Month: January 2023
-
Crime
ഹജ്ജ് യാത്ര വാഗ്ദാനം ചെയ്ത് പണം തട്ടിൽ: മുങ്ങിയ പ്രതി ഒരു വർഷത്തിന് ശേഷം പിടിയില്‍; 10 വര്‍ഷത്തിനിടെ അനീസ് നേടിയത് കോടികള്‍
മലപ്പുറം: ഹജ്ജ് യാത്രയുടെ പേരിൽ നിരവധി പേരിൽ നിന്നായി കോടികൾ വാങ്ങി മുങ്ങിയ പ്രതി ഒരു വർഷത്തിന് ശേഷം പിടിയില്‍. പോരൂർ പാലക്കോട് ചാത്തങ്ങോട്ട് പുറം ചേന്നൻ കുളത്തിങ്ങൽ അനീസ് (35) ആണ് കഴിഞ്ഞ ദിവസം കൊണ്ടോട്ടി പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ അറസ്റ്റോടെ പുറത്ത് വരുന്നത് വര്‍ഷങ്ങളായി നടത്തിയ കോടികളുടെ വിസ, ജോലി വാഗ്ദാന തട്ടിപ്പുകളാണ്. ബെംഗളൂരുവില്‍ രാഹുൽ എന്ന വ്യാജപ്പേരില്‍ ഒളിവിൽ കഴിഞ്ഞിരുന്ന അനീസിനെ സാഹസികമായാണ് പോലീസ് പിടികൂടിയത്. വ്യാജപ്പേരില്‍ ഒളിവില്‍ കഴിയുമ്പോഴും ഇയാൾ അവിടെ നിന്നും വിവാഹവും കഴിച്ചിരുന്നെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വർഷം കോഴിക്കോട്ടെ ഒരു ട്രാവൽസിൽ വർഷങ്ങളായി അമീറായി പോകുന്ന ഒരു മത പണ്ഡിതന്‍റെ നേതൃത്വത്തിൽ ഹജ്ജ് കർമ്മം നിർവഹിക്കാമെന്ന് പറഞ്ഞ് 50 പേരിൽ നിന്നായി രണ്ടര കോടിയോളം രൂപയാണ് അനീസ് തട്ടിയെടുത്തത്. കൊണ്ടോട്ടി എസിപി വിജയ് ഭാരത് റെഡ്ഡി, എസ്ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസഫ് ടീമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.…
Read More » -
Kerala
ആര്യങ്കാവിൽ പാൽ പിടികൂടിയ സംഭവത്തിൽ ക്ഷീരവികസനവകുപ്പിനെ തള്ളി പാൽ കമ്പനി
തിരുവനന്തപുരം: ആര്യങ്കാവിൽ പാൽ പിടികൂടിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. പത്ത് ദിവസം കഴിഞ്ഞിട്ടും പാൽ ചീത്തയായിരുന്നില്ലെന്ന ക്ഷീരവികസന വകുപ്പിന്റെ വാദം തള്ളുകയാണ് പാൽ വിതരണ കമ്പനി. പാൽ പൂർണമായും ചീത്തയായിരുന്നുവെന്ന് കമ്പനിയുടെ അനലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ചാണ് കമ്പനി അവകാശപ്പടുന്നത്. ആര്യങ്കാവിൽ പിടികൂടിയ 15,300 ലിറ്റർ പാൽ കഴിഞ്ഞദിവസമാണ് കോടതി നിർദ്ദേശപ്രകാരം ക്ഷീരവികസന വകുപ്പ് നശിപ്പിച്ചത്. മുട്ടത്തറ സീവേജ് പ്ലാന്റിലാണ് പാൽ നശിപ്പിച്ചത്. പിടികൂടി പത്ത് ദിവസം കഴിഞ്ഞ് നശിപ്പിക്കുമ്പോഴും പാൽ ചീത്തയായിട്ടില്ലെന്നായിരുന്നു ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാംഗോപാൽ പറഞ്ഞത്. ഇത് തള്ളുകയാണ് പാൽ കൊണ്ടുവന്ന അഗ്രി സോഫ്റ്റ് ഡയറി. പാൽ ചൂടാക്കുമ്പോൾ കട്ട പിടിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന സിഒബി ടെസ്റ്റ് നടത്തിയാണ് കമ്പനി ക്ഷീരവികസന വകുപ്പിന്റെ വാദത്തെ തള്ളുന്നത്. നശിപ്പിക്കുന്ന ഘട്ടത്തിലെടുത്ത സാംപിൾ ശേഖരിച്ചാണ് കമ്പനി പരിശോധന നടത്തിയത്. ക്ഷീരവികസനവകുപ്പിന്റെ വീഴ്ച മറച്ചുപിടിക്കാനാണ് പാൽ കേടുവന്നിരുന്നില്ലെന്ന് പറയുന്നതെന്നാണ് കമ്പനിയുടെ വാദം. ക്ഷീരവികസനവകുപ്പിന്റെ വാദങ്ങളെ പൂർണമായും കമ്പനി നിഷേധിക്കുമ്പോൾ, പ്രാഥമിക പരിശോധന…
Read More » -
LIFE
ആടുതോമയുടെ രണ്ടാം വരവ് ആന ഇല്ലാത്ത ആറാട്ട് ആവില്ലെന്ന് ഭദ്രൻ
മുന്‍കാല ജനപ്രിയ ചിത്രങ്ങളുടെ റീമാസ്റ്റേര്‍ഡ് പതിപ്പുകളുടെ തിയറ്റര്‍ റിലീസ് പല ഭാഷകളിലും മുന്‍പ് സംഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ മലയാളത്തില്‍ അത്തരത്തിലൊന്ന് സംഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ എവര്‍ഗ്രീന്‍ ഹിറ്റ് സ്ഫടികമാണ് 4കെ റെസല്യൂഷനില്‍ റീമാസ്റ്ററിംഗ് നടത്തി എത്തുക. പുതിയ പതിപ്പിന്‍റെ ടീസര്‍ ഏതാനും ദിവസം മുന്‍പ് എത്തിയിരുന്നു. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷം റീമാസ്റ്ററിംഗ് പതിപ്പിലെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് ആസ്വാദകരില്‍ ചിലര്‍ പങ്കുവച്ച ആശങ്കയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭദ്രന്‍. ഭദ്രന്‍റെ കുറിപ്പ് പ്രിയപ്പെട്ടവരെ, ഫെബ്രുവരി 9 ന് സ്ഫടികം തീയേറ്ററുകളിൽ കാണാൻ പ്രതീക്ഷിച്ച് ഇരിക്കുന്നവർക്ക് എൻ്റെ പ്രണാമം. സ്ഫടികത്തെയും എന്നെയും സ്നേഹിക്കുന്ന ഒരു സഹോദരൻ ടീസറിനെ പറ്റി വാചാലനായി ഇട്ട കുറിപ്പ് കണ്ടപ്പോൾ എനിക്ക് പ്രയാസം തോന്നി. ആ വ്യക്തിയോടും നിങ്ങളോടും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഒന്ന് പറയട്ടെ, ടീസറിനെ സിനിമയുടെ പ്രധാന ബാക്ക്ഗ്രൗണ്ട് സ്കോറും ആയി ബന്ധപ്പെടുത്തി ഒരിക്കലും കാണരുത്. ടീസർ കൊണ്ട് ഉദ്ദേശിക്കുന്നത്, അതിൽ സമന്വയിപ്പിച്ചിരിക്കുന്ന…
Read More » -
LIFE
‘പഠാന്റെ’ സത്യസന്ധമായ റിവ്യു പറയൂവെന്ന് ആരാധകൻ; നമ്മൾ ക്രിയേറ്ററാണ്, നിരൂപകരല്ല. സിനിമ നിർമിക്കുന്നതിലെ സന്തോഷമാണ് പ്രധാനമെന്ന് ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ‘പഠാൻ’. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ’. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഷാരൂഖ് ഖാൻ ട്വിറ്ററില്‍ സംവദിക്കവേ ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘പഠാന്റെ’ സത്യസന്ധമായ റിവ്യു പറയൂ എന്നാണ് ഒരു ആരാധകൻ ആവശ്യപ്പെട്ടത്. നമ്മള്‍ ക്രിയേറ്ററാണ്, നിരൂപകരല്ല. വ്യത്യസ്‍ത തൊഴില്‍ വിഭാഗങ്ങളാണ്, സിനിമ നിര്‍മിക്കുന്നതിലെ സന്തോഷമാണ് പ്രധാനം എന്നുമാണ് ഷാരൂഖ് ഖാൻ മറുപടി പറഞ്ഞത്. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. We are creators not critics, different job portfolios…the joy of making films is paramount….nothing else https://t.co/pybN6BAZHp — Shah Rukh Khan (@iamsrk) January 21, 2023 ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി…
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഗുജറാത്തിലെ ബിജെപി എംഎൽഎയ്‌ക്കെതിരെ പോക്‌സോ കേസ്
അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുജറാത്തിലെ ബിജെപി എംഎൽഎ ഉൾപ്പടെ രണ്ടുപേർക്കെതിരെ പോക്‌സോ കേസ്. എംഎൽഎ ഗജേന്ദ്രസിങ് പർമറിനും, മഹേഷ് പട്ടേലിനുമെതിരെയാണ് പൊലീസ് കേസ് എടുത്തത്. ആദ്യം പോലീസ് കേസെടുത്തില്ലെന്നും സംഭവം വിവാദമായതോടെയാണു കേസെടുക്കാൻ തയാറായതെന്നും ആരോപണമുണ്ട്. എംഎൽഎയും ഗുജറാത്തിലെ ബിജെപി നേതാവുമായ പർമറുമായി തങ്ങൾ അടുപ്പത്തിലായിരുന്നെന്ന് കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു.2020 നവംബറിൽ ജായ്‌സാൽമീറിലേക്കുള്ള യാത്രയ്ക്കിടെ ഗജേന്ദ്ര സിങും മഹേഷും ചേർന്ന് മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും തുടർന്ന് ഇരുവരുമായി താൻ വഴക്കിട്ടതായും യുവതി പറയുന്നു. ഇത് സംബന്ധിച്ച് പ്രതികൾക്കെതിരെ പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് യുവതി രാജസ്ഥാനിലെ സിരോഹി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിറ്റിങ് എംഎൽഎയായ ഗജേന്ദ്രസിങ് കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്നെന്നും അതിനാലാണ് പോലീസ് കേസെടുക്കാതിരുന്നതെന്നും ഇവർ പറയുന്നു. അഹമ്മദാബാദ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ തനിക്ക് തുടർച്ചയായി ഭീഷണികൾ വന്ന സാഹചര്യത്തിലാണ് 2021ൽ ആത്മഹത്യക്ക് ശ്രമിച്ചതെന്നും…
Read More » -
India
മല്ലിക സാരാഭായ് ആണെങ്കില്‍ അനുമതിയില്ലെന്ന് മന്ത്രി; ക്ഷേത്രത്തിനുപുറത്ത് നൃത്തംചെയ്യുമെന്ന് മല്ലിക
ഹൈദരാബാദ്: തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യാനൊരുങ്ങി പ്രശസ്ത നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയും കേരള കലാമണ്ഡലം ചാന്‍സലറുമായ മല്ലിക സാരാഭായ്. ക്ഷേത്രത്തിനുള്ളില്‍ നൃത്ത പരിപാടിക്ക് കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡി ‘വാക്കാല്‍’ അനുമതി നിഷേധിച്ചെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിന് പിന്നാലെയാണ് മല്ലിക സൗരാഭായുടെ തീരുമാനം. യുനെസ്‌കോയുടെ അംഗീകാരം ലഭിച്ച് ഒരുകൊല്ലം തികയുന്നതിന്റെ ഭാഗമായി ആദ്യത്തെ രാമപ്പ ഫെസ്റ്റ് നടത്താന്‍ ക്ഷേത്രപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന കാകാതിയ ഹെറിറ്റേജ് ട്രസ്റ്റ് നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ)യോട് അനുമതി തേടിയിരുന്നു. നൃത്തപരിപാടി അവതരിപ്പിക്കാന്‍ മല്ലിക സാരാഭായിയെ ക്ഷണിച്ചതായും അവര്‍ നൃത്തം ചെയ്യാമെന്ന് സമ്മതം അറിയിച്ചതായും ക്ഷേത്രട്രസ്റ്റ് പറഞ്ഞു. എന്നാല്‍ എഎസ്ഐയുടെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ലെന്നും മല്ലിക സാരാഭായ് ആണെങ്കില്‍ പടിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് മന്ത്രി കിഷന്‍ റെഡ്ഡി അറിയിച്ചതായും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ക്ഷേത്ര ട്രസ്റ്റിയുമായ ബി.വി. പാപ റാറു…
Read More » -
LIFE
50 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മാളികപ്പുറം; ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്
ഉണ്ണിമുകുന്ദന്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു മാളികപ്പുറം.വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഒരു ഉണ്ണി മുകുന്ദന്‍ ചിത്രം ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഉണ്ണി മുകുന്ദന്‍ ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു പുതിയ വിശേഷം. മലയാളത്തിന്റെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഉണ്ണിയേട്ടന്‍ ആണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ആരാധകര്‍ പറയുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്‌നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍…
Read More »


