള ഒന്നാം ഘട്ട നിർമ്മാണം അവസാന ഘട്ടത്തിലാണ്. റോഡിന്റെ വശങ്ങളിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള ഭാഗത്തെ കൊടും വളവുകളിലും മറ്റ് അപകട സാദ്ധ്യതയുള്ള ഭാഗങ്ങളിലും ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുകയാണിപ്പോൾ. ഇത് നിർമ്മിക്കുന്നതിനായി റോഡരികിൽ സൂക്ഷിച്ചിരിക്കുന്ന ഉപകരണങ്ങളും നിർമ്മിച്ച സാധനങ്ങളും ഉൾപ്പെടെയാണ് മോഷണം പോകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പലതവണ സാധനങ്ങൾ കടത്തികൊണ്ടുപോയി. ഗുജറാത്തിൽ നിന്നും റോഡ് മാർഗമാണ് ക്രാഷ് ബാരിയറുകൾക്കും മറ്റുമുള്ള സാധനങ്ങൾ എത്തിക്കുന്നത്. രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഇതിനകം മോഷണം പോയതായാണ് പ്രാഥമിക കണക്ക്. കോൺക്രീറ്റ് മിശ്രിതം ഗുണനിലവാര പരിശോധനക്കായി സൂക്ഷിക്കുന്ന കാസ്റ്റ് അയൺ കൊണ്ട് നിർമ്മിച്ച 25 ഓളം…

    Read More »
  • Local

    അമിതവേഗതയിൽ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് ബാങ്ക് മാനേജർക്കും യുവാവിനും പരിക്ക്

    കോഴിക്കോട്: അമിതവേഗതയിൽ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് ബാങ്ക് മാനേജർക്കും യുവാവിനും പരിക്കേറ്റു. പുതുപ്പാടി കൊട്ടാരക്കോത്ത് കാവുംപുറത്ത് സ്ഥാപിക്കുന്ന സ്വകാര്യ അറവ് മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ ട്രയൽ റൺ നടത്തുന്നതുമായി ബന്ധപ്പെട്ട് ജീപ്പിലെത്തിയവരെ പ്ലാന്റിനെതിരെ സമരം നടത്തുന്നവർ ജീപ്പ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ നിർത്താതെ അമിതവേഗത്തിൽ സ്ഥലം വിടുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. കാവുംപുറം പള്ളിക്ക് സമീപമെത്തിയപ്പോൾ പള്ളിയിൽനിന്നും ഇറങ്ങിവരികയായിരുന്ന ജംഷാദി (37) നെ ഇടിച്ചു നിർത്താതെ പോയ ജീപ്പിനെ നാട്ടുകാർ പിൻതുടർന്നു. അമിത വേഗതയിൽ സഞ്ചരിച്ച ജീപ്പ് താമരശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം വെച്ച് എതിർ ദിശയിൽ വരികയായിരുന്ന താമരശ്ശേരി കനറാബാങ്ക് ബ്രാഞ്ച് മാനേജർ കെ.വി. ശ്രീകുമാർ (37) സഞ്ചരിച്ച ബൈക്കിന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ശ്രീകുമാറിന് പരിക്കേറ്റു. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം ജീപ്പിനെ പിൻതുടർന്നു വന്നവർ താമരശേരി ടൗണിൽ വെച്ച് ജീപ്പിലുണ്ടായിരുന്നവരുമായി കയ്യേറ്റമുണ്ടായി. മർദ്ദനത്തിൽ പരിക്കേറ്റ ജീപ്പിൽ സഞ്ചരിച്ച മുക്കം സ്വദേശി നിധീഷ്, പുത്തൂർ അമ്പലക്കണ്ടി സ്വദേശി…

    Read More »
  • India

    യാത്രക്കാരിക്ക് മേല്‍ സഹയാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം: എയര്‍ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ, പൈലറ്റിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തു 

    ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിക്ക് മേല്‍ സഹയാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സംഭവം നടന്ന ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡു ചെയ്തു. എയര്‍ ഇന്ത്യയ്ക്ക് പുറമേ, ചുമതലകള്‍ നിറവേറ്റുന്നതില്‍ വീഴ്ച കണ്ടെത്തിയ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളുടെ ചുമതലയുള്ള ഡയറക്ടര്‍ക്ക് മൂന്ന് ലക്ഷം രൂപയും ഡിജിസിഎ പിഴ ചുമത്തി. കഴിഞ്ഞ ദിവസം യാത്രക്കാരിക്ക് മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നാലു മാസത്തേക്കാണ് എയര്‍ ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ നവംബര്‍ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചായിരുന്നു ശങ്കര്‍ മിശ്രയുടെ മോശം പെരുമാറ്റം. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ശങ്കര്‍ മിശ്ര അപമര്യാദയായി സഹയാത്രക്കാരിയോട് പെരുമാറിയത്. സംഭവത്തില്‍ എയര്‍ലൈന്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ്…

    Read More »
  • NEWS

    അതിരമ്പുഴ തിരുനാൾ: പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചു 

    കോട്ടയം: അതിരമ്പുഴ തിരുനാൾ പ്രമാണിച്ചു പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചു. പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 തീയതികളിലാണ് ട്രെയിനുകൾക്ക് ഒരു മിനിറ്റ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്. ജനുവരി 23 നും 24 നും തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് 24, 25 തീയതികളിൽ പുലർച്ചെ 07.18 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സിനും, ജനുവരി 24, 25 തീയതികളിൽ പാലക്കാട് നിന്ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 07.50 ന് ഏറ്റുമാനൂർ എത്തുന്ന പാലരുവിയ്ക്കും സ്റ്റോപ്പ് നൽകിയിട്ടുണ്ട്. ജനുവരി 19 ന് കൊടികയറിയ തിരുനാളിന് ഫെബ്രുവരി 1 ന് ഏട്ടാമിടത്തോടെയാണ് സമാപിക്കുന്നത്. അതിരമ്പുഴ തിരുനാളിനോട്‌ അനുബന്ധിച്ച് നടക്കുന്ന കരിമരുന്നുകലാപ്രകടനം കാണുവാൻ കേരളത്തിലെ നാനാഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിനാളുകൾ എത്തിച്ചേരാറുണ്ട്. പ്രദക്ഷിണ ശേഷം രാത്രി വൈകിയുള്ള വെടിക്കെട്ടിന് നിരോധനമുള്ളതിനാൽ ഈ വർഷം ജനുവരി 25 നാണ് കരിമരുന്നു കാലപ്രകടനം. രാത്രിയിൽ തിരുനാളിന് എത്തിച്ചേരാനും മടങ്ങാനും സൗകര്യാർത്ഥമാണ്…

    Read More »
  • India

    ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ലൈംഗികാരോപണം: അന്വേഷിക്കാൻ ഏഴംഗ സമിതിയെ നിയോഗിച്ചു ഒളിമ്പിക്സ് അസോസിയേഷൻ

    ദില്ലി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ ഒളിമ്പിക് അസോസിയേഷൻ ഏഴംഗ സമിതി നിയോഗിച്ചു.  മേരി കോം, ഡോല ബാനർജി, അളകനന്ദ അശോക്, യോഗേശ്വർ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്. ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ സമവായ നീക്കം തുടങ്ങിയിരുന്നു. ഗുസ്തി ഫേഡറേഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ നേരിൽ കാണുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിക്കുകയും ചെയ്തിരുന്നു. അതേ സമയം, കായിക മന്ത്രാലയം പ്രതിഷേധക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഫെഡറേഷൻ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. എന്നാൽ ചർച്ചയിൽ തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ലെന്ന് താരങ്ങൾ അറിയിച്ചു. ബിജെപി എംപി ബ്രിജ് ഭൂഷൺ അധ്യക്ഷ സ്ഥാനം രാജി വെക്കണം. അതിനൊപ്പം…

    Read More »
  • Crime

    തൃശ്ശൂർ ധന വ്യവസായ തട്ടിപ്പ്: പ്രതികളുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

    തൃശ്ശൂർ: തൃശ്ശൂരിൽ നിക്ഷേപത്തിന്റെ പേരിൽ 200 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് പാണഞ്ചേരി, ഭാര്യ കൊച്ചു റാണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പ്രതികൾ നൽകിയ മുൻകൂർജാമ്യ ഹർജിയിൽ ഈ മാസം 30ന് വീണ്ടും വാദം കേൾക്കും. അതുവരെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടഞ്ഞത്. ജാമ്യ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ കൂടുതൽ സാവകാശം വേണമെന്ന് സർക്കാർ കോടതി അറിയിച്ചു. തൃശ്ശൂർ ചെട്ടിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിംഗ് സ്ഥാപനത്തിനെതിരെ  നിരവധിയായ പരാതികൾ ആണുള്ളത്. സംഭവത്തിൽ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് കേസടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിലാണ്. സർക്കാർ അംഗീകാരമുള്ള ബാങ്ക് ആണെന്ന് തെറ്റിദ്ധരിപ്പിച്ചും, ഉയർന്ന പലിശ വാഗ്ദാനം ചെയ്തുമാണ് വൻതോതിൽ ഉള്ള തട്ടിപ്പ് നടത്തിയത്. നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.  

    Read More »
  • Crime

    പഠാൻ പ്രദർശിപ്പിച്ചാൽ തിയേറ്റർ കത്തിക്കുമെന്ന് ഉടമകളെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

    അഹമ്മദാബാദ്: ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പഠാൻ’ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തിയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തിയതിന് ഒരാൾ അറസ്റ്റിലായി. തൗജി എന്ന് വിളിപ്പേരുന്ന സണ്ണി ഷാ എന്ന  33 കാരനെയാണ് അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ‘പഠാൻ’ റിലീസ് ചെയ്യരുതെന്ന് തിയേറ്റർ ഉടമകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ അടുത്തിടെ സണ്ണി ഷാ പുറത്തുവിട്ടിരുന്നു. വീഡിയോയിലെ പ്രതിയുടെ പ്രസ്താവനകൾ വർഗീയ സംഘർഷത്തിന് കാരണമാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്തിലെ പല പത്രങ്ങളും ഷായുടെ വീഡിയോ പ്രസ്താവന സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഏതെങ്കിലും തിയറ്റർ ഉടമ പഠാൻ പ്രദർശിപ്പിക്കാൻ തീരുമാനിച്ചാൽ അവരുടെ തീയറ്ററുകൾ തീ വച്ച് നശിപ്പിക്കുമെന്നും ഷാ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പത്രങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് അഹമ്മദാബാദ് സൈബർ പൊലീസ് വീഡിയോ കണ്ടെത്തിയതും തുടർന്ന് ഷായെ അറസ്റ്റ് ചെയ്തതും. ഷാ മുമ്പ്  ഹിന്ദു സംഘടനയായ കർണി സേനയുടെ അംഗമായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ മൊബൈൽ…

    Read More »
  • NEWS

    യുകെയില്‍ മലയാളി യുവാവായ നഴ്സ് വീടിനുള്ളില്‍ മരിച്ച നിലയില്‍

    ഇംഗ്ലണ്ട്: യു.കെയില്‍ നഴ്‍സായ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി എം.എസ് അരുണ്‍ (33) ആണ് മരിച്ചത്. യു.കെ വെസ്റ്റ് മിഡ്‍ലാന്‍ഡ്‍സിലെ കവന്ററി യൂണിവേഴ്‍സിറ്റി ഹോസ്‍പിറ്റലില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി നൈറ്റ് ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍  കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിനുള്ളില്‍ അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെവിയില്‍ ഹെഡ്‍സെറ്റ് വെച്ച് പാട്ടു കേട്ടുകൊണ്ടിരുന്ന നിലയിലായിരുന്നു കിടന്നിരുന്നത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉദിയന്‍കുളങ്ങര ഇളങ്കം ലെയിന്‍ അരുണിമയില്‍ മുരളീധരന്‍ നായരുടെയും കുമാരി ശാന്തിയുടെയും മകനായ അരുണ്‍ ഒന്നര വര്‍ഷം മുമ്പാണ് കവന്ററിയില്‍ എത്തിയത്. നഴ്‍സായ ഭാര്യ ആര്യയ്‍ക്കും അരുണ്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ അടുത്തിടെ ജോലി കിട്ടിയിരുന്നു. ഭാര്യയും മൂന്ന് വയസുള്ള കുഞ്ഞും ഇതിനായി യുകെയിലേക്ക് വരാനുള്ള വീസ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അരുണിന്റെ ആകസ്‍മിക മരണം. എം.എസ് ആതിരയാണ് അരുണിന്റെ സഹോദരി.…

    Read More »
  • Crime

    നിശാക്ലബ്ബില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന്; ബ്രസീൽ താരം ഡാനി ആൽവസ് സ്പെയിനിൽ പോലീസ് കസ്റ്റഡിയില്‍

    മഡ്രിഡ്: നിശാക്ലബ്ബില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ബ്രസീൽ താരം ഡാനി ആൽവസ് സ്പെയിനിൽ പോലീസ് കസ്റ്റഡിയില്‍. ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് ഡാനി ആല്‍വസിനെ ബാഴ്‌സലോണ പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്. ജനുവരി രണ്ടാം തീയതിയാണ് യുവതി ആല്‍വസിനെതിരേ യുവതി പരാതി നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ 30-ാം തീയതി രാത്രി ബാഴ്‌സലോണയിലെ നിശാക്ലബില്‍വെച്ച് ഡാനി ആല്‍വസ് മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. തന്റെ പാന്റ്‌സിനുള്ളില്‍ കൈ കടത്തി അതിക്രമം കാട്ടിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം, സംഭവദിവസം ക്ലബ്ബില്‍പോയിരുന്നതായി വ്യക്തമാക്കിയ ഡാനി ആല്‍വസ്, യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുന്‍പ് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡാനിയെ വിചാരണയ്ക്കായി ബാഴ്‌സലോണയിലെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഡാനി ആല്‍വസ് നിഷേധിച്ചിട്ടുണ്ട്. ‘സംഭവസ്ഥലത്ത് ഞാനുണ്ടായിരുന്നു. എന്‍റെ കൂടെ വേറെയും കുറെ പേരുണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് ഇഷ്‌ടപ്പെടുന്ന ആളാണെന്ന് എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. മറ്റാരുടേയും വ്യക്തിത്വത്തിലേക്ക് കടന്നുകയറാതെ ഞാന്‍ ഡാന്‍സ് ആസ്വദിക്കുകയായിരുന്നു. ആരോപണം…

    Read More »
  • Kerala

    കമ്പിക്ക് പകരം തടി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് വിവാദത്തിലായ റാന്നി വലിയപറമ്പടി, ബണ്ട് പാലം റോഡിന്റെ സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കും

    കമ്പിക്ക് പകരം തടി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് വിവാദത്തിലായ റാന്നി വലിയപറമ്പടി, ബണ്ട് പാലം റോഡിന്റെ സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കും. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ നിർദേശ പ്രകാരമാണ് വീണ്ടും സംരക്ഷണ ഭിത്തി കെട്ടുന്നത്. റോഡ് നിർമ്മാണത്തിൽ നാട്ടുകാർ അശാസ്ത്രീയത ആരോപിച്ചതോടെ വിജിലൻസ് സ്ഥലത്ത് പരിശോധന നടത്തി. കെട്ടി തീരും മുൻപ് തന്നെ പുനർ നിർമ്മാണത്തിനായി സംരക്ഷണ ഭിത്തി പൊളിച്ചുതുടങ്ങി. കോൺക്രീറ്റ് തൂണിന്റെ അശാസ്ത്രീയതെക്കെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സംരക്ഷണ ഭിത്തിക്ക് വേണ്ടത്ര ബലം ഇല്ലെന്ന് കണ്ടെത്തിയത്. ഇതോടെയാണ് ബലപ്പെടുത്തി സംരക്ഷണ ഭിത്തി കെട്ടാൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ നിർദേശം നൽകി. സംരക്ഷണ ഭിത്തി നിർമ്മാണത്തിന് ആണിക്കല്ലുകളായി ഉപയോഗിച്ച കോൺക്രീറ്റ് തൂണുകളിലാണ് തടി കണ്ടെത്തിയത്. പുനർ നിർമ്മാണത്തിൽ ഈ തൂണുകൾ ഉപയോഗിക്കാൻ പാടില്ലെന്നും കരാറുകാരന് നിർദേശം നൽകി. റീ ബിൽഡ് കേരളയുടെ എസ്റ്റിമേറ്റ് പ്രകാരം ആണിക്കല്ലുകളിൽ കമ്പികൾ ഉപയോഗിക്കേണ്ടതില്ല. തടി ഉപയോഗിച്ചത്…

    Read More »
Back to top button
error: