Month: January 2023

  • LIFE

    കിങ് ഖാൻ പണിതുടങ്ങി മക്കളെ! ബോക്സ് ഓഫീസില്‍ കുതിപ്പ്; പഠാന്‍ 3 മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍നിന്ന് നേടിയത്… കണക്കുകൾ

    കൊവിഡ് കാലത്ത് രാജ്യത്തെ ഒന്നാം നമ്പര്‍ സിനിമാ വ്യവസായമെന്ന വിശേഷണം ബോളിവുഡിന് നഷ്ടപ്പെട്ടിരുന്നു. ആ സ്ഥാനത്തേക്ക് പാന്‍ ഇന്ത്യന്‍ വിജയങ്ങളുമായി തെന്നിന്ത്യന്‍ സിനിമ- വിശേഷിച്ചും തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളാണ് മുന്നേറിയത്. പരമ്പരാഗത ഹിന്ദി സിനിമാപ്രേമികള്‍ തന്നെ ബോളിവുഡ് സിനിമകളേക്കാളും താല്‍പര്യം തെന്നിന്ത്യന്‍ സിനിമകളോട് കാണിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങി കാര്യങ്ങള്‍. അപ്പോഴും ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുതുതായി എത്തുമ്പോഴും ബോളിവുഡ് വ്യവസായം പ്രതീക്ഷ വെക്കാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരു പുതിയ ചിത്രം എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പഠാന്‍ ആണ് അത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത്, ദീപിക പദുകോണ്‍ നായികയായ ചിത്രത്തിന് റെക്കോര്‍ഡ് സ്ക്രീന്‍ കൌണ്ട് ആണ് ലഭിച്ചത്. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 എന്നിങ്ങനെ ആകെ 7770 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് എന്ന ആദ്യ പ്രതികരണങ്ങള്‍ കൂടി ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസില്‍ മുന്നേറുമെന്ന് ഉറപ്പായി. ഇപ്പോഴിതാ രാജ്യത്തെ…

    Read More »
  • LIFE

    ബോളിവുഡിനെ ഒരുതരത്തിലും രക്ഷപെടാൻ സമ്മതിക്കില്ല അല്ലേ! ‘പഠാന്‍’ ഓണ്‍ലൈനില്‍ ചോര്‍ന്നെന്ന് റിപ്പോർട്ടുകൾ

    നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമെന്ന നിലയില്‍ റിലീസിനു മുന്‍പേ വന്‍ ഹൈപ്പ് നേടിയ ചിത്രം പഠാന്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ റിലീസ് ഇന്നായിരുന്നു. തമിഴ് റോക്കേഴ്സ്, ഫില്‍മിസില്ല, ഫില്‍മിറാപ്പ് തുടങ്ങി നിരവധി ടൊറന്‍റ് പ്ലാറ്റ്ഫോമുകളില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചലച്ചിത്ര വ്യവസായത്തെ നഷ്ടക്കണക്കുകളില്‍ നിന്ന് കരകയറ്റാന്‍ പൈറസിയില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന സിനിമാപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയ്ക്കു ശേഷവും റിലീസിനു പിന്നാലെ വ്യാജപതിപ്പ് എത്തുന്നത് തുടരുകയാണ്. അതേസമയം ഒരു ഇടവേളയ്ക്കു ശേഷം ബോളിവുഡ് വ്യവസായത്തിന് വലിയ പ്രതീക്ഷ പകര്‍ന്ന് എത്തിയിട്ടുള്ള ചിത്രം വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 സ്ക്രീനുകളിലായി ലോകമാകെ 7770 സ്ക്രീനുകളിലാണ് ചിത്രത്തിന്‍റെ റിലീസ്. റിലീസിനു പിന്നാലെ ഏറെയും പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ഒക്കെയും മികച്ച റിവ്യൂസ് ആണ്…

    Read More »
  • LIFE

    ഷാരൂഖ് ഖാന്‍ നായകനായ പഠാ​ന്റെ റിലീസ് ദിനത്തില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍; പോസ്റ്റര്‍ കീറി, കരി ഓയില്‍ ഒഴിച്ചു

    ബെംഗലൂരു: ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ഇന്നാണ് റിലീസ് ആയത്. രാജ്യത്താകെ 5000 ത്തോളം സ്ക്രീനിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുന്നത്. അതേ സമയം ചിത്രത്തിനെതിരെ ചില സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കർണാടക, ബിഹാർ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധം നടന്നുവെന്നാണ് വിവരം. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ‘ബോയിക്കോട്ട് പഠാന്‍’ പോസ്റ്ററുകൾ പിടിച്ച ഒരു വിഭാഗം തീയറ്ററുകളിൽ നിന്ന് സിനിമയുടെ ബാനറുകൾ വലിച്ചുകീറി. പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചു. ആഗ്രയിലെ രകബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഈ സംഭവത്തില്‍ ആറു പേർക്കെതിരെ കേസെടുത്തതായി രകബ്ഗഞ്ച് എസ്എച്ച്ഒ പ്രദീപ് കുമാർ അറിയിച്ചു. #WATCH | Karnataka: VHP (Vishwa Hindu Parishad) supporters protest against the release of Shah Rukh Khan's movie 'Pathaan' in Bangalore, burn posters pic.twitter.com/K5L2xB4xBl — ANI (@ANI) January 25, 2023 കർണാടകയിലെ വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത്) അനുഭാവികൾ ചിത്രത്തിന്‍റെ…

    Read More »
  • LIFE

    വൻ സ്‍ക്രീൻ കൗണ്ടോടെ തുടക്കം; ‘പഠാൻ’ റിലീസ് ചെയ്തത് 7770 സ്‍ക്രീനുകളിൽ

    വൻ സ്‍ക്രീൻ കൗണ്ടോടെയാണ് ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ തിയറ്ററുകളിലേക്ക് എത്തിയത്. മൊത്തം 7770 സ്‍ക്രീനുകളിലാണ് ‘പഠാൻ’ ചിത്രം റിലീസ് ചെയ്യുക എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു. ഇന്ത്യയില്‍ 5200 വിദേശത്ത് 2500 സ്‍ക്രീനുകളിലായിട്ടായിരുന്നു പഠാന്റെ റിലീസ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ’. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. #Xclusiv… #Pathaan *final* screen count…⭐ #India: 5200[#Hindi + #Tamil + #Telugu]⭐️ #Overseas: 2500⭐️ Worldwide total: screens: 7700 screens. pic.twitter.com/Ce7uUthgxT — taran adarsh (@taran_adarsh) January 24, 2023 ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഷാരൂഖിന്റെ ആരാധകര്‍ക്ക്…

    Read More »
  • Social Media

    പുല്ല്… രാജിവച്ച് പോകാമെന്ന് വിചാരിച്ചാൽ അതും സമ്മതിക്കില്ല… രാജി കത്തിന് മറുപടി എംപ്ലോയി ഓഫ് ദ ഇയർ അവാർഡ്! മൊതലാളി വല്ലാതെ അങ്ങ് സ്നേഹിക്കുവാണല്ലോ!

    ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ നിന്നും അല്പം കൂടി മികച്ച ശമ്പളത്തില്‍ മറ്റൊരു ഒരു ജോലി വാഗ്ദാനം ലഭിച്ചാൽ അത് സ്വീകരിക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. എന്നാൽ, നിങ്ങൾ രാജിവെക്കണമെന്ന് ആഗ്രഹിച്ചാലും നിങ്ങളുടെ തൊഴിലുടമ അതിന് സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും? രാജികത്ത് കൊടുത്തിട്ട് ഇറങ്ങിപ്പോരും എന്നാണ് മറുപടിയെങ്കിൽ, അതും നടക്കില്ല എന്നാണ് ഈ യുവാവിന്‍റെ അനുഭവം പറയുന്നത്. കാരണമെന്താണെന്നല്ലേ? രാജിക്കത്ത് സ്വീകരിക്കാൻ തൊഴിലുടമ തയ്യാറല്ല, അത്രതന്നെ. സ്വന്തം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ തന്‍റെ അനുഭവം പങ്കുവെച്ചത്. u/WorthlessFloor7 എന്ന യൂസർ ഐഡി ഉപയോഗിച്ച് കൊണ്ടാണ് ഇദ്ദേഹം താൻ കമ്പനിക്ക് മെയിൽ വഴി അയച്ച രാജിക്കത്തിന്‍റെയും കമ്പനി തനിക്ക് നൽകിയ മറുപടികളുടെയും സ്ക്രീൻ ഷോട്ടുകൾ സഹിതം പോസ്റ്റ് ചെയ്തു കൊണ്ട് സ്വാനുഭവം വിവരിച്ചത്. രാജിവയ്ക്കുകയാണെന്ന് അറിയിച്ച് കൊണ്ട് ഇയാള്‍ കമ്പനിക്ക് ആദ്യത്തെ മെയിൽ അയക്കുന്നത് 2022 ഡിസംബർ 29 -നാണ്. എന്നാൽ, 2023 ജൂണിൽ മാത്രമാണ് താങ്കൾ…

    Read More »
  • Kerala

    കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി പി.എസ്.സി.

    തിരുവനന്തപുരം: കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനും വേണ്ടിയാണ് കൺഫർമേഷൻ സംവിധാനം കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായി കമ്മീഷൻ വിലയിരുത്തി. ഇത് പരീക്ഷകളുടെ സു​ഗമമായ നടത്തിപ്പിലെ ബാധിക്കുന്ന സാഹചര്യത്തിൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോ​ഗാർത്ഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നതടക്കമുള്ള കർശനമായ നടപടികളിലേക്ക് കടക്കുവാൻ പി എസ് സി തീരുമാനിച്ചിരിക്കുകയാണ്. 2023 ജനുവരി 23ന് ചേർന്ന കമ്മീഷൻ യോ​ഗത്തിലാണ് തീരുമാനം.

    Read More »
  • Crime

    സെക്സ് ചാറ്റ് നടത്തി, ലൈംഗികബന്ധത്തിനായി വീട്ടിലേക്കു വിളിച്ചുവരുത്തി…; അറസ്റ്റിലായി 85 ാം ദിവസം ഗ്രീഷ്മയ്‌ക്കെതിരേ കുറ്റപത്രം

    തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം നല്‍കിയത്. ഷാരോണിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനായി ഗ്രീഷ്മ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നാംപ്രതിയായ ഗ്രീഷ്മ, ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മയ്ക്ക് ഉയര്‍ന്ന സാമ്പത്തികനിലയുള്ള സൈനികന്റെ വിവാഹാലോചന വന്നു. ഇതോടെ ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി പല കള്ളങ്ങള്‍ പറഞ്ഞിട്ടും ഷാരോണ്‍ ബന്ധത്തില്‍നിന്ന് പിന്മാറിയില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കിയാണ് ആദ്യം കൊലപാതകശ്രമം നടത്തിയത്. ജ്യൂസ് ചലഞ്ച്…

    Read More »
  • Kerala

    പിതാവിന്റെ സംസ്‌കാരത്തിന്റെ ഒരുക്കത്തിനിടെ കാട്ടാനയുടെ ആക്രമണം; സഹോദരങ്ങള്‍ക്ക് ഗുരുതര പരുക്ക്

    വയനാട്: ബത്തേരി ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരുക്ക്. കാട്ടിനകത്തെ ശ്മശാനത്തില്‍ കുഴിയെടുത്തുകൊണ്ടിരുന്ന വിലങ്ങാടി കോളനിയിലെ ബാലന്‍, സഹോദരന്‍ സുകുമാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇവരുടെ അച്ഛന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കാട്ടിനുള്ളിലാണ് ഇവരുടെ ശ്മശാനം. സംസ്‌കാര നടപടികളുമായി ബന്ധപ്പെട്ട് കാട്ടിനുള്ളില്‍ കുഴിയെടുക്കുന്നതിനിടെയാണ് സഹോദരങ്ങളായ ഇരുവരെയും കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • Kerala

    കൊമ്പനെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ വനംവകുപ്പ് വാച്ചര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു; പ്രതി ‘ചക്കക്കൊമ്പന്‍’ എന്ന് നാട്ടുകാര്‍

    ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേലാണ് കൊല്ലപ്പെട്ടത്. ഇടുക്കി ശാന്തന്‍പാറ സ്വദേശിയാണ് ശക്തിവേല്‍. പന്നിയാര്‍ എസ്റ്റേറ്റില്‍ വെച്ച് കാട്ടാനാക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ശക്തിവേലിന്റെ മൃതദേഹം കൊണ്ടുപോകാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ആനകളുടെ ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. ആനയിറങ്കല്‍ മേഖലയില്‍ കാട്ടാന ആക്രമണം തടയാന്‍ നിയോഗിച്ചിരുന്നത് ശക്തിവേലിനെയായിരുന്നു. ആനകളെ തുരത്താന്‍ രാവിലെ ആറര മണിയോടെയാണ് ശക്തിവേല്‍ എസ്റ്റേറ്റിലേക്ക് കയറിയത്. എന്നാല്‍, ഏറെനേരം കഴിഞ്ഞും തിരിച്ചുവരാതെ വന്നതോടെ, നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് തേയില തോട്ടത്തില്‍ നിന്ന് ശക്തിവേലിന്റെ മൃതദേഹം കണ്ടെത്തിയത്. ‘ചക്കക്കൊമ്പന്‍’ എന്ന കാട്ടാനയാണ് ശക്തിവേലിനെ ആക്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ കാട്ടനായോട് ”ഡാ കേറി പോടാ” എന്ന് സ്‌കൂട്ടറിലെത്തിയ ശക്തിവേല്‍ പറയുമ്പോള്‍, കട്ടാന…

    Read More »
  • Crime

    മയക്കുമരുന്നു കേസില്‍ രണ്ടുകോടി കൈക്കൂലി, രാജസ്ഥാനില്‍ വനിതാ എ.എസ്.പി അറസ്റ്റില്‍

    ജയ്പുര്‍: കൈക്കൂലി കേസില്‍ അറസ്റ്റിലായ രാജസ്ഥാനിലെ എ.എസ്.പി. ദിവ്യ മിത്തലിന് കോടതി ജാമ്യം നിഷേധിച്ചു. പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എ.എസ്.പിക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ അതീവ ഗൗരവമേറിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് പ്രതിയുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്. നിരോധിത മരുന്നുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ എ.എസ്.പി. ദിവ്യ മിത്തല്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. രാജസ്ഥാന്‍ പോലീസിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പി (എസ്.ഒ.ജി)ലെ ഉദ്യോഗസ്ഥയാണ് ദിവ്യ. മരുന്നുകള്‍ പിടിച്ചെടുത്ത കേസില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് കൈക്കൂലി ചോദിച്ചതെന്നാണ് ആരോപണം. ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപണമുയര്‍ന്ന മറ്റൊരാളും ദിവ്യയ്ക്കൊപ്പം അറസ്റ്റിലായിരുന്നു. രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി)യാണ് ദിവ്യയെയും ഇടനിലക്കാരനെയും പിടികൂടിയത്. എന്നാല്‍, എ.സി.ബി. കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം. ആദ്യം രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന് പറഞ്ഞ എ.സി.ബി. പിന്നീട് അമ്പതുലക്ഷമെന്നാണ് പറഞ്ഞത്. മാത്രമല്ല, സി.ആര്‍.പി.സി. സെക്ഷന്‍ 41 പ്രകാരം ദിവ്യയ്ക്ക്…

    Read More »
Back to top button
error: