Month: January 2023

  • Crime

    അഞ്ചുകോടിയുടെ നിക്ഷേപ തട്ടിപ്പ്: തിരുവല്ലത്തെ എ.ആര്‍.ഫൈനാന്‍സിനെതിരേ നടപടിയില്ലെന്ന് ആക്ഷേപം

    തിരുവനന്തപുരം: തിരുവല്ലത്ത് അഞ്ച് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്. മേനിലത്ത് പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാന്‍സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ് നൂറോളം നിക്ഷേപകരില്‍നിന്നും പണം തട്ടിയത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ പലിശ നല്‍കി ആകര്‍ഷിച്ചാണ് ബന്ധുക്കളായ അഞ്ച് സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന്റെ തട്ടിപ്പ്. ഡിവൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഉള്‍പ്പെടെ ചേര്‍ന്ന് നടത്തുന്ന എ.ആര്‍. ഫൈനാന്‍സിനെതിരേ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും നിക്ഷേപകര്‍ക്ക് പരാതിയുണ്ട്. 2003 ല്‍ പാര്‍ട്ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് തിരുവല്ലം വില്ലേജ് ഓഫിസിന് സമീപത്തെ ആനന്ദ ഭവനില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഫൈനാന്‍സ്. സഹോദരിമാരായ എ.ആര്‍.ചന്ദ്രിക, എ.ആര്‍.ജാനകി, ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ ആര്‍.മാലിനി, എം.എസ്.മിനി, പി.എസ്.മീനാകുമാരി എന്നിവരുടെ പേരിലാണ് രജിസ്‌ട്രേഷന്‍. ഇതിലെ ജാനകിയുടെ വീട്ടിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. 2021 ഒക്ടോബര്‍ വരെ കൃത്യമായി പലിശ നല്‍കി വിശ്വാസം ഉറപ്പിച്ചതോടെ ബന്ധുക്കളും അയല്‍വാസികളുമായ നിരവധിപേര്‍ സമ്പാദ്യം മുഴുവന്‍ നിക്ഷേപമായിറക്കി. ഇതിനുശേഷം പലിശ മുടങ്ങി. ഒന്നേകാല്‍ വര്‍ഷമായി…

    Read More »
  • Kerala

    മലങ്കര ഡാമിൽനിന്നു വെള്ളമെത്തിക്കുന്ന കനാൽ തകർന്ന് വെള്ളപ്പാച്ചിൽ, മൂവാറ്റുപുഴയിൽ കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

    കൊച്ചി: മലങ്കര ഡാമിൽനിന്നു വെള്ളമെത്തിക്കുന്ന കനാൽ തകർന്ന് വെള്ളപ്പാച്ചിൽ, മൂവാറ്റുപുഴയിൽ കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കനാൽ ഇടിഞ്ഞുവീണത്. 15 അടി താഴ്ചയിലേക്കാണ് കനാൽ ഇടിഞ്ഞുവീണത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമിൽ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാൽ ആണ് ഇടിഞ്ഞത്. മൂവാറ്റുപുഴ – കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളി – ആരക്കുന്നത്തിനു സമീപമാണ് അപകടം ഉണ്ടായത്. കനാലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് വൻതോതിൽ മണ്ണും വെള്ളവും റോഡിലേക്ക് ഇരച്ചെത്തി. സമീപത്തെ വീട്ടുമുറ്റത്തേക്കും വെള്ളവും ചെളിയും ഇരച്ചെത്തി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ചെളിയും വെള്ളവും നീക്കിയതിനെത്തുടർന്നാണ് ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചത്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കനാൽ ഇടിഞ്ഞു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെത്തുടർന്ന് ഈ ഭാഗത്തേക്ക് വെള്ളം കടത്തിവിടുന്നത് നിർത്തി വെച്ചു.

    Read More »
  • Social Media

    കണ്ണനായി വേദിയില്‍ പകര്‍ന്നാടുന്ന ഈ സുന്ദരിയെ മനസ്സിലായോ?

    സൂപ്പര്‍താരങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക താല്പര്യം തന്നെയാണ്. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സൂപ്പര്‍ താരങ്ങളെ നമ്മള്‍ കേവലം നടി നടന്മാര്‍ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മള്‍ അവരെ കാണുന്നത് നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ്. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങള്‍ എല്ലാം തന്നെ നമ്മള്‍ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങള്‍ പോലെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോള്‍ ഒരു ഡാന്‍സ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. രാധേ ശ്യാം വീഡിയോ ആണ് ഇത്. അതേസമയം ഇതില്‍ കൃഷ്ണനായി പകര്‍ന്ന ആരാണ് എന്ന് മനസ്സിലായോ? മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഈ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ആളെ മനസ്സിലായിക്കാണും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്നും ആണ് ഇവര്‍ സിനിമ മേഖലയില്‍ എത്തുന്നത്. അതുകൊണ്ട് ഒരു മികച്ച നടി എന്നു…

    Read More »
  • India

    നാഗർഹോളെയിൽ പുലിയുടെ വിളയാട്ടം, മൂന്നുദിവസത്തിനിടെ മൂന്നുപേരെ കൊലപ്പെടുത്തി, പിടികൂടി കൂട്ടിലടയ്ക്കാൻ വനംവകുപ്പ്

    മൈസൂരു: മൂന്ന് ദിവസത്തിനിടെ മൈസൂരിൽ പൂലി കൊലപ്പെടുത്തിയത് മൂന്ന് പേരെ. നാഗർഹോളെ വനത്തിന് സമീപം പതിനെട്ടുകാരി മഞ്ജുവിനെയാണ് ഏറ്റവുമൊടുവിൽ പുലി കൊലപ്പെടുത്തിയത്. വിറക് ശേഖരിക്കാൻ പോയ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കർണാടക എച്ച്‌.ഡി. കോട്ട താലൂക്കിലെ അന്തർശന്ത ബെല്ലിഹഡി(വെള്ള)യിൽ ബി. കാള-പുഷ്‌പ ദമ്പതികളുടെ മകൾ മഞ്‌ജു(15)വാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. മാനന്തവാടി-മൈസൂർ റൂട്ടിൽ ബെല്ലിഹഡി ആനവളർത്തൽ കേന്ദ്രത്തിനു സമീപം ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. അടുത്തുള്ള മാസ്‌തമ്മ ക്ഷേത്രത്തിനുസമീപത്തേക്ക് കൂട്ടുകാരുമൊത്തു നടന്നുപോകുമ്പോൾ മഞ്‌ജുവിനെ പുലി പിടികൂടുകയായിരുന്നു. കൂട്ടുകാർ ഓടി രക്ഷപ്പെട്ടു. പുലി മഞ്‌ജുവിന്റെ ശരീരം 15 മീറ്ററോളം വനത്തിനുള്ളിലേക്കു വലിച്ചുകൊണ്ടുപോയി. നാട്ടുകാർ ബഹളമുണ്ടാക്കിയതോടെ മഞ്‌ജുവിനെ ഉപേക്ഷിച്ച്‌ പുലി ഉൾവനത്തിലേക്കു പോയി. മഞ്‌ജുവിനെ എച്ച്‌.ഡി. കോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കേരള അതിർത്തിയിൽനിന്ന്‌ 10 കിലോമീറ്റർ അകലെയാണ്‌ ബെല്ലിഹഡി. ശനിയാഴ്ച രാത്രി അഞ്ചാക്ലാസുകാരനെ പുലി കൊലപ്പെടുത്തിയിരുന്നു. രാത്രി വീടിന് സമീപത്തെ കടയിൽ ബിസ്‌ക്കറ്റ് വാങ്ങാൻ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ…

    Read More »
  • Kerala

    വിവാദം അവസാനിപ്പിക്കണം, മതം കലര്‍ത്തരുത്; ഈരാറ്റുപേട്ടയില്‍ സംഘാടകരില്‍നിന്നും മോശം അനുഭവം ഉണ്ടായി: ഗായിക സജ്‌ല സലീം

    കോട്ടയം: ഈരാറ്റുപേട്ടയില്‍ ഗാനമേളയ്ക്കിടെ സംഘാടകരില്‍നിന്നും മോശം അനുഭവം നേരിട്ടെന്ന് ഗായിക സജ്‌ല സലീം. ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സംഘാടകരുടെ വാദം തെറ്റാണ്. സംഭവത്തിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുകയാണെന്നും വിഷയത്തില്‍ മതം കലര്‍ത്തരുതെന്നും സജ്‌ല പറഞ്ഞു. ”എല്ലാ ഗാനമേളകളിലും ഉണ്ടാകാറുള്ള രീതിയാണ് അവിടെയും സംഭവായിച്ചത്. ഈരാറ്റുപേട്ടയിലെ ആളുകളെ കുറ്റപ്പെടുത്തിയിട്ടില്ല.ഒരാള്‍ പാടിയില്ലെങ്കില്‍ വന്ന് അടിക്കും എന്ന് പറഞ്ഞപ്പോള്‍ പ്രതികരിച്ചു. മാപ്പിളപ്പാട്ട്, മതം, താലിബാനിസം തുടങ്ങിയ രീതിയില്‍ വിവാദങ്ങള്‍ വരുന്നു. അതിനോടൊക്കെ പ്രതിഷേധിക്കുകയാണ്. ലൈഫില്‍ ഇത്രയും മോശം രീതിയിലുള്ള സംഘാടക സമിതിയെ കണ്ടിട്ടില്ല. ഒരുപാട് സൈബര്‍ അറ്റാക്കും ഭീഷണിയും നേരിടുന്നു. ഭീഷണി മുഴക്കിയ ആള്‍ക്കെതിരെയാണ് പ്രതികരിച്ചത്. ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദം തെറ്റാണ്. സഹ ഗായകര്‍ക്കെതിരെയാണ് ഭീഷണി ഉണ്ടായത്. താന്‍ ഇടപെട്ട് പ്രതികരിക്കുകയായിരുന്നുവെന്നും”- സജ്‌ല പറഞ്ഞു. അതേസമയം, ഗാനമേളയ്ക്കിടെ ഗായിക സജില സലീമിനോട് മാപ്പിളപ്പാട്ട് മാത്രം പാടാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി.എച്ച് അന്‍സാരി രംഗത്തെത്തി. അന്‍സാരിയെ ഗായിക സ്റ്റേജിലേക്ക്…

    Read More »
  • Kerala

    ലുക്കും ഗ്ലാമറും ഇല്ലെന്നു പറഞ്ഞ് നായികയാക്കിയില്ല, പാടി ​വെറുപ്പിച്ചു… ഒടുവിൽ കിട്ടിയത് കാരക്ടർ വേഷം; ആദ്യ ഓഡീഷന്റെ അ‌നുഭവം വെളിപ്പെടുത്തി ഗ്രേസ് ആന്റണി

    പുതിയകാല നായികമാരിൽ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. ഹാപ്പി​ വെഡ്ഡിങ് എന്ന സിനിമയിലൂടെയാണ് അ‌ഭിനയരംഗത്തേക്കു വന്നത്. ഹാപ്പി വെഡ്ഡിങ്ങിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും കുമ്പളങ്ങി ​നൈറ്റ്സിലൂടെയാണ് ഗ്രേസിന്റെ സമയം തെളിഞ്ഞത്. ​കൈവച്ച വേഷങ്ങളൊക്കെയും ഒന്നിനൊന്നു മികച്ചതാക്കി അ‌വർ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. ഇപ്പോൾ, ആദ്യത്തെ ഓഡിഷന് പോയ അനുഭവം പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. വലിയ ഹാളിൽ നടന്ന ഓഡിഷനിൽ പാട്ട് പാടാനാണ് ആവശ്യപ്പെട്ടതെന്നും എല്ലാവരും നന്നായി പാടിയപ്പോൾ താൻ നല്ല വെറുപ്പിച്ചാണ് പാടിയതെന്നും ഗ്രേസ് പറഞ്ഞു. നായികക്കായി നടന്ന ഓഡിഷനിൽനിന്നും തന്നെ തെരഞ്ഞെടുത്തെങ്കിലും ക്യാരക്ടർ റോളിലേക്കാണ് വിളിച്ചതെന്നും ഒരു അഭിമുഖത്തിൽ ഗ്രേസ് പറഞ്ഞു. ‘വലിയൊരു ഹാളിലായിരുന്നു ഓഡിഷൻ. അമ്പതോളം കുട്ടികളുണ്ടായിരുന്നു. എല്ലാവരും പേരന്റ്‌സിനൊപ്പമാണ് വന്നിരിക്കുന്നത്. ചെയ്തുകാണിക്കേണ്ട രംഗത്തിന്റെ സ്‌ക്രിപ്റ്റ് തന്നു. പാട്ട് പാടി അഭിനയിക്കണം. എല്ലാവരും നന്നായി പാടാൻ ശ്രമിക്കുകയാണ്. അവിടെ പോയി നന്നായി പാടി കഴിഞ്ഞാൽ ശരിയാവില്ല എന്ന് എനിക്ക് മനസിലായി. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം. ആ ചെറിയ പ്രായത്തിൽ…

    Read More »
  • Social Media

    ”അഡള്‍ട്ട് ആപ്പുകളില്‍ എന്റെ ചിത്രങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍, അപ്പോള്‍ പിന്നെ ഞാന്‍ ഇങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ്?”

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഗൗരി സിജി മാത്യൂസ്. നഴ്‌സിംഗ് മേഖലയില്‍ ആയിരുന്നു താരം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നുമാണ് താരം മോഡലിംഗ് രംഗത്തേക്ക് എത്തിയത്. അഡള്‍ട്ട് ആപ്പുകളില്‍ ആണ് താരം കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട് താരം. ഇപ്പോള്‍ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ”സ്ത്രീ ശരീരം എന്നുള്ളത് ഒളിപ്പിച്ചുവെക്കേണ്ട ഒന്നാണെന്ന് കരുതുന്നില്ല. അഡള്‍ട്ട് ആപ്പുകളില്‍ എന്റെ ചിത്രങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍ ഉണ്ട്. എനിക്ക് അതില്‍ നിന്നും നല്ല വരുമാനവും ലഭിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ്?” താരം ചോദിക്കുന്നു. ”എന്റെ ശരീരത്തെക്കുറിച്ച് എനിക്ക് വലിയ ആത്മവിശ്വാസമാണ് ഉള്ളത്. അത് തുറന്നു കാണിക്കുക എന്നത് വലിയ ഒരു ഇഷ്യൂ ആയി ഞാന്‍ കരുതുന്നില്ല. അതേസമയം ശരീരം കാണിക്കുവാന്‍ വേണ്ടി മാത്രം മോഡലിംഗ് എന്ന ജോലിയില്‍ ഏര്‍പ്പെടുന്നതിനോട് യോജിപ്പില്ല. ക്രിയേറ്റീവ് ആയിട്ടാണ് ശരീരം പ്രദര്‍ശിപ്പിക്കുന്നത് എങ്കില്‍ അതിന് യാതൊരു മടിയും വിചാരിക്കേണ്ട കാര്യവുമില്ല”…

    Read More »
  • Crime

    കല്യാണ വീട്ടില്‍ വാക്കുതര്‍ക്കം; പാറശാലയില്‍ യുവാവ് അടിയേറ്റ് മരിച്ചു

    തിരുവനന്തപുരം: പാറശാലയില്‍ കല്യാണ വീട്ടിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് അടിയേറ്റ യുവാവ് മരിച്ചു. പാറശാല ഇഞ്ചിവിളയിലാണ് സംഭവം. ഇഞ്ചിവിള സ്വദേശി രഞ്ചിത്ത് (40) ആണ് മരിച്ചത്. വിവാഹ സത്കാരം കഴിഞ്ഞ് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. രഞ്ചിത്തിന്റെ വീടിന് സമീപത്തേ വിവാഹസത്കാരം കഴിഞ്ഞ് സുഹൃത്തുക്കളായ റിജു, വിപിന്‍, രജി, രഞ്ചിത്ത് എന്നീ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കവെയായിരുന്നു സംഭവം. വാക്കേറ്റത്തെതുടര്‍ന്ന് ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കുപ്പി കൊണ്ട് കുത്തുകയും ചെയ്യുകയായിരുന്നു. ഗുരുതര പരുക്കോളോടെ വിപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രജി ഒളുവിലാണ്. രഞ്ചിത്തിന്റെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Crime

    ട്യൂഷനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ദേശീയ അധ്യാപക അവാര്‍ഡ് ജേതാവിനെതിരെ കേസ്

    കൊച്ചി: ട്യൂഷനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവിനെതിരേ കേസ്. ബാബു കെ ഇട്ടീരക്കെതിരെയാണ് പുത്തന്‍ കുരിശ് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. പെണ്‍കുട്ടിക്ക്് സ്‌പെഷ്യല്‍ ട്യൂഷന്‍ നല്‍കണമെന്ന് രക്ഷാകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് മൊഴി. കേസിന് പിന്നാലെ പ്രതി ഒളിവില്‍ പോയെന്ന് പോലീസ് വ്യക്തമാക്കി. 2005 ല്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം 2006 ലാണ് ഇദ്ദേഹത്തിന് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് വാങ്ങാനായി ദില്ലിയില്‍ എത്തിയെങ്കിലും ചടങ്ങിന് തൊട്ടു മുന്‍പ് സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ അവാര്‍ഡ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് കോടതിയില്‍ കേസ് നല്‍കി. 15 വര്‍ഷത്തിന് ശേഷം കോടതി നിര്‍ദ്ദേശപ്രകാരമാണ് 2021ല്‍ അവാര്‍ഡ് നല്‍കിയത്. കേസില്‍ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നും സൂചനയുണ്ട്. അതേസമയം, മലപ്പുറത്ത് പോക്‌സോ കേസില്‍ കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റിലായി. ബാങ്കിലെ ക്ലാര്‍ക്ക് അലി അക്ബര്‍ ഖാനും പെണ്‍ സുഹൃത്തുമാണ് പിടിയിലായത്.…

    Read More »
  • India

    ലോകത്തെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണം പശുക്കടത്തും ഗോവധവുമെന്ന് ഗുജറാത്തിലെ ജഡ്ജി

    അഹമ്മദാബാദ്: ഗോവധം അവസാനിച്ചാല്‍ ലോകത്തെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഗുജറാത്ത് ജഡ്ജി. പശുക്കടത്തിന് അറസ്റ്റിലായ മുഹമ്മദ് അമീന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ടാണ് ഗുജറാത്തിലെ താപി ജില്ലാ കോടതിയിലെ ജഡ്ജി സമീര്‍ വിനോദ്ചന്ദ്ര വ്യാസിന്റെ പരാമര്‍ശം. കഴിഞ്ഞ നവംബറില്‍ വന്ന വിധി ഇപ്പോഴാണ് ചര്‍ച്ചയായത്. 22 വയസുകാരനായ മുഹമ്മദ് അമീന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ലോകത്തിലെ പ്രശ്നങ്ങളുടെ മുഴുവന്‍ കാരണവും പശുക്കടത്തും ഗോവധവുമാണെന്ന പ്രസ്താവനയും ജഡ്ജി നടത്തി. ”പശുവിന്റെ ഒരുതുള്ളി രക്തം വീഴാത്ത ദിവസം ഭൂമിയിലെ പ്രശ്നങ്ങള്‍ മുഴുവന്‍ അവസാനിക്കും. മനുഷ്യരില്‍ കോപവും ദേഷ്യവും വര്‍ധിക്കുന്നത് പശുക്കളെ കൊല്ലുന്നതിനാലാണ്. പശുക്കളുടെ സന്തോഷം നഷ്ടമാകുമ്പോള്‍ സമ്പത്തും സ്വത്തും നഷ്ടമാകും” -ജഡ്ജി പറഞ്ഞു. വിധിയില്‍ പാല്‍, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവയെ പ്രശംസിക്കുന്നുണ്ട്. 16 പശുക്കളെ കടത്തിയ കേസിനാണ് അമീന്‍ 2020-ല്‍ അറസ്റ്റിലായത്. പശുക്കള്‍ക്ക് ഇരിക്കാനും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യമില്ലാത്തതിനാലായിരുന്നു അറസ്റ്റ്. ഗുജറാത്തിഭാഷയിലാണ് കോടതിയുത്തരവ് പുറത്തിറങ്ങിയത്.  

    Read More »
Back to top button
error: