മദ്യപിച്ച് ഡ്രൈവ് ചെയ്യാനാരംഭിച്ചാൽ വാഹനങ്ങൾ തനിയെ ഓഫാകുന്ന സംവിധാനത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും?
എന്നാൽ ആ വഴിക്കുള്ള വ്യത്യസ്ത ചിന്തയുമായാണ് കണ്ണൂർ കൊളവല്ലൂർ ഹൈസ്കൂളിലെ കുട്ടി ശാസ്ത്രജ്ഞരായ പത്താം ക്ലാസ് വിദ്യാർഥികൾ എം.കെ. അഭയ് രാജ്, അദ്വൈത് എം. ശശികുമാർ എന്നിവർ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് ഒരുങ്ങുന്നത്.
ആൽക്കഹോൾ ഡിറ്റക്ഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ഡിം ആൻഡ് ബ്രൈറ്റ് ലൈറ്റ്, ടില്‍ടിങ് അലർട്ട്, ഓവർ സ്പീഡ് ഡിറ്റക്ഷൻ, ആന്റി സ്ലീപ് ഡിറ്റക്ഷൻ എന്നീ സംവിധാനങ്ങളിലൂടെ വാഹന യാത്രാസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മോഡലുകൾ ദക്ഷിണേന്ത്യയിലെ ആറു സംസ്ഥാനങ്ങൾ മാറ്റുരക്കുന്ന വേദിയിലേക്കാണ് തയ്യാറെടുക്കുന്നത്.
ആൽക്കഹോൾ പിടിച്ചെടുക്കുന്ന സെൻസറാണ് ഇതിന്റെ ഹൈലൈറ്റ്. മദ്യപിച്ച് വാഹനം ഓടിക്കാൻ തുടങ്ങിയാൽ പൊലീസിന് സന്ദേശം നൽകും. വാഹനം ഓഫാകും. ഈ മാസം തൃശൂരിലാണ് ശാസ്ത്രമേ.