Month: January 2023

  • Business

    പരിഷ്‍കാരികളാകുന്ന ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ അഞ്ച് കാറുകൾ

    ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ അഞ്ച് കാറുകൾ 2023-ൽ അപ്‌ഡേറ്റുകൾ (ഫേസ്‌ലിഫ്റ്റുകളും പുതിയ തലമുറ മാറ്റവും ഉൾപ്പെടെ) സ്വീകരിക്കാൻ തയ്യാറാണ്. ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾ, ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ്, കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്, അടുത്ത തലമുറയിലെ ഹ്യുണ്ടായ് വെർണ എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു. മേൽപ്പറഞ്ഞ വരാനിരിക്കുന്ന മോഡലുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ. ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് 2023 മാർച്ചോടെ പുതുക്കിയ സിറ്റി സെഡാൻ ഹോണ്ട കാർസ് ഇന്ത്യ കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. പുതിയ മോഡൽ അകത്തും പുറത്തും കുറച്ച് മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും. അതേസമയം എഞ്ചിൻ സജ്ജീകരണം കേടുകൂടാതെയിരിക്കും. വലിയ ബ്ലാക്ക് ഗ്രിൽ, പുതുക്കിയ ബമ്പർ, ഫോഗ് ലാമ്പ് അസംബ്ലി, കൂറ്റൻ എയർ ഡാമുകൾ, പുതുതായി രൂപകൽപന ചെയ്‍ത അലോയി വീലുകൾ, പുതുക്കിയ ടെയിൽലാമ്പുകൾ എന്നിവയുമായി ഇത് വരാൻ സാധ്യതയുണ്ട്. അകത്ത്, വയർലെസ് ചാർജറും മികച്ച സീറ്റുകളും ഉണ്ടായിരിക്കാം. പുതിയ 2023 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് അതേ 121 ബിഎച്ച്പി,…

    Read More »
  • LIFE

    വിജയം ഡബിളാക്കാൻ മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ് കൂട്ടുകെട്ട്; ജോജു ആദ്യമായി ഡബിൾ റോളിലെത്തുന്ന ചിത്രം ‘ഇരട്ട’ ട്രെയ്‍ലർ പുറത്ത്

    സംവിധായകൻ- നടൻ എന്ന നിലയിലും നിർമ്മാണ പങ്കാളികൾ എന്ന നിലയിലും ഒട്ടേറെ ഹിറ്റുകൾക്ക് ചുക്കാൻ പിടിച്ച കൂട്ടുകെട്ടാണ് മാർട്ടിൻ പ്രക്കാട്ട് ജോജു ജോർജ്. നായാട്ട് ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. മാർട്ടിൻ പ്രക്കാട്ടിൻറെ സംവിധാനത്തിൽ ജോജു ജോർജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു അത്. ഇരുവരുടെയും പുതിയ കൂട്ടുകെട്ട് സംഭവിക്കുന്ന ഇരട്ട എന്ന ചിത്രത്തിൽ ജോജു നടനും മാർട്ടിൻ പ്രക്കാട്ട് സഹനിർമ്മാതാവുമാണ്. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഏതാനും ദിവസം മുൻപ് പുറത്തെത്തിയ ചിത്രത്തിൻറെ ട്രെയ്ലർ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇരട്ട. തികച്ചും വ്യത്യസ്തരായ രണ്ടു ഇരട്ട സഹോദരന്മാരാണ് ജോജുവിൻറെ കഥാപാത്രങ്ങൾ. ഇരുവർക്കും ഇടയിലുള്ള പകയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്. തെന്നിന്ത്യൻ താരം അഞ്ജലി നായികയായി എത്തുന്ന ചിത്രത്തിൽ ശ്രിന്ദ, ശ്രീകാന്ത്, ശരത് സഭ,…

    Read More »
  • India

    മോർബി തൂക്കുപാല ദുരന്തം: മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാമെന്ന് കമ്പനി; നഷ്ടപരി​ഹാരം നൽകുന്നതുകൊണ്ടുമാത്രം സംഭവത്തിന്റെ ബാധ്യതകളിൽ നിന്ന് ഒഴിവാകാനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

    അഹമ്മദാബാദ്: ​ഗുജറാത്തിലെ മോർബി തൂക്കുപാല ദുരന്തത്തിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാമെന്ന ഒറെവ ഗ്രൂപ്പിന്റെ വാദം ഗുജറാത്ത് ഹൈക്കോടതി അം​ഗീകരിച്ചു. എന്നാൽ, നഷ്ടപരി​ഹാരം നൽകുന്നതുകൊണ്ടുമാത്രം സംഭവത്തിന്റെ ബാധ്യതകളിൽ നിന്ന് ഒഴിവാകാനാകില്ലെന്നും കോടതി വ്യക്തമാക്കി. അപകടത്തിൽ 135 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒവേറ ​ഗ്രൂപ്പിനായിരുന്നു പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും മേൽനോട്ടത്തിന്റെയും ചുമതല. കമ്പനിക്ക് ഈ മേഖലയിൽ പ്രാവീണ്യമില്ലെന്നും ക്ലോക്ക് നിർമിക്കുന്ന കമ്പനിയാണെന്നും അന്നേ ആരോപണമുയർന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 30നാണ് മച്ചു നദിയിൽ പാലം തകർന്നുവീണത്. ദുരന്തത്തെക്കുറിച്ചുള്ള ഹർജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് അശുതോഷ് ശാസ്ത്രിയുടെയും ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് കമ്പനിയുടെ അഭിഭാഷകൻ നിരുപം നാനാവതി നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞത്. കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നഷ്ടപരിഹാരം നൽകുന്നതെന്നും അഭിഭാഷകൻ അറിയിച്ചു. മരിച്ച 135 പേരുടെ കുടുംബങ്ങൾക്ക് പരിക്കേറ്റ 56 പേർക്കും, ഏഴ് അനാഥരായ കുട്ടികൾക്കും നഷ്ടപരിഹാരം നൽകാമെന്നാണ് കമ്പനി അറിയിച്ചത്. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ…

    Read More »
  • India

    പദ്മപുരസ്ക്കാരങ്ങളിൽ ഇക്കുറി മലയാളിത്തിളക്കവും; പട്ടികയില്‍ കർഷകർ മുതൽ വ്യവസായ പ്രമുഖർ വരെ

    ദില്ലി: പദ്മപുരസ്ക്കാരങ്ങളിൽ ഇക്കുറി മലയാളിത്തിളക്കം. ഏട്ട് പതിറ്റാണ്ടായി ഗാന്ധിയൻ ആശങ്ങളുടെ പ്രചാരകനായ കണ്ണൂർ ഗാന്ധി വി പി അപ്പുക്കുട്ടൻ പൊതുവാള്‍, ചരിത്രകാരൻ സി ഐ ഐസക്, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ്, വയനാട്ടിലെ കർഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയൽ കെ രാമൻ എന്നീ മലയാളികൾക്കാണ് പദ്മശ്രീ പുരസ്കാരം. സംഗീത സംവിധായകൻ എം എം കീരവാണി, നടി രവീണാ ടണ്ഡൻ, രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോ, അന്തരിച്ച വ്യവസായി രാകേഷ് ജുൻജൂൻവാല എന്നിവരും പദ്മശ്രീക്ക് അർഹരായി. സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നായി കർഷകർ മുതൽ വ്യവസായ പ്രമുഖർ വരെയടങ്ങുന്നതാണ് ഈ വർഷത്തെ പദ്മപുരസ്ക്കാര പട്ടിക. ആകെ 106 പേർക്കാണ് പുരസ്ക്കാരം. 91 പേർക്ക് പത്മശ്രീ. ഒആർഎസ് ലായനിയുടെ പ്രയോക്താവ് ദിലിപ് മഹലനോബിസ് ഉൾപ്പടെ 6 പേർക്കാണ് പദ്മവിഭൂഷന്‍. ആർക്കിടെക്റ്റ് ബാലകൃഷ്ണ ധോഷി , തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ,…

    Read More »
  • Local

    കെഎസ്ആർടിസി- മെട്രോ ഫീഡർ സർവ്വീസിന് തുടക്കം; ഇനി മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര എളുപ്പം

    കൊച്ചി: കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾക്ക് പുറമേ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി- മെട്രോ ഫീഡർ സർവ്വീസിന് തുടക്കമിട്ടിരിക്കുന്നത്. എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ടൌൺ ഹാൾ സ്റ്റേഷൻ, കലൂർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് ഫീഡർ ബസ് സൌകര്യം ലഭിക്കുക. നേവൽ ബേസ്, ഷിപ്പ് യാർഡ്, മേനക ഹൈക്കോർട്ട്, ബോട്ട് ജെട്ടി, കലൂർ എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സർവ്വീസ്. തോപ്പുംപടി ഭാഗത്തേക്കും ബാനർജി റോഡ് ഭാഗത്തേക്കും രാവിലെ 6.30 മുതൽ വൈകിട്ട് 7 മണിവരെ 15 മിനിറ്റ് ഇടവിട്ടാണ് സർവ്വീസ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ കൊച്ചി മെട്രോയുടെ ആറ് എസി ഫീഡർ ബസ്സുകളാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്തുന്നത്. ആലുവ സ്റ്റേഷനിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും അര മണിക്കൂർ ഇടവിട്ട് കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. പറവൂരിൽ നിന്ന് ഇടപ്പള്ളി മെട്രോ…

    Read More »
  • Kerala

    പപ്പടം കാച്ചിവെക്കണം, അത്താഴത്തിനെത്തുമെന്ന് പറഞ്ഞു വീട്ടിൽനിന്നുപോയ യുവാവ് അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ മരിച്ച നിലയിൽ

    മാനന്തവാടി: നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുടിയംപറമ്പിൽ ഷിജോ(37)യെയാണ് അയൽവാസിയുടെ പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിജോയെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് ഇദ്ദേഹം വീട്ടിൽ നിന്ന് പുറത്തുപോയത്. പപ്പടം കാച്ചിവെക്കണമെന്നും ഭക്ഷണത്തിന് സമയമാകുമ്പോഴേക്കും എത്തുമെന്നും വീട്ടുകാരോട് ഷിജോ പറഞ്ഞിരുന്നതായി വാർഡ് കൗൺസിലർ സ്മിത മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തായതോടെ വീട്ടുകാർ വിളിച്ചു നോക്കിയെങ്കിലും ഷിജോയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബുധനാഴ്ച അഞ്ചരയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നവർ കൈ കഴുകാനായി കുളത്തിനരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പറയുന്നു. വിവരമറിഞ്ഞ് മാനന്തവാടി ഫയർഫോഴ്‌സ് അംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കർണാടകയിലായിരുന്ന ഷിജോ…

    Read More »
  • LIFE

    അരക്കച്ചയിൽ തങ്കവുമായി വിനീത് ശ്രീനിവാസന്‍, കൂട്ടായി അപര്‍ണ്ണ ബാലമുരളി; തൃശൂരെ സ്വർണ്ണ കച്ചവടക്കാരുടെ കഥ പറയുന്ന തങ്കം ഇന്ന് തിയറ്ററുകളിൽ

    ഭാവന സ്‌ഡുയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കം’. തൃശൂരെ സ്വർണ്ണ കച്ചവടക്കാരുടെ കഥയെ ആസ്പതമാക്കിയെടുത്ത ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നാണ് തങ്കമെന്ന് ചിത്രത്തിലെ നായകന്‍മാരായ ബിജു മേനോനും വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു. നവാഗതനായ സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്.…

    Read More »
  • LIFE

    ‘ഞാനും നിങ്ങളും മാത്രം’, മോഹൻലാലിൻ്റെ ഒറ്റയാൾ പോരാട്ടം; ‘എലോൺ’ ഇന്ന് തിയേറ്ററുകളിൽ

    നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. റിപ്പബ്ലിക് ദിനമായ ഇന്ന് ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും നിർവഹിക്കുന്നു. ഡോൺമാക്സ് ആണ് എഡിറ്റിങ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാർട്‌മെന്റ് ഓഫ് യൂണിവേഴ്‌സൽ ഡിക്ലറേഷൻ ഹ്യൂമൻ റൈറ്റ്‌സിലെ ഉദ്യോഗസ്ഥനായ കാളിദാസൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നരസിംഹം, ആറാം തമ്പുരാൻ എന്നിവയുൾപ്പെടെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വാണിജ്യ ഹിറ്റുകളുടെ പിന്നിൽ മോഹൻലാൽ-ഷാജി കൈലാസ് ജോഡിയായിരുന്നു എന്നതിനാൽ മറ്റൊരു ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എന്ന പ്രതേകത കൂടിയുണ്ട് ഇതിന്. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.എലോണ്‍ കൊവിഡ് സമയത്ത്, ഒരു…

    Read More »
  • Movie

    സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും നിറഞ്ഞാടുന്ന ‘എങ്കിലും ചന്ദ്രികേ…’ ഫെബ്രുവരി 10ന്

    മലയാള സിനിമയിലെ ജനപ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും ചന്ദ്രികേ…’ യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു. യുവപ്രതിഭകളിൽ ശ്രദ്ധേയനായ ജിതിൻ സ്റ്റാൻസ്ലാവോസാണ് ഛായാഗ്രഹണം. ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. നിരഞ്ജനാ അനൂപും, തൻവി റാമുമാണു നായികമാർ. അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ‘എങ്കിലും ചന്ദ്രികേ…’യിൽ അണിനിരക്കുന്നു. ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. എഡിറ്റിംഗ്- ലിജോ പോൾ, പ്രൊഡക്ഷൻ മാനേജർ- അനിൽ കല്ലാർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു.ജി, സുശീലൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു. ഫെബ്രുവരി പത്തിന് ഈ ചിത്രം…

    Read More »
  • Local

    മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പിതാവിനെ ഗുണ്ടാസംഘം തല്ലിച്ചതച്ചു, മനം നൊന്ത പിതാവ് ആത്മഹത്യ ചെയ്തു; 4 അംഗ ഗുണ്ടാസംഘത്തിൽ ഒരാൾ കീഴടങ്ങി

       കൊല്ലത്ത് ആയൂരിൽ മകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മർദ്ദമേറ്റ പിതാവ് ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കീഴടങ്ങി. കേസിലെ പ്രതിയായ ആയുർ മലപ്പേരൂർ സ്വദേശി മോനിഷാണ് ചടയമംഗലം പോലീസിൽ കീഴടങ്ങിയത്. കേസിൽ 4 പേർക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ 18-ാംതീയതിയാണ് ആയൂരിൽ ട്യൂഷൻ കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് പോയ മകളെ മദ്യപ സംഘം അസഭ്യം പറഞ്ഞത്.  മകളോട് മോശമായി പെരുമാറിയത് പിതാവ് അജയകുമാർ ചോദ്യം ചെയ്തോടെ നാലുപേരടങ്ങുന്ന മദ്യപസംഘം അജയകുമാറിനെ അതിക്രൂരമായി മർദ്ദിച്ചു. തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെ വീടിനു പിന്നിലെ ഷെഡിൽ അജയകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിൽ മനംനൊന്താണ് അജയകുമാർ ആത്മഹത്യ ചെയ്തെന്നാണ് കുടുംബത്തിൻ്റെ ആരോപണം. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  4 പേർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ചടയമംഗലം പോലീസ് കേസെടുത്തിരുന്നു. പിന്നാലെ പ്രതികൾ ഒളിവിൽ പോയി. അന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയായ ആയുർ മലപ്പേരൂർ സ്വദേശി മോനിഷ് ചടയമംഗലം പോലീസിൽ…

    Read More »
Back to top button
error: