Month: January 2023

  • Crime

    ഭർത്താവിനെ ഉപേക്ഷിച്ച് അയാളുടെ ബാല്യകാല സുഹൃത്തിനൊപ്പം ഭാര്യ ജീവിതം തുടങ്ങി, ഒടുവില്‍ ഇരുവരേയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്

        ഭർത്താവിനെ ഉപേക്ഷിച്ച് ബാല്യകാല സുഹൃത്തിനൊപ്പം താമസം തുടങ്ങിയ ഭാര്യയേയും കാമുകനേയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. തെക്കന്‍ ഡെല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രിയുടെ രണ്ടാം ഗേറ്റിനു സമീപത്തു  വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ സണ്ണി എന്ന ഗന്ധര്‍വ് അറസ്റ്റിലായി. ദേഹം മുഴുവനും മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു 30കാരിയായ യുവതിയുടേയും യുവാവിന്റേയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒന്നര വര്‍ഷം മുന്‍പാണ് ഗന്ധര്‍വും യുവതിയും വിവാഹിതരായത്. നോയിഡയില്‍ താമസിച്ചിരുന്ന ഇരുവരും ഒരാശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഗന്ധര്‍വിന്റെ ബാല്യകാല സുഹൃത്തായ സാഗറിനെ യുവതി പരിചയപ്പെടുന്നത്. പിന്നീടത് പ്രണയമായി മാറി. ഒടുവിൽ യുവതി ഗന്ധര്‍വിനെ ഉപേക്ഷിച്ച് സാഗറിനൊപ്പം ജീവിതം തുടങ്ങുകയും ചെയ്തു. ഇരുവരുടേയും ബന്ധം വിലക്കാന്‍ ഗന്ധര്‍വ് പല ശ്രമങ്ങളും നടത്തി. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. ഒടുവിൽ തന്റെ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞ് സാഗറിനെ ഭീഷണിപ്പെടുത്തുക വരെ ചെയ്തു. അതും ഇരുവരും അവഗണിച്ച് ഒരുമിച്ചുള്ള താമസം തുടര്‍ന്നു.…

    Read More »
  • Food

    കൂർക്ക കൃഷി എപ്പോൾ തുടങ്ങാം? അറിയാം കൂർക്കയുടെ ആരോഗ്യ ഗുണങ്ങൾ

    ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂർക്ക രുചികരവും ആരോഗ്യകരവുമായ ഒരു കിഴങ്ങ് വർഗവിളയാണ്. കൂർക്കകൾ കൂടുതലും മൺസൂണിനെ ആശ്രയിക്കുന്ന വിളയാണ്, വലിപ്പത്തിൽ ചെറുതാണെങ്കിലും, തനതായ രുചിയും സൌരഭ്യവും കൂർക്കയെ മരച്ചീനിക്ക് തുല്യമായി ജനപ്രിയമാക്കുന്നു. കേരളത്തിൽ, വിളവെടുത്ത പാടശേഖരങ്ങളിലും താഴ്ന്ന നിലങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. നടീൽ മണൽ കലർന്ന മണ്ണിൽ കൂർക്ക നന്നായി വളരുന്നു. 15-20 ഗ്രാം തൂക്കമുള്ള മൂപ്പെത്തിയ കിഴങ്ങുകളാണ് നഴ്സറിയിൽ അരയടി അകലത്തിൽ നടുന്നത്. 3 ആഴ്ചയ്ക്കുശേഷം, 10-15 സെന്റീമീറ്റർ നീളമുള്ള ഇളം തണ്ടുകൾ മുറിച്ച് കൃഷിയിടത്തിൽ വീണ്ടും നടുന്നു. കടകളിൽ നിന്ന് വാങ്ങുന്ന വൃത്താകൃതിയിലുള്ള ചെറിയ ചൈനീസ് ഉരുളക്കിഴങ്ങ് മുളകൾ വളർത്താൻ ഉപയോഗിക്കാം. നടുന്നതിന് മുമ്പ് കൃഷിയിടം നന്നായി കിളയ്ക്കണം. 1 സെന്റിന് 1 കിലോഗ്രാം എന്ന അനുപാതത്തിൽ മണ്ണിൽ കുമ്മായം ചേർക്കുക. ഒരാഴ്ചയ്ക്ക് ശേഷം, ഒരു സെന്റിന് 40 കിലോഗ്രാം എന്ന അനുപാതത്തിൽ ചാണകം ചേർക്കുക. തുടർന്ന് 1.5…

    Read More »
  • Food

    പച്ചപ്പയറി​ന്റെ ഗുണങ്ങളും കൃഷി ചെയ്യുന്ന വിധവും

    പച്ചപ്പയർ ഭക്ഷണത്തിന് വളരെ ജനപ്രിയമാണെങ്കിലും, ഈ പച്ചക്കറികളിൽ കാണപ്പെടുന്ന പോഷക മൂല്യത്തെക്കുറിച്ചും പോഷകങ്ങളെക്കുറിച്ചും എല്ലാവർക്കും അറിയണമെന്നില്ല അല്ലെ? വാസ്തവത്തിൽ, പച്ചപ്പയറിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നും വന്ന് നമ്മുടെ നാട്ടിലാകെ ഇടം പിടിച്ച പച്ചക്കറിയാണ് പച്ചപ്പയർ. ഈ പച്ചക്കറി പ്രധാനമായും ഊഷ്മള വിളയാണ്. ഏത് കാലാവസ്ഥാ സാഹചര്യങ്ങളിലും ഇത് വളരും. എന്തൊക്കെ ഗുണങ്ങളാണ് പച്ചപ്പയറിൽ ഉള്ളത്? പ്രോട്ടീന്റെ ഉറവിടം പച്ചപ്പയറിൽ 100 ഗ്രാമിന് കുറഞ്ഞത് 8.3 ഗ്രാം എന്ന പ്രോട്ടീൻ ഉള്ളതിനാൽ, ഈ പച്ചക്കറികൾ നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ ഉറവിടമായി മാറുന്നു. ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട് നാരുകളാൽ സമ്പന്നമായ പച്ചക്കറികളാണ് പച്ച പയർ. ഓരോ 100 ഗ്രാം പയറിലും 4 ഗ്രാം വരെ ഫൈബർ അടങ്ങിയിട്ടുണ്ട്, മാത്രമല്ല നമ്മുടെ ദൈനംദിന ഫൈബർ ആവശ്യത്തിന്റെ 15% നിറവേറ്റുകയും ചെയ്യുന്നു. പച്ച പയറിലെ നാരുകൾ പെക്റ്റിൻ രൂപത്തിൽ ലഭ്യമാണ്, ഇത്…

    Read More »
  • India

    പി.എം. കിസാൻ അടുത്ത ഗഡു ഉടനെന്ന് റിപ്പോർട്ടുകൾ; തുക കിട്ടാൻ ഇക്കാര്യങ്ങൾ നിർബന്ധം

    പി.എം. കിസാൻ അടുത്ത ഗഡു ഉടനെന്ന് റിപ്പോർട്ടുകൾ; തുക കിട്ടാൻ ഇക്കാര്യങ്ങൾ നിർബന്ധം ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെങ്കിലും, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നൽകുന്ന സാധാരണ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന(പി.എം. കിസാൻ സമ്മാൻ നിധി യോജന) യുടെ 13-ാം ഗഡു ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പുതുവർഷത്തിൽ നൽകുമെന്ന് ഊഹാപോഹങ്ങൾ ശക്തമാണ്. 13-ാം ഗഡു 2023ൽ ഫെബ്രുവരി-മാർച്ച് കാലയളവിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന 13-ാം ഗഡു: ബാലൻസ് പരിശോധിക്കുന്നതിനുള്ള നടപടികൾ 1. സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക – https://pmkisan.gov.in/ 2. ഇപ്പോൾ ഹോംപേജിൽ ‘കർഷകരുടെ കോർണർ സെക്ഷൻ നോക്കുക 3. ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ, ഗുണഭോക്താവിന് അവന്റെ അല്ലെങ്കിൽ അവളുടെ അപേക്ഷാ നില പരിശോധിക്കാം. 4. ലിസ്റ്റിൽ കർഷകന്റെ പേരും അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച തുകയും ഉണ്ടാകും. 5. ഇപ്പോൾ നിങ്ങളുടെ ആധാർ…

    Read More »
  • Kerala

    മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ: റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

    തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. പത്തനംതിട്ട മല്ലപ്പള്ളിയിൽ മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. കീഴ്‍‍വായ്പൂർ സ്വദേശി റോജിന്റെ മകളുടെ മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത എഴുപത്തോളം ആളുകൾക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കീഴ്‍‍വായ്പൂർ സെന്റ് തോമസ് പള്ളിയിൽ വെച്ചാണ് ചടങ്ങ് നടന്നത്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഭക്ഷണം കഴിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ജില്ലയിലെ വിവിധ ആശുപത്രിയിലാണ് ആളുകൾ ചികിത്സ തേടിയത്. ചെങ്ങന്നൂർ ഓവൻ ഫ്രഷ് കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണം എത്തിച്ചത്. മീൻകറിയിൽ നിന്നാണ് ഭക്ഷ്യവിഷ ബാധ ഏറ്റതെന്നാണ് സംശയം. സംഭവത്തിൽ കാറ്ററിംഗ്‌ സ്ഥാപനത്തിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഗുരുതരാവസ്ഥയിൽ ഉണ്ടാരുന്ന കീഴ്‍‍വായ്പൂർ സ്വദേശി എബ്രഹാം…

    Read More »
  • Crime

    കാറിൽ വിശ്രമിക്കവേ യുവതിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പേടിച്ചു നിലവിളിച്ച യുവതി ഓടി രക്ഷപ്പെട്ടു, ഒരാൾ അറസ്റ്റിൽ

    യമുനാനഗർ: ഹരിയാനയില്‍ യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കഴിഞ്ഞ ശനിയാഴ്ച യമുനാ നഗറിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തലനാരിഴയ്ക്കാണ് യുവതി അക്രമികളുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറത്തരിഞ്ഞത്. യമുനാ നഗറിലെ ഒരു ജിംനേഷ്യത്തിന് മുന്നിലാണ് സംഭവം. #WATCH | Caught On Camera: Miscreants tried to kidnap a woman in Haryana's Yamuna Nagar city yesterday After doing gym, the woman sat in her car. 4 people came & entered her car & tried to kidnap her. One accused has been caught. Probe underway: DSP Kamaldeep Singh, Yamuna Nagar pic.twitter.com/XvuN22yfWy — ANI (@ANI) January 1, 2023 ജിംനേഷ്യത്തിൽ പോയ ശേഷം തന്റെ കാറിൽ ഇരിക്കുകയായിരുന്നു യുവതി. ഈ സമയത്താണ് നാല് പേര്‍ ചേര്‍ന്ന്…

    Read More »
  • Business

    ടാറ്റാസൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ.കെ കൃഷ്ണകുമാർ അന്തരിച്ചു

    മുംബൈ : ടാറ്റാസൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ.കെ കൃഷ്ണകുമാർ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.1965 ൽ ടാറ്റാഗ്രൂപ്പിൽ ചേർന്ന ശേഷം കമ്പനിയുടെ വള‍ർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് കൃഷ്ണകുമാർ. തലശ്ശേരി സ്വദേശിയായ അദ്ദേഹം മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. 1963-ൽ ടാറ്റ ഗ്രൂപ്പിലെത്തിയ കൃഷ്ണകുമാർ ഗ്രൂപ്പിനുകീഴിലുള്ള ഒട്ടേറെ കമ്പനികളിൽ സുപ്രധാനപദവികൾ വഹിച്ചു. ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്‌ലി, ഗുഡ് എർത്ത് ടീ, എയ്റ്റ് ഒ’ക്ലോക് കോഫി എന്നിവയെ ടാറ്റ ടീ ഏറ്റെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വ്യാപാര-വ്യവസായ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് 2009-ൽ രാജ്യം പദ്മശ്രീനൽകി ആദരിച്ചു. മാഹി സ്വദേശിയായ അച്ഛൻ സുകുമാരൻചെന്നൈയിൽ പോലീസ് കമ്മിഷണറായിരുന്നു. അമ്മ തലശ്ശേരി മൂർക്കോത്ത് സരോജിനി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പ്രാഥമികവിദ്യാഭ്യാസം. ലയോള കോളേജിൽനിന്ന് ബിരുദവും പ്രസിഡൻസി കോളേജിൽനിന്ന് ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. 1963-ൽ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസസിലൂടെ കർമരംഗത്തെത്തി. 1965-ൽ ടാറ്റ ഗ്ലോബൽ ബിവറേജസിലേക്കു…

    Read More »
  • India

    മഡ്ഗാവ്-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടുത്തം; ആളപായമില്ല, സർവീസ് പുനരാരംഭിച്ചു

    മഡ്ഗാവ്: ട്രെയിനിൽ തീപിടുത്തം. മഡ്ഗാവ്-എറണാകുളം എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. കർണ്ണാടകത്തിൽ വച്ച് രാത്രി 10. 45 ഓടെ S2 ബോഗിയുടെ അടിഭാഗത്തിനാണ് തീപിടിച്ചത്. യാത്രക്കാർ അറിയിച്ചതിന് ശേഷം തീവണ്ടി നിർത്തി റെയിൽവെ ജീവനക്കാർ തീയണക്കുകയായിരുന്നു. അഗ്നിബാധയില്‍ ആളപായമില്ല സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിന് തീ പിടിച്ചിരുന്നു. ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ വെച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്. ട്രെയിൻ മൊറീന സ്റ്റേഷനിൽ നിർത്തിയിട്ട സമയത്താണ് തീപിടിച്ചത്.

    Read More »
  • India

    ദില്ലിയിൽ വൃദ്ധ സദനത്തിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് പേർ മരിച്ചു; തീപ്പിടുത്തമുണ്ടായത് ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിന്

    ഗ്രേറ്റർ കൈലാഷ്: ദില്ലിയിൽ വൃദ്ധ സദനത്തിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ഗ്രേറ്റർ കൈലാഷ് മേഖലയിലെ സ്ഥാപനത്തിൽ ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിനാണ് തീപ്പിടുത്തമുണ്ടായത്. മരിച്ചവർ രണ്ടുപേരും സ്ത്രീകളാണ്. 13 പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപ്പിടുത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താൻ ഫോറൻസിക് സംഘം കെട്ടിടത്തല് പരിശോധന നടത്തി. ദില്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. Official statement on the recent fire incident at Antara Care Homes, Greater Kailash II. pic.twitter.com/VpWwWAfAgL — Antara Senior Care (@AntaraSnrCare) January 1, 2023 അന്താര കെയർ ഹോം ഫോർ സീനിയേഴ്സ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. സ്ഥാപനത്തിൻറെ മൂന്നാം നിലയിലാണ് തീ പടർന്നത്. അഗ്നി ശമന സേനയുടെ അഞ്ച് വാഹനങ്ങൾ എത്തി മണിക്കൂറുകൾ ശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമായത്. പരിക്കേറ്റവരെ സാകേതിലെ മാക്സ് ആശുപത്രിയിലും ഓഖ്ലയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മൂന്നാം നിലയിലുണ്ടായിരുന്നരണ്ട് പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ…

    Read More »
  • India

    ഡൽഹിയിലെ വഴിയരികിൽ നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം, അന്വേഷണത്തിൽ തെളിഞ്ഞത് ക്രൂരമായ അപകടത്തിന്റെ കഥ; അഞ്ചു യുവാക്കൾ അറസ്റ്റിൽ

    സ്കൂട്ടർ ഇടിച്ചു വീഴ്ത്തി; കാറിനടിയിൽ കുടുങ്ങിയ യുവതിയുമായി കിലോമീറ്ററുകൾ പാഞ്ഞ് ക്രൂരത; യുവതിക്കു ദാരുണാന്ത്യം ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ രാജ്യ തലസ്ഥാനത്ത് യുവതിക്കു ദാരുണാന്ത്യം. സ്കൂട്ടറിൽ കാറിടിച്ചു വീണതിനെത്തുടർന്ന് നിലത്തുവീണ യുവതിയെ കിലോമീറ്ററുകൾ വലിച്ചിഴച്ചായിരുന്നു കാർ യാത്രികരുടെ ക്രൂരത. സംഭവത്തിൽ 5 യുവാക്കൾ അറസ്റ്റിലായി. കാറിനടിയിൽ കുടുങ്ങി റോഡിലുരഞ്ഞ് വസ്ത്രങ്ങൾ നഷ്ടപ്പെട്ട് നഗ്നമായ നിലയിലായിരുന്നു മൃതദേഹം. പുതുവത്സര ദിനത്തിൽ പുലർച്ചെ വീട്ടിലേക്ക് മടങ്ങവേയാണ് ഇരുപത്തിമൂന്നുകാരി ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ നാല് മണിയോടെയാണ് ദില്ലി സുൽത്താൻ പുരിയിൽ യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ‍തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങൾ കാറിനടിയിൽ കുടുങ്ങി. മദ്യലഹരിയിലായിരുന്ന കാറിലെ അഞ്ച് യുവാക്കളും നാല് കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കഞ്ച്ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരിലൊരാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ അറസ്റ്റിലായത്. യുവതിയുടെ വസ്ത്രങ്ങൾ കാറിനടിയിൽ കുടുങ്ങിയത് അറിഞ്ഞില്ലെന്നാണ് യുവാക്കളുടെ വാദം. എന്നാൽ അഞ്ച്…

    Read More »
Back to top button
error: