Month: January 2023
-
India
എന്തുകൊണ്ട് ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു…? ഈ ദിവസത്തിന്റെ പ്രാധാന്യം അറിയൂ
ഇന്ന് രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ ഡെല്‍ഹിയിലെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നു. രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനം രാജ്യത്തിന്റെ ദേശീയ ഉത്സവമാണ്. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വരെ രാജ്പഥില്‍ അതിഗംഭീരവും ആകര്‍ഷകവുമായ പരേഡ് റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പ്രധാനമാണ്. എന്തുകൊണ്ട് ജനുവരി 26…? ഒരു പ്രത്യേക കാരണമുണ്ട് ഇതിന്. 1930 ജനുവരി 26 ന് കോണ്‍ഗ്രസ് രാജ്യത്തിന്റെ സമ്പൂര്‍ണ സ്വരാജ് എന്ന മുദ്രാവാക്യം ഉയര്‍ത്തി. ഇതിന്റെ ഓര്‍മയ്ക്കായി 1950 ജനുവരി 26 വരെ ഭരണഘടന നടപ്പാക്കാന്‍ കാത്തിരുന്നു. 1929 ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍, കോണ്‍ഗ്രസിന്റെ ലാഹോര്‍ സമ്മേളനത്തിലാണ് ആദ്യമായി സമ്പൂര്‍ണ സ്വരാജ് പ്രഖ്യാപിച്ചത്. ആ സെഷനില്‍, 1930 ജനുവരി 26 നകം ഇന്ത്യക്ക് പരമാധികാര പദവി നല്‍കണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യം ഉയര്‍ത്തി. തുടര്‍ന്ന് 1930 ജനുവരി 26 ന് പൂര്‍ണ സ്വരാജ് അഥവാ സ്വാതന്ത്ര്യ…
Read More » -
Local
ഇനി വിദ്യാർഥികളും മഴ അളക്കും, കാറ്റിന്റെ വേഗം നിരീക്ഷിക്കും; ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. പ്രകൃതിദുരന്തങ്ങൾ അടിക്കടി നാശം വിതയ്ക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പുതുതലമുറയ്ക്ക് കാലാവസ്ഥയുടെ വ്യതിയാനങ്ങൾ സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിനും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനുമായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്രം അധ്യാപകർക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ചുമതല. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം മുരിക്കുംവയൽ സർക്കാർ വൊക്കഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന നോൺ റെക്കോർഡിങ് മഴ മാപിനി, കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന കപ്പ് കൗണ്ടർ അനിമോ മീറ്റർ, ആപേക്ഷിക ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, ഒരു പ്രദേശത്തിന്റെ കുറഞ്ഞ…
Read More » -
India
ത്രിപുരയിൽ സീറ്റ് ധാരണ: സിപിഎം – 43 കോൺഗ്രസ്- 13, മറ്റ് ഇടത് കക്ഷികൾക്കും സ്വതന്ത്രനും നാലു സീറ്റ്
അഗർത്തല: ബി.ജെ.പി ഭരണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ത്രിപുരയിൽ ഒന്നിച്ചു മത്സരിക്കാൻ സി.പി.എമ്മും കോൺഗ്രസും. ഇടതു പാർട്ടികളും കോൺഗ്രസും സീറ്റ് വിഭജനവും പൂർത്തിയാക്കി. സി പി എം 43 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും മത്സരിക്കും. ആകെ 60 സീറ്റുകളിലേക്കാണ് മത്സരം. അവശേഷിക്കുന്ന നാല് സീറ്റുകളിൽ ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇടതുപക്ഷം നിർത്തും. ബാക്കിയുള്ള മൂന്നിടത്ത് സിപിഐ, ഫോർവേഡ് ബ്ലോക്, ആർഎസ്‌പി എന്നീ പാർട്ടികൾ മത്സരിക്കും. ദീർഘകാലം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ ഇത്തവണ മത്സരിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ 24 പേർ പുതുമുഖങ്ങളാണ്. അതേസമയം ഇടത് പാർട്ടികളും കോൺഗ്രസും പരസ്പര ധാരണയോടെ മത്സരിക്കുമ്പോൾ സംസ്ഥാനത്ത് തിപ്ര മോത പാർട്ടിയുമായി ഇവർ യാതൊരു ധാരണയും പുലർത്തില്ല. മണിക് സർക്കാർ സ്ഥിരമായി മത്സരിച്ച് ജയിച്ചിരുന്ന ധാൻപൂർ നിയമസഭാ സീറ്റിൽ ഇത്തവണ സിപിഎമ്മിന്റെ പുതുമുഖ സ്ഥാനാർത്ഥി കൗശിക് ചന്ദ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവി…
Read More » -
Crime
പുനെയിൽ ഒരു കുടുംബത്തിലെ ഏഴുപേർ നദിയിൽ മരിച്ച സംഭവം കൂട്ടക്കൊലപാതകം; ഏഴുപേരെയും കൊന്ന് നദിയിലെറിഞ്ഞെന്നു പോലീസ്; അഞ്ചു പേർ അറസ്റ്റിൽ
പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ നദിയിൽ മുങ്ങി മരിച്ച സംഭവം കൂട്ടക്കൊലപാതകമെന്നു കണ്ടെത്തൽ. കുടുംബം കൂട്ടത്തോടെ ജീവനൊടുക്കിയെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഏഴു പേരെയും കൊലപ്പെടുത്തിയ ശേഷം നദിയിൽ എറിയുകയായിരുന്നെന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് 5 പേർ അറസ്റ്റിൽ. ബീഡ് ജില്ലയിലെ ഖംഗാവ് സ്വദേശികളായ മോഹൻ ഉത്തം പവാർ (50), ഭാര്യ സംഗീത (40), മരുമകൻ ഷാംറാവു പണ്ഡിറ്റ് ഫുലാവെയർ (28), മകൾ റാണി ഫുലാവെയർ (24), മക്കൾ റിതേഷ് ( 7), ചോട്ടു (5), കൃഷ്ണ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരങ്ങളായ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. അഹമ്മദ്‌നഗർ ജില്ലയിലെ നിഘോജ് സ്വദേശികളായ അശോക് കല്യാൺ പവാർ (39), ശ്യാം കല്യാൺ പവാർ (35), ശങ്കർ കല്യാണ് പവാർ (37), പ്രകാശ് കല്യാണ് പവാർ (24), കാന്താഭായ് സർജെറാവു ജാദവ് (45) എന്നിവരാണ് അറസ്റ്റിലായത്. പുനെ ജില്ലയിലെ പാർഗാവ് ജില്ലയിൽ ഭീമ…
Read More » -
Kerala
വിഴിഞ്ഞം തുറമുഖം: കരിങ്കല്ല് എത്തിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചു, പദ്ധതി 60 % പൂർത്തിയായെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി 60 ശതമാനം പൂർത്തിയായെന്നും സെപ്റ്റംബർ-ഒക്ടോബർ മാസത്തോടെ ആദ്യ കപ്പൽ അടുക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖത്തേക്ക് കരിങ്കല്ല് എത്തിക്കുന്ന ലോറികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു. കൂടുതൽ കല്ല് ലഭ്യതക്കായി പുതുതായി 7 ക്വാറികൾക്കുള്ള അപേക്ഷ നടപടികൾ പൂർത്തിയായി വരുകയാണെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം രാജ്യാന്തര തുറമുഖനിർമാണ അവലോകന യോഗ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റു സംസ്ഥാനങ്ങളിൽനിന്നും കരിങ്കല്ല് എത്തിക്കുന്നുണ്ട്. സമരം മൂലം നഷ്ടപെട്ട പ്രവർത്തി ദിനങ്ങൾക്കു പകരം ഓവർടൈമിൽ ദ്രുത ഗതിയിൽ നിർമാണം പുരോഗമിക്കുകയാണ്. 60 ശതമാനത്തിലേറെ നിർമാണം പൂർത്തിയായതായി മന്ത്രി അറിയിച്ചു. സെപ്റ്റംബർ– ഒക്ടോബർ മാസത്തിനുള്ളിൽ ആദ്യകപ്പൽ എത്തിക്കും. പരീക്ഷണമെന്ന നിലയ്ക്കാണ് ആദ്യ കപ്പൽ എത്തിക്കുന്നത്. പൂർണതോതിലുള്ള തുറമുഖ പ്രവർത്തനം തുടർന്നുള്ള ഒരു വർഷത്തിനുള്ളിൽ സാധ്യമാക്കും. പുതിയ ലോഡ് ഓപ്പറേറ്റിങ് പോയിന്റ് നിർമാണം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. പവർ സ്റ്റേഷൻ ഉൾപ്പെടെ പദ്ധതി പ്രദേശത്തെ ഏതാനും സംരംഭങ്ങളുടെ ഉദ്ഘാടനം അടുത്ത മാസം മുതൽ നടക്കും.…
Read More » -
Crime
മുണ്ടഴിച്ച് തലയിൽക്കെട്ടി നിക്കര്‍ മാത്രം ധരിച്ച് ടോര്‍ച്ചുമായി കള്ളൻ; തിരൂരിൽ വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തൃശൂര്‍: തൃശൂര്‍ തിരൂരിൽ പുലർച്ചെ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുണ്ടഴിച്ച് തലയിൽക്കെട്ടി, മുഖം മറച്ച്, നിക്കർ മാത്രം ധരിച്ച് ടോർച്ചുമായി നടക്കുന്ന മോഷ്ടാവിന്‍റെ ദൃശ്യമാണ് പുറത്ത് വന്നത്. മോഷണം നടന്ന വീടിന്‍റെ അടുത്തുള്ള സിസി .ടിവിയിലാണ് പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തിരൂർ സ്വദേശി സീമയുടെ രണ്ട് പവൻ മാല പ്രതി കവർന്നത്. സമീപത്തെ മറ്റ് വീടുകളിലും കള്ളൻ മോഷ്ടിക്കാൻ കയറിയതായി പൊലീസ് പറഞ്ഞു. തൃശൂര്‍ തിരൂരില്‍ വീടിന് പുറകില്‍ ചക്ക വെട്ടുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ചാണ് മോഷ്ടാവ് മാല കവർന്നത്. തിരൂര്‍ കിഴക്കേ അങ്ങാടി സ്വദേശി സീമയുടെ രണ്ടര പവന്‍റെ മാലയാണ് കവര്‍ന്നത്. പ്രതി എത്തിയതെന്ന് കരുതുന്ന സൈക്കിൾ സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു മോഷണം. വീട്ടിൽ പതുങ്ങിയെത്തിയ കള്ളൻ പിൻവശത്ത് ചക്ക വെട്ടുകയായിരുന്ന സീമയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പിന്നിലൂടെയെത്തി വീട്ടമ്മയുടെ മുഖം പൊത്തിയായിരുന്നു…
Read More » -
Crime
ഏറ്റുമാനൂരില്‍ വീട്ടമ്മയുടെ വീട്ടില്‍ ബോധരഹിതനായി കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം
ഏറ്റുമാനൂര്‍: വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തുന്ന വീട്ടമ്മയുടെ വീട്ടില്‍ ബോധരഹിതനായി കാണപ്പെട്ട യുവാവിന്‍റെ മരണം കൊലപാതകമെന്ന് ആരോപിച്ച് യുവാവിന്റെ കുടുംബം. കോട്ടയം വയലാ സ്വദേശി അരവിന്ദിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അരവിന്ദിന്‍റെ തലയിലും ശരീരത്തിലും കണ്ട മുറിവുകളാണ് ബന്ധുക്കളുടെ സംശയത്തിന്‍റെ അടിസ്ഥാനം. വീട്ടിൽ ബോധം കെട്ടു കിടന്ന അരവിന്ദനെ ആശുപത്രിയിലാക്കാന്‍ ഏറ്റുമാനൂരില്‍ നിന്നൊരു വാഹനം വിളിക്കാന്‍ വീട്ടമ്മ തയാറായില്ല. പകരം പത്തു കിലോ മീറ്റര്‍ അകലെയുളള വയലായില്‍ നിന്ന് അരവിന്ദന്‍റെ പരിചയക്കാരനായ ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയ ശേഷം മണിക്കൂറുകള്‍ വൈകി ആശുപത്രിയിലെത്തിച്ചതാണ് മരണത്തില്‍ സംശയം തോന്നാനുള്ള പ്രധാന കാരണം. അരവിന്ദന്‍റെ തലയുടെ പിന്നിലെ മുറിവും ശരീരമാസകലം കണ്ട മറ്റ് പരുക്കുകളുമാണ് മരണത്തില്‍ ദുരൂഹത വർധിപ്പിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. ആരോപണവിധേയയായ വീട്ടമ്മയുടെ സഹോദരനൊപ്പമാണ് അരവിന്ദനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ തെറ്റായ മേല്‍വിലാസം നല്‍കിയ ശേഷം വീട്ടമ്മയുടെ സഹോദരന്‍ മുങ്ങിയതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. കൂടെ ആരും ഇല്ലാതിരുന്നതിനാല്‍ തന്നെ…
Read More » -
Kerala
‘പ്രസാദ്’ വട്ടം കറക്കിയ ‘എസ് ഐ’ ഇനി ഡിവൈ.എസ്.പി, സിനിമയിലല്ല ജീവിതത്തിൽ; സിബി തോമസിന് സ്ഥാനക്കയറ്റം
കാസര്‍ഗോഡ്: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറായിരുന്ന സിബി തോമസിന് വയനാട് വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് നിയമനം. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കോളജ് പഠനകാലത്ത് നാടകങ്ങളില്‍ തിളങ്ങിയ സിബി തോമസ് ദീലിഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ചിത്രത്തില്‍ സിബി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. സിബി തോമസ് എഴുതിയ ‘കുറ്റസമ്മതം’ എന്ന നോവലിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് ചുള്ളി സ്വദേശിയായ…
Read More » -
Kerala
ശബരിമലയിൽ എണ്ണിത്തീരാതെ ‘നാണയമല’; യന്ത്രസഹായം ആവശ്യപ്പെട്ട് ജീവനക്കാർ ഹൈക്കോടതിയിൽ
പത്തനംതിട്ട: ശബരിമലയില്‍ നാണയമെണ്ണിത്തീര്‍ക്കാന്‍ യന്ത്രസഹായം വേണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിൽ. രണ്ടുമാസം എണ്ണിയാലും തീരാത്തത്ര നാണയമാണ് ശബരിമലയില്‍ കുന്നുകൂടിയിരിക്കുന്നത്. ഇത് എണ്ണാൻ യന്ത്രസഹായം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് കാലത്തിനു ശേഷമെത്തിയ തീര്‍ഥാടനകാലത്ത് കാണിക്ക നിറഞ്ഞു കവിഞ്ഞു. ജീവനക്കാര്‍ എണ്ണിയിട്ടും തീരുന്നില്ല. ജീവനക്കാര്‍ക്ക് അവധി കിട്ടുന്ന കാര്യം സംശയമാണ്. ജനുവരി 25ന് മുന്‍പ് എണ്ണിത്തീര്‍ക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. നോട്ടും നാണയവുമായി ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിയത്. നാണയങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗം ഇനിയും എണ്ണാൻ ബാക്കിയാണ്. ഇത് 20 കോടിക്കടുത്ത് വരുമെന്നാണ് നിഗമനം. അതിനാലാണ് യന്ത്രസഹായം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്. 2017ല്‍ കരാറെടുത്ത ബാങ്ക് യന്ത്രം സ്ഥാപിച്ച് നാണയം എണ്ണിയിരുന്നു. ചെന്നൈയില്‍ ഒരു കമ്പനിയുമായി ബന്ധപ്പെട്ട് നേരത്തേ റോബട്ടിക്സ് സംവിധാനം ആലോചിച്ചെങ്കിലും നടപടി നീങ്ങിയിട്ടില്ല. മറ്റു ക്ഷേത്രങ്ങളില്‍നിന്ന് ഡപ്യൂട്ടേഷനിലാണ് ജീവനക്കാര്‍ സന്നിധാനത്തെത്തുന്നത്. ജീവനക്കാരുടെ കുറവ്…
Read More » -
LIFE
‘വരില്ല… വരില്ല നീ ‘ തങ്കം കാണാൻ ക്ഷണിച്ചതാണോ അതോ ഭീക്ഷണിയാണോ ? നാളെ തിയറ്റുകളിലെത്തുന്ന തങ്കം കാണാൻ പ്രേക്ഷരെ ക്ഷണിക്കുന്ന നമ്മുടെ തങ്കപ്പെട്ട വിനീത് ശ്രീനിവാസന്റെ വീഡിയോ…
വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘തങ്കം’ 26-ന് തിയേറ്ററുകളിലെത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. സഹിന്‍ അരാഫത്ത് ആണ് സംവിധാനം. ഈ അവസരത്തിൽ പ്രേക്ഷകരെ തിയറ്ററിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനീതിന്റെ ഹിറ്റ് ആൽബമായ കോഫി അറ്റ് എം.ജി റോഡിലെ ‘വരില്ല… വരില്ല നീ ‘ എന്ന സംഭാഷണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. View this post on Instagram A post shared by Bhavana Studios (@bhavanastudios) വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി…
Read More »