Month: January 2023

  • Kerala

    കൂറുമാറ്റ നിരോധന നിയമം: തദ്ദേശ സ്ഥാപനങ്ങളിൽ മറുകണ്ടം ചാടിയ അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി

    തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ മറുകണ്ടം ചാടിയ അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്ത് അംഗം വസന്തകുമാരി, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ദേവസ്യ ദേവസ്യ, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ മുന്‍കൗണ്‍സിലര്‍ ടി.എല്‍. സാബു എന്നിവരെയാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അയോഗ്യരാക്കിയത്. മങ്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാലില്‍ പഞ്ചായത്ത് അംഗമായ വസന്തകുമാരിക്ക് അംഗമായി തുടരുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2023 ജനുവരി 17 മുതല്‍ ആറു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ വിജയിച്ച് എല്‍ഡി.എഫ്. പിന്തുണയോടെ പിന്നീട് വൈസ് പ്രസിഡന്റുമായി. നിലവില്‍ മങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയതിനാല്‍ വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടമാകും. മങ്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗമായ എം.വി. രമേശിന്റെ പരാതി തീര്‍പ്പാക്കിയാണ് കമ്മീഷന്റെ ഉത്തരവ്. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ 2015-20 കാലയളവില്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ദേവസ്യ ദേവസ്യ 2015…

    Read More »
  • Crime

    മറയൂരില്‍ വീണ്ടും ചന്ദനം കടത്ത്; 65 കിലോഗ്രാം ചന്ദനവുമായി മൂന്ന് പേര്‍ പിടിയില്‍

    മൂന്നാർ: 65 കിലോഗ്രാം ചന്ദനവുമായി മൂന്ന് പേര്‍ പിടിയില്‍. മറയൂര്‍ മേഖലയില്‍ നിന്നും ചന്ദനം വെട്ടിയെടുത്ത് ചെറുകഷ്ണങ്ങളാക്കി കടത്താന്‍ ശ്രമിച്ചവരാണ് പിടിയിലായത്. വ്യാജ കര്‍ണാടക രജിസ്‌ട്രേഷൻ നമ്പറിലുള്ള കാറിലാണ് ചന്ദനം കടത്താന്‍ ശ്രമിച്ചത്. 65 കിലോ ചന്ദനം കണ്ടെടുത്തു. കൊണ്ടോട്ടി മൂച്ചിക്കല്‍ പീരിച്ചേരി വീട്ടി മുഹമ്മദ് സ്വാലിഹ് (22), ഈരാറ്റുപട്ട നടയ്ക്കല്‍ പടിപ്പുരക്കല്‍ വീട്ടില്‍ മന്‍സൂര്‍ (41), പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിക്കറ വീട്ടില്‍ ഇര്‍ഷാദ് (28) എന്നിവരയാണ് മറയൂരിലെ വനപാലക സംഘം പട്രോളിങ്ങിനിടെ പിടികൂടിയത്. ശനിയാഴ്ച്ച രാത്രി മറയൂര്‍ പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് കര്‍ണ്ണാടക രെജിസ്‌ട്രേഷന്‍ മാരുതി സ്വിഫ്റ്റ് കാറില്‍ എത്തിയ മുഹമ്മദ് സ്വാലിഹിന്റെയും ഇര്‍ഷാദിനെയും പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് സംഘത്തില്‍ മൂന്നാമതൊരാള്‍ കൂടിയുണ്ടെന്ന് മനസിലാക്കിയത്. ഇയാള്‍ താമസിക്കുന്ന മുറിയിലെത്തിയപ്പോഴാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ചന്ദനം കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പാണ് മൂന്നംഗ സംഘം മറയൂരിലെത്തിയത്. മറയൂര്‍ ടൗണിനടത്തുള്ള സ്വകാര്യ ലോഡ്ജില്‍ ഒരു ദിവസം താമസിച്ച ശേഷം പിന്നീട്…

    Read More »
  • Kerala

    നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം മയപ്പെടുത്തിയത് ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളിയെന്ന് പ്രതിപക്ഷനേതാവ് 

    പറവൂര്‍: നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം മയപ്പെടുത്തിയത് ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പറവൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണ്. സര്‍ക്കാര്‍ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാല്‍ ഉടന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങളെല്ലാം അതിന് പിന്നാലെ പോകുമെന്നും സതീശൻ പറഞ്ഞു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ തമ്മില്‍ പോരടിക്കുന്നത്. എന്നിട്ട് എല്ലാം ഒത്തുതീര്‍പ്പാക്കും. ഒത്തുതീര്‍പ്പ് നടത്തിയാണ് സര്‍വകലാശാലകളെ ഒരു പരുവത്തിലാക്കിയത്. സംസ്ഥാനത്തെ സി.പി.എമ്മും കേന്ദ്രത്തിലെ സംഘപരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടര്‍ച്ചയാണ് കേരളത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം. ബി.ജെ.പി വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ഗവര്‍ണര്‍ ഏറ്റുമുട്ടുമ്പോള്‍ ഇവിടെ ഒത്തുതീര്‍പ്പ് മാത്രമാണ് നടക്കുന്നത്. അല്ലാതെ ഗവര്‍ണറുമായി സര്‍ക്കാരിന് പ്രത്യയശാസ്ത്രപരമായ തര്‍ക്കവുമില്ല. അതുകൊണ്ട് കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയുള്ള നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭ സമ്മളേനത്തില്‍ ജനകീയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കും.…

    Read More »
  • Crime

    പഞ്ചനക്ഷത്ര ഹോട്ടലിലെ 23 ലക്ഷം രൂപ ബില്ലടയ്ക്കാതെ മുങ്ങിയ പ്രതി പിടിയില്‍, തട്ടിപ്പിനു ശ്രമിച്ചത് കർണാടക സ്വദേശി 

    ന്യൂഡല്‍ഹി: യു.എ.ഇ. രാജകുടുംബത്തിലെ ജോലിക്കാരനെന്ന് അവകാശപ്പെട്ട് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചശേഷം 23 ലക്ഷം ബില്ലടയ്ക്കാതെ മുങ്ങിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ സ്വദേശി മുഹമ്മദ് ഷെരീഫ്(41) ആണ് അറസ്റ്റിലായത്. ഡല്‍ഹി ലീലാ പാലസ് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. 23,46,413 രൂപ ബില്‍ അടയ്ക്കാതെയാണ് ഇയാള്‍ മുങ്ങിയത്. വഞ്ചനയ്ക്കും മോഷണത്തിനുമാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. മുഹമ്മദ് ഷെരീഫിനെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് ഡല്‍ഹി പോലീസ് അന്വേഷണം നടത്തിയത്. മുറിയെടുത്തപ്പോള്‍ ഇയാള്‍ ഹോട്ടലില്‍ നല്‍കിയത് വ്യാജരേഖകളാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് മുഹമ്മദ് ഷെരീഫ് ലീലാപാലസ് ഹോട്ടലില്‍ മുറിയെടുത്ത്. തുടര്‍ന്ന് നവംബര്‍ 20-ന് ആരോടും പറയാതെ മുറിയൊഴിഞ്ഞു പോവുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് വെള്ളിപ്പാത്രങ്ങളും മുത്തുകൊണ്ടുള്ള ട്രേയുമടക്കം നിരവധി സാധനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചതായും 23-24 ലക്ഷം രൂപ ഹോട്ടലിന് നല്‍കാനുണ്ടെന്നും പോലീസ് പറഞ്ഞു. താന്‍ യു.എ.ഇയിലാണു താമസമെന്നും അബുദബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസില്‍…

    Read More »
  • Local

    കോട്ടയം ടിബി റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു; മരിച്ചത് മണർകാട് മാലം സ്വ​ദേശി

    കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാമ്പാടി സ്വദേശി മരിച്ചു. മണർകാട് മാലം കൊച്ചു താഴത്ത് (കുന്നുംപുറത്ത്) ജോർജ് കുര്യൻ (54) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 02.05 നായിരുന്നു അപകടം. നഗരത്തിലൂടെ കാൽ കുഴഞ്ഞ് നടന്നു വന്ന ജോർജ്, ഓടിയെത്തിയ കെഎസ്ആർടിസി ബസിന് അടിയിലേയ്ക്കു വീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിയ പൊലീസ് സംഘവും ചേർന്ന് 108 ആംബുലൻസ് വിളിച്ചു വരുത്തിയാണ് പരിക്കേറ്റ ജോർജ് കുര്യനെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നു കണ്ടതിനെ തുടർന്നു ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്. ഭാര്യ :ജിൻസി (നേഴ്സ് , ഡൽഹി ) മകൻ : ജോൺ…

    Read More »
  • Local

    അമ്മയെയും മകളെയും വീടിനുള്ളിൽ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തി

    കാസർകോട്:  ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി നീര്‍ക്കയയിലെ ഡ്രൈവര്‍ ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നാരായണിയെ തൂങ്ങി മരിച്ച നിലയിഴും മകള്‍ ശ്രീനന്ദയുടെ മൃതദേഹം കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുണ്ടംകുഴി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനിയാണ് ശ്രീനന്ദ. ഇന്ന് (ഞായർ) രാത്രിയോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ടൂറിസ്റ്റ് ബസിൽ ജോലി നോക്കുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം. ചന്ദ്രൻ വിളിച്ചിട്ടു മൊബൈൽ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് അന്വേഷിക്കാൻ സുഹൃത്ത് വീട്ടിൽച്ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വിവരമറിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേഡകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവം കേട്ടറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

    Read More »
  • Kerala

    വായിൽ കുടുങ്ങിയ മീൻമുള്ള് എടുക്കാൻ ആശുപത്രിയിൽ പോയ നേഴ്സിങ് വിദ്യാർഥിനിക്ക് ഇപ്പൊൾ എഴുനേറ്റു നിക്കാൻ കഴിയാത്ത അവസ്ഥയാണ് ! എക്സറേ മെഷീന്‍ ഇളകി വീണു നടുവൊടിഞ്ഞു; ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമം, പരാതി

    തിരുവനന്തപുരം: തൊണ്ടയിൽ മുള്ള കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നേഴ്സിങ് വിദ്യാർഥിനിയുടെ നടുവ് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യ ആണ് നടുവൊടിഞ്ഞ്​ കിടപ്പിലായത്. വായിൽ മീൻമുള്ള് കുടുങ്ങിയത് ചികിത്സിക്കാൻ ആശുപത്രിയിൽ പോയ കുട്ടിക്ക് ഇപ്പൊൾ എഴുനേറ്റു നിക്കാൻ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയിലെ ഇ.എൻ.ടി ഡോക്ടറുടെ നിർദേശപ്രകാരമാണ് കുട്ടിക്ക് എക്സ്​റേ എടുത്തത്. എക്സ്​റേ എടുക്കുന്നതിനിടെ മെഷീന്‍റെ ഒരു ഭാഗം ഇളക്കി കുട്ടിയുടെ നടുവി​ന്റെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ കുട്ടിയുടെ അമ്മ കണ്ടത് നടക്കാൻ പോലും കഴിയാതെ വേദന കൊണ്ട് പുളയുന്ന മകളെയാണ്. മാതാവ് താങ്ങിയാണ് ആശുപത്രിയിലെ ഓർത്തോ ഡോക്ടറുടെ അടുത്ത് എത്തിച്ചത്. ഇദ്ദേഹത്തിന്‍റെ നിർദേശാനുസരണം വീണ്ടും കുട്ടിക്ക് എക്സ്റേ എടുത്തപ്പോൾ നടുവിന്‍റെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി. വീഴ്ച മറയ്ക്കാൻ വേണ്ടി ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന്​ നിർദേശിച്ച്​ മരുന്ന് നൽകി ഡോക്ടർമാർ…

    Read More »
  • LIFE

    ബ്രഹ്‍മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെല്‍വൻ 2’നായി ‘ജയിലര്‍’ വഴിമാറിയേക്കും, റിലീസ് ഓഗസ്റ്റിലെന്ന് റിപ്പോർട്ടുകൾ

    മോഹൻലാല്‍ അടക്കം വിവിധ ഭാഷകളിലെ താരങ്ങളുടെ സാന്നിദ്ധ്യത്താല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം. ‘ജയിലറു’ടെ റിലീസ് മാറ്റിയേക്കുമെന്നാണ് പുതിയ വാര്‍ത്തയായി പുറത്തുവരുന്നത്. ‘ജയിലര്‍’ ഏപ്രില്‍ 14ന് റിലീസ് എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മണിരത്‍നത്തിന്റെ സംവിധാനത്തിലുള്ള ബ്രഹ്‍മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെല്‍വൻ 2’ ഏപ്രില്‍ 28ന് എത്തും എന്നതിനാലും വിവിധ താരങ്ങള്‍ അണിനിരക്കുന്ന ചിത്രമായതിനാല്‍ ചിത്രീകരണം നീണ്ടുപോയേക്കും എന്നതിനാലും ജയിലറുടെ റിലീസ് ഓഗസ്റ്റ് 11ലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. രമ്യാ കൃഷ്‍ണനും ജയിലറില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. Trade Buzz – #SuperstarRajinikanth’s #Jailer release pushed to Aug 11, as earlier date of April 14 falls during #Ramzan fasting period, when traditionally b-o is at a low. Also on April 28, #PS2 is to…

    Read More »
  • Kerala

    ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ തടയാൻ, നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി തുടങ്ങി

    നെടുങ്കണ്ടം: ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ തടയാൻ സംസ്ഥാനത്തെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി തുടങ്ങി. ആദ്യഘട്ടത്തിൽ പശ്ചിമഘട്ടത്തിലുള്ള ഒൻപതു ജില്ലകളിലെ നീർച്ചാലുകൾ അടയാളപ്പെടുത്തും. സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം എന്ന പേരിൽ ഹരിത കേരളം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. നീര്‍ച്ചാലുകള്‍ ഭൂമിയുടെ നിലനില്‍പ്പിന് അത്യാവശ്യമെന്ന തിരിച്ചറിവാണ് പുതിയ പദ്ധതി തുടങ്ങാൻ കാരണമെന്നാണ് നവകേരളം പദ്ധതി സംസ്ഥാന കോർഡിനേറ്റർ ടി എൻ സീമ പ്രതികരിക്കുന്നത്. മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഒന്നാം നിര, രണ്ടാം നിര നീർച്ചാലുകളുടെ ഒഴുക്ക് പലയിടത്തും തടസ്സപ്പെട്ടു. ഇങ്ങനെ ഭൂമിയിൽ വെള്ളം തങ്ങി നിൽക്കുന്നു. അടുത്ത മഴക്ക് കൂടുതൽ വെള്ളം സംഭരിക്കുന്നതോടെ നിരവധി പേരുടെ ജീവനും സ്വത്തും ഇല്ലാതാക്കുന്ന രീതിയില്‍ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്നു. ഇത് തടയാൻ സംസ്ഥാനത്തെ 230 പഞ്ചായത്തുകളിലായി 63,000 കിലോമീറ്ററിലധികം നീ‍ർച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കാനാണ് പദ്ധതി. ആദ്യ ഘട്ടമായി നീർച്ചാലുകളുടെ അടയാളപ്പെടുത്തൽ ഐടി മിഷൻ വികസിപ്പിച്ച പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നടത്തും. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കിയിൽ ജലവിഭവ വകുപ്പ്…

    Read More »
  • Kerala

    വന്യജീവി ശല്യം: നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രം, പ്രക്ഷോഭം വസ്തുത മനസിലാക്കാതെ: എ.കെ. ശശീന്ദ്രൻ

    കോഴിക്കോട്: ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്നാണ് മാധവ് ഗാഡ്ഗിൽ പറയുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. എന്നാൽ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണ്. വസ്തുതകൾ മനസ്സിലക്കാതെ ആണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ബഫാർ സോൺ വിഷയത്തിൽ  തുടക്കത്തിലും ഇതുണ്ടായെന്നും അദ്ദേഹം പറഞ്ഞു. താമരശേരി ബിഷപ്പിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിൽ തർക്കത്തിലേക്ക് പോകാനില്ല. ആ അഭിപ്രായ പ്രകടനത്തിനൊപ്പം ഇന്നത്തെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഇന്നും ആ കാര്യം ആവർത്തിച്ചിട്ടുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. മലമ്പുഴയിൽ ജനം കുറേ ആഴ്ചകളായി ഉറങ്ങാനാവാതെ കഴിയുകയായിരുന്നു. അവർക്ക് ഇപ്പോൾ ആശ്വാസമായി. വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടി7 എന്ന കൊമ്പനാനയെ പിടിച്ചത്. ഇന്നലെ ദൗത്യം പൂർത്തിയാക്കാമെന്ന് കരുതിയിരുന്നു. എന്നാൽ വന്യമൃഗത്തിന്റെ സഞ്ചാരം പ്രവചിക്കാനാവില്ല. ഇന്നലെ പരാജയപ്പെട്ടതിന്റെ നിരാശയുണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണം യുക്തിസഹമാകണമെന്ന് പ്രൊഫസര്‍ മാധവ് ഗാഡ്‍ഗില്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. വന്യമൃഗ ആക്രമണങ്ങളി‍ല്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്ര സംസ്ഥാന…

    Read More »
Back to top button
error: