Month: January 2023

  • Kerala

    ശബരിമല പ്രക്ഷോഭം: കേസുകൾ പിൻവലിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ എൻ.എസ്.എസ്. 

    ചങ്ങനാശ്ശേരി: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസ സംരക്ഷണാര്‍ത്ഥം 2018 ല്‍ നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കം നിരവധി വിശ്വാസികളെ പ്രതിയാക്കി സര്‍ക്കാര്‍ എടുത്ത കേസുകള്‍ നിലനില്‍ക്കുകയാണന്ന് എന്‍.എസ്.എസ്. പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആരോപണം. തൊഴില്‍ രഹിതരും വിദ്യാര്‍ഥികളുമായി വിദേശത്തും സ്വദേശത്തും തൊഴില്‍ അന്വേഷിക്കുന്നവരുമായവര്‍ക്കെതിരേ പതിനേഴായിരത്തോളം കേസുകളിലായി അറുപത്തി എണ്ണായിരം പേര്‍ക്കെതിരേ എടുത്ത കേസുകള്‍ ഗൗരവമുള്ളതാണന്ന് പ്രമേയത്തില്‍ പറയുന്നു. കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം ജനാധിപത്യ സര്‍ക്കാരിനുണ്ട്. ഹൈന്ദവ വിശ്വാസികള്‍ക്കെതിരായ സര്‍ക്കാരിന്റെ വെല്ലുവിളിയായി സംശയിക്കേണ്ടിയിരിക്കുന്നതായി നായകസഭാംഗം പന്തളം ശിവന്‍ കുട്ടി അവതരിപ്പിച്ച പ്രമേയം പ്രമേയം കുറ്റപ്പെടുത്തി. പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി ശരിവച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എന്‍.എസ്.എസ്. ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍ പിള്ള പ്രമേയം അവതരിപ്പിച്ചു. സംവരണം ജാതിയുടെ പേരിലാവാതെ സാമ്പത്തിക അടിസ്ഥാനത്തിലാവണം എന്ന മന്നത്ത് പത്മനാഭന്റെ കാലം മുതല്‍ എന്‍.എസ്.എസ്. ഉയര്‍ത്തുന്ന നിലപാടിന് ലഭിച്ച അംഗീകാരമാണ് സുപ്രീം…

    Read More »
  • India

    തീർഥാടന കേന്ദ്രമായ സമ്മദ് ശിഖര്‍ജി ടൂറിസം കേന്ദ്രമാക്കിയ നടപടി: ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ ജൈനരുടെ രാജ്യവ്യാപക പ്രതിഷേധം

    ന്യൂഡല്‍ഹി: തീര്‍ഥാടനകേന്ദ്രമായ ശ്രീ സമ്മദ് ശിഖര്‍ജിയെ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രതിഷേധവുമായി ജൈന സമൂഹം. ജാര്‍ഖണ്ഡിലെ പരസ്‌നാഥ് കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന സമ്മദ് ശിഖര്‍ജി ജൈനരുടെ ഒരു പുണ്യ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടം ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിനു കാരണം. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിലുള്‍പ്പെടെ ജൈന മതക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സമ്മദ് ശിഖര്‍ജിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഇപ്പോഴത്തെ തീരുമാനം പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഡിസംബര്‍ 26 മുതല്‍ ഡല്‍ഹിയിലെ ഋഷഭ് വിഹാര്‍ ജൈനക്ഷേത്രത്തില്‍ ജൈന സമാജ് സമ്മദ് ശിഖര്‍ ബച്ചാവോ ആന്ദോളന്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി രണ്ടു വിശ്വാസികള്‍ ഇവിടെ മരണം വരെ നിരാഹാരസമരം നടത്തുന്നുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധിപേരും നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് പുതുവത്സരദിനമായ ഇന്നലെ ജൈനര്‍ രാജ്യവ്യാപക പ്രതിഷേധം നടത്തിയത്. തീരുമാനത്തിനെതിരേ നേരത്തേ മധ്യപ്രദേശിലെ ജൈന സമൂഹം തെരുവിലിറങ്ങിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി…

    Read More »
  • NEWS

    ഒരു മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകൾക്ക് മറ്റൊരു മാർപാപ്പ നേതൃത്വം നൽകുന്ന അപൂർവ സന്ദർഭം; ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കബറടക്ക ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ തുടങ്ങും

    വത്തിക്കാന്‍ സിറ്റി: അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്നു മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്നു മുതല്‍ മൂന്നു ദിവസമാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുക. വത്തിക്കാന്‍ പ്രാദേശിക സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വിശ്വാസികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. വിവിധ ലോകനേതാക്കളും മതനേതാക്കളും അന്തരിച്ച മാർപാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തും. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.30ന് കബറടക്ക ശുശ്രൂഷകൾ ആരംഭിക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. ബനഡിക്ട് പാപ്പായുടെ താൽപര്യപ്രകാരം ചടങ്ങുകളെല്ലാം ലളിതമായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. അതേസമയം, ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പയുടെ കബറടക്കവും പുതിയ ചരിത്രമാകും. ആധുനിക കാലത്തൊന്നും കത്തോലിക്കാ സഭയില്‍ മാര്‍പാപ്പമാര്‍ സ്‌ഥാനത്യാഗം ചെയ്‌തിട്ടില്ല. അവസാനമായി മാര്‍പാപ്പ സ്‌ഥാനത്യാഗം ചെയ്‌തത്‌ 600 വര്‍ഷം മുമ്പാണ്‌. ഈ സാഹചര്യത്തിലാണു ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരച്ചടങ്ങ്‌ ശ്രദ്ധേയമാകുക. ഒരു മാര്‍പാപ്പയ്‌ക്ക്‌ മറ്റൊരു മാര്‍പാപ്പ വിടയേകുന്നത്‌ അപൂര്‍വമാണ്‌. ബെനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പയുടെ…

    Read More »
  • NEWS

    മെക്സിക്കൻ ജയിലിൽ മാഫിയാ സംഘത്തിന്റെ ആക്രമണം; വെടിവയ്പ്പിൽ 14 മരണം, സംഘർഷത്തിന്റെ മറവിൽ 24 തടവുകാർ ജയിൽചാടി

    മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ സ്യൂഡാസ്‌വാറസിലെ ജയിലിൽ സംഘർഷം. വെടിവെയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 ജയിൽ ഗാർഡുകളും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റു. 24-ഓളം തടവുകാർ രക്ഷപ്പെട്ടതായാണ് വിവരം. തോക്കുമായി ജയിലിനുള്ളില്‍ കടന്നവരാണ് ആദ്യം വെടിയുതിർത്തതെന്ന് അധികൃതർ പറഞ്ഞു. ഇതോടെ സുരക്ഷാ ജീവനക്കാരും തിരിച്ചടിച്ചു. സംഘർഷത്തിന്റെ മറവിലാണ് 24 തടവുകാര്‍ ജയിലില്‍ നിന്ന് ചാടിയതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും നാഷണല്‍ ഗാര്‍ഡിനെയും പൊലീസിനെയും സംഭവ സ്ഥലത്ത് വിന്യസിച്ചതായും അധികൃതര്‍ അറിയിച്ചു. മാഫിയ പ്രവര്‍ത്തനം സജീവമാണെന്നത് കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ് സ്യൂഡാസ് വാറസ്. വാഹനങ്ങളിലെത്തിയ ആയുധധാരികൾ ആദ്യം മുൻസിപ്പൽ പോലീസിനു നേരെയാണ് വെടിയുതിർത്തത്. തുടർന്നാണ് ജയിലിൽ അതിക്രമിച്ച് കയറി ആക്രണം നടത്തിയത്. നാല് പേരെയും അവർ സഞ്ചരിച്ചിരുന്ന വാഹനവും തോക്കുധാരികളെ പിന്തുടർന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹമ്മറിലെത്തിയ മറ്റൊരു സംഘം വെടിവെയ്പ്പ് നടത്തിയത്. മെക്‌സിക്കൻ സമയം രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്.…

    Read More »
  • Kerala

    പുതുവത്സരാഘോഷം കൊച്ചി മെട്രോയ്ക്ക് ബമ്പർ ലോട്ടറിയായി; വരുമാനത്തിൽ സർവകാല റെക്കോഡ്

    കൊച്ചി: പുതുവത്സരാഘോഷം കൊച്ചി മെട്രോയ്ക്ക് ബമ്പർ ലോട്ടറിയായി; വരുമാനത്തിൽ സർവകാല റെക്കോഡ്. പുതുവത്സരത്തലേന്നാണ് റെക്കോഡ് വരുമാനം കൊച്ചി മെട്രോ സ്വന്തമാക്കിയത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് തലേന്ന് മാത്രം മെട്രോയിൽ സഞ്ചരിച്ചത് 122897 പേരായിരുന്നു. അതുവഴി 37,22,870 രൂപയാണ് വരുമാനം ലഭിച്ചത്. കൊച്ചി നഗരത്തിലുടനീളമുള്ള ആഘോഷങ്ങൾ കണക്കിലെടുത്ത് യാത്ര എളുപ്പവും സുരക്ഷിതവുമാക്കാൻ പുലർച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സർവീസ് നീട്ടിയിരുന്നു. പുതുവർഷം പിറക്കുന്ന രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കായി മെട്രോ സർവീസ് 1 മണി വരെ നീട്ടുകയായിരുന്നു. അതേസമയം സർവീസ് നീട്ടി നൽകുക മാത്രമല്ല, രാത്രിയുള്ള സർവീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കിയിരുന്നുള്ളൂ. ഡിസംബർ 31 രാത്രി 9 മണി മുതൽ ജനുവരി 1 അർധരാത്രി 1 മണി വരെ ടിക്കറ്റ് നിരക്കിൽ 50% ന്റെ കിഴിവാണ് മെട്രോ നൽകിയത്. മുഴുവൻ നിരക്കും ഈടാക്കിയിരുന്നെങ്കിൽ ഇപ്പോൾ ലഭിച്ച വരുമാനത്തിന്റെ ഇരട്ടി കൊച്ചി മെട്രോയ്ക്ക് ലഭിക്കുമായിരുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.…

    Read More »
  • India

    നോട്ടു നിരോധനത്തിലെ നിയമ പോരാട്ടത്തിന് ഇന്ന് തീർപ്പ്; കേന്ദ്രത്തിനെതിരായ ഹർജികളിൽ സുപ്രീം കോടതി വിധി പറയും

    ന്യൂഡല്‍ഹി: നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രസർക്കാരിനെതിരായ ഹർജികളിൽ സുപ്രീം കോടതി ഇന്നു വിധി പറയും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച 2016ലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കുക. ഹർജികളിൽ അന്തിമ വാദം പൂർത്തിയായി. ജസ്റ്റിസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ നിർണായക വിധി പുറപ്പെടുവിക്കുക. ജസ്റ്റിസുമാരായ ബിആര്‍ ഗവായി, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഡിസംബര്‍ ഏഴിന് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. നോട്ടു നിരോധനത്തെ ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് കോടതിയില്‍ വന്നത്. സീനിയര്‍ അഭിഭാഷകന്‍ പി. ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായിരുന്നു. നോട്ട് നിരോധനത്തിനെതിരേ രാജ്യത്തെ വിവിധ ഹൈക്കോടതികളിലുൾപ്പെടെ സമർപ്പിക്കപ്പെട്ട ഹർജികൾ ഒന്നിച്ചു പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. ആയിരം,…

    Read More »
  • Kerala

    സസ്പെൻസ് ഇന്ന് അവസാനിക്കും; ഗവർണർ വൈകിട്ട് തലസ്ഥാനത്ത്, സജി ചെറിയാന്റെ സത്യപ്രതിജ്‌ഞയിൽ തീരുമാനമുണ്ടായേക്കും

    തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനത്തിൽ ഇന്ന് തീരുമാനമുണ്ടാക്കും. ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ വൈകിട്ടോടെ തലസ്ഥാനത്ത് തിരിച്ചെത്തുന്നതിനു പിന്നാലെ സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണു വിവരം. വിഷയത്തില്‍ രാജ്ഭവന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കഴിഞ്ഞദിവസം ഗവർണർക്ക് നിയമോപദേശം നല്‍കി. മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാവില്ലെന്നാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയത്. മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി പേര് നിര്‍ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് തള്ളാനാകില്ല. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി തന്റെ മന്ത്രിസഭയില്‍ ഏതെങ്കിലും എംഎല്‍എയെ മന്ത്രിയായി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കുകയും ചെയ്താല്‍ ഗവര്‍ണര്‍ക്ക് അത് തള്ളിക്കളയാനാകില്ല. പ്രസ്തുത എംഎല്‍എയെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമതടസ്സം ഉള്ളതായി തോന്നിയാല്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിനോട് വിശദീകരണം തേടാം. സത്യപ്രതിജ്ഞയ്ക്കുള്ള നടപടികള്‍ ഒരുക്കാന്‍ ഗവര്‍ണര്‍ നിയമപരമായി ബാധ്യസ്ഥനാണ് എന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഭരണഘടനയെ അവഹേളിച്ചു…

    Read More »
  • Kerala

    അരങ്ങുണരാൻ മണിക്കൂറുകൾ മാത്രം; സംസ്ഥാന സ്കൂൾ കലോത്സവ രജിസ്ട്രേഷൻ ഇന്നു തുടങ്ങും

    കോഴിക്കോട്‌: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയ്ക്ക് അരങ്ങുണരാൻ ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർഥികളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. മൂന്ന്‌ മുതൽ ഏഴ്‌ വരെയാണ് കലോത്സവം. കോഴിക്കോട് മോഡൽ സ്കൂളിൽ ഇന്നു രാവിലെ 10ന്‌ മന്ത്രി വി. ശിവൻകുട്ടി രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനംചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കും. കലോത്സവത്തിനായി എത്തുന്ന ആദ്യ ജില്ലാ ടീമിന് രാവിലെ ഒമ്പതിന്‌ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. 10.10 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ ‘ഡോക്യു ഫിക്‌ഷൻ ‘ പ്രകാശിപ്പിക്കും. ഫറോക്ക്‌ എച്ച്എസിൽ കലോത്സവ തീം വീഡിയോ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശിപ്പിക്കും. രാവിലെ 10.30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോയുണ്ട്‌. 11ന്‌ മാനാഞ്ചിറയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ഫ്ലാഷ്‌ മോബ്. പകൽ ഒന്നിന്‌ കലോത്സവ സ്വർണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ…

    Read More »
  • NEWS

    നടി ഫിലോമിനയുടെ ഓർമ്മകൾക്ക് ഇന്ന് 17 വയസ്

    സിനിമ ഓർമ്മ കോമഡിയിലും ക്യാരക്ടർ റോളുകളിലും ഒരുപോലെ തിളങ്ങിയ അഭിനേത്രി ഫിലോമിന 2006 ജനുവരി രണ്ടിനാണ് തൊണ്ണൂറാം വയസ്സിൽ അന്തരിക്കുന്നത്. തൃശൂർ മുള്ളൂർക്കര സ്വദേശിയായിരുന്ന ഫിലോമിന ചെറുപ്പത്തിൽ പള്ളി ക്വയറിലെ അംഗമായിരുന്നു. അപ്പൻ മരിച്ചതോടെ ദാരിദ്ര്യമായി. തുടർന്ന് എട്ട് വർഷത്തോളം പിജെ ആന്റണിയുടെ ട്രൂപ്പിൽ നാടകനടി. 1964 -ൽ പ്രേംനസീറിന്റെ അമ്മയായി ആദ്യ സിനിമ കുട്ടിക്കുപ്പായം. നാടകനടൻ ആന്റണിയെ ആണ് വിവാഹം കഴിച്ചത്. നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം വിധവയായി. തൃശൂർ ഭാഷയുടെ ആൺസ്വരമാണ് ഇന്നസെന്റെങ്കിൽ പെൺസ്വരമാണ് ഫിലോമിന. ആനപ്പാറ അച്ചാമ്മ എന്ന ഗോഡ്‌ഫാദറിലെ കഥാപത്രം അത്രമേൽ ഹിറ്റായതു കൊണ്ടാവാം അതേ പേരിൽ ഒരു സിനിമ തന്നെ ഒരുങ്ങിയിരുന്നു. ഫിലോമിനയെ കേന്ദ്രകഥാപാത്രമാക്കി പ്ലാൻ ചെയ്‌ത ആ സിനിമ പാതിവഴിയിൽ നിന്നു. രണ്ട് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് നേടി. സത്യൻ അന്തിക്കാടാണ് കൂടുതൽ ചിത്രങ്ങളിലഭിനയിപ്പിച്ച സംവിധായകൻ. അതുവരെ മിക്കവാറും ക്യാരക്ടർ റോളുകൾ ചെയ്‌തിരുന്ന ഫിലോമിനയ്ക്ക് കോമഡി കുപ്പായം കൊടുത്തത് സത്യൻ…

    Read More »
  • Movie

    ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ല്‍ മോഹന്‍ലാല്‍ ഗുസ്തിക്കാരനായ ‘ചെമ്പോത്ത് സൈമണ്‍’, ചിത്രത്തിൽ കമല്‍ ഹാസനും

    മോഹന്‍ലാല്‍– ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബനി’ല്‍ തമിഴിലെ സൂപ്പര്‍ താരം എത്തുന്നുവെന്ന ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. 2023 ജനുവരി 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.  അതിഥി വേഷത്തിലാകും കമല്‍ ഹാസന്‍ എത്തുക. 2009ല്‍ പുറത്തിറങ്ങിയ ‘ഉന്നൈ പോലൊരുവന്‍’ എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വില്ലന്‍ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി  ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ജനുവരി 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാൻ ഷെഡ്യൂൾ നീണ്ടുനിൽക്കും. ഗുസ്തിക്കാരനായ ‘ചെമ്പോത്ത് സൈമണ്‍’ എന്ന കഥാപാത്രമായാകും മോഹന്‍ലാല്‍ വേഷമിടുക.

    Read More »
Back to top button
error: