Month: January 2023

  • Crime

    15 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; പ്രതിക്ക് നൂറുവര്‍ഷം കഠിന തടവും പിഴയും

    പത്തനംതിട്ട: പതിനഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് നൂറുവര്‍ഷം കഠിനതടവും പിഴയും. പ്രമാടം കൈതക്കര പാപ്പിമുരുപ്പേല്‍ കോളനിയില്‍ പാലനില്‍ക്കുന്നതില്‍ ബിനുവിനെ (37)ആണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. രണ്ടരലക്ഷം രൂപ പിഴ ഒടുക്കണമെന്നും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ നാലുവര്‍ഷംകൂടി തടവുണ്ട്. ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയതിനും പതിനാറ് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനുമുള്ള ശിക്ഷകള്‍ പ്രത്യേകം അനുഭവിക്കണം. മറ്റു വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. എല്ലാംകൂടി എണ്‍പതുവര്‍ഷം തടവില്‍ കഴിയണം. പ്രോസിക്യൂഷനുവേണ്ടി പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. 2020-ലെ മധ്യവേനല്‍ അവധിക്കാണ് സംഭവം. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പലവട്ടം ബലാത്സംഗംചെയ്തു. പിന്നീട് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. ആശുപത്രിയില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ട വനിതാ പോലീസ് കേസ് എടുക്കുകയായിരുന്നു. വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ എ.ആര്‍.ലീലാമ്മയാണ് കുറ്റപത്രം നല്‍കിയത്. വിചാരണയുടെ അന്തിമഘട്ടത്തില്‍ ചോദിച്ചപ്പോള്‍, പെണ്‍കുട്ടിയെ വിവാഹം…

    Read More »
  • Kerala

    കാരാപ്പുഴ ഡാം റിസർവോയറിൽ ആദിവാസി ദമ്പതികൾ സഞ്ചരിച്ച കുട്ടത്തോണി മറിഞ്ഞു; ഭർത്താവ് രക്ഷപ്പെട്ടു, യുവതിയ്ക്കായി തെരച്ചിൽ

    കൽപ്പറ്റ: കാരാപ്പുഴ ഡാം റിസർവോയറിൽ ആദിവാസി ദമ്പതികൾ സഞ്ചരിച്ച കുട്ടത്തോണി മറിഞ്ഞു; ഭർത്താവ് രക്ഷപ്പെട്ടു, യുവതിയ്ക്കായി തെരച്ചിൽ. റിസർവോയറിലൂട കുട്ടത്തോണിയിൽ വിറകെടുക്കാൻ പോയ ആദിവാസി ദമ്പതികളാണ് ഇന്നലെ ​വൈകിട്ട് അപകടത്തിൽപ്പെട്ടത്. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്. അപകടമുണ്ടായ ഉടനെ ഭർത്താവ് ബാലൻ നീന്തി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റിസർവോയറിന്റെ ഏഴാം ചിറ ഭാഗത്ത് വെച്ചാണ് കുട്ടത്തോണി മറിഞ്ഞതെന്നാണ് നിഗമനം. ഭർത്താവുമൊത്ത് വിറക് ശേഖരിക്കാനായി പോയതായിരുന്നു മീനാക്ഷി. തോണി മറിഞ്ഞതോടെ മീനാക്ഷി മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും റിസർവോയറിൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും മീനാക്ഷിയെ കണ്ടെത്താനായില്ല. ഇരുൾ പരന്നതോടെ വൈകുന്നേരം ആറു മണിയോടെ തെരച്ചിൽ താൽക്കാലികമായി നിർത്തി. ഇന്നും മീനാക്ഷിക്കായി തെരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. കൽപ്പറ്റ ഫയർ സ്റ്റേഷനിലെ അസി. സ്‌റ്റേഷൻ ഓഫീസർ വർഗീസ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ മോഹനൻ, ഹെൻട്രി ജോർജ്, ടി.…

    Read More »
  • Crime

    ലോസ് ആഞ്ചലസ് വെടിവയ്പ്: ഏഷ്യന്‍ വംശജനായ അക്രമി പോലീസ് വളഞ്ഞപ്പോള്‍ സ്വയം വെടിവച്ച് മരിച്ചു

    ലോസ് ഏഞ്ചല്‍സ്: ചൈനീസ് പുതുവത്സരാഘോഷത്തിനിടെ 10 പേരെ വെടിവച്ചു കൊന്ന അക്രമിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഏഷ്യന്‍ വംശജനായ ഹൂ കാന്‍ ട്രാന്‍ (72) എന്നയാളെയാണ് വാനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് വളഞ്ഞതോടെ ഇയാള്‍ സ്വയം നിറയൊഴിക്കുകയായിരുന്നു. ലോസ് ഏഞ്ചല്‍സിലെ മോണ്ടെറേ പാര്‍ക്കില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10.20 നായിരുന്നു (ഇന്ത്യന്‍ സമയം ഞായര്‍ രാവിലെ 11.50 ) സംഭവം. ചൈനീസ് പുതുവര്‍ഷ ആഘോഷത്തിനായി ഒത്തുകൂടിയവര്‍ക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ആക്രമത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ അക്രമിക്കായുള്ള തെരച്ചില്‍ സുരക്ഷാ ഏജന്‍സികള്‍ ആരംഭിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറെടുപ്പു തുടങ്ങി. അക്രമിയുടെ വാന്‍ വളതോടെ ഉള്ളില്‍നിന്ന് വെടിയൊച്ച മുഴങ്ങി. സംഭവസ്ഥലത്തുതന്നെ ഇയാള്‍ മരിച്ചെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ ഒറ്റയ്ക്കാണ് കൂട്ടക്കൊല നടത്തിയതെന്നും കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ലോസ് ഏഞ്ചലസിന് 13 കിലോമീറ്റര്‍ കിഴക്കാണ് മോണ്ടറേ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.…

    Read More »
  • Crime

    ശ്രദ്ധ വാൽക്കർ വധക്കേസിൽ കുറ്റപത്രം തയാർ; മൂവായിരം പേജുകൾ, നൂറു സാക്ഷിമൊഴികൾ…

    ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധ വാൽക്കർ കൊലപാതകക്കേസിൽ കുറ്റപത്രം തയാർ. നിർണായകമായ ഇലക്ട്രോണിക്, ഫൊറൻസിക് തെളിവുകൾ, നർക്കോട്ടിക് പരിശോധന ഫലം തുടങ്ങിയവ ഉൾപ്പെടുന്ന മൂവായിരം പേജുള്ള കുറ്റപത്രമാണ് ഡൽഹി പോലീസ് തയാറാക്കിയത്. നിയമവിദഗ്ധരുടെ പരിശോധനയ്ക്കുശേഷം ഈ മാസമൊടുവിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. 100 സാക്ഷികളുടെ മൊഴികൾ, പ്രതി അഫ്താബ് പൂനെവാലയുടെ കുറ്റസമ്മത മൊഴി, നാർകോ പരിശോധനാഫലം തുടങ്ങിയവയും കുറ്റപത്രത്തിലുണ്ട്. 2022 മേയ് 18-നാണ് പങ്കാളിയായ ശ്രദ്ധ വാൽക്കറെ അഫ്താബ് പൂനെവാല അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി പ്രതി ഫ്രിഡ്ജിൽ സൂക്ഷിച്ചു. പിന്നീട് ഓരോ ദിവസങ്ങളായി മൃതദേഹാവശിഷ്ടങ്ങൾ ഡൽഹി മെഹ്‌റൗളിയിലെ വനമേഖലയിൽ ഉപേക്ഷിക്കുകയായിരുന്നു. മകളെക്കുറിച്ച് യാതൊരു വിവരമില്ലെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബറിൽ ശ്രദ്ധയുടെ പിതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് അരുംകൊലയുടെ വിവരം പുറംലോകമറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അഫ്താബ് പൂനെവാല അറസ്റ്റിലാകുന്നത്. പൊലീസ് നടത്തിയ തെളിവെടുപ്പിൽ വനമേഖലയിൽനിന്ന് ചില അസ്ഥികൾ കണ്ടെടുത്തിരുന്നു. ഇത് കൊല്ലപ്പെട്ട ശ്രദ്ധയുടേതാണെന്ന് ഡിഎൻഎ.…

    Read More »
  • Movie

    ജോഷി- മമ്മൂട്ടി- ഡെന്നീസ് ജോസഫ് ടീമിന്റെ ‘ശ്യാമ’ തീയേറ്ററുകളിലെത്തിയത് 1986 ജനുവരി 23 ന്

    സിനിമ ഓർമ്മ ജോഷി- ഡെന്നീസ് ജോസഫ്- മമ്മൂട്ടി ടീമിന്റെ ‘ശ്യാമ’യ്ക്ക് 37 വയസ്സ്. 1986 ജനുവരി 23 ന് റിലീസ് ചെയ്‌ത ചിത്രത്തിൽ നാദിയ മൊയ്‌തുവാണ് ടൈറ്റിൽ റോളിൽ അഭിനയിച്ചത്. ജിതേന്ദ്ര- ഹേമമാലിനി എന്നിവർ അഭിനയിച്ച, ഗുൽസാർ നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘കിനാര’ എന്ന ഹിന്ദി ചിത്രമായിരുന്നു ‘ശ്യാമ’യ്ക്ക് പ്രചോദനം. ജോഷിയുടെ ആ രാത്രി, സന്ദർഭം, നിറക്കൂട്ട് തുടങ്ങിയ ഹിറ്റുകൾ നിർമ്മിച്ച ജൂബിലി ജോയ് തോമസ് ആണ് നിർമ്മാണം. ‘ശ്യാമ’യ്ക്ക് ശേഷം വന്ന ഈ ടീമിന്റെ ‘ന്യൂഡൽഹി’ സർവകാല ഹിറ്റാണ്. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് രണ്ടര ദിവസം കൊണ്ട് എഴുതിയ രചന എന്ന നിലയിൽ ‘ശ്യാമ’ വാർത്താ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. ‘ശ്യാമ’ റിലീസ് ചെയ്‌ത 1986 ൽ ഡെന്നീസിന്റെതായി 7 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. കാമുകൻ ആക്സിഡന്റിൽ പെട്ട് മരിച്ചതിന്റെ ഉത്തരവാദിയായ പുരുഷനുമായി പിന്നീട് പ്രണയത്തിലാവുന്ന പെൺകുട്ടിയാണ് ശ്യാമ. ജോഷിയുടെ ‘ധീര ‘എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളും പ്രശസ്‌ത സംഗീത സംവിധായകനുമായിരുന്ന രഘുകുമാർ…

    Read More »
  • Kerala

    നിയമസഭാ സമ്മേളനത്തിന് നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം; ബജറ്റ് അടുത്ത മാസം 3ന്

    തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും. ഫെബ്രുവരി 3 നാണ് സംസ്ഥാന ബജറ്റ്. നിയമസഭാ കലണ്ടറിലെ ദൈര്‍ഘ്യമേറിയ സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. ഇന്ന് മുതൽ മാര്‍ച്ച് 30 വരെയാണ് നിയമസഭ സമ്മേളിക്കുക. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ വലിയ മാറ്റങ്ങളൊന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് വിവരം. സാമ്പത്തിക ഞെരുക്കത്തിൽ കേന്ദ്രത്തെ പഴിചാരുന്ന പരാമര്‍ശങ്ങളടക്കം നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. ഗവര്‍ണറോടുള്ള എതിര്‍പ്പുകാരണം നയപ്രഖ്യാപനം ഒഴിവാക്കുന്നത് പോലും സർക്കാർ ചിന്തിച്ചിരുന്നെങ്കിലും, അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. അതേസമയം സാമ്പത്തിക ഞെരുക്കം, ധൂര്‍ത്ത് പൊലീസ്- ഗുണ്ടാ ബന്ധം തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യസുരക്ഷ, ബഫർ സോണ്‍ പ്രതിസന്ധി എന്നിവയ്ക്ക് ഈ സഭാ കാലയളവിൽ ഊന്നൽ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പൊതു വിഷയങ്ങളിൽ കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത നീക്കത്തിന് പ്രതിപക്ഷം സന്നദ്ധമാണ്. പക്ഷെ സാമ്പത്തിക പ്രതിസന്ധി പ്രധാനമായും സംസ്ഥാനത്തിന്‍റെ ഭാഗത്തുള്ള…

    Read More »
  • Kerala

    ആലപ്പുഴ ദേശീയ പാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയുമായി കൂട്ടിയിടിച്ച് 5 മരണം; മരിച്ചത് തിരുവനന്തപുരം, കൊല്ലം സ്വദേശികൾ

        ദേശീയപാതയില്‍ അമ്പലപ്പുഴ കക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിന്‍, സുമോദ് എന്നിവരും കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി അമലുമാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ഐ.എസ്.ആര്‍.ഒ കാന്റീനിലെ താത്കാലിക ജീവനക്കാരാണ് മരിച്ച അഞ്ചുപേരുമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറില്‍ സഞ്ചരിച്ചവരാണ് മരിച്ച അഞ്ചുപേരും. സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍നിന്ന് അരി കയറ്റിവന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. നാലുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. കാര്‍ അമിതവേഗത്തില്‍ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അപകട വിവരമറിഞ്ഞ് തൊട്ടടുത്തുള്ള അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍നിന്ന് പോലീസുകാര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക്  അപകടത്തില്‍പ്പെട്ടവരെ കാറില്‍നിന്ന് പുറത്തെടുക്കാനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. മരിച്ചവരുടെ ബന്ധുക്കള്‍ രാവിലെയോടെ ആശുപത്രിയില്‍ എത്തിച്ചേർന്നിട്ടുണ്ട്.

    Read More »
  • Kerala

    ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായി നടിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ്, സ്വാതി റഹിം അറസ്റ്റിൽ

    ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനെന്നും സിനിമാക്കാരുമായി വ്യാപക വ്യക്തി ബന്ധമെന്നും പ്രചരിപ്പിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ തൃശൂർ സ്വദേശി സ്വാതി റഹിം അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ ‘സേവ് ബോക്സി’ന്റെ ഉടമയാണ് സ്വാതി റഹിം. ‘സേവ് ബോക്സി’ന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ഒട്ടേറെ പേരിൽ നിന്നായി വൻനിക്ഷേപങ്ങൾ വാങ്ങി കബിളിപ്പിച്ചു എന്നാണ് പരാതി. പ്രതിമാസം വലിയൊരു തുക ലാഭമായി കിട്ടുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചു. പക്ഷേ, ലാഭം കിട്ടിയില്ല. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സ്വാതി റഹിമിന്റെ പേരിൽ നിരവധി പരാതികളാണ് ഉയർന്നു വന്നത്. പലതും മധ്യസ്ഥം പറഞ്ഞ് തീർക്കാൻ ശ്രമിച്ചു. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ മാത്രം മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തു. ‘സേവ് ബോക്സി’ന്റെ ലോഞ്ചിങ്ങ് വലിയ പരിപാടിയായി തൃശൂരിൽ നടത്തിയിരുന്നു. ഒട്ടേറെ സിനിമാ താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ പുതിയ ഐ ഫോണുകളെന്ന പേരിൽ സിനിമാ താരങ്ങൾക്ക് നൽകിയ സമ്മാനം തട്ടിപ്പായിരുന്നു. ആളുകൾ ഉപേക്ഷിച്ച ഐ ഫോണുകൾ പൊടി തട്ടി പുതിയ…

    Read More »
  • Kerala

    25 കോടി ഓണം ബംപർ അടിച്ച് താരമായ അനൂപ് ലോട്ടറിക്കച്ചവടത്തിലേക്ക്

    കഴിഞ്ഞ വർഷത്തെ 25 കോടിയുടെ ഓണം ബംപർ ജേതാവായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് ലോട്ടറികച്ചവടം തുടങ്ങി. മണക്കാട് ജംങ്ഷനിലാണ് ജനുവരി 20ന് കട തുറന്നത്. അനൂപിന്റെയും ഭാര്യ മായയുടേയും പേരുകളുടെ ആദ്യാക്ഷരം ചേർത്ത് എം.എ ലക്കി സെന്റർ എന്നാണ് കടയ്ക്ക് നൽകിയിരിക്കുന്ന പേര്. ബംപർ അടിച്ചശേഷം പലപ്പോഴായി അനൂപ് ലോട്ടറിയെടുക്കുകയും 5,000 രൂപവരെ സമ്മാനം ലഭിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഭാഗ്യവാന്റെ കൈയിൽ നിന്ന് ലോട്ടറി വാങ്ങാൻ നിരവധിപ്പേർ കടയിൽ എത്തുന്നുണ്ട്. വൈകാതെ തന്നെ സ്വന്തമായി ഏജൻസിയും തുടങ്ങാനാണ് അനൂപിന്റെ പ്ലാൻ. ലോട്ടറിക്കട തുടങ്ങാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്ന് അനൂപിന്റെ ഭാര്യ മായ പറയുന്നു. രണ്ടാമത്തെ കുഞ്ഞിന് 31 ദിവസം കഴിഞ്ഞതേയുള്ളൂ. അങ്കിത അനൂപ് എന്നാണ് പേര്. കുഞ്ഞിനെ നോക്കുന്നതിനിടെ കടയിലേക്ക് പോകാനോ സഹായിക്കാനോ പറ്റിയിട്ടില്ല. വാടകയ്ക്കാണ് ഇപ്പോൾ കടയെടുത്തിരിക്കുന്നതെന്നും മായ അറിയിച്ചു. ‘സഹായം ചോദിച്ച് എത്തുന്നവരുടെ വരവ് മുൻപത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. ബംപർ അടിച്ച സമയത്ത് കടുത്ത മാനസിക സമ്മർദ്ദമാണ് നേരിട്ടത്.…

    Read More »
  • NEWS

    ലോകമെങ്ങും മലയാളി നഴ്സുമാരെ മാടി വിളിക്കുന്നു, ബൽജിയത്തിലും വൻ ഡിമാൻഡ്, ഡച്ച് പഠിച്ചാൽ മലയാളി നഴ്സുമാർക്ക് ബൽജിയത്തിലേക്ക് പറക്കാം

    മലയാളി നഴ്സ്മാർക്ക് ലോകത്തെവിടെയും ധാരാളം  അവസരങ്ങളാണ്. തൊഴിലിലെ ആത്മാർത്ഥതയും അർപ്പണബോധവുമാണ് അതിൻ്റെ കാരണം. ആദ്യകാലത്ത് അമേരിക്കയായിരുന്നു മലയാളി നഴ്സുമാരുടെ പറുദീസ. പിന്നീട് ലോകമെങ്ങും മലയാളി നഴ്സ്മാർക്ക് വൻ ഡിമാൻ്റായി. പക്ഷേ ഇംഗ്ലീഷിലെ പ്രാവിണ്യം ഒരു കടമ്പയായിരുന്നു. മുംപ് ഐ.എൽ.റ്റി.എസ് പഠിച്ചാൽ രക്ഷപെടാമായിരുന്നു. ഇപ്പോഴിതാ മലയാളികളെ ആകർഷിക്കുന്ന ഭാഷകളുടെ കൂട്ടത്തിലേക്ക് ഡച്ചും കടന്നു വരുന്നു. ബൽജിയം ഉൾപ്പെടെ രാജ്യങ്ങളിൽ മലയാളി നഴ്സുമാർക്കു ഡിമാൻഡ് വർധിച്ചതോടെ കേരളത്തിൽ ഡച്ച് ഭാഷയും വേരുറപ്പിക്കുകയാണ്. ഡച്ച് ഭാഷ പഠിച്ച് കേരളത്തിൽനിന്നു ബൽജിയത്തിലേക്കു പറക്കാനൊരുങ്ങുന്നത് 37 നഴ്സുമാരാണ്. 22 പേർ ബൽജിയത്തിൽ എത്തിയതിനു പിന്നാലെയാണ് സർക്കാരിനു കീഴിലുള്ള റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് (ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്സ് ലിമിറ്റഡ്) വഴി 37 നഴ്സുമാർ കൂടി അടുത്ത ദിവസങ്ങളിൽ വടക്കൻ യൂറോപ്പിലേക്കു പറക്കുന്നത്. ബൽജിയത്തിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ഒഡെപെക്കിന്റെ ‘അറോറ’ പ്രോജക്ടിന്റെ ഭാഗമായി അടുത്ത ബാച്ചിൽ 100 നഴ്സുമാരെ തിരഞ്ഞെടുക്കും. മാർച്ചോടെ ഇതിനുള്ള നടപടികൾ ആരംഭിക്കും.…

    Read More »
Back to top button
error: