Social MediaTRENDING

കണ്ണനായി വേദിയില്‍ പകര്‍ന്നാടുന്ന ഈ സുന്ദരിയെ മനസ്സിലായോ?

സൂപ്പര്‍താരങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക താല്പര്യം തന്നെയാണ്. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സൂപ്പര്‍ താരങ്ങളെ നമ്മള്‍ കേവലം നടി നടന്മാര്‍ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മള്‍ അവരെ കാണുന്നത് നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ്. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങള്‍ എല്ലാം തന്നെ നമ്മള്‍ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങള്‍ പോലെയാണ് ഏറ്റെടുക്കുന്നത്.

ഇപ്പോള്‍ ഒരു ഡാന്‍സ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. രാധേ ശ്യാം വീഡിയോ ആണ് ഇത്. അതേസമയം ഇതില്‍ കൃഷ്ണനായി പകര്‍ന്ന ആരാണ് എന്ന് മനസ്സിലായോ? മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഈ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ആളെ മനസ്സിലായിക്കാണും.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്നും ആണ് ഇവര്‍ സിനിമ മേഖലയില്‍ എത്തുന്നത്. അതുകൊണ്ട് ഒരു മികച്ച നടി എന്നു പേര് എടുക്കുന്നതിനു മുന്‍പ് തന്നെ ഒരു മികച്ച കലാകാരി എന്ന പേരെടുത്ത താരങ്ങളില്‍ ഒരാളാണ് ഇവര്‍. അതുകൊണ്ടുതന്നെ ഈ വീഡിയോ മലയാളികള്‍ക്ക് വലിയ അത്ഭുതമല്ല എന്നതാണ് വസ്തുത.

അതേസമയം സിനിമ മേഖലയില്‍ ഇത്രയും തിരക്കിട്ട് നില്‍ക്കുമ്പോള്‍ പോലും നൃത്തത്തിനു വേണ്ടി സമയം മാറ്റിവയ്ക്കുവാന്‍ മഞ്ജുവാര്യര്‍ കാണിച്ച ഡെഡിക്കേഷനെ അഭിനന്ദിക്കുകയാണ് ഇപ്പോള്‍ മലയാളികള്‍. ശ്രീകൃഷ്ണ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. സൂര്യ ഫെസ്റ്റിവല്‍ സമാപന വേദിയില്‍ ആണ് താരം കുച്ചിപ്പുടി നൃത്തം അവതരിപ്പിച്ചത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പങ്കുവെച്ചിരിക്കുന്നത്. കലാക്ഷേത്ര പൊന്നി എന്ന വ്യക്തിയാണ് രാധയായി എത്തുന്നത്. ഗീതാ പത്മകുമാര്‍ ആണ് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Back to top button
error: