IndiaNEWS

100-ലേയ്ക്ക് പ്രവേശിച്ച ഓംചേരിക്ക് ആദരം, ഫെബ്രുവരി 5 ന് ന്യൂഡൽഹിയിൽ

പ്രവാസി മലയാളികളുടെ കാരണവർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാള നാടക ആചാര്യനായ ഓംചേരി എൻ.എൻ പിള്ള ഫെബ്രുവരി 1 ന് നൂറാം വയസിലേയ്ക്ക് പ്രവേശിക്കുന്നു. :ഓംചേരിപ്രഭ’ എന്ന പേരിൽ പ്രവാസി മലയാളികൾ അദ്ദേഹത്തെ ഫെബ്രുവരി 5 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതൽ ന്യൂഡൽഹി കാനിങ്ങ് റോഡ് കേരള സ്ക്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുന്നു.

ഓംചേരി കാണുവാൻ താത്പര്യം പ്രകടിപ്പിച്ച പരിപാടികൾ ചടങ്ങിൽ അവതരിപ്പിക്കും. ഓംചേരി നാടകങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ കോർത്തിണക്കി ഒരു നാടകം. ഓംചേരിയുടെ കഥ പറയുന്ന ‘വിലാസ ലതിക ബി.എ. ഓണേഴ്സ്,’ ഓംചേരി രചിച്ച മൈക്രോ ഡ്രാമ ‘പ്രാർത്ഥന’ കൂടാതെ കഥകളി, ഓട്ടൻതുള്ളൽ എന്നിവയാണ് അവതരിപ്പിക്കുന്നത്. പരിപാടികൾക്ക് കേരള ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് , കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി ഡോ. വേണു രാജാമണി എന്നിവർ നേതൃത്ത്വം നൽകും. പരിപാടിയുടെ ഏകോപനത്തിനായി കാർട്ടൂണിസ്റ്റ് സുധീർ നാഥിനെ കൺവീനറായി ചുമതലപ്പെടുത്തി.

മലയാളത്തിലെ പ്രമുഖരായ കലാ രാഷ്ട്രിയ സാംസ്കാരിക രംഗത്തുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഡൽഹിയിലേയും എൻ.സി.ആറിലേയും എല്ലാ മലയാളി സംഘടനകളും വ്യക്തികളും ഇതൊരു അറിയിപ്പായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 9968996870 എന്ന നമ്പറിൽ ബന്ധപ്പെടുക.

Back to top button
error: