Month: January 2023

  • India

    ഇരട്ട സ്ഫോടനങ്ങൾക്കു പിന്നാലെ വീണ്ടും സുരക്ഷാ മുന്നറിയിപ്പ്; ഭാരത് ജോഡോ യാത്ര ജമ്മുവിലെ ചിലയിടങ്ങളിൽ വാഹനത്തിലാക്കും 

    ന്യൂഡൽഹി: ഇരട്ട സ്ഫോടനങ്ങൾക്കു പിന്നാലെ സുരക്ഷാ ഏജൻസികൾ വീണ്ടും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഭാരത് ജോഡോ യാത്രയിലെ ക്രമീകരണങ്ങളിൽ മാറ്റം. ജമ്മുവിലെ ചിലയിടങ്ങളിൽ യാത്ര വാഹനത്തിലാക്കും. കാൽനടയാത്രയും ആൾക്കൂട്ടവും സുരക്ഷാ ഭീഷണി കൂട്ടുമെന്ന നിർദേശത്തെത്തുടർണ് വഴങ്ങാൻ കോൺഗ്രസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഭാരത് ജോഡോ യാത്ര ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും.സുരക്ഷാ സേനകളുടെ നിർദ്ദേശപ്രകാരമാണ് നടപടി. സുരക്ഷയുടെ ഭാഗമായി ജോഡോ യാത്രയില്‍ ആളെ കുറയ്ക്കാന്‍ സാധ്യതയുണ്ട്. യാത്ര കടന്നുപോകുന്ന തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം പ്രതികരിച്ചു. ജമ്മുകശ്മീരിലെ നര്‍വാര്‍ളില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വാഹനങ്ങളില്‍ സ്ഫോടനമുണ്ടായിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഐഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷാ ഏജൻസികൾ കടുത്ത ജാഗ്രതയിലാണ്. ജമ്മുകശ്മീര്‍ പോലീസിനേയും, കേന്ദ്രപോലീസിനെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം…

    Read More »
  • Crime

    ബംഗളുരുവിൽ അനധികൃതമായി താമസിച്ച പാക് യുവതിയും ഇന്ത്യൻ പൗരനായ ഭർത്താവും അറസ്റ്റിൽ, യുവതി ഇന്ത്യയിലെത്തിയത് പ്രണയസാഫല്യത്തിനായി !

    ബംഗലൂരു: ബംഗളുരുവിൽ അനധികൃതമായി താമസിച്ച പാക് യുവതിയും ഇന്ത്യൻ പൗരനായ ഭർത്താവും അറസ്റ്റിൽ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഇഖ്ര ജീവാനി എന്ന 19 കാരിയാണ് മതിയായ രേഖകളില്ലാത്തതിനാൽ അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് ഉത്തര്‍പ്രദേശ് സ്വദേശിയായ മുലായം സിങ് യാദവി(25)നെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ സ്വദേശിനിയായ കാമുകിയെ ഇയാൾ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്ന് ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് യാദവ് ഡേറ്റിങ്ങ് ആപ്പു വഴിയാണ് ഇഖ്രയെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയോട് നേപ്പാളിലെത്താന്‍ ആവശ്യപ്പെട്ടു. അവിടെ വെച്ച് ഇരുവരും വിവാഹിതരായി. അതിനുശേഷം നേപ്പാള്‍ അതിര്‍ത്തി വഴി ബിഹാറിലെ ബിര്‍ഗഞ്ചിലും പട്‌നയിലുമെത്തി. പിന്നീട് ബംഗലൂരുവിലേക്കെത്തി. ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു മുലായം സിംഗ് യാദവ്. ബെല്ലന്തൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ലേബര്‍ ക്വാര്‍ട്ടേഴ്‌സിലാണ് ഇരുവരും…

    Read More »
  • Crime

    ബലാത്സംഗ ശ്രമം ചെറുത്തതിന് തീ കൊളുത്തിയ യുവതി മരിച്ചു; മൂന്നു ബന്ധുക്കൾ ഉൾപ്പെടെ നാലുപേർ ഒളിവിൽ 

    റാഞ്ചി: ബലാത്സംഗ ശ്രമം ചെറുത്തതിലുള്ള രോഷത്തില്‍ 23 വയസുകാരിയെ മൂന്നു ബന്ധുക്കൾ ഉൾപ്പെടെ നാലുപേർ ചേർന്ന് തീകൊളുത്തി കൊന്നു. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നു പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പൊലീസ് വ്യക്തമാക്കി. ഝാർഖണ്ഡ് ഹസാരിബാഗില്‍ ജനുവരി ഏഴിന് വീട്ടില്‍ വച്ചായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്. ബലാത്സംഗ ശ്രമം ചെറുത്തതില്‍ കുപിതരായ പ്രതികള്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദേഹത്ത് 70 ശതമാനം പൊള്ളലേറ്റ യുവതി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കേയാണ് ആരോഗ്യനില വഷളായി മരിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹസാരിബാഗ് എസ്പി മനോജ് രത്തന്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ എടുത്ത യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഇക്കാര്യം അന്വേഷിച്ച് വരികയാണ്. സഹായത്തിനായി ഒച്ചവെച്ചപ്പോള്‍ അയല്‍വാസികളാണ് തന്നെ രക്ഷിച്ചതെന്നാണ് യുവതി…

    Read More »
  • Local

    ബഫർസോൺ‍ വനത്തിനുള്ളില്‍ നിജപ്പെടുത്തണം, കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണമെന്ന് ജോസ് കെ മാണി

    തൊടുപുഴ: ബഫർസോൺ‍സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തി കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ജോസ് കെ മാണി ആവശ്യപ്പെട്ടു. ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ വിശദമായി വിഷയം പഠിച്ചതിനുശേഷം എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് (എം) ഉന്നയിച്ച ആവശ്യവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം നേതൃസംഗമം ടൗൺഹാളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാഹചര്യം രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. രാജ്യത്തിന്‍റെ ആകെ ഭൂവിസ്തൃതിയുടെ 1.1 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനവും കേരളത്തിലാണുള്ളത്. 38863 ചതുരശ്ര കിലോ വിസ്തൃതിയുള്ള കേരളത്തിലെ 69.4 ശതമാനം പ്രദേശങ്ങളിലും വിവിധ പരിസ്ഥിതി നിയമങ്ങളുടെ നിയന്ത്രണങ്ങള്‍ ഉണ്ട്. സംസ്ഥാനത്തെ കേവലം 30.6% ഭൂപ്രദേശം മാത്രമാണ് ജനവാസമേഖലകള്‍ക്കായി ലഭ്യമായിട്ടുള്ളത്. ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും…

    Read More »
  • Kerala

    എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; കാക്കനാട് 19 വിദ്യാര്‍ഥികള്‍ക്ക് രോഗം

    കൊച്ചി: കാക്കനാട് സ്വകാര്യ സ്‌കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളെ വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്‌കൂളിലെ 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്താണ് നോറോ വൈറസ് ? ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. പകരുന്നത് ഇങ്ങനെ മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്നും സ്രവങ്ങളിലൂടെ…

    Read More »
  • India

    തമിഴ്നാട്ടിൽ ഉത്സവത്തിനിടെ ക്രെയിൻ തകർന്നു വീണ് മൂന്നു മരണം; എട്ടു പേർക്ക് ഗുരുതര പരുക്ക്

    ചെന്നൈ: തമിഴ്‌നാട്ടിലെ റാണിപ്പേട്ട് ജില്ലയിലെ കല്‍വീതി ഗ്രാമത്തിലെ ക്ഷേത്രോല്‍സവത്തിനിടെ ക്രെയിന്‍ തകര്‍ന്ന് വീണ് മൂന്നുമരണം. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 8.15 നാണ് സംഭവം. കൽവീതി ഗ്രാമത്തിൽ ദ്രൗപദി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പ്രതിഷ്ഠയെ ക്രെയിനിനുമുകളിൽ കയറ്റി ഗ്രാമത്തിലൂടെ എഴുന്നള്ളിക്കുന്ന ചടങ്ങിനിടെയാണ് അപകടം. മുത്തുകുമാരന്‍ (31) ജ്യോതി ബാബു (19) എസ് ഭൂപാലന്‍ (41) എന്നിവരാണ് മരിച്ചത്. ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനില്‍ ഉയര്‍ത്തി തെരുവിലൂടെ പ്രദക്ഷിണം ചെയ്യുന്നതിനിടെ ക്രെയിന്‍ തകര്‍ന്ന് 20 അടി ഉയരത്തില്‍ നിന്ന് ആളുകള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ റോഡിലും ക്ഷേത്രപരിസരത്തുമായി ആയിരത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ അരക്കോണം താലൂക്ക് ആശുപത്രിയിലും പൊന്നായിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ക്രെയിന്റെ കാലപ്പഴക്കമാണോ സാങ്കേതിക തകരാറാണോ എന്നും അന്വേഷിക്കുന്നുണ്ട്.

    Read More »
  • Crime

    ഇന്‍സ്റ്റഗ്രാംസൗഹൃദം, കുണ്ടറക്കാരിയായ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ക്രിമിനല്‍കേസ് പ്രതികളടക്കം പിടിയില്‍

    കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറയില്‍നിന്ന് കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട്ടെ വീട്ടില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ജസീര്‍ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും കുട്ടിയെ കടത്തിക്കൊണ്ടുപോയതിനാണ് മറ്റുരണ്ടുപേരെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു. ജനുവരി 18-ാം തീയതി മുതലാണ് കുണ്ടറ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചതോടെയാണ് ജസീറുമായുള്ള സൗഹൃദം കണ്ടെത്തിയത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം പാലോടുള്ള വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവര്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ ജസീര്‍ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ നിയാസിനെതിരേ പത്തിലേറേ ക്രിമിനല്‍കേസുകളുമുണ്ട്.    

    Read More »
  • India

    മോദിക്കെതിരായ ഡോക്യുമെന്ററി ലിങ്കുകള്‍ പങ്ക് വച്ച് പ്രതിപക്ഷം; നാളെ ജെ.എന്‍.യു ക്യാംപസില്‍ പ്രദര്‍ശനം

    ന്യൂഡല്‍ഹി: ഡോക്യുമെന്ററി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷം. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്ററി നീക്കം ചെയ്യുമ്പോള്‍ ഡോക്യുമെന്ററി ലഭ്യമായ മറ്റ് ലിങ്കുകള്‍ പങ്കുവച്ചാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരായ ഡെറിയക് ഒബ്രിയാന്‍, മൊഹുവ മൊയ്ത്ര, ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി എന്നിവര്‍ ഡോക്യുമെന്ററിയുടെ പുതിയ ലിങ്കുകള്‍ ട്വീറ്റ് ചെയ്തു. മറയ്ക്കാനൊന്നുമില്ലെങ്കില്‍ ഡോക്യുമെന്ററിയെ സര്‍ക്കാര്‍ എന്തിന് ഭയക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്. ചക്രവര്‍ത്തിയും ഭൃത്യന്മാരും എത്ര ഭീരുക്കളാണെന്ന് ഡോക്യുമെന്ററി നിരോധനത്തോടെ ജനത്തിന് മനസിലായെന്ന് മഹുവ മൊയ്ത്ര പരിഹസിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചു. നൂറിലേറെ ട്വീറ്റുകള്‍ ഇതിനോടകം നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ സമൂഹ മാധ്യമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഡോക്യുമെന്ററി പങ്ക് വയ്ക്കുന്നത്. ഡോക്യുമെന്ററി പുറത്ത് വന്നതിന് ശേഷവും മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ അദ്ദേഹത്തിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയുമാണ്. ഈ ഘടകങ്ങളാണ്…

    Read More »
  • Kerala

    ലൈഫ് മിഷനിലെ ആറുകോടിയുടെ കോഴ; ആരോപണം ആവര്‍ത്തിച്ച് സ്വപ്ന

    കൊച്ചി: ലൈഫ് മിഷനില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. തന്റെ കൈയില്‍ കോഴ ഇടപാടുകളുടെ തെളിവുകളുണ്ടെന്നും ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. അതേസമയം, ലൈഫ് മിഷനില്‍ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആര്‍ സരിത്ത് പറഞ്ഞു. അതിനിടെ, ലൈഫ് മിഷന്‍ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.

    Read More »
  • LIFE

    നിശ്ചയത്തിന് വിളിച്ചെങ്കിലും എത്താന്‍ സാധിച്ചില്ല; പക്ഷേ ശ്രീവിദ്യയ്ക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുരേഷേട്ടന്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലെ സജീവ സാന്നിധ്യമാണ് താരം. പരിപാടിയിലെ കൗണ്ടര്‍ ക്വീന്‍ എന്നാണ് താരം അറിയപ്പെടുന്നത്. ധാരാളം ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ന് രാവിലെ ആയിരുന്നു നടിയുടെ വിവാഹനിശ്ചയം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് വരന്‍. കഴിഞ്ഞ ആറു വര്‍ഷകാലമായി ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍, അടുത്തിടെ മാത്രമാണ് ഇരുവരും ഇവരുടെ പ്രണയം ഔദ്യോഗികമായി ആരാധകരോട് തുറന്നുപറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മാത്രമാണ് ഇവര്‍ ഇവരുടെ വിവാഹ നിശ്ചയം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള പിണക്കത്തിന് കാരണമായിരുന്നു. എന്തുകൊണ്ടാണ് ഈ വിവരം ഞങ്ങളില്‍ നിന്നും മറച്ചുവെച്ചത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു പരിപാടിയായിരുന്നു ഇത് എന്നും വിവാഹത്തിന് എല്ലാവരെയും വിളിക്കും എന്നുമാണ് ശ്രീവിദ്യ പറയുന്നത്. അതേസമയം, സുരേഷ്…

    Read More »
Back to top button
error: