തിരുവനന്തപുരം: പാറശാലയില്‍ കല്യാണ വീട്ടിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് അടിയേറ്റ യുവാവ് മരിച്ചു. പാറശാല ഇഞ്ചിവിളയിലാണ് സംഭവം. ഇഞ്ചിവിള സ്വദേശി രഞ്ചിത്ത് (40) ആണ് മരിച്ചത്. വിവാഹ സത്കാരം കഴിഞ്ഞ് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
രഞ്ചിത്തിന്റെ വീടിന് സമീപത്തേ വിവാഹസത്കാരം കഴിഞ്ഞ് സുഹൃത്തുക്കളായ റിജു, വിപിന്‍, രജി, രഞ്ചിത്ത് എന്നീ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കവെയായിരുന്നു സംഭവം. വാക്കേറ്റത്തെതുടര്‍ന്ന് ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കുപ്പി കൊണ്ട് കുത്തുകയും ചെയ്യുകയായിരുന്നു.
ഗുരുതര പരുക്കോളോടെ വിപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രജി ഒളുവിലാണ്. രഞ്ചിത്തിന്റെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.