Month: January 2023

  • Crime

    ആട് മോഷ്ടാക്കളെ തേടിയിറങ്ങി, കുടുങ്ങിയത് മാനിനെ വേട്ടയാടി ഇറച്ചിവില്‍പന നടത്തുന്ന സംഘം

    ചെന്നൈ: തമിഴ്‌നാട് പെരമ്പല്ലൂരില്‍ കാട്ടില്‍ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്‍പന നടത്തിവന്ന സംഘം അറസ്റ്റില്‍. ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പോലീസ് സംഘത്തിന്റെ വലയില്‍ അപ്രതീക്ഷിതമായാണ് വേട്ടക്കാര്‍ കുടുങ്ങിയത്. നായാട്ട് സംഘത്തില്‍ നിന്നും നാടന്‍ തോക്കുകളും വെടിമരുന്നുമടക്കം ആയുധങ്ങള്‍ പോലീസ് പിടികൂടിയിട്ടുണ്ട്. രംഗനാഥപുരം സ്വദേശികളായ രാമചന്ദ്രന്‍, മുരുകേശന്‍, ഗോപിനാഥന്‍, മണി, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. തിരുച്ചിറപ്പള്ളി ഏലുമലയിലെ സംരക്ഷിത വനത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ നിന്ന് നാട്ടുകാരുടെ ആടുകള്‍ മോഷണം പോകുന്നത് പതിവായിരുന്നു. പരാതികള്‍ ഏറിയതോടെ പരിശോധനക്കിറങ്ങിയ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാണ് മാന്‍ വേട്ടക്കാര്‍ കുടുങ്ങിയത്. വാരാന്ത്യങ്ങളിലായിരുന്നു പതിവായി ആടുകളെ നഷ്ടമായിരുന്നത്. അതുകൊണ്ട് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രദേശമാകെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. രംഗനാഥപുരത്ത് വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ മിനിവാന്‍ പെരമ്പൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് മാന്‍ വേട്ടക്കാരാണെന്ന് തിരിച്ചറിഞ്ഞത്. മൂന്ന് പുള്ളിമാനുകളുടെ ജഡങ്ങളും രണ്ട് നാടന്‍ തോക്കുകളും…

    Read More »
  • Crime

    മൂന്നുവയസുകാരൻ കൊഞ്ചി സംസാരിച്ചത് പരിഹസിച്ചതാണെന്നാരോപിച്ച് മാതാപിതാക്കൾക്കു മർദനം: മൂന്നുപേർ അ‌റസ്റ്റിൽ

    മുണ്ടക്കയം: ബസ് സ്റ്റാൻഡിൽവച്ച് മൂന്നുവയസുകാരൻ കൊഞ്ചി സംസാരിച്ചത് പരിഹസിച്ചതാണെന്നാരോപിച്ച് മാതാപിതാക്കൾക്കു മർദനം, മൂന്നുപേർ അ‌റസ്റ്റിൽ. മുണ്ടക്കയം സ്വദേശികളായ ഷാഹുൽ റഷീദ്, കെ.ആർ. രാജീവ്, കോരുത്തോട് സ്വദേശി അനന്തു പി. ശശി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞ് അച്ഛനുമായി സംസാരിക്കുന്നത് കേട്ട് തെറ്റിദ്ധരിച്ച് മൂന്നം​ഗ സംഘം അച്ഛനേയും അമ്മയേയും മർദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെ മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡിന് മുമ്പിലായിരുന്നു ആക്രമണം. യുവതിയുടെ തോളിലിരുന്ന് കുഞ്ഞ് തൻറെ അച്ഛനെ ഉച്ചത്തിൽ വിളിച്ചതു കേട്ട യുവാക്കൾ അവരെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. കുഞ്ഞിൻറെ അമ്മയോടാണ് അക്രമിസംഘം ആദ്യം കയർത്തത്. അ‌ക്രമികൾ യുവതിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തടയാൻ ചെന്ന ഭർത്താവിനെ കല്ലു കൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു. കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു മർദനം. നാട്ടുകാരിൽ നിന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ സംഭവ സ്ഥലത്തു നിന്നു തന്നെ അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾക്കെതിരെ പോക്സോ കേസ്…

    Read More »
  • Crime

    നേര്‍ച്ചയ്‌ക്കെന്ന വ്യാജേന വാതിലില്‍മുട്ടി; പട്ടാപ്പകല്‍ വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമം

    തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാതന്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സമീപമാണ് സംഭവം. പളനിയില്‍ പോകാന്‍ നേര്‍ച്ചക്കാശ് പിരിക്കാനെന്ന വ്യാജേനയാണ് പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ വാതിലില്‍ മുട്ടിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അജ്ഞാതന്‍ വീട്ടിലെത്തിയത്. ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. മോഡല്‍ പരീക്ഷയായതിനാല്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ക്ലാസുണ്ടായിരുന്നില്ല. കൈയിലൊരു തട്ടത്തില്‍ ഭസ്മവുമായായിട്ടാണ് അജ്ഞാതനെത്തിയത്. പെണ്‍കുട്ടി വാതില്‍ തുറന്നതും ഇയാള്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചു. നെറ്റിയില്‍ കുറി തൊടാനെന്ന ഭാവത്തിലാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അക്രമിയെ തള്ളിമാറ്റി പുറത്തിറങ്ങിയ പെണ്‍കുട്ടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു. അപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഹോട്ടലില്‍ ഇരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. നഗരഹൃദയത്തില്‍…

    Read More »
  • Kerala

    കൊടും ചൂടിൽനിന്ന് ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; കൂടുതൽ മഴ തെക്കൻ കേരളത്തിൽ

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വരണ്ട കാലാവസ്ഥയ്ക്ക് ശേഷം മഴയെത്തുന്നുവെന്ന വാർത്ത ആശ്വാസകരമാണ്. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഇതിന് ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും. തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും. എന്നാൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മഴ ജാഗ്രത നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ, ഇന്ന് ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്‌ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും…

    Read More »
  • Crime

    അപരിചിതര്‍ക്ക് ലിഫ്ട് കൊടുക്കുന്നവര്‍ ശ്രദ്ധിക്കുക, പതിയിരിക്കുന്നത് കൊടുംചതി

    തിരുവനന്തപുരം: രാത്രിയില്‍ ലിഫ്ട് ചോദിച്ച് ബൈക്കില്‍ കയറിയയാള്‍ ബൈക്കും,പേഴ്‌സും, ഫോണും കവര്‍ന്ന ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. ഇക്കഴിഞ്ഞ ആറിനാണ് സംഭംവം. കഴക്കൂട്ടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാരിപ്പള്ളി സ്വദേശി സുജിത്ത് (29) രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയില്‍ ദേശീയ പാതയില്‍ മാമത്ത് എത്തിയപ്പോള്‍ ഒരാള്‍ ലിഫ്ട് ചോദിച്ച് ബൈക്കില്‍ കയറി. യാത്ര തുടരുന്നതിനിടെ സുജിത്തിന്റെ കഴുത്തില്‍ കത്തിവച്ചശേഷം ബൈക്ക് നിറുത്തിച്ചു. തുടര്‍ന്ന് മുഖത്ത് എന്തോ മണപ്പിച്ച ശേഷം ബോധം കെടുത്തുകയായിരുന്നു. പിന്നീട് സുജിത്തിനെ കല്ലമ്പലം തട്ടുപാലത്തിന് സമീപം ഉപേക്ഷിച്ചശേഷം ബൈക്കും, പണവും രേഖകളുമടങ്ങിയ പേഴ്‌സും, മൊബൈലും കവര്‍ന്ന് ഇയാള്‍ കടന്നുകളയുകയായിരുന്നു. അവശനായി റോഡരുകില്‍ കിടന്ന സുജിത്തിന്നെ പട്രോളിംഗിനെത്തിയ കല്ലമ്പലം പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചു. തുടര്‍ന്ന് സുജിത്തിനെ പ്രാഥമിക ശുശ്രൂഷ നല്‍കി. എട്ടിന് സംഭവം വിവരിച്ച് ആറ്റിങ്ങല്‍ പോലീസില്‍ ഇയാള്‍ പരാതി നല്‍കി. സംഭവം കല്ലമ്പലം മേഖലയില്‍ നടന്നതിനാല്‍ ആറ്റിങ്ങല്‍ പൊലീസ്, കേസ് കല്ലമ്പലം സ്റ്റേഷന്…

    Read More »
  • Kerala

    ലോക്സഭയോ ‘നോ താങ്ക്‌സ്’! സ്ഥാനാര്‍ഥിയാവാന്‍ വിമുഖത പ്രകടിപ്പിച്ച് അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍; ലക്ഷ്യം നിയമസഭ

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട്, അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍ അടുത്ത തവണ ലോക്സഭയിലേക്കു മത്സരിക്കാനില്ലെന്ന നിലപാടില്‍. കോണ്‍ഗ്രസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഇനിയും തുടങ്ങിയില്ലെന്നും അതുകൊണ്ടുതന്നെ മണ്ഡലം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നുമുള്ള നിലപാടിലാണ് ഇവര്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള താത്പര്യം നേരത്തെ ശശി തരൂരും ടി.എന്‍ പ്രതാപനും പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിരുന്നു. ഇവര്‍ക്കു പുറമേ കോഴിക്കോട് എം.പി എം.കെ. രാഘവനും ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശും സമാനമായ നിലപാടു സ്വീകരിച്ചെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും അടുത്ത തവണ പാര്‍ലമെന്റിലേക്കു സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയില്ല. നിയമസഭയിലേക്കു മത്സരിക്കാനുള്ള താത്പര്യം ശശി തരൂര്‍ പരസ്യമായി പ്രകടിപ്പിച്ചത് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. പല നേതാക്കളും തരൂരിനെ വിമര്‍ശിച്ചു രംഗത്തുവന്നു. ഇത്തരമൊരു താത്പര്യം ഉണ്ടെങ്കില്‍ തരൂര്‍ അതു പാര്‍ട്ടിയെയാണ് അറിയിക്കേണ്ടതെന്നും പരസ്യമായി പറഞ്ഞതു ശരിയായില്ലെന്നുമാണ് നേതൃത്വം കൈക്കൊണ്ട നിലപാട്. തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രിസില്‍ ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ…

    Read More »
  • Kerala

    തിരുവനന്തപുരം മൃ​ഗശാലയിൽ മൃ​ഗങ്ങൾ ചത്തൊടുങ്ങുന്നതിന് കാരണം ക്ഷയരോ​ഗം, പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും

    തിരുവനന്തപുരം: ക്ഷയരോഗം മൂലം മൃഗങ്ങൾ ചത്തൊടുങ്ങുന്ന തിരുവനന്തപുരം മൃഗശാലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കും. മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം മൃ​ഗശാലയിൽ മൃ​ഗങ്ങൾ ചത്തൊടുങ്ങുന്നതിന് കാരണം ക്ഷയരോ​ഗമെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മൃഗശാലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ്. മൃ​ഗശാലയിലെ കൃഷ്ണമൃഗങ്ങളും മാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം മൂലമാണെന്നാണ് സ്ഥിരീകരിച്ചത്. കൂടുതൽ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതർ. രോഗബാധയുള്ളവയെ കൂട്ടത്തിൽനിന്ന് മാറ്റി പരിചരിക്കാനും നിർദേശമുണ്ട്. മൃഗങ്ങൾക്ക് ക്ഷയരോഗം ബാധിച്ചത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. അഞ്ച് ദിവസത്തിനകം മന്ത്രിയ്‌ക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് റിപ്പോർട്ടിന് അനുസരിച്ചാണ് നടപടികൾ സ്വീകരിക്കുക. മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ മൃഗശാല മൃഗങ്ങളുടെ ശവപ്പറമ്പാകുന്നതായാണ് ആരോപണം. അഞ്ചുവർഷത്തിനിടെ ചത്തത് മൂന്ന് കടുവകൾ ഉൾപ്പെടെ 422 മൃഗങ്ങൾ. ഒരുവർഷത്തിനിടെ 54…

    Read More »
  • Kerala

    ബൈക്കില്‍ സഞ്ചരിക്കവേ ഫുട്‌ബോള്‍ വന്നുതട്ടി റോഡില്‍ വീണു; ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

    മലപ്പുറം: ഫുട്ബോള്‍ വന്നുതട്ടി നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് താഴെവീണ യുവതി ലോറിയിടിച്ച് മരിച്ചു. മലപ്പുറം തൃക്കലങ്ങോട് തട്ടാന്‍കുന്ന് സ്വദേശി ഫാത്തിമ സുഹ്റ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് ഒതായി വെള്ളച്ചാലിലാണ് അപകടം നടന്നത്. സഹോദരനും മക്കളോടുമൊപ്പം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഫാത്തിമയും സഹോദരനും മക്കളും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സമീപത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്നു കുട്ടികളുടെ ബോള്‍ വാഹനത്തില്‍ വന്നുതട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് ഫാത്തിമ റോഡിലേയ്ക്കും മറ്റുള്ളവര്‍ റോഡിരകിലും തെറിച്ചുവീണു. ഇതിനിടെ പിന്നാലെയെത്തിയ ലോറി യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരനും മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫാത്തിമയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

    Read More »
  • Kerala

    അരി കിട്ടിയില്ല; ആനയിറങ്കലില്‍ വീടുകള്‍ തകര്‍ത്ത് അരിശം തീര്‍ത്ത് അരിക്കൊമ്പന്‍

    ഇടുക്കി: അരിക്കൊമ്പന്‍ എന്നു വിളിക്കുന്ന കാട്ടാനയുടെ പരാക്രമത്തില്‍ നട്ടം തിരിഞ്ഞ് പൂപ്പാറ നിവാസികള്‍. ഇഷ്ടഭക്ഷണമായ അരി കിട്ടാത്തതിന്‍െ്‌റ അരിശത്തില്‍ കഴിഞ്ഞ ദിവസം രണ്ടു വീടുകളാണ് കൊമ്പന്‍ തകര്‍ത്തത്. ആനയിറങ്കലിനു സമീപം ശങ്കരപാണ്ഡ്യമെട്ടിലെ വിജയന്‍, മുരുകന്‍ എന്നിവരുടെ വീടുകളാണ് പുലര്‍ച്ചെ നാലിന് തകര്‍ത്തത്. കുടുംബാംഗങ്ങള്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടിലേക്കു പോയിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായി. രണ്ടാഴ്ച മുന്‍പും മുരുകന്റെ വീടിനുനേരെ അരിക്കൊമ്പന്‍ ആക്രമണം നടത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന ഭക്ഷണവസ്തുക്കള്‍ അകത്താക്കിയ ശേഷമാണ് അന്ന് ഒറ്റയാന്‍ മടങ്ങിയത്. ഇന്നലത്തെ ആക്രമണത്തില്‍ മുരുകന്റെ വീട് പൂര്‍ണമായി തകര്‍ന്നു. ശനി പുലര്‍ച്ചെ അരിക്കൊമ്പന്‍ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ത്ത് 2 ചാക്ക് അരിയെടുത്തു തിന്നിരുന്നു. അരിപ്രിയനായ ആന റേഷന്‍ കടകളില്‍ നിന്നും വീടുകളില്‍ നിന്നും അരി തിന്നുന്നത് പതിവാണ്. അതിനാലാണ് അരിക്കൊമ്പന്‍ എന്ന പേരു വീണത്. ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലായി അറുപതോളം വീടുകളും നിരവധി കടകളുമാണ് അരിക്കൊമ്പന്‍ തകര്‍ത്തിട്ടുള്ളത്. കൂടാതെ പത്ത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും…

    Read More »
  • Crime

    കാർ ഇടിച്ച വയോധികനെ എട്ടുകിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു, ഒടുവിൽ വാഹനത്തിൽനിന്നു തെറിച്ചുവീണ് ദാരുണാന്ത്യം, കാർ ​ഡ്രൈവർക്കായി തെരച്ചിൽ ഊർജിതം

    പട്‌ന: ഡൽഹിയിൽ സ്കൂട്ടറിൽനിന്നു വീണ പെൺകുട്ടിയെ കാറിൽ വലിച്ചിഴച്ചു കൊലപ്പെടുത്തിയതിനു സമാനമായ സംഭവം ബിഹാറിലും. കാർ ഇടിച്ചു താഴെ വീണ് ബോണറ്റിൽ കുടുങ്ങിയ വയോധികനെ എട്ടുകിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു. ഓടുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് റോഡിൽ വീണാണ് വയോധികൻ ദാരുണമായി മരിച്ചത്. സംഭവത്തിനു പിന്നാലെ ഡ്രൈവർ കാർ വേഗത്തിൽ ഓടിച്ച് രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അ‌ന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം കിഴക്കൻ ചമ്പാരൻ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 70കാരനായ ശങ്കർ ചൗധറാണ് മരിച്ചത്. സൈക്കിളിൽ വരുമ്പോൾ ദേശീയപാത 27ൽ വച്ചാണ് അ‌തിവേഗത്തിൽ എത്തിയ കാർ ശങ്കറിനെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ശങ്കർ കാറിന്റെ ബോണറ്റിലേക്ക് വീണു. ബോണറ്റിൽ അള്ളിപ്പിടിച്ചിരുന്ന ശങ്കറുമായി കാർ എട്ടുകിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. അതിനിടെ കാർ നിർത്താൻ ശങ്കർ അഭ്യർഥിച്ചെങ്കിലും ഡ്രൈവർ കൂട്ടാക്കിയില്ല. രക്ഷയ്ക്കായി ഒച്ചവെച്ചെങ്കിലും ആർക്കും രക്ഷിക്കാൻ സാധിച്ചില്ല. ശങ്കറിനെ രക്ഷിക്കാൻ വഴിയാത്രക്കാർ കാർ പിന്തുടർന്നെങ്കിലും നിർത്തിയില്ല. വയോധികനെ വലിച്ചിഴയ്ക്കുന്നത് ജനങ്ങൾ ശ്രദ്ധിക്കുന്നു എന്ന്…

    Read More »
Back to top button
error: