Month: January 2023

  • Kerala

    സംരംഭക സംഗമം: ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകൾ കേരളത്തിൽ, വ്യാജ കണക്കുകള്‍ പറഞ്ഞ് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

    കൊച്ചി: കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നുമുള്ള സർക്കാർ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യാജ കണക്കുകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ യൂണിറ്റുകളിൽ തമിഴ്‌നാട്ടിൽ 4.5 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടായപ്പോൾ കേരളത്തിൽ അത് 0.76 ലക്ഷം കോടി രൂപയുടേതാണ്. വിവിധ വ്യവസായ യൂണിറ്റുകളിൽ തമിഴ്‌നാട് 26 ലക്ഷം തൊഴിലവസരങ്ങൾ സൃഷിടിച്ചപ്പോൾ കേരളത്തിൽ 3.34 ലക്ഷമായി ചുരുങ്ങി. ചെറുകിട വ്യവസായ യൂണിറ്റുകളുടെ കാര്യത്തിലും ദക്ഷിണേന്ത്യയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് കേരളമാണ്. ബാങ്കുകളിൽ നിന്ന് നേരിട്ട് വായ്പയെടുത്ത് വ്യക്തികൾ സ്വന്തം നിലയിൽ തുടങ്ങുന്ന സംരംഭങ്ങളും സർക്കാരിന്റെ കണക്കിൽപ്പെടുത്തി മേനി നടിക്കാനാണ് വ്യവസായ വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ വ്യവസായ…

    Read More »
  • India

    വിമാനത്തിൽ എമർജൻസി വാതിലിനടുത്തുള്ള സീറ്റിലാണ്, പക്ഷേ തുറക്കില്ല’; തേജസ്വിയെ ട്രോളി ദയാനിധി മാരൻ

    ചെന്നൈ: ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് വിവാദത്തിലായ ബി.ജെ.പി. എം.പി. തേജസ്വി സൂര്യയെ ട്രോളി ഡി.എം.​കെ. നേതാവും എം.പിയുമായ ദയാനിധി മാരൻ. തേജസ്വിയെ പരിഹസിച്ചുകൊണ്ടുള്ള വിഡിയോയാണ് മാരൻ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിന്റെ എമർജൻസി വാതിലിന് അടുത്തുള്ള സീറ്റിൽ ഇരുന്നുകൊണ്ടാണ് ദയാനിധി മാരന്റെ വിഡിയോ. താൻ എമർജൻസി വാതിലിനു സമീപമാണ് ഇരിക്കുന്നതെന്നും എന്നാൽ വാതിൽ തുറക്കില്ലെന്നുമാണ് ദയാനിധി മാരൻ പറയുന്നത്. ‘ഞാൻ കോയമ്പത്തൂരേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ്. എമർജൻസി വാതിലിനടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്‌, പക്ഷേ വാതിൽ തുറക്കില്ല. അത് വിമാനത്തിനും മറ്റുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് വഴി ഒരുപാട് സമയം ലാഭിക്കാം, ക്ഷമാപണക്കത്ത് എഴുതേണ്ടി വരില്ലല്ലോ’. മാരൻ പരിഹസിച്ചു. കഴിഞ്ഞ ഡിസംബറിലാണ് തേജസ്വിയെ വിവാദത്തിലാക്കിയ സംഭവമുണ്ടായത്. ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് യാത്ര തിരിക്കാനിരുന്ന വിമാനം പറന്നുയരുന്നതിനിടെ തേജസ്വി എമർജൻസി വാതിൽ തുറക്കുകയായിരുന്നു. ഇതിനെത്തുടർന്ന് വിമാനം രണ്ടു മണിക്കൂർ വൈകുകയും ചെയ്തു. എന്നാൽ തേജസ്വിയുടെ പേര് ആദ്യം പുറത്തുവന്നിരുന്നില്ല. സംഭവം നടന്ന് ഒരു…

    Read More »
  • Local

    നീണ്ടൂർ ശ്രീനാരായണ ശാരദ ക്ഷേത്രത്തിലെ ചതയ ഉത്സവം ഇന്നു തുടങ്ങും

    ഏറ്റുമാനൂർ: നീണ്ടൂർ 973-ാം നമ്പർ എസ്. എൻ.ഡി. പി.യോഗം അരുണോദയം ശ്രീനാരായണ – ശാരദ ക്ഷേത്രത്തിലെ ചതയ ഉത്സവം 22 – മുതൽ 26 – വരെ നടക്കും. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി രഞ്ജിത്ത് രാജന്റെയും മേൽശാന്തി വി.കെ. അനീഷ് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ മഹാഗണപതി ഹോമം. വൈകിട്ട് ആറിന് കലാസന്ധ്യ കോട്ടയം എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്യും. 23 -ന് രാവിലെ ഏഴ് മുതൽ 12 -വരെ കൊടിമരിച്ചുവട്ടിൽ നിറപറ സമർപ്പണം, 10.30 – ന് ശീവേലി, വൈകിട്ട് 5.15 – ന് ദേശ താലപ്പൊലി. ആറാട്ട് മണ്ഡപത്തിൽ 7.30- ന് കുട്ടികളുടെ കലാപരിപാടികൾ. 24 – ന് രാവിലെ 10- ന് ചതയപൂജ, 11- ന് ശിവഗിരി മഠം ശിവനാരായണ തീർഥസ്വാമികളുടെ അനുഗ്രഹപ്രഭാഷണം , 12. 30 – ന് പ്രസാദഊട്ട്. വൈകുന്നേരം നാലിന് നീണ്ടൂർ ചതയ മഹോത്സവ ഘോഷയാത്ര, ആറിന് പ്രാവട്ടം…

    Read More »
  • LIFE

    ‘വാരിസി’ൽ വലിയ പ്രാധാന്യമില്ലാത്ത വേഷം, എന്നിട്ടും അ‌ഭിനയിച്ചത് വിജയിയോടുള്ള ആരാധനമൂലമെന്ന് രശ്മിക മന്ദാന

    ‘വാരിസി’ൽ വലിയ പ്രാധാന്യമില്ലാത്ത വേഷമാണെങ്കിലും ചിത്രത്തിൽ അ‌ഭിനയിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം രശ്മിക മന്ദാന. രണ്ട് പാട്ടുകളേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും ഞാൻ ആ സിനിമ ചെയ്‍തുവെന്നത് എന്റെ തീരുമാനമായിരുന്നു. രണ്ട് പാട്ടുകളല്ലാതെ ചെയ്യാനൊന്നുമില്ലെന്ന് ഞാൻ വിജയ് സാറിനോട് പറയുമായിരുന്നു. പക്ഷേ ആ സിനിമ ചെയ്യും എന്ന ബോധപൂർവമായ തീരുമാനത്തിന് കാരണം വിജയ് സാറിനൊപ്പം പ്രവർത്തിക്കാനാകും എന്നതായിരുന്നു. വളരെക്കാലമായി ഞാൻ ആരാധിക്കുന്ന ഒരാളാണ് അദ്ദേഹം എന്നതും അതിന്റെ കാരണമാണ് എന്ന് ഒരു അഭിമുഖത്തിൽ രശ്‍മിക മന്ദാന പറഞ്ഞു. വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ…

    Read More »
  • Crime

    കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരന്റെ പരാക്രമം, ചില്ല് എറിഞ്ഞുടച്ചു; ഒടുവിൽ ജീവനക്കാരും യാത്രക്കാരും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

    തിരുവനന്തപുരം: ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരന്റെ പരാക്രമം, ചില്ല് എറിഞ്ഞുടച്ചു; ഒടുവിൽ ജീവനക്കാരും യാത്രക്കാരും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അക്രമാസക്തനായ ഇയാൾ യാത്രക്കാരെ മർദ്ദിച്ചു. തുടർന്ന് ബസ്സ് ആറ്റിങ്ങൽ ഡിപ്പോയിലെത്തിയപ്പോൾ പുറത്തിറങ്ങിയ അക്രമി, ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞു തകർത്തു. തടഞ്ഞുവെച്ച കെ എസ് ആർ ടി സി ജീവനക്കാർക്ക് നേരെയും ആക്രമമുണ്ടായി. ഇതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് അക്രമിയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. വികാസ് ഭവൻ ഡിപ്പോയിലെ ബസാണ് തകർത്തത്. തിരുവനന്തപുരത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസ്സിൽ കണിയാപുരം ഡിപ്പോയിൽ നിന്ന് കയറിയ യാത്രക്കാരനാണ് അക്രമാസക്തനായത്. യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ ബസിനുള്ളിൽ അക്രമാസക്തനാകുകയായിരുന്നു എന്ന് ജീവനക്കാർ പറയുന്നു. അസഭ്യം വിളിച്ച് ഇയാൾ ബഹളം ഉണ്ടാക്കുന്നത് ചോദ്യംചെയ്ത രണ്ടു യാത്രക്കാരെ ഇയാൾ മർദ്ദിച്ചു. തുടർന്ന് ബസ് ആറ്റിങ്ങൽ ഡിപ്പോയിലെത്തിയപ്പോൾ പുറത്തിറങ്ങിയ അക്രമി ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞു തകർത്തു. മറ്റ് യാത്രക്കാരും…

    Read More »
  • Crime

    കവർച്ചക്കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചു മുങ്ങിയ പ്രതി പിടിയിൽ

    കോഴിക്കോട്: ​​​ക്ഷേത്രക്കവർച്ചാക്കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചു മുങ്ങിയ പ്രതി പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുറ്റിക്കാട്ടൂർ കീഴ് മഠത്തിൽ മീത്തൽ മുഹമ്മദ് തായിഫി(19)നെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ എൻ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ മാസം മൂന്നാം തിയ്യതി പുലർച്ചെ കുറ്റിയിൽ താഴത്തുള്ള വീട്ടിൽ നിർത്തിയിട്ടിരുന്ന ഒന്നരലക്ഷം രൂപയുടെ ബൈക്കാണ് പ്രതിയും സംഘവും ചേർന്ന് മോഷണം നടത്തിയത്. പൊക്കുന്ന് സ്വദേശിയായ അക്ഷയും ഫറോക്ക് സ്വദേശി മുഹമ്മദ് ഫായിസും നേരത്തെ പിടിയിലായിരുന്നു. കൂട്ടാളികൾ പിടിയിലായതറിഞ്ഞ് തായിഫ് ഒളിവിൽ പോവുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ സിറ്റി ക്രൈം സ്ക്വാഡ് തിരച്ചിൽ ഊർജിതമാക്കിയതിനെ തുടർന്ന് പ്രതി അയൽ ജില്ലകളിൽ രഹസ്യമായി താമസിക്കുകയായിരുന്നു. കോഴിക്കോട് സിറ്റിയിൽ ഇടയ്ക്ക് പ്രതി വരാറുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെഇ ബൈജു ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് പാളയം…

    Read More »
  • Careers

    കുട്ടിക്കായികതാരങ്ങളുടെ ശ്രദ്ധയ്ക്ക്…. ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ സെലക്ഷൻ ഈ മാസം 27 മുതൽ

    തിരുവനന്തപുരം: സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ (ഖേലോ ഇന്ത്യ സ്‌റ്റേറ്റ് സെന്റർ ഓഫ് എക്‌സലൻസ്), കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2023-24 അധ്യയന വർഷത്തെ സെലക്ഷൻ ജനുവരി 27 മുതൽ വിവിധ കേന്ദ്രങ്ങളിലായി നടത്തും. ജില്ലാ കേന്ദ്രങ്ങൾക്കു പുറമെ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചും സെലക്ഷൻ നടത്തും. 6,7,8, പ്ലസ് വൺ ക്ലാസുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആയിരിക്കും സെലക്ഷൻ. 6,7 ക്ലാസുകളിലേക്കുള്ള സെലക്ഷൻ കായികക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 1 ക്ലാസുകളിലേക്കുള്ളത് കായിക ക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്. 9,10 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്ക് സംസ്ഥാന തലത്തിൽ മെഡൽ കരസ്ഥമാക്കണം. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിങ്, ജൂഡോ, തയ്ക്വാണ്ടോ, വോളിബോൾ, റെസ്ലിങ് എന്നീ ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ക്രിക്കറ്റിൽ പെൺകുട്ടികൾക്ക് മാത്രവുമായിരിക്കും സെലക്ഷൻ. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാഥമിക സെലക്ഷനിൽ മികവ്…

    Read More »
  • Crime

    ഗുണ്ടാനേതാവ് ഓം പ്രകാശിൻ്റെ വീട്ടിൽ പൊലിസ് റെയ്ഡ്

    തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിലെ പ്രതിയായ ഗുണ്ടാനേതാവ് ഓം പ്രകാശിൻെറ വീട്ടിൽ പൊലിസ് റെയ്ഡ്. കവടിയാറുള്ള ഫ്ലാറ്റിൻെറ വാതിൽ തകർത്താണ് പൊലീസ് പരിശോധന നടത്തിയത്. പാറ്റൂർ ആക്രണത്തിൽ ഓം പ്രകാശിൻെറ പങ്ക് വ്യക്തമായി ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടിൽ പരിശോധന നടത്താൻ പൊലീസ് തയ്യാറായത്. ഓം പ്രകാശിന്റെ ഡ്രൈവർ ഇബ്രാഹിം റാവുത്തർ, സൽമാൻ എന്നീ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു. മൂന്ന് എടിഎം കാർഡുകള്‍ പൊലീസിന് ഫ്ലാറ്റിൽ നിന്നും ലഭിച്ചു. പാറ്റൂർ അക്രണത്തിന് ശേഷം കവടിയാറുള്ള ഫ്ലാറ്റിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. അതിനിടെ, പാറ്റൂർ ആക്രമക്കേസിലെ മുഖ്യപ്രതി ഓം പ്രകാശിൻറെ സഹായികളായ ഗുണ്ടകൾ കോടതിയിൽ കീഴടങ്ങി. അന്വേഷണം ശക്തമാണെന്ന് ആവർത്തിക്കുന്ന പൊലീസിൻറെ കണ്ണ് വെട്ടിച്ചാണ് നാലു ഗുണ്ടകൾ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കീഴടങ്ങിയത്. ഓം പ്രകാശ് അടക്കമുള്ള പാറ്റൂർ കേസിലെ പ്രതികൾ ഒളിവിലാണെന്നും അന്വേഷണം സംസ്ഥാനത്തും പുറത്തും ശക്തമാക്കിയെന്നുമാണ് പൊലീസ് എല്ലാ ദിവസവും ആവർത്തിച്ചുകൊണ്ടിരുന്നത്. ഗുണ്ടകൾ ഊട്ടിയിൽ…

    Read More »
  • NEWS

    യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

    ദുബൈ: യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്‍പോർട്ട് സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാനുളള നടപടി സ്വീകരിച്ചതായി ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ബിഎൽഎസിന്റെ മൂന്ന് കേന്ദങ്ങൾ യുഎഇയിൽ സജ്ജമാക്കിയതായി കോൺസുലേറ്റ് അറിയിച്ചു. ദുബായിൽ രണ്ടു കേന്ദ്രങ്ങളിലും ഷാർജയിൽ ഒരിടത്തുമാണ് സേവനങ്ങൾ ലഭിക്കുക. ദുബൈ അല്‍ ഖലീജ് സെന്റര്‍, ബര്‍ദുബൈ ഹബീബ് ബാങ്ക് എ.ജി സൂറിച്ച് അല്‍ ജവാറ ബില്‍ഡിങ്, ഷാര്‍ജ അബ്ദുല്‍ അസീസ് മാജിദ് ബില്‍ഡിങിലെ എച്ച്.എസ്.ബി.സി സെന്റര്‍ എന്നിവയാണ് ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നത്. ഈ ആഴ്ച മുതൽ ഇത് നടപ്പാക്കി തുടങ്ങുമെന്ന് അധികൃതർ  അറിയിച്ചു. യുഎഇയിലെ പ്രവാസികൾക്ക് വലിയതോതിൽ ​ഗുണം ലഭിക്കുന്ന നടപടിയാണിത്. അതേസമയം യുഎഇ സര്‍ക്കാറിന്റെ അവധി ദിനങ്ങളിലും റമദാന്‍ മാസത്തിലെ ഞായറാഴ്ചകളിലും (2023 മാര്‍ച്ച് 23 മുതല്‍ 2023 ഏപ്രില്‍ 22 വരെയുള്ള ഞായറാഴ്ചകളില്‍) സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയില്ല. ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം മൂന്ന്…

    Read More »
  • Kerala

    എല്ലാത്തിലും പ്രതികരിക്കാൻ ഞാൻ മന്ത്രിയല്ല, മറ്റാരോടെങ്കിലും ചോദിക്കൂ… ശങ്കർ മോഹന്റെ രാജിയിൽ അടൂരിന്റെ പ്രതികരണം ഇങ്ങനെ

    തിരുവനന്തപുരം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും ശങ്കർ മോഹൻ രാജിവെച്ചതിൽ പ്രതികരിക്കാനില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ. ചെയർമാൻ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അടൂർ. ‘കാണുന്നിടത്തെല്ലാം പ്രതികരിക്കാനില്ല. എല്ലാ വിഷയത്തിലും പ്രതികരിക്കാൻ ഞാൻ മന്ത്രിയല്ല. രാജിയിൽ പ്രതികരണം അറിയണമെങ്കിൽ മറ്റാരോടെങ്കിലും പോയി ചോദിക്കൂവെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഉച്ചക്ക് 12 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് ശങ്കർ മോഹൻ രാജി സമർപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനും രാജിയുടെ പകർപ്പ് നൽകിയിട്ടുണ്ട്. ജാതിവിവേചനം ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ നേരിട്ടിരുന്ന ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. കഴിഞ്ഞ ഡിംസംബർ അഞ്ച് മുതലായിരുന്നു ശങ്കർ മോഹനെതിരെ വിദ്യാർത്ഥികൾ സമരം ആരംഭിച്ചിരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നടക്കുന്നുവെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളും ശുചീകരണ തൊഴിലാളികളും സമരം തുടങ്ങിയിരുന്നത്. സമരത്തെയും വിദ്യാർത്ഥികളെയും അധിക്ഷേപിച്ച അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവനകളും വിവാദത്തിലായിരുന്നു. ജാതി വിവേചനം നടക്കുന്നില്ലെന്നാണ് അടൂർ പറഞ്ഞിരുന്നത്.…

    Read More »
Back to top button
error: